
15/08/2025
ഒരാൾ ഒരു പമ്പിൽ ചെന്ന് 50 രൂപക്ക് പെട്രോൾ അടിച്ചു...
അല്പം ഓടിയപ്പോൾ എണ്ണ കഴിഞ്ഞ് വണ്ടി നിന്നു...
അപ്പോൾ അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കിയിട്ട്, പെട്രോൾ പമ്പ് മുതലാളിയെ തെറിപറയാൻ തുടങ്ങി...
മുതലാളി ഈയിടെ വാങ്ങിയ വണ്ടിയുടെ വില പറഞ്ഞ്, "അതിനൊക്കെ അയാളുടെ അടുത്ത് പണമുണ്ട്, ഞാൻ എണ്ണയടിക്കാൻ ചെല്ലുമ്പോൾ മാത്രമേ അയാൾക്ക് എണ്ണ തരാൻ മടിയുള്ളൂ.." എന്ന് മുറുമുറുക്കാൻ തുടങ്ങി...
ഇവിടെ, 50 ന് എണ്ണയടിച്ച ആളുടെ കാരണം കൊണ്ടാണോ അതോ, പമ്പ് ഉടമയുടെ കുറ്റം കൊണ്ടാണോ എണ്ണ തീർന്ന് വഴിയിൽ അയാൾ കഷ്ടപ്പെടുന്നത്?
"ഇതെന്ത് ഒലക്കമലെ ചോദ്യമാണ് ഭായ്?" എന്ന് നിങ്ങൾ മനസ്സിൽ ചോദിച്ചില്ലേ?
എന്നാലിനി ഗൾഫിലേക്ക് പോകാം;
തന്റെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ശമ്പളം മുതലാളി വാഗ്ദാനം ചെയ്യുന്നു, അതംഗീകരിച്ച് ജോബ് ഓഫറിൽ ഒപ്പ് വെക്കുന്നു..
പണിക്ക് കയറിയതുമുതൽ ശബളം കുറവാണെന്ന് പറഞ്ഞ് മുതലാളിയെ കുറ്റം പറഞ്ഞ് പ്രാകിപ്പറഞ്ഞ് പണിയെടുക്കുന്നു! [എല്ലാവരുമല്ല, ചെറിയ ഒരു വിഭാഗം]
വിദ്യാഭ്യാസമോ ഭാഷയോ അറിയാതെ, കയ്യില് അഞ്ചിന്റെ കാശില്ലാതെ 'എന്തേലും ജോലി മതി' എന്നും പറഞ്ഞ് വന്നവന് ജോലിയും ഭക്ഷണവും താമസവും നൽകി, നാട്ടിലെ 2 ലക്ഷത്തിനടുത്ത് വിസക്ക് ചിലവാക്കിയ മുതലാളിയായിരിക്കും പക്ഷെ അവന്റെ ഏറ്റവുംവലിയ ശത്രു!
ഇതു പോലെ ഒന്നുമില്ലായ്മയിൽ നിന്ന് ഒരുപാട് കടകളുടെ മുതലാളിയാവാൻ നിങ്ങൾക്കും പറ്റും..
പക്ഷെ അതിനുള്ള കഴിവോ ശ്രമമോ ഇല്ലാതെ, ഉള്ള കാലം മുതലാളിയെ തെറി പറഞ്ഞ് പ്രാകിപ്പറഞ്ഞ് ജോലി ചെയ്ത് ആ പണം കൊണ്ട് മക്കളെ വളർത്തിയാൽ അവർ നമുക്ക് ഉപകാരപ്പെടുമോ? 😒
"നമ്മൾ റിസ്കെടുക്കാൻ തയ്യാറല്ലെങ്കിൽ, റിസ്കെടുത്തവർക്ക് കീഴിൽ നമ്മൾ ജീവിക്കേണ്ടി വരും " എന്ന സത്യം മനസ്സിലാക്കി,
പുഞ്ചിരിച്ച് സന്തോഷത്തോടെ ചായ ഉണ്ടാക്കി നോക്കൂ,
കൂടും ഖൈറും ബർക്കത്തും..