04/06/2025
വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്
*********
പൂക്കളുണ്ട്
പൂമ്പാറ്റകളുണ്ട്
തേനീച്ചകളുണ്ട്
സൂക്ഷിക്കുക!
മരമുണ്ട്
മലയാണ്, മുകളിലൊരു
കുരിശുണ്ട്
മുകിലുണ്ട്
രസിക്കുക!
തോടുണ്ട്, തെളി
നീരുണ്ട്
മഴ വന്നാൽ മാത്രം
കലക്കുണ്ട്
ത്രസിക്കുക!
പാമ്പുണ്ട്
തേളുണ്ട്,
പഴുതാരയുണ്ട്, പാറയിൽ
വഴുക്കലുണ്ട്
ശ്രദ്ധിക്കുക!
മുത്തപ്പനുണ്ട്
ചാമുണ്ടിയുണ്ട്, മലയിൽ
കുപ്പി പ്ലാസ്റ്റിക്കിടാൻ
കൂടകളുണ്ട്
സഹകരിക്കുക!
കാറ്റുണ്ട്
മർമ്മരമുണ്ട്
കാവേരി ദൂരെയുണ്ട്
തിളങ്ങുന്ന കടലുണ്ട്,
കാമറ കരുതുക!
ചക്കയുണ്ട്
മാങ്ങയുണ്ട്
തിന്നാനാളില്ലാതെ പലതുണ്ട്
നേരും നെറിയുമുള്ളോരാ
വേണ്ടതെടുക്കാം!
കുരങ്ങുണ്ട്
കൂറ്റൻ പന്നികളുണ്ട്
മയിലുണ്ട്, എന്നേപ്പോലെ
ചില രുമുണ്ട്, കണ്ടാൽ
വഴിമാറിനടക്കുക!!
Paul Joseph