YathraMithra Ladakh

YathraMithra Ladakh Yathra Mithra is more than just a travel solution; it's a passion project born from the adventurous spirits of Sudeesh and Joshna.

Originally from the lush landscapes of Munnar, Kerala, they now call the rugged terrain of Leh Ladakh home.

സച്ചിന്റേം മീരയുടെയും ലഡാഖ് യാത്ര...! ❄️⛄സച്ചിൻ അമ്മയുടെ ഉറ്റസുഹൃത്തിന്റെ മകനാണ്. സച്ചിനും ഭാര്യ മീരയും കല്യാണം കഴിഞ്ഞ ന...
23/06/2024

സച്ചിന്റേം മീരയുടെയും ലഡാഖ് യാത്ര...! ❄️⛄

സച്ചിൻ അമ്മയുടെ ഉറ്റസുഹൃത്തിന്റെ മകനാണ്. സച്ചിനും ഭാര്യ മീരയും കല്യാണം കഴിഞ്ഞ നാൾ മുതൽ എന്നോട് പറയുന്നതാണ് ലഡാഖ് വരാനുള്ള ആഗ്രഹത്തെക്കുറിച്ച്. രണ്ടു പേരും ഡോക്‌ടേഴ്‌സ് ആണ്.അതുകൊണ്ടുതന്നെ യാത്ര നീണ്ടുപോയി. മാസങ്ങൾ വർഷമായി. ഫെബ്രുവരി മാസം ഒരു ദിവസം മീര വിളിച്ചു.

"ചേച്ചി, അടുത്തമാസം ലഡാഖ് പോണം. രണ്ടു കൂട്ടുകാരും ഉണ്ടാകും. നടക്കുവോ?"

തണുത്ത് ചാകേണ്ടങ്കിൽ ഏപ്രിൽ ആകുന്നതാണ് നല്ലതെന്ന് ഞാൻ മറുപടിയും കൊടുത്തു. 😎 പിന്നെ മീര വിളിക്കുന്നത് ഏപ്രിൽ ആദ്യ ആഴ്ച ടിക്കറ്റ്‌ ബുക്ക് ചെയ്യാൻ പറഞ്ഞാണ്. ഞാനപ്പോ നാട്ടിലാണ്. കൂടാതെ ഏപ്രിൽ മാസം നല്ല തണുപ്പാണ്. രാത്രി മൈനസ് 15 വരെ പോകും. കൂടാതെ എനിക്കടുപ്പമുള്ളവർ ലഡാഖ് വരുമ്പോ ഞാൻ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഏപ്രിൽ ആദ്യ ആഴ്ച ഞാൻ ഉണ്ടാകില്ല. അതുകൊണ്ട് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. സുധീഷ് ഉണ്ടാകുമെങ്കിലും അടുപ്പമില്ലാത്തവരുടെ അടുത്ത് റോബോട്ടിക് സ്വഭാവമാണ്. 🤖(കാർന്നോന്മാരുടെ സ്വഭാവം എന്നെന്റെ 'അമ്മ പറയും.) എങ്കിലും ഞാൻ സമ്മതിച്ചു. ഫ്ലൈറ്റ് ബുക്ക് ചെയ്തു. എന്റെ ഡ്രൈവർമാരിൽ ഏറ്റവും നല്ല ഡ്രൈവറെയും വണ്ടിയും ബുക്ക് ചെയ്തു.

ദാദുൾ ഭയ്യാ... നുബ്ര സ്വദേശി... ആൾ പഴയ മിലിട്ടറി ഓഫീസറാണ്... റിട്ടയർ ആയ ശേഷം വണ്ടി എടുത്ത് ഓടിക്കുന്നു. മാസത്തിൽ മൂന്ന് ട്രിപ്പാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ. നല്ല സർവിസാണ് പ്രതിഫലം. ഇതുവരെ ഞാനും മൂപ്പരും ഡീൽ തെറ്റിച്ചിട്ടില്ല.🥰ഇതുവരെ മൂപ്പരെക്കുറിച്ച് ഒരു പരാതിയും എന്നോട് ആരും പറഞ്ഞിട്ടില്ല. ലഡാഖ് പോലൊരു സ്ഥലത്ത് സാഹചര്യത്തിനനുസരിച്ച് പെരുമാറാനുള്ള ആളുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. വണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞ് ഞങ്ങളുടെ ലേയിലെ ഗസ്റ്റ് ഹൗസിലും നുബ്രയിലും പാങ്കോങ്ങിലും താമസവും ശരിയാക്കി, പെർമിറ്റും എടുത്തു. സുധി ഏപ്രിൽ ആദ്യം എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഒടുവിൽ ട്രിപ്പിന്റെ സമയമായി. അപ്പോഴാണ് ടാക്സി കാറുകൾ യൂണിയൻറെ നമ്പർ സിസ്റ്റത്തിലേക്ക് ആക്കിയത്. ആ സമയത്ത് നറുക്കെടുപ്പിൽ നമ്മാർ വീഴുന്ന ഡ്രൈവർമാർക്ക് മാത്രമേ ഓടിക്കാൻ കഴിയൂ. രണ്ടു ദിവസം മുൻപേ ഡ്രൈവറും വണ്ടിയും ഏതാണെന്ന് അറിയാൻ കഴിയൂ. പൊതുവെ അത്തരം സാഹചര്യങ്ങളിൽ ഞാൻ നേരിട്ട് കണ്ട് സംസാരിച്ച് കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്. അതും നടക്കില്ല. പുറകെ രണ്ടാമത്തെ പണിയും കിട്ടി. ശ്രീനഗർ ലഡാഖ് റോഡ് തുറക്കാത്തതിനാൽ സുധി സോനാമാർഗിൽ പെട്ടു. ഞാൻ ദൈവത്തെ വിളിച്ചു. 😂

ചീത്തപ്പേര്, വേണ്ടപ്പെട്ടവർക്കിടയിൽ കിട്ടിയാൽ അത് കുറച്ച് കഠിനമാണ്. ഏപ്രിലിൽ ലഡാക്കിൽ താമസസൗകര്യങ്ങൾ കുറവാണ്. സുധി സമയത്ത് എത്തില്ല എന്നുറപ്പായപ്പോൾ പെട്ടന്നുതന്നെ ഞാൻ എന്റെ സുഹൃത്തിന്റെ ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തു.

പക്ഷെ ദൈവം ഇപ്പൊ എന്റെ കൂടെയാണെന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. അവരെത്തുന്നതിന് തലേന്ന് ദാദുൾ ഭയ്യയുടെ വണ്ടിയുടെ നമ്പർ നറുക്കെടുപ്പിൽ വീണു. അന്നുവൈകിട്ട് സുധി സോജില്ല പാസും കടന്നു. രാവിലെ സച്ചിനും മീരയും എത്തിയപ്പോൾ എയർപോർട്ടിൽ ദാദുൾ ഭയ്യക്കൊപ്പം സുധിയും അവരെ സ്വാഗതം ചെയ്തു.🥹

തണുപ്പറിഞ്ഞ് മഞ്ഞിൽ തിമിർത്ത് മഞ്ഞു വീഴ്ചയും ആസ്വദിച്ച് നുബ്രയും പാങ്ങോങ്ങും കണ്ട് കൊതി തീരാതെ അവർ മടങ്ങി.🙂

നല്ലപേര് കിട്ടിയ മറ്റൊരു ലഡാക് പാക്കേജ് കൂടി.🙏

NB: ഈ ട്രിപ്പിലെങ്ങാനും വല്ല പണിയും കിട്ടിയിരുന്നെങ്കിൽ, എന്റെ ശിവനെ... എന്റെ അമ്മയെന്നെ പുഴുങ്ങിയേനെ...🤣

Address

Leh
Leh
194101

Alerts

Be the first to know and let us send you an email when YathraMithra Ladakh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YathraMithra Ladakh:

Share

Category