10/06/2022
ഒരു കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്[1][2]. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978-ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവർത്തിക്കുന്നത്.[3] 2012 വരെ 185,000-ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012-ൽ ISO 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.