27/03/2019
#എങ്ങനെ_എഴുതി #തുടങ്ങണം_എന്ന്_അറിയില്ല
നമ്മുടെ കേരളത്തിൽ എത്രത്തോളം ആൾകാർ ഇങ്ങനെ പോയിട്ടുണ്ടെന്ന് അറിയില്ല എന്റെ കൂടെ ഈ യാത്രയിൽ പങ്കാളികൾ ആയ എന്റ പ്രിയ സുഹൃത്തുക്കൾ Dr. Ejas Abdul Nizar Dr. Mohamed Shafi J
യാത്രക്കാരുടെയെല്ലാം സ്വപ്ന സ്ഥലമായ #ജമ്മു_കശ്മീർ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യവും മൂന്നു വർഷം മുന്നേ തുടങ്ങിയ പ്ലാനിങ് ആയിരുന്നു ഒരിക്കലും Plan ചെയ്യുന്ന കാര്യങ്ങൾ അതേപടി നടക്കില്ലല്ലോ അതല്ലേലും അങ്ങനെ ആണ് പക്ഷെ Situation ഒത്തു വന്നത് 2018 August മാസം ആയിരുന്നു എന്നാൽ ആ സമയത്തായിരുന്നല്ലോ പ്രളയം വന്നത് അന്നേരം എല്ലാവരും പോകുന്ന പോലെ ഞങ്ങളും ഞങ്ങളുടെ സുഹൃത്തുക്കൾ അടങ്ങുന്ന ഒരു വലയം തന്നെ Medical ക്യാമ്പിലേക്കും, ആവശ്യ വസ്തുക്കൾ എത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് ഏർപ്പെടാനും പോയി..
എല്ലാം കഴിഞ്ഞു രണ്ടാഴ്ചകൾക്കു ശേഷം ഞങ്ങൾ ഞങ്ങളുടെ ആ സ്വപ്നം വീണ്ടും Plan ചെയ്തു ഇത്തവണ എന്തായാലും പോകണം എന്ന് തീരുമാനിച്ചു പക്ഷെ നമ്മുടെ ഈ നാട്ടിൽ ഇത്രയും വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യണ്ടത് നമ്മളുടെ എല്ലാവരുടെയും കടമ ആണല്ലോ അങ്ങനെ ഞങ്ങളുടെ യാത്രയുടെ പ്ലാനിങ്ങിൽ ചെറിയ ഒരു മാറ്റം വരുത്തി പോകാൻ ഉദ്ദേശിച്ചിരുന്ന വണ്ടി ആയ വേണ്ടാന്ന് വെച്ച് പകരം...?😊
ഇനിയാണ് ശെരിക്കും പറയേണ്ടത് ഞങ്ങളുടെ ഈ യാത്രയിലെ ശെരിക്കും ഹീറോ ഞങ്ങൾ ആരും അല്ല അതെ ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുന്നേ ജനിച്ച ഞങ്ങളുടെ ( #അപ്പുപ്പൻ എന്നാണ് ഞങൾ വിളിക്കുന്നത് ) അതെ 29വർഷം പഴക്കം എല്ലാവർക്കും ഒരു പരിഹാസം ഉണ്ടായിരുന്നു് ഒരിക്കലും യാത്ര Success ആകില്ല എന്ന് പക്ഷെ അയൽ സംസ്ഥാനങ്ങളിൽ ഈ അപ്പൂപ്പനും ആയിട്ട് പോയി ശീലം ഉള്ളത് കൊണ്ട് വഴിയിൽ ഇടില്ല എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്.
അങ്ങനെ ഈ യാത്ര ഞങ്ങൾ ഒരു ആക്കി മാറ്റി ഇനി ഏതൊക്കെ വണ്ടിയിൽ പോയാലും ഈ 89Model അപ്പുപ്പൻ ഉണ്ടാക്കുന്ന ഒരു Impact ഒരിക്കലും മറ്റു വണ്ടികളിൽ കിട്ടില്ല എന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ടായിരുന്നു.
അങ്ങനെ ഞങളുടെ യാത്ര Statue ജംഗ്ഷനിൽ നിന്നും സെപ്റ്റംബർ 6th വൈകിട്ടു 3 മണിക്ക് യാത്ര പുറപ്പെട്ടു തിരിച്ചു ഒക്ടോബർ 2 തീയതി രാവിലെ trivandrum എത്തി 26 ദിവസം..
ഇനി ഞങ്ങളുടെ യാത്രയിലെ കുറച്ചു കാര്യങ്ങൾ പറഞ്ഞു വാക്കുകൾ ചുരുക്കുകയാണ് (ഇതുപോലെ എഴുതി ശീലം ഇല്ലാത്തത് കൊണ്ടാണ് ) ഞങ്ങളുടെ യാത്രയുടെ main ഉദ്ദേശശുദ്ധി Flood ന്റെ Campaign ആയിരുന്നു സർക്കാരിന്റെ ധുര്ധ്വശാസ നിധിയിലേക് സംഭാവന നൽകണം എന്ന് CMന്റെ ഫുൾ അക്കൗണ്ട് details ഓട് കൂടി എഴുതിയ 10000 നോട്ടീസ് അടിക്കാൻ തോന്നിയതെല്ലാം ദൈവ നിച്ഛയം കാസർകോട് കഴിഞ്ഞപ്പം മുതൽ ഞങ്ങള്ക്ക് കിട്ടിയ അഭിനന്ദനത്തിനു കയ്യും കണക്കും ഇല്ല Medical College കളിലും, Engg College കളിലും, Mall കളിലും, Tourist കളുടെ കയ്യിലും, Waga Boarder ilum, Delhi Aims, etc.... നോട്ടീസ് കൊടുത്ത് കാര്യങ്ങൾ പറഞ്ഞു അവതരിപ്പിച്ചു സർക്കാരിന്റെ ധുര്ധ്വശാസ അക്കൗണ്ടിലേക്കു ഡിജിറ്റലായി 7, 8 ലക്ഷം രൂപ കൈ മാറാൻ കഴിഞ്ഞത് ഓർക്കുമ്പം സന്തോഷം തോന്നുന്നു.... ഞങ്ങളുടെ യാത്രയിലെ ചിലവ് കുറച്ചു കൂടുതൽ ആണ് ഏകദേശo 2 ലക്ഷം രൂപയോളം വരും Diesel ചിലവ് 68k വരും അപ്പൂപ്പനെ കുറിച്ച് പറയാൻ ആണെങ്കിൽ കൂട്ടത്തിലെ സുഹൃത് shafi യുടെ മുത്തച്ഛന്റെ വണ്ടി ആണ് ഇപ്പം അവനാണ് Owner! വണ്ടി മലകൾ കയറാൻവേണ്ടി കുറച്ചു പൊടികൈ ചെയ്തു ഒന്നാമത് അപ്പൂപ്പനെ wait ലെസ്സ് ആക്കി ആവിഷമില്ലാതെ ഭാരങ്ങൾ ഒഴിവാക്കി, എന്ജിന് നേരിട്ട് കാറ്റ് കിട്ടാൻ വേണ്ടി ഗ്രിൽ ഊരി വെച്ച്, ബോണറ്റ് കുറച്ചു തുറന്നു vech, പിന്നെ speed മാക്സിമം 75 ! So... ഓയിൽ ചെയ്ഞ്ചിങ്ങും ടയർ ചെയ്ഞ്ചിങ്ങ് അല്ലാതെ ഇതുവരെ പക്കാ....
:- 1.ഇതുപോലെ എഴുതി ശീലം ഇല്ലാത്ത ഞാൻ ഇത് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി out off season ആയിട്ട് പോലും ഒരുപാട് സഞ്ചാരികളെ കണ്ടു ഞങ്ങൾ! ആർകെങ്കിലും ഇനി ഇങ്ങനെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ തോന്നിയാൽ അത് അതുതന്നെയാ വലുത്
2. ഞങ്ങളുടെ ഈ യാത്രയിൽ ഒരുപാട് പേരോട് നന്ദി പറയാൻ ഉണ്ട് യാത്ര പോകാൻ സപ്പോർട്ട് തന്നെ sir sir sir എല്ലാത്തിലുമുപരി സംഭാവന നൽകാൻ തോന്നിയ മനസ്സുകൾക് ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി
3.Thanks_to_Medias :- (MH) (Qatar) etc..
4. Route :- ➡ #12556 KM's...
ThankYou all🙏
Regards,
Niyas Khan Thachanparampil
Ejas abdul nizar
Muhammed Shafi J