My Mundathicode

My Mundathicode To promote Tourism

തൃശ്ശൂര്‍ ജില്ലയില്‍, തലപ്പിള്ളി താലൂക്കില്‍, വടക്കാഞ്ചേരി ബ്ലോക്കിലാണ് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുണ്ടത്തിക്കോട്, പുതുരുത്തി, പെരിങ്ങണ്ടൂര്‍, മിണാലൂര്‍, പാര്‍ളിക്കാട് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മുണ്ടത്തിക്കോട് പഞ്ചായത്തിന് 23.37 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇതൊരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് എരുമപ്പെട്ടി, വടക്കാഞ്ചേരി പഞ്ചായത

്തുകളും, കിഴക്കുഭാഗത്ത് വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്തുകളും, തെക്കുഭാഗത്ത് തെക്കുംകര, മുളംകുന്നത്തുകാവ്, അവണൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറു ഭാഗത്ത് അവണൂര്‍, വേലൂര്‍ പഞ്ചായത്തുകളും അതിരിടുന്നു. കോട് എന്ന വാക്കിന് മൂല, മുക്ക്, അറ്റം, അളവ്, പ്രദേശം എന്നിങ്ങനെ അര്‍ത്ഥമുണ്ട്. കുവട് എന്നാണ് പഴയരൂപം. മുണ്ഡന്‍, മുണ്ഡി എന്നീ വാക്കുകള്‍ക്ക് മുണ്ഡമാല(തലയോടാകുന്ന മാല)ധരിച്ചവന്‍, അതായത് ശിവന്‍ എന്നര്‍ത്ഥം. ശിവപത്നി മുണ്ഡിനി. അപ്പോള്‍ മുണ്ടത്തി പാര്‍വ്വതിയാകുന്നു. ദുര്‍ഗ്ഗാദേവിയായ പാര്‍വ്വതി കുടികൊള്ളുന്ന പ്രദേശമാണ് മുണ്ടത്തിക്കോട് എന്നും വ്യാഖ്യാനമുണ്ട്. മുണ്ടത്തി എന്ന ഒരിനം മീന്‍ ധാരാളമായുണ്ടായിരുന്ന ഒരു തോട് ഈ പ്രദേശത്തുണ്ടായിരുന്നുവെന്നും മുണ്ടത്തിത്തോട് ക്രമേണ മുണ്ടത്തിക്കോടായി പരിണമിച്ചതാണെന്നും ഒരഭിപ്രായമുണ്ട്. കൊച്ചി രാജാവിന്റെ വിളംബരപ്രകാരം കൊച്ചിരാജ്യത്തിലെങ്ങും ഒരേ ദിവസമാണ് പഞ്ചായത്തുകള്‍ രൂപംകൊണ്ടത്. ലഭ്യമായ രേഖകളും വിവരങ്ങളും വെച്ചുനോക്കുമ്പോള്‍ ഈ പഞ്ചായത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. കുന്നംകുളത്ത് കക്കാട്ട് കോവിലകത്ത് രൂപംകൊണ്ട ലോകപ്രസിദ്ധമായ കേരളകലാമണ്ഡലം എന്ന നൃത്തകലാപഠനകേന്ദ്രം, മണക്കുളം മുകുന്ദരാജയുടെയും മഹാകവി വള്ളത്തോളിന്റേയും നേതൃത്വത്തില്‍ 1931 ഏപ്രില്‍ മുതല്‍ ആറുകൊല്ലക്കാലം ഈ പഞ്ചായത്തിലെ അമ്പലപുരത്ത് പ്രവര്‍ത്തിച്ചതിനുശേഷമാണ് ചെറുതുരുത്തിയിലേക്ക് മാറ്റിയത്. കുന്നും ചെരിവുകളും സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്. പഞ്ചായത്തിന്റെ വടക്ക് കുന്നിന്‍ പ്രദേശമാണ്. കോടേരി(കോടശ്ശേരി)ക്കുന്നില്‍ തുലാമാസത്തിലെ കറുത്തവാവുദിവസം പിതൃതര്‍പ്പണത്തിനായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങളെത്തുന്നു. കലാ-സാംസ്കാരിക മേഖലയില്‍ അത്യൂല്‍കൃഷ്ടവും മാതൃകാപരവുമായ ഒരു മഹത്പാരമ്പര്യം അഭിമാനത്തോടുകൂടി അവകാശപ്പെടാവുന്ന പഞ്ചായത്താണ് മുണ്ടത്തിക്കോട്.

ഒരായിരം നന്ദി വൃക്ക,ക്യാൻസർ രോഗബാധിതരായ രംഗൻ- സന്ധ്യ ദമ്പതികളുടെ ചികിത്സ സഹായ നിധിയിലേക്ക് മുണ്ടത്തി ക്കോട് പെരിയമ്മകാവ്...
05/11/2025

ഒരായിരം നന്ദി

വൃക്ക,ക്യാൻസർ രോഗബാധിതരായ രംഗൻ- സന്ധ്യ ദമ്പതികളുടെ ചികിത്സ സഹായ നിധിയിലേക്ക് മുണ്ടത്തി ക്കോട് പെരിയമ്മകാവ് പ്രദേശത്തെ സംഘടനയായ സെഞ്ച്വറി ക്ലബ്‌ ഒരു തുക ഇന്ന്(05/11/2025) കൈമാറി.ഒരു കൂട്ടം നല്ലവരായ ചെറുപ്പക്കാർ അടങ്ങുന്ന ഈ ക്ലബ്‌ കാലങ്ങളായി നടത്തി വരുന്ന സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് ഈ തുക കൈമാറിയത്. സെഞ്ച്വറി ക്ലബിന് വേണ്ടി പ്രസിഡന്റ് ശ്രീറാം തുക ചികിത്സ സഹായനിധിയിലെ കോർഡിനേറ്റർ പത്മനാഭന് കൈമാറി. സഹായനിധി സെക്രട്ടറി അനിൽകുമാർ മറ്റു ക്ലബ്‌ അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

27/05/2025
Helping Hands...
31/07/2024

Helping Hands...

മുണ്ടത്തിക്കോട് കുംഭാരകോളനി നിവാസികൾക്ക് ഇനി മുതൽ സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം ..
08/01/2024

മുണ്ടത്തിക്കോട് കുംഭാരകോളനി നിവാസികൾക്ക് ഇനി മുതൽ സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം ..

Address

Mundathicode
680623

Telephone

8289949515

Website

Alerts

Be the first to know and let us send you an email when My Mundathicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Mundathicode:

Share

Category