
24/01/2025
HYDERABAD TOUR :
ഫെബ്രുവരി 25 രാവിലെ 0950 കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 1130 ന് ഹൈദ്രാബാദിൽ എത്തും .
എയർപോർട്ടിൽ നിന്ന് സിറ്റിയിൽ എത്തി ലഞ്ച് കഴിച്ച് ടൂർ ആരംഭിക്കും .
ഗോൾക്കൊണ്ട ഫോർട്ട് സന്ദർശിച്ച ശേഷം ഹുസൈൻ സാഗർ തടാകം ( with Laser Show ) ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കൂടി കറങ്ങി രാത്രി ഹോട്ടലിൽ ചെക്കിൻ ചെയ്യും .
അടുത്ത ദിവസം പ്രാതലിനു ശേഷം ടൂർ തുടങ്ങി
ബിർള മന്ദിർ , ചോമഹല്ല പാലസ് , സലാർ ജങ് മ്യൂസിയം , ചാർ മിനാർ , മക്കാ മസ്ജിദ് , ലുമ്പിനി പാർക്ക് തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച് ഹോട്ടലിലേക്ക് മടങ്ങും .
വഴിയിൽ ഷോപ്പിംഗിന് താല്പര്യമുള്ളവർക്ക് അതിന് വേണ്ടി സൗകര്യം ചെയ്ത് കൊടുക്കും .
മൂന്നാം നാൾ പ്രാതലിനു ശേഷം
ചെക്ക് ഔട്ട് ചെയ്ത് നേരെ രാമോജി സിറ്റിയിലേക്ക് തിരിയ്ക്കും .
വൈകുന്നേരം വരെ രാമോജിയിൽ ചിലവഴിച്ച് നേരെ എയർപോർട്ടിലേക്ക് .
തിരിച്ച് വരുന്ന ഫ്ലൈറ്റ് പുറപ്പെടുന്നത് രാത്രി 1040 നാണ് .
1155 ന് കോഴിക്കോട് ലാൻഡ് ചെയ്യും .
നിരക്കുകൾ :
മുതിർന്നവർ ( 10 വയസ്സിന് മുകളിൽ ) : 20500 രൂപ
5 - 10 വയസ്സ് വരെ ഉള്ളവർക്ക് : 17300 രൂപ
2 - 5 വയസ്സ് വരെ ഉള്ളവർക്ക് : 12800 ( 2 വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും ഒരേ ചാർജാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത് .
കുട്ടികൾക്ക് രാമോജി സിറ്റി എൻട്രി ഫീ 1500 രൂപ വരുന്നുണ്ട് ).
2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് : 4000 രൂപ