18/04/2025
ഊട്ടി ട്രെയിൻ യാത്രയിൽ അറിയേണ്ടതെല്ലാം👇🏻
യുനെസ്‌കോയുടെ പൈതൃക സ്ഥലങ്ങളിലൊന്നായ NILAGIRI MOUNTAIN RAILWAY (OOTTY) ൽ യാത്ര ചെയ്യാനായി പോകുന്നവർക്ക് വേണ്ടി,
തമിഴ്നാട്ടിൽ കോയമ്പത്തൂർ നിന്നും 35 കിലോമീറ്റർ മാറി മേട്ടുപാളയത്തിൽ നിന്നാണ് ട്രെയിൻ കയറേണ്ടത്. എല്ലാ ദിവസവും രാവിലെ 7.10 നാണ് ഉദഗമണ്ഡലത്തിലേക്ക് (ഊട്ടി) പുറപ്പെടുക, 4 മണിക്കൂർ 45 മിനിട്ട് കൊണ്ട് യാത്ര ചെയ്ത് 11.55 ന് തന്നെ ട്രെയിൻ ലക്ഷ്യ സ്ഥാനത്ത് എത്തുന്നു.
ഒരുപാട് പ്രത്യേകതകള്‍ ഉള്ളൊരു റൂട്ടാണിത്.
നീരാവി ഉപയോഗിച്ച് കൊണ്ടാണ് ലോക്കോമോട്ടീവ് പ്രവർത്തിക്കുന്നത്, ഇന്ത്യയിലെ ഏകറാക്ക് റെയിൽവേയായ ഇത് മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള ഈ പാതയിൽ, കുത്തനെയുള്ള ചരിവുകൾ കയറാൻ എബിടി റാക്ക് ആൻഡ് പിനിയൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.
നീലഗിരി ജില്ലയിലെ ഈ മീറ്റർ ഗേജ് റെയിൽവേ 1908-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്.
ഇനി ഇതിന്റെ സവിശേഷതകളിലേക്ക് പോവുകയാണെങ്കിൽ
ആകെ ദൂരം: 46 കി.മീ
സ്റ്റേഷനുകളുടെ എണ്ണം: 10
റാക്ക് & പിനിയൻ (എബിടി) സിസ്റ്റം: 19.50 കി.മീ
വളവുകളുടെ എണ്ണം: 209
തുരങ്കങ്ങളുടെ എണ്ണം: 16
പാലങ്ങളുടെ എണ്ണം: 250
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്യാവശ്യം ലഘുഭക്ഷണം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും കൂടാതെ യാത്രക്കിടയിൽ ഹിൽഗ്രോവ് എന്ന സ്റ്റേഷനിൽ യാത്രക്കാർക്ക് ലഘുഭക്ഷണം ലഭിക്കുന്ന ഒരു സ്ഥലവും കൂടിയാണ്. കൂടാതെ നീരാവി ഉപയോഗിച്ച് ഓടുന്നതിനാൽ റണ്ണീമീഡ്, ഹിൽഗ്രാവ് സ്റ്റേഷനിൽ വാട്ടർ സ്റ്റോപ്പുമുണ്ട്. കൂനൂർ എത്തുന്നത് വരെയുള്ള എല്ലാ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്നതിനാൽ യാത്രക്കാർക്ക് ഇറങ്ങി ഫോട്ടോ എടുക്കാനും സാധിക്കും.
ഇനി ഇതിൽ എങ്ങനെ പോകാം?
രണ്ട് മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇല്ലെങ്കിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്.
ടിക്കറ്റ് നിരക്ക്
METTUPALAYAM TO UDAGAMANDALAM
Train Number- 56136
Second Sitting - 295
First Class-600
ഇതിൽ യാത്ര ചെയ്യുന്ന തലേ ദിവസം എടുക്കാവുന്ന തത്കാൽ സൗകര്യവും ഉണ്ട് (യാത്രയുടെ തലേ ദിവസം രാവിലെ 11 മണിക്ക് എടുക്കാവുന്നതാണ്)
Second Sitting - 310 രൂപ (14 സീറ്റുകൾ മാത്രം, First Class ന് തത്കാൽ ഇല്ല)
ഇനി ഓൺലൈൻ ടിക്കറ്റ് അല്ലാതെ അവിടെ പോയി ജനറൽ ടിക്കറ്റ് എടുത്ത് പോകാനുള്ള സൗകര്യവും ഉണ്ട്.
അത് എങ്ങനെയെന്ന് നോക്കാം,
ട്രെയിൻ പുറപ്പെടുന്നതിന്റെ രാവിലെ 3 മണി മുതലേ ക്യു നിന്ന് ടോക്കൺ പ്രകാരം ടിക്കറ്റ് എടുക്കാവുന്നതാണ്, പരിമിതമായ ടിക്കറ്റ് മാത്രമേ ഉണ്ടാകു അതായത് 28 മുതൽ 40 വരെയുള്ള കണക്കിൽ അതിനാൽ തന്നെ കൂടുതൽ പേർക്കും ടിക്കറ്റ് കിട്ടാതെ തിരിച്ച് പോരേണ്ടി വരും, പലരും മേട്ടുപാളയത്ത് തലേ ദിവസം വന്ന് താമസിക്കുന്നവരുമുണ്ട്.
അതുകൊണ്ട് ടിക്കറ്റ് മുൻകൂട്ടി നേരത്തേ ബുക്ക് ചെയ്യുക.
മേട്ടുപാളയത്ത് രാവിലെ വരാൻ കോയമ്പത്തൂർ ഭാഗത്ത് നിന്നും ചെന്നൈയിൽ നിന്നും വരുന്ന നീലഗിരി എക്സ്പ്രസ്സ് കിട്ടുന്നതാണ്. മേട്ടുപാളയത്ത് നിന്നും കയറുമ്പോൾ ഇടത് വശം ചേർന്നാണ് കൂടുതൽ കാഴ്ചകൾ ഉണ്ടാവുക.
മേട്ടുപാളയം മുതൽ കൂനൂർ വരെ നീരാവി എഞ്ചിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനുമായിരിക്കും. ഇനി ഇതിൽ ടിക്കറ്റ് കിട്ടാത്തവർക്ക് ഊട്ടി മുതൽ കൂനൂർ വരെയുള്ള സർവീസുകളിൽ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നതായിരിക്കും പക്ഷേ പ്രകൃതി ഭംഗി അത് കാണണമെങ്കിൽ മേട്ടുപാളയത്ത് നിന്നും തന്നെ കയറണം.
കടപ്പാട് fb
#ഊട്ടി