ചവറ

ചവറ ഒരു നാടിനെ ഒന്നിപ്പിക്കുന്നു. Bringing people together📸🖊️🎵

30/05/2026

മൈനാപ്പള്ളി കുറ്റിമുക്കിൽ അപകടം തക്കാളി ലോറി മറിഞ്ഞ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ശാസ്‌താംകോട്ട ∙ തക്കാളി കയറ്റി വന്ന ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു. ശാസ്താംകോട്ട - കരുനാഗപ്പള്...
30/05/2026

ശാസ്‌താംകോട്ട ∙ തക്കാളി കയറ്റി വന്ന ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു. ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറിനാണ് സംഭവം. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും വരുകയായിരുന്നു ലോറി. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം

ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം, മഴയിൽ നനഞ്ഞു കിടന്ന റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു കിടക്കുകയാണ്. ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണം നിലച്ചു. ലോറി ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു..

ചവറ നീണ്ടകര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനാല്‍ നീണ്ടകര ഹാർബറില്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍.ആയിരക്കണ...
30/05/2026

ചവറ നീണ്ടകര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനാല്‍ നീണ്ടകര ഹാർബറില്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍.

ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത്.

ഹാർബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ശീതീകരണ സംവിധാനങ്ങള്‍ വിപുലീകരിക്കുകയും വേണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വരുമാനത്തിലും വർദ്ധനവുണ്ടാകും. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി, സുരക്ഷിതമായ മത്സ്യബന്ധനവും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകളും ലഭ്യമാക്കിയാല്‍ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനാവും.

ഹാർബറില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിച്ചാല്‍ മീൻ കേടുകൂടാതെ സൂക്ഷിക്കാനാവും. മെച്ചപ്പെട്ട ലേല ഹാളുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിപണി വിവരങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും.

ഹാർബർ വികസിച്ചാല്‍

 മുഖച്ഛായ മാറും: ഹാർബർ ആധുനികവത്കരണം നീണ്ടകരയുടെ രൂപം തന്നെ മാറ്റും

 മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം: ജീവിതനിലവാരം ഉയരും, തൊഴില്‍ സുരക്ഷിതമാകും, വരുമാനം കൂടും

 സാമ്പത്തിക വളർച്ച: മത്സ്യ സംഭരണവും വിപണനവും എളുപ്പമാകും

 മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാൻ സൗകര്യം

 സ്ഥിര വരുമാനം ഉറപ്പ്

കൊല്ലം: ശക്തികുളങ്ങര ആല്‍ത്തറമൂട്ടിലെ ഹോള്‍സെയില്‍ മത്സ്യവില്പനകട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ ശക്തിക...
30/05/2026

കൊല്ലം: ശക്തികുളങ്ങര ആല്‍ത്തറമൂട്ടിലെ ഹോള്‍സെയില്‍ മത്സ്യവില്പനകട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം എച്ച്‌സി കോമ്പൗണ്ടില്‍ സിയാദ്(42) ആണ് പോലീസിന്റെ പിടിയിലായത്.

ആലാട്ടുകാവ് നഗർ 27-ല്‍ ബിജു(45) എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ ഷീറ്റ് മുറിച്ച്‌ അകത്ത് കടന്ന പ്രതി കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകള്‍, സീലിംഗ് ഫാൻ, ടേബിള്‍ ഫാൻ, അലുമിനിയം ചരുവങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

സംഭവത്തില്‍ 80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ശക്തികുളങ്ങര ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐ റസല്‍ ജോർജ്, എസ് പിഒ അഖില്‍ രാജ്, സിപിഒമാരായ മനു, അരുണ്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്..

ചവറയിലെ ആരോഗ്യകേന്ദ്രങ്ങളിലെ പരിശോധനാ വിവരങ്ങൾ
30/05/2026

ചവറയിലെ ആരോഗ്യകേന്ദ്രങ്ങളിലെ പരിശോധനാ വിവരങ്ങൾ

ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും : മുഖ്യമന്ത്രിശ്രീ. വി.ഡി.സതീശൻശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്രഉത്സവത്തിനിട...
29/05/2026

ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും : മുഖ്യമന്ത്രി
ശ്രീ. വി.ഡി.സതീശൻ
ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്രഉത്സവത്തിനിടെ കൊലചെയ്യപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാർക്കിൻസൻസ് രോഗബാധിതനായ പിതാവ് ജയസേനനും, ഭിന്നശേഷിക്കാരിയായ രജനിയും ഉല്ലാസ് കോവൂർ എം.എൽ.എ യോടൊപ്പം സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. നിരപരാധിയായ ഹരികൃഷണനെ ഘോഷയാത്ര മുറിച്ച് കടന്നതിനെ തുടർന്നുണ്ടായ തർക്കങ്ങളത്തുടർന്ന് ഗുണ്ടാ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു.

പോളിടെക്കനിക്ക് വിദ്ധ്യാർത്ഥിയായിരുന്ന ജയകൃഷ്ണൻ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. കുടുംബത്തിന്റെ അത്താണിയാകേണ്ടിയിരുന്ന തന്റെ മകനെ കൊലചെയ്തവർക്കെതിരെ കർശനശിക്ഷാവിധിയുണ്ടാകാൻ സഹായിക്കണമെന്ന് ഹരികൃഷ്ണന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സഹോദരൻ ജയകൃഷ്ണൻ, ഹരികൃഷ്ണൻ കുടുംബ സഹായ സമിതി ജനറൽ കൺവീനർ
ജി. ബാഹുലേയൻ, കീച്ചപ്പള്ളി പുഷ്പാംഗദൻ തുടങ്ങിയവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയേയും സംഘം നേരിൽ കണ്ട് പരാതി സമർപ്പിച്ചു.

വ്യാജ ഓണ്‍ലൈൻ ട്രേഡിങ് വഴി വൻലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പിടിയില്‍.ഹിമാചല്‍ പ്രദേ...
29/05/2026

വ്യാജ ഓണ്‍ലൈൻ ട്രേഡിങ് വഴി വൻലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പിടിയില്‍.

ഹിമാചല്‍ പ്രദേശിലെ ബാബാനഗർ സ്വദേശിയായ സൂര്യകാന്ത് ആണ് കൊല്ലം റൂറല്‍ സൈബർ ക്രൈം പോലീസിൻ്റെ പിടിയിലയാത്. കൊല്ലം പുത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കൊല്ലം റൂറല്‍ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹിമാചലിലെ ബാബാനഗറില്‍ നേരിട്ടെത്തി പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിലൂടെ പരാതിക്കാരന് നഷ്ടപ്പെട്ട തുകയില്‍ 15 ലക്ഷത്തോളം രൂപ സൂര്യകാന്തിന്റെ പേരിലുള്ള യൂകോ ബാങ്ക് അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. തുടർന്ന് ഈ തുക മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടി രൂപയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ പ്രവർത്തിച്ച മറ്റ് കൂട്ടുപ്രതികളെക്കുറിച്ചും കൃത്യമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ഡിവൈഎസ്പി പ്രസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ വൻ സുരക്ഷാ ദൗത്യം നടന്നത്. ഇൻസ്പെക്ടർ വിനോദ് കുമാറിനൊപ്പം എസ് ഐ മനീഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ജയേഷ് ജയപാല്‍, രാജേഷ് കുമാർ, സിവില്‍ പോലീസ് ഓഫീസർ വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊല്ലം ∙ ടൗണിലെ റോഡുകളിലെ ചെറുതും വലുതുമായ കുഴികൾ ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിക്കുക മാത്രമല്ല ചിലപ്പോൾ ജീവൻ തന്നെ ...
29/05/2026

കൊല്ലം ∙ ടൗണിലെ റോഡുകളിലെ ചെറുതും വലുതുമായ കുഴികൾ ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിക്കുക മാത്രമല്ല ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാക്കും. തിരക്കുള്ള പോർട്ട്–തങ്കശ്ശേരി റോഡിലൂടെ യാത്ര ചെയ്താൽ ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ കാണാം. പോർട്ട് ഒ‍ാഫിസിന് മുന്നിൽ ഹംപിനോട് ചേർന്നുള്ള കുഴിയിൽ വീണാൽ ജീവൻ അപകടത്തിലാകും. തങ്കശ്ശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളാണ് ഈ കുഴിയിൽ വീഴുന്നത്. ചെറിയ കുഴിയായിരുന്ന ഇവിടെ തുടക്കത്തിലേ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

രാത്രിയിൽ ഇതുവഴി എത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും ഈ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെടാറുണ്ട്. ഇതേ പാതയിൽ പോർട്ട് ലേല ഹാളിന് മുന്നിലും രണ്ടിടത്തായി വലിയ കുഴികളുണ്ട്. ഈ കുഴിയിൽ ഇരുചക്ര വാഹനങ്ങളുടെ ചക്രങ്ങൾ വീണാൽ വാഹനം ഒ‍ാടിക്കുന്നവർ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചു വീഴും. പ്രദേശവാസികളും മത്സ്യം വാങ്ങാൻ എത്തുന്നവരും ഉൾപ്പെടെ നൂറുകണക്കിന് ഇരുചക്ര വാഹനയാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്.

ഗുരുനാഗപ്പൻകാവ്– കൂട്ടിൽ തെക്കതിൽ റോഡ്
മയ്യനാട് ∙ ടാറിട്ട റോഡ് മഴ പെയ്തതോടെ കുളത്തിന് സമാനമായി. റോഡരികിൽ പാകിയ തറയോടുകൾ ഇളകി മാറി. ഇവയിൽ കയറിയിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിഞ്ഞു വീഴുന്നതും പതിവ്. മയ്യനാട് പഞ്ചായത്തിലെ 13ാം വാർഡിൽ ഗുരുനാഗപ്പൻകാവ്–കൂട്ടിൽ തെക്കതിൽ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി കിടക്കുന്നത്. സമീപത്തെ മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഈ ചെളിവെള്ളത്തിൽ ചവിട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡ് നിർമാണം നടത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഒ‍ാട കൂടി നിർമിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാനാകൂ.

പാലത്തറ നഗർ റോഡ്
തട്ടാമല∙ പാലത്തറ ജംക്‌ഷനിലെ മേൽപാലത്തിന് അടുത്തുള്ള സർവീസ് റോഡിൽ നിന്ന് പാലത്തറ നഗറിലേക്കുള്ള ഇട റോഡ് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ. തൊട്ടടുത്ത ഇട റോഡുകളിലേക്കുള്ള തുടക്ക ഭാഗം ഹൈവേ അതോറിറ്റി ടാർ ചെയ്തിട്ടും ഈ റോഡ് ടാർ ചെയ്യാൻ തയാറായിട്ടില്ല. ഒട്ടേറെ യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴയിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ പബ്ലിക് സ്കൂളിലേക്കും സ്വകാര്യ നഴ്സിങ് കോളജിലേക്കും പോകുന്ന വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണിത്.

സ്കൂൾ തുറക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. എംപി വിഷയത്തിൽ ഇടപെടുകയും ഹൈവേ അതോറിറ്റിയോട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പരിഹാരം കാണാൻ ദേശീയ പാത അതോറിറ്റി തയാറായില്ല. അടിയന്തരമായി ടാറിങ് നടത്തണമെന്ന് പാലത്തറ നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വിള്ളലിൽ റീടാറിങ്; പ്രതിഷേധം
അഞ്ചാലുംമൂട്∙ നീരാവിൽ അണ്ടർപാസിന് മുകളിൽ വിള്ളലുണ്ടായ സ്ഥലത്ത് റീടാറിങ് നടത്താൻ എത്തിയവരെ പ്രദേശവാസികൾ തടഞ്ഞു. റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ ടാറിങ് അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അഞ്ചാലുംമൂട് പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. കുരീപ്പുഴ ഡിവിഷൻ കൗൺസിലർ ബി. അജിത് കുമാർ, നീരാവിൽ സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജിമോഹൻ എന്നിവർ നേതൃത്വം നൽകി.

കൊല്ലം അഞ്ചലില്‍ പതിമൂന്നുകാരന് മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇടയം ഹൗസ...
29/05/2026

കൊല്ലം അഞ്ചലില്‍ പതിമൂന്നുകാരന് മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടയം ഹൗസിംഗ് കോംപ്ലക്സില്‍ താമസിക്കുന്ന മണികണ്ഠൻ (34) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. പീഡനത്തെ തുടർന്ന് അമിതമായി മദ്യം ഉള്ളില്‍ച്ചെന്ന് ബോധരഹിതനായ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി പ്രതിയായ മണികണ്ഠൻ കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ നിർബന്ധിച്ച്‌ മദ്യം കുടിപ്പിക്കുകയും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ച്ചെന്നതോടെ കുട്ടി ബോധരഹിതനായി വീണു. കുട്ടിയുടെ അവസ്ഥയില്‍ നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

ഉടൻ തന്നെ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എത്തിയ അഞ്ചല്‍ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയായ മണികണ്ഠൻ ഇതിന് മുൻപും പലതവണ കുട്ടിയെ സമാനമായ രീതിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

29/05/2026

ചവറയുടെ 60000 കൂട്ടുകാർക്ക് നന്ദി ❤️.. Keep supporting👍

Address

Kollam

Alerts

Be the first to know and let us send you an email when ചവറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share