South Indian Destinations

South Indian Destinations Description about the tourist destinations of South India, Indian Movies and other matters of public interest.

AMMA എന്ന മലയാള താര സംഘടനയിൽ ഭിന്നതകൾ രൂക്ഷമാകുന്നു എന്നും നാല് താരങ്ങൾക്ക് show-cause നോട്ടീസ് നൽകിയെന്നും മീഡിയ റിപ്പോ...
31/05/2026

AMMA എന്ന മലയാള താര സംഘടനയിൽ ഭിന്നതകൾ രൂക്ഷമാകുന്നു എന്നും നാല് താരങ്ങൾക്ക് show-cause നോട്ടീസ് നൽകിയെന്നും മീഡിയ റിപ്പോർട്ടുകൾ. അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ, ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത് എന്നും വാർത്തയുണ്ട്.

സംഘടനയിലെ ഭിന്നതകൾ പരസ്യമായതിനെ തുടർന്ന് ഈ വിഷയങ്ങൾ മലയാള ഫിലിം ഇൻഡസ്ട്രിയിൽ ചർച്ചാവിഷയം ആണ്. AMMA നേതൃത്വം പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നതിനു മുൻപ് ഒത്തുതീർപ്പ് ഉണ്ടാക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നും വാർത്തകൾ പറയുന്നു.

Subscribe to get exclusive benefits:https://www.facebook.com/southindiandestinations/subscribenowCaroline Bech എന്ന ബാസ്...
31/05/2026

Subscribe to get exclusive benefits:
https://www.facebook.com/southindiandestinations/subscribenow
Caroline Bech എന്ന ബാസ്‌ലോന സ്വദേശിയായ ഈ ഡച്ച് നടി ലണ്ടനിലെ East 15 Acting School ഇൽ നിന്നും ബിരുദം നേടിയ ശേഷം Upstairs, Anna Bella, Sunrise Road, Downward Facing Dogs, Just say Yes തുടങ്ങിയ ഇന്റർനാഷണൽ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടയിൽ ഒരു പ്രമുഖ നടനോടൊപ്പം oru മലയാള സിനിമയിൽ നായിക ആയി. കരോളിന് വേണ്ടി മലയാള ചിത്രത്തിൽ മുഴുവൻ ഡയലോഗ്കളും ഡബ്ബ് ചെയ്യേണ്ടി വന്നു. ഡബ്ബിങ്കിന്റെ സാധ്യതകൾ മനസ്സിലാക്കിയ കരോലിൻ പിന്നീട് പല ആനിമേഷൻ ചിത്രങ്ങൾക്കും, പരസ്യ ചിത്രങ്ങൾക്കും, ഡോക്യൂമെന്ററികൾക്കും ഡബ്ബ് ചെയ്യുവാൻ തുടങ്ങി. ഈ നടി അഭിനയിച്ച മലയാള ചിത്രവും ഏതു നടനോടൊപ്പമാണ് അഭിനയിച്ചതു എന്നും മനസ്സിലായോ. സലാം ബാപ്പു സംവിധാനം ചെയ്തു 2014 ഇൽ ആണ് ആ ചിത്രം റിലീസ് ചെയ്തത്. ചിത്രവും നടനും ആരെന്നു പറയാമോ.

"ഭാരത് ഭാഗ്യ വിദ്ധാധാ" എന്ന മനോജ്‌ തപാടിയ ചിത്രം മുംബയിലെ 26/11 ഭീകരക്രമണത്തിന്റെ സമയത്തു 400 ഓളം രോഗികളുടെ ജീവൻ രക്ഷിച്...
31/05/2026

"ഭാരത് ഭാഗ്യ വിദ്ധാധാ" എന്ന മനോജ്‌ തപാടിയ ചിത്രം മുംബയിലെ 26/11 ഭീകരക്രമണത്തിന്റെ സമയത്തു 400 ഓളം രോഗികളുടെ ജീവൻ രക്ഷിച്ച കാമ ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫിന്റെ ധീരതയുടെ കഥ പറയുന്നു. ചിത്രത്തിലെ നായിക ആയ Kangana Ranaut ചിത്രത്തിൽ ഒരു നഴ്സിന്റെ വേഷം ആണ് ചെയ്യുന്നത്.

ഭീകരർ മുംബൈയിൽ എങ്ങും ആക്രമം അഴിച്ചു വിട്ട ആ രാത്രിയിൽ ഹോസ്പിറ്റലിലെ സ്റ്റാഫിന്റെ ധീരതയും, ത്യാഗവും മൂലം രക്ഷപെട്ടത് 400 ഓളം ജീവനുകളാണ്.

ക്വീൻ, എമർജൻസി, krish 3, Tanu weds Manu, Dhaakad, ഫാഷൻ, Raaz, തലൈവി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച Kangana Ranaut ഇന്റെ മിച്ച പെർഫോമൻസ് ഈ ചിത്രത്തിലും ഏറെ ശ്രദ്ധിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു. ചിത്രം ജൂൺ 12 നു തീയേറ്ററുകളിൽ എത്തും.

ഇന്ത്യയിലെ നാല് പ്രമുഖ നടന്മാർ ആണിത്. ഇവരെ തിരിച്ചറിയാൻ എളുപ്പമാണ്. എങ്കിലും വെറുതെ ഇവർ ആരൊക്കെയാണ് എന്നു പറയാമോ.
31/05/2026

ഇന്ത്യയിലെ നാല് പ്രമുഖ നടന്മാർ ആണിത്. ഇവരെ തിരിച്ചറിയാൻ എളുപ്പമാണ്. എങ്കിലും വെറുതെ ഇവർ ആരൊക്കെയാണ് എന്നു പറയാമോ.

തമിഴ് നാട്ടിൽ വിജയുടെ മന്ത്രിസഭയിലെ പ്രോഹിബിഷൻ ആൻഡ് എക്സ്സൈസ് മിനിസ്റ്റർ K വിഖ്നേഷ് വളരെ വ്യത്യസ്തമായ ഒരു അഭ്യർത്ഥന ആണ് ...
31/05/2026

തമിഴ് നാട്ടിൽ വിജയുടെ മന്ത്രിസഭയിലെ പ്രോഹിബിഷൻ ആൻഡ് എക്സ്സൈസ് മിനിസ്റ്റർ K വിഖ്നേഷ് വളരെ വ്യത്യസ്തമായ ഒരു അഭ്യർത്ഥന ആണ് ജനങ്ങളോട് നടത്തിയിരിക്കുന്നത്. തന്നെ കാണുവാൻ വരുന്നവർ പൂമാല, ഹാരം, ഷാൾ, ബോക്കെ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ ഗിഫ്റ്റ് ആയി കൊണ്ടുവരുന്നതിനു പകരം സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഉള്ള ബുക്ക്‌, പേന മറ്റു സാധനങ്ങൾ തുടങ്ങിയവ കൊണ്ടുവന്നാൽ ഉപകാരമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

തമിഴ് നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ്യാഭ്യാസം കിട്ടാത്ത കുട്ടികളെ സഹായിക്കുവാനാണ് മിനിസ്റ്റർ വിഘ്‌നേഷ് അത് പോലെ ഒരു അഭ്യർത്ഥന നടത്തിയത്. എത്ര മഹത്തരം ആയ ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്.

മറ്റുള്ള സംസ്ഥാനങ്ങളിൽ ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥന്മാരും ഈ രീതിയിൽ ചിന്തിച്ചു തുടങ്ങിയാൽ ഇന്ത്യയിലുള്ള നല്ല ശതമാനം കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള ചെലവ് ഇത് വഴി കണ്ടെത്താമായിരുന്നു.

മുൻ നടിയും ഫെമിന മിസ്സ്‌ ഇന്ത്യ ഇന്റർനാഷണൽ 1995 ടൈറ്റിൽ വിന്നറുമായ പ്രിയ ഗിൽ Tere Mere എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത...
30/05/2026

മുൻ നടിയും ഫെമിന മിസ്സ്‌ ഇന്ത്യ ഇന്റർനാഷണൽ 1995 ടൈറ്റിൽ വിന്നറുമായ പ്രിയ ഗിൽ Tere Mere എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്ത് വന്നത്. തുടർന്ന് Sirf Tum, Bade Dilwala, Josh, തുടങ്ങി ചില ബോളിവുഡ് ചിത്രങ്ങളിലും തമിഴ്, തെലുഗ്, ബോജ്പുരി, മലയാളം, പഞ്ചാബി ഭാഷകളിലായി ഏതാനും ചിത്രങ്ങളിലും പ്രിയ ഗിൽ അഭിനയിച്ചു.

മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത "മേഖം" എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി പ്രിയ അഭിനയിച്ചു. 2006 ഇൽ വിവാഹിത ആയ പ്രിയ ഫിലിം ഇൻഡസ്ട്രി വിട്ടു ഭർത്താവിനോപ്പം ഡെന്മാർക്കിൽ താമസമാക്കി. ഭർത്താവിനെ കുറിച്ചോ മറ്റു കുടുംബ കാര്യങ്ങളോ പ്രിയ വെളിപ്പെടുത്തിയിട്ടില്ല.

വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം കറുത്ത സ്യൂട്ട് ആണ് ഔദ്യോഗികമായ വേഷം ആയി ധരിക്കുന്നത്. എന്നാൽ ദീർഘ കാലം അദ്ദേഹത്തിന...
30/05/2026

വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം കറുത്ത സ്യൂട്ട് ആണ് ഔദ്യോഗികമായ വേഷം ആയി ധരിക്കുന്നത്. എന്നാൽ ദീർഘ കാലം അദ്ദേഹത്തിന്റെ മാനേജർ ആയ ശ്രീ ജഗദീഷിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായി അദ്ദേഹം എത്തി. പാരമ്പര്യ രീതിയിൽ ഉള്ള സിൽക്ക് മുണ്ടും ഷർട്ടും അണിഞ്ഞു ആണ് വിജയ് ചടങ്ങിനെത്തിയത്.

ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്ത വിവരം ചിരിച്ചു കളിച്ചു പബ്ലിക്കിനെ അറിയിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി എടുത്തതും, കൃഷിവായ്പകൾ എഴുതി തള്ളിയതും, ബസ് സ്റ്റാൻഡ് പരിസരത്തുള്ള 717 മദ്യ ഔട്ലെറ്റുകൾ പൂട്ടിച്ചതും, VIP കളുടെ യാത്രക്കായി റോഡ് ബ്ലോക്ക്‌ ചെയ്തു പബ്ലികിന് തടസ്സം ഉണ്ടാക്കുന്നത് നിരുത്തലാക്കിയതും, ജില്ല തോറും ആന്റി ഡ്രഗ് സ്‌ക്വാർഡ് ഉണ്ടാക്കി മയക്കുമരുന്ന് വിൽപ്പനക്കും ഉപയോഗത്തിനും എതിരായി ശക്തമായി നടപടി തുടങ്ങിയതും, സ്ത്രീ സുരക്ഷക്കായി "സിങ്കപ്പെണ് അതിരടി പടൈ" എന്ന സ്‌ക്വാഡുകൾ രൂപീകരിച്ചതും, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഓരോ വീടിനും അനുവദിച്ചതുമെല്ലാം വിജയ്യുടെ ജനപ്രീതി വർധിക്കുവാൻ ഇടയാക്കി.

ഇപ്പോൾ മാനേജരുടെ വീട് പാല് കാച്ചിന് ഔദ്യോഗിക വേഷം ഉപയോഗിക്കാതെ തനി സാധാരണക്കാരന്റെ വേഷത്തിൽ വന്നതും അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണം ആണ് എന്നു ജനങ്ങൾ വിലയിരുത്തുന്നു.

🌹 BLAST എന്ന സൂപ്പർ ആക്ഷൻ ഫാമിലി chithram 💯🩷Blast എന്ന ആക്ഷൻ ഫാമിലി എന്റെർറ്റൈനെറിൽ അർജുനൻ സർജ, അഭിരാമി, പ്രിറ്റി മുകുന്...
30/05/2026

🌹 BLAST എന്ന സൂപ്പർ ആക്ഷൻ ഫാമിലി chithram 💯🩷

Blast എന്ന ആക്ഷൻ ഫാമിലി എന്റെർറ്റൈനെറിൽ അർജുനൻ സർജ, അഭിരാമി, പ്രിറ്റി മുകുന്ദൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഭാഷ് രാജ്‌ സംവിധാനം ചെയ്ത Blast ഒരു കുടുംബം ഒരു പറ്റം ക്രിമിനൽസുമായുള്ള ചെറുത്തു നിൽപ്പിന്റെ കഥ പറയുന്നു. മികച്ച ആക്ഷൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തുടക്കം മുതൽ അവസാനം വരെ അനാവശ്യമായ സീനുകൾ ഒന്നും ഇല്ലാതെ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ഒരുക്കിയിരിക്കുന്ന ചിത്രം ആണ് BLAST. മെയ്‌ 28 നു റിലീസ് ചെയ്ത ചിത്രം ഒരു മികച്ച ബോക്സ്റ്റോഫീസ് വിജയം തന്നെ ആകും എ ന്നു പ്രതീക്ഷിക്കുന്നു.

നെടുമങ്ങാട്‌ സ്വദേശിനി ആയ ശാന്തി മായാദേവി ഒരു പ്രാക്ടിസിങ് ലോയർ എന്നതിന് പുറമെ നടിയും, സ്ക്രീൻ റൈറ്ററും, ടെലിവിഷൻ അവതാരി...
29/05/2026

നെടുമങ്ങാട്‌ സ്വദേശിനി ആയ ശാന്തി മായാദേവി ഒരു പ്രാക്ടിസിങ് ലോയർ എന്നതിന് പുറമെ നടിയും, സ്ക്രീൻ റൈറ്ററും, ടെലിവിഷൻ അവതാരികയും ഒക്കെ ആണ്. 2019 ഇൽ ഗാനഗന്ധർവൻ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലാണ് ശാന്തി ആദ്യമായി അഭിനയിച്ചത്‌. ദൃശ്യം 2, നേര് എന്നീ ചിത്രങ്ങളിൽ ശാന്തി അഭിനയിക്കുകയും നേര് എന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ജീതു ജോസഫ്നൊപ്പം രചിക്കുകയും ചെയ്തു. നാലാം മുറ, വലതുവശത്തെ കള്ളൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശാന്തി തമിഴ്യിൽ ദളപതി വിജയ്യുടെ "ലിയോ" എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്ന ദൃശ്യം 3 ഇൽ ദൃശ്യം 2 ലെ കഥാപാത്രമായ അഡ്വക്കേറ്റ് രേണുക ആയി ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്.

കുതിരവട്ടം പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ഹരിശ്രീ അശോകൻ പോലുള്ള നിരവധി മികച്ച ഹാസ്യ നടന്മാർ മലയാള സിനിമയിൽ വന്നിട്ടുണ്ട...
29/05/2026

കുതിരവട്ടം പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ഹരിശ്രീ അശോകൻ പോലുള്ള നിരവധി മികച്ച ഹാസ്യ നടന്മാർ മലയാള സിനിമയിൽ വന്നിട്ടുണ്ട്. ഓരോ ഹാസ്യ താരങ്ങളും തങ്ങളുടെ തനതായ ശൈലി കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായത്തിൽ ഈ നാല് നടന്മാരിൽ ആരാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോമഡി റോളുകൾ ചെയ്തിട്ടുള്ളത്.

Address

Kochi

Telephone

04846492110

Website

Alerts

Be the first to know and let us send you an email when South Indian Destinations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share