31/03/2026
കാലങ്ങളോളം വൃത്തിയാക്കാതെ, മലിനമായി കിടക്കുന്ന കൊല്ലം തോട്. വെറും 7.5 കിലോമീറ്റർ മാത്രം നീളം വരുന്ന തോട് വൃത്തിയാക്കാൻ അധികൃതർ ശ്രമിക്കുന്നതേയില്ല. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല, ആവാസവ്യവസ്‌ഥയ്‌ക്ക് തന്നെ ഭീഷണിയാണ്. എന്തുകൊണ്ടാണ് ഇത്ര വൃത്തികേടായി കിടക്കുന്ന ഒരു തോട് വൃത്തിയാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത്.
2510 കിലോമീറ്റർ വരുന്ന ഗംഗാനദി ഉൾപ്പെടെയുള്ള ജലശ്രോതസ്സുകൾ മോദി സർക്കാർ വൃത്തിയാക്കി മാതൃക കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരം അനാസ്ഥകൾ അരങ്ങേറുന്നത് നാണക്കേടാണ്. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? മാറാത്തത് ഇനി മാറും.