
09/07/2023
ഏറനാടൻ നാട്ടുവാർത്തയുടെ ചുറ്റുവട്ടം പ്രോഗ്രാം :
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അതികായനായിരുന്ന വെള്ളക്കാരൻ ആർ,എച്ച് ഹിച്ച് കോക്കിനെ വിറപ്പിച്ച പാണ്ടിക്കാട്ടിലെ 'ഇതിഹാസ ഭൂമിയിലെ ചായ മക്കാനി' വിശേഷങ്ങൾ കാണാം
https://youtu.be/NHsQNQa4BK0
----------------------------
ഏറനാടൻ നാട്ടുവാർത്ത
📢 _നാട്ടുവാർത്ത, ഇനി പട്ടണമെങ്ങും_ 📸
https://chat.whatsapp.com/DaCnl5pdpTnDu9KnHJIcij
___________________________
ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന 'ഇതിഹാസ ഭൂമിയിലെ ചായ മക്കാനി' രുചിവൈവിധ്യം കൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും പ്രസിദ്ധമാണ്. പാണ്ടിക്കാട് ഗ്രാമത്തിലെത്തുന്ന ഏതൊരാളും രുചികരമായ ചായയും കടിയും കഴിക്കാൻ ഓടിയെത്തുന്ന ഇടമാണ് ഇതിഹാസ ഭൂമിയിലെ ചായ മക്കാനി. ചായ മക്കാനിയുടെ വിശേഷങ്ങളും ചായമക്കാനിയുടെ പേരുമായി ബന്ധപ്പെട്ട ചരിത്രവും ഏറനാടൻ നാട്ടുവാർത്തയോട് നാട്ടുകാർ വിവരിക്കുന്നു.
വീഡിയോ:
https://youtu.be/NHsQNQa4BK0
രാജ്യഭരണം, നാടുവാഴിത്തം, ജന്മിത്വം, സാമ്രാജ്യത്വം തുടങ്ങിയ അധികാരവാഴ്ചയുടെ വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളിലൂടെ, അധ്വാനത്തിന്റെ കൂട്ടായ്മയിലൂടെ, സമരോത്സുകമായ മുന്നേറ്റങ്ങളിലൂടെ കടന്നുപോന്ന ഒരു ജനതയുടെ പിൻമുറക്കാർ എന്ന നിലയ്ക്ക് പാണ്ടിക്കാടിന് സമ്പന്നമായൊരു സാംസ്കാരികപൈതൃകമുണ്ട്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളിൽ പെട്ടവരായിരിക്കുമ്പോൾ തന്നെ, ഭിന്നമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന, ഇവിടുത്തെ ജനവിഭാഗങ്ങൾ തമ്മിൽ പരസ്പരധാരണയുടേയും സഹിഷ്ണുതയുടേയും സർവ്വോപരി സാഹോദര്യത്തിന്റെയും മഹത്തായൊരു സാമൂഹ്യബന്ധം ഇവിടെ നിലനിൽക്കുന്നുണ്ട്.
കലാരൂപങ്ങളുടെയും നാടൻ പാട്ടുകളുടെയും ഒരു നിധി ശേഖരം തന്നെ ഈ ഗ്രാമത്തിന് പൈതൃകമായികിട്ടിയിട്ടുണ്ട്. ആരാന്റെ പണിപ്പാടങ്ങളിൽ ഏഴകളായി ഒടുങ്ങിത്തീരുന്ന ജന്മത്തിന്റെ നോവുകളും രോഷവും പകയും ചേർന്ന അടിസ്ഥാനവർഗ്ഗത്തിന്റെ കലാരൂപങ്ങളെല്ലാം ഇന്ന് അന്യംനിന്നുപോകുന്ന നിലയിലാണ്.
പഞ്ചായത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങൾക്കും സ്വന്തമായ കലാരൂപങ്ങളും അനുഷ്ഠാനമാധ്യമങ്ങളും ഉണ്ടായിരുന്നു. തുയിലുണർത്തുപാട്ട്, കൈകൊട്ടികളിപാട്ട്, ചെറുമപാട്ട്, കല്ല്യാണപാട്ട്, ശീവോതിപാട്ട്, പുള്ളുവൻ പാട്ട്, തിരുവാതിരപാട്ട് തുടങ്ങിയ പാട്ടുരൂപങ്ങളും ചെറുമക്കളി, പറയൻകാള, കോൽക്കളി തുടങ്ങിയ നാട്ടുരൂപങ്ങളും ഗ്രാമീണ ജീവിതത്തിനു സാംസ്കാരികവെളിച്ചം നൽകി അടുത്ത കാലം വരെ സജീവമായി നിലനിന്നിരുന്നു.
മാപ്പിളമാർക്കിടയിൽ വാമൊഴി രൂപത്തിൽ പ്രചരിച്ചുപോന്ന മാപ്പിളപാട്ടുകൾ പുതിയകാലത്ത് പുതിയ രൂപഭാവങ്ങളോടെ നിലനിൽക്കുന്നുണ്ട്. മാരനാട്ട് ഗണപതി ക്ഷേത്രം ഏറെ പുരാതനവും കേരളീയ വാസ്തുശില്പ വിദ്യയുടെ ഉത്തമദൃഷ്ടാന്തവുമാണ്. മാരനാട്ട് ഗണപതി ക്ഷേത്രത്തിൽ വിഘ്നേശ്വരന് നിവേദിക്കപ്പെടുന്ന അപ്പം ഏറെ പ്രസിദ്ധമാണ്. പാണ്ടിക്കാടിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കരിങ്കാളികാവ് കാളീക്ഷേത്രത്തിലെ ആണ്ടോടാണ്ട് നടത്തിവരുന്ന ഉത്സവം ദേശവാസികൾ ജാതിമതഭേദമെന്യേ ആഘോഷിക്കുന്നു. 400-ലേറെ വർഷങ്ങളുടെ പഴക്കമുള്ള ഒടോമ്പറ്റ ജുമാഅത്ത് പള്ളി, കിഴക്കെ പാണ്ടിക്കാട് പള്ളി, കാരായ ജുമാഅത്ത് പള്ളി, വെള്ളുവങ്ങാട് പള്ളി,ചെമ്പ്രശ്ശേരി ഈസ്റ്റ് പള്ളി, പാണ്ടിക്കാട് ജുമാഅത്ത് പള്ളി എന്നിവയൊക്കെ പാണ്ടിക്കാട് പഞ്ചായത്തിലെ പുരാതനമായ മുസ്ളീം ദേവാലയങ്ങളാണ്. കിഴക്കേ പാണ്ടിക്കാട് പള്ളിയിലും, ഒറവംപുറം പള്ളിയിലും മുൻകാലങ്ങളിൽ കൊണ്ടാടപ്പെട്ടിരുന്ന ആണ്ടുനേർച്ചകൾ ജാതിമതഭേദമെന്യേ ജനങ്ങൾ പങ്കുകൊണ്ടിരുന്ന ഉത്സവാഘോഷങ്ങളാണ്.
ഏറനാടൻ നാട്ടുവാർത്തയുടെ ചുറ്റുവട്ടം എപ്പിസോഡിൽ
വെള്ളക്കാരൻ ആർ,എച്ച് ഹിച്ച് കോക്കിനെ വിറപ്പിച്ച പാണ്ടിക്കാട്ടിലെ 'ഇതിഹാസ ഭൂമിയിലെ ചായ മക്കാനി' വിശേഷങ്ങൾ കാണാം
https://youtu.be/NHsQNQa4BK0
____________________
*ഏറനാടൻ നാട്ടുവാർത്ത*
(താങ്കളുടെ ചുറ്റുപാടിൽ നിന്നുള്ള കുഞ്ഞു കുഞ്ഞു വാർത്തകൾ പോലും താങ്കൾക്കും *ഏറനാടൻ നാട്ടുവാർത്ത* യോട് പറയാം.
അങ്ങനെ നാട്ടിലെ വിശേഷങ്ങൾ പട്ടണമെങ്ങും നമുക്ക് പറഞ്ഞു നടക്കാം.
*ഏറനാടൻ നാട്ടുവാർത്ത*
ഇനി നാട്ടുവാർത്തകൾ പട്ടണങ്ങളിലേക്ക്.....
വാർത്തകൾ ഞങ്ങളെ അറിയിക്കാൻ 👇🏻
http://wa.me/+918500105566
____________________
' *ഏറനാടൻ നാട്ടുവാർത്ത*'
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് അമർത്തുക.
👇🏻
https://chat.whatsapp.com/BtoefNZVLha3ljMDRzI2Rr
ഏറനാടൻ നാട്ടുവാർത്തയുടെ ചുറ്റുവട്ടം എപ്പിസോഡിൽ വെള്ളക്കാരൻ ആർ,എച്ച് ഹിച്ച് കോക്കിനെ വിറപ്പിച്ച പാണ്ടിക്കാട.....