Lechu’s Tours & Travels

Lechu’s Tours & Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lechu’s Tours & Travels, Tour Agency, Oachira, Kollam.

തലേ ദിവസം രാത്രി ചിക്കൻ കറി ഉണ്ടാക്കി വക്കണം. നിറയെ കുഞ്ഞുള്ളി ഇട്ട് ഉണ്ടാക്കിയ ചിക്കൻ കറി പുലരുവോളം ഇരുന്ന് മസാല ഒക്കെ ...
16/12/2022

തലേ ദിവസം രാത്രി ചിക്കൻ കറി ഉണ്ടാക്കി വക്കണം.
നിറയെ കുഞ്ഞുള്ളി ഇട്ട് ഉണ്ടാക്കിയ ചിക്കൻ കറി പുലരുവോളം ഇരുന്ന് മസാല ഒക്കെ പിടിച്ച് ഒരു പരുവം ആകുന്ന അവസരത്തിൽ നന്നായി പുളിച്ച് പൊന്തിയ അപ്പത്തിന്റെ മാവ് ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കണം. ന്നട്ട് തലേ ദിവസത്തെ ചിക്കൻ കറീം കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ 🔥

അപ്പം
ചിക്കൻ കറി
മുട്ട
ചായ

ഈ ചിക്കൻ കറി ടെ റെസിപി തരാം. സാധാരണ എല്ലാരും ഉണ്ടാക്കുന്ന പോലെ തന്നെ. ഇതിൽ കുഞ്ഞുള്ളി മാത്രേ ഇടുള്ളൂ. സവാള ചേർക്കില്ല.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ട് വഴറ്റുക. ഇതിലേക്ക് 2 കപ്പ് കുഞ്ഞുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. കുഞ്ഞുള്ളി ഒന്ന് വാടി കഴിയുമ്പോൾ മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ഇവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഒരു തക്കാളി അരിഞ്ഞു ചേർക്കുക. തക്കാളി വെന്ത് കഴിയുമ്പോൾ ചിക്കൻ ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ കുറച്ച് കുരുമുളക് പൊടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണയിൽ കുഞ്ഞുള്ളിയും കറിവേപ്പിലയും താളിച്ചൊഴിക്കുക.

☺️♥️☺️

24/11/2022

ൂപയ്ക്ക്_5_മണിക്കൂർ_ഒരു_കിടിലൻ_ബോട്ട്_യാത്ര_ആലപ്പുഴയിൽ
ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര.
600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ്...

ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉണ്ട് (Total 120). മുൻകൂട്ടി ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നംബർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണം.

രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ബോട്ട് ഒരുമണിക്കൂർ വയ്റ്റിങ് ഉണ്ട്, അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്...
1.00 മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും.

100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.

കുറച്ച് റെസ്റ്റ് എടുത്ത ശേഷം 2.00 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്...
കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും ആ റൂട്ടിൽ അധികം ബോട്ടുകൾ പോകാത്ത റൂട്ടാണ്. കൂടാതെ പലതരം പക്ഷികളെ യാത്രയിൽ കാണുവാൻ സാധിക്കും.

3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും...
വൈകിട്ട് 4.00 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും.

11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തി കൂടാതെ ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാം...
ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച...
Booking contact:
9400050322
9400050325

11/10/2022
11/10/2022

എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി ,അമ്പും വില്ലും...

കരുനാഗപ്പള്ളി ആലുംകടവിലെ ബാബുചേട്ടന്റെ ഹോട്ടലിലെ പഴങ്കഞ്ഞി🥰🥰🥰പഴഞ്ചോറും മീന്‍ചാറും കപ്പയും തൈരും മീന്‍വറുത്തതും കഞ്ഞിവെള്...
11/10/2022

കരുനാഗപ്പള്ളി ആലുംകടവിലെ ബാബുചേട്ടന്റെ ഹോട്ടലിലെ പഴങ്കഞ്ഞി🥰🥰🥰
പഴഞ്ചോറും മീന്‍ചാറും കപ്പയും തൈരും മീന്‍വറുത്തതും കഞ്ഞിവെള്ളവും കൂട്ടി കടവിന്റെ ഭംഗിയും ആസ്വദിച്ചു രുചിയോടെ ഒരു പിടിപിടിക്കാം😍😍😍
പാരമ്പര്യമായി ഏകദേശം 85 വര്‍ഷമായി രുചിയേറിയ വിഭവങ്ങള്‍ വിളമ്പുന്നവരില്‍ ഈ തലമുറയിലെ ബാബുചേട്ടനും മകനും ആശംസകള്‍😍😍👍👍👏👏

Allepy..
05/10/2022

Allepy..

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ...കേരള ജലഗതാഗത വകുപ്പിന്റെ ...
05/10/2022

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ...

കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം - ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്. സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്തുന്നത്.

കോട്ടയം മുതൽ ആലപ്പുഴ വരെയുള്ള കായൽ കാഴ്ചകൾ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.

കോട്ടയത്ത് നിന്നും രാവിലെ 6.35, 11.30 എന്നീ സമയത്തും ഉച്ചയ്ക്കുശേഷം1.00, 3.30 എന്നീ സമയത്തും വൈകിട്ട് 5. 15 നും ബോട്ടുകൾ പുറപ്പെടുന്നുണ്ട്.

കോട്ടയം കോടിമതയിൽ നിന്നും ആരംഭിച്ച കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് യാത്ര. യാത്രയെക്കുറിച്ച് അറിഞ്ഞ് നിരവധി പേരാണ് എത്തുന്നത്. ഈ ബോട്ട് യാത്ര നല്ലൊരു അനുഭവമാണ് നൽകുന്നത് എന്ന് യാത്രക്കാർ പറയുന്നു.

20/08/2022
പഴനിക്ക് പോകാൻ കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടെന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നത് അദ്‌ഭുതപ്പെടുത്തുന്നു.രാത്ര...
17/08/2022

പഴനിക്ക് പോകാൻ കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടെന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നത് അദ്‌ഭുതപ്പെടുത്തുന്നു.

രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് (16343) രാവിലെ 7.15 ന് പഴനിയിൽ എത്തും. കോട്ടയത്ത് രാത്രി 11.15നും എറണാകുളം നോർത്തിൽ 12.45നും ആണ്. (എറണാകുളത്ത് നിന്ന് ടിക്കറ്റ് എടുക്കുന്നവർ തീയതി സൂക്ഷിച്ച് കൊടുക്കണം.. പിറ്റേന്നത്തെ). വലിയ തിരക്കില്ല. ഒരാഴ്ച മുൻപേ ഒക്കെ ടിക്കറ്റ് കിട്ടും. തത്കാൽ ആണെങ്കിൽ മിക്കവാറും ഏത് ദിവസവും ഉണ്ട്. (ചാർജ് : സ്ലീപ്പർ 190, 3A 505, 2A 710 എറണാകുളത്ത് നിന്ന്).

പഴനി റെയിൽവേ സ്റ്റേഷൻ ടൗണിന്റെ ഒരറ്റത്താണ്. അമ്പലത്തിൽ നിന്ന് ഏകദേശം 2km. ഓട്ടോയ്ക്ക് 100രൂപ ആകും. വല്ല സമയത്തും ഓടുന്ന ബസ് ഉണ്ട്. അത്യാവശ്യം ആരോഗ്യമുള്ളവർക്ക് നടക്കാവുന്നതേ ഉള്ളൂ.. 20 മിനിറ്റിൽ എത്തും.

തിരിച്ചുള്ള അമൃത (16344) സന്ധ്യയ്ക്ക് 6.15 ന് പഴനി വിട്ട് രാത്രി 12.30ന് എറണാകുളം. വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരം.

(പാലക്കാട് നിന്ന് വേറെ രണ്ട് വണ്ടികൾ പഴനി വഴി ഉണ്ട്).

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി..തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാ...
18/07/2022

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി..

തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു.

23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക.

സന്ദർശിക്കുന്ന സ്ഥലങ്ങൾ:-

1 .ടീ മ്യൂസിയം
Entry fee Rs 125/-
2. ടോപ്പ് സ്റ്റേഷൻ
Entry Fee Rs 20/-
3. കുണ്ടള ഡാം
Free entry
4. എക്കോ പോയിന്റ്
Entry fee Rs 10/-
5. ഫിലിം ഷൂട്ടിംഗ് പോയിൻ്റ്
Free entry
6. മാട്ടുപെട്ടി ഡാം
Speed boat.. Rs 300/-
Pedal boat....Rs. 150/-
7. ടീ ഗാർഡൻ ഫോട്ടോ പോയിൻ്റ്
Free entry
8. ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ
Entry fee Rs 50/-

ഈ ഉല്ലാസയാത്രയ്ക്ക് പോകാൻ താല്പര്യം ഉള്ളവർ സീറ്റ് ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക്, യാത്രയുടെ പേര്, നിങ്ങളുടെ പേര് (ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുഴുവൻ ആളുകളുടെയും പേരും), വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും, നിങ്ങൾ ബസ്സിൽ കയറുന്ന സ്ഥലവും (Boarding point) താഴെ കാണുന്ന ഫോർമാറ്റിൽ വാട്സപ്പ് മെസ്സേജ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ബാർകോഡ് സ്കാൻ ചെയ്ത് പണമടക്കുക. പണം അടച്ച് കഴിഞ്ഞാൽ മാത്രമേ സീറ്റ് ബുക്കിംഗ് പൂർത്തിയാകുകയുള്ളൂ. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം.

Whatsapp number: 9995726885

സംശയങ്ങൾക്ക്: (രാവിലെ 08:00 മണി മുതൽ രാത്രി 08:00 മണി വരെ മാത്രം വിളിക്കുക): 9447203014

Format 👇

23th Tirur - Munnar Trip
Name:
Mob:
Boarding point:

NB: ഉല്ലാസയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് തന്നിരിക്കുന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക. തിരൂർ ksrtc സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും, പൊന്നാനി, മലപ്പുറം ഡിപ്പോകളിലും ഉല്ലാസ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.

Address

Oachira
Kollam

Alerts

Be the first to know and let us send you an email when Lechu’s Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category