12/08/2022
🌐🌐🌐 ക്യാമ്പയിൻ🌐🌐🌐
🚨ആർട്ടിക്കിൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്തു നിങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാകാൻ ഷെണിക്കുന്നു🚨
വ്ലോഗ്ഗെർമാർ എന്ന പേരിൽ ക്യാമെറയും തൂക്കി തോന്ന്യാസം കാട്ടി കൂട്ടുന്നു..
മോഷണകേസിലേ മുഖ്യ പ്രതി യൂട്യൂബ് വ്ലോഗ്ഗെർ...
ലഹരി ഉപയോഗിക്കുവാൻ യൂട്യൂബ് വ്ലോഗ്ഗെർ പ്രേരിപ്പിക്കുന്നു...
കാടിനുള്ളിൽ യൂട്യൂബ് വ്ലോഗ്ഗെറുടെ കടന്നു കയറ്റം,
സ്ത്രീ പീഡനത്തിൽ യൂട്യൂബ് വ്ലോഗറെ അറസ്റ്റ് ചെയ്തു....
ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു വാർത്തയാണ് വ്ലോഗ്ഗെർമാർ സമൂഹത്തിനു ഉണ്ടാക്കുന്ന വിപത്തുകൾ... പക്ഷെ ഒരേ ഒരു ചോദ്യം മാത്രം..
ഈ കേസുകളിൽ അകപ്പെടുന്ന എല്ലാവരും യഥാർത്ഥത്തിൽ വ്ലോഗ്ഗെർമാർ ആണോ??
അവരുടെ എല്ലാം ജീവിതമാർഗ്ഗം യൂട്യൂബ് വ്ലോഗ്ഗിങ് ആണോ??
പ്രൊഫഷണൽ ആയിട്ട് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവർ ആണോ അവർ??
ആണെങ്കിൽ മടല് വെട്ടി അടിക്കുക തന്നെ വേണം... നിമയം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവർക്കു കൊടുക്കുകയും വേണം..
ഇനി വിഷയത്തിലേക് വരാം..
നിരന്തരമായ ഇത്തരം വാർത്തകൾ നശിപ്പിക്കുന്നത് ഒരു മേഖലയെ ആണ്.. കണ്ടന്റ് ക്രിയേഷൻ, അതും നവ മാധ്യമ മേഖലയെ.. ഡിജിറ്റൽ കണ്ടന്റ് ക്രിയേഷന്റെ പ്രസക്തി എന്താണെന്നു പറഞ്ഞു കൊണ്ട് തുടങ്ങാം..
നമ്മുടെ ഒക്കെ ചെറുപ്പം മുതൽ കണ്ടുവന്നിരുന്ന വാർത്താമാധ്യമങ്ങളാണ് പത്രങ്ങളും, റേഡിയോയോയും ദൂരദർശനും, അന്ന് ലഭിച്ചിരുന്ന വാർത്തകളും പരിപാടികളും എല്ലാവരിലേക്കും എത്തുന്നില്ലായിരുന്നു എന്ന് വേണം പറയാൻ..
അല്ലെങ്കിൽ തന്നെ എത്തുന്ന വാർത്തകൾ വളരെ കുറഞ്ഞ സ്രോതസ്സുകളിൽ നിന്ന് ആയിരുന്നത് കൊണ്ട് കിട്ടുന്നത് വിശ്വസിച്ചേ മതിയാകുമായിരുന്നള്ളൂ.
തുടർന്ന് തൊണ്ണൂറുകളിൽ കേരളത്തിന്റെ ആദ്യ സാറ്റലൈറ്റ് ചാനൽ ആയ ഏഷ്യാനെറ്റ് പ്രക്ഷേപണം ആരംഭിച്ചു. അത് കേരളത്തിന് ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു. വാർത്തകൾക്കു പുറമെ മറ്റു പരിപാടികളും അവതരിപ്പിച്ചു തുടങ്ങിയതോടെ സാറ്റലൈറ്റ് ചാനലുകൾക്കു പ്രിയമേറി, തുടർന്ന് മറ്റു ചാനലുകൾ കൂണ് പോലെ പൊന്തി.. ആളുകൾ പത്ര വായന കുറച്ചു, ടി വി യുടെ മുന്നിൽ ഇരുപ്പുറപ്പിച്ചു, പത്രവായനയെക്കാളും കൂടുതൽ ആളുകൾ ദൃശ്യ മാധ്യമങ്ങൾ കണ്ടു തുടങ്ങി, പ്രധാനമായും ഉണ്ടാകുന്ന സൗകര്യം എന്ന് പറയുന്നത് മറ്റുള്ള പണികൾ ചെയ്യുമ്പോൾ ആളുകൾക്ക് ടീവി കണ്ടുകൊണ്ടു ചെയ്യാം എന്നുള്ളത് ആയിരുന്നു, പത്രം ആകുമ്പോൾ ഒരിടത്തു ഇരുന്നു വായിച്ചാൽ ആ പണി മാത്രമേ നടക്കു. പിന്നീട് 1995 ഇൽ ഇന്റെർനെറ്റ് ഇന്ത്യയിൽ വന്നെങ്കിലും രണ്ടായിരത്തിനു ശേഷമാണ് പ്രചാരത്തിൽ വന്നത്, അന്നു കംപ്യൂട്ടറുകൾ ആയിരുന്നു ആശ്രയം, ആളുകൾ വർത്തൾക്കും മറ്റുള്ള അറിവുകൾക്കും വേണ്ടി ഇന്റർനെറ്റ് ലോകത്തു സമയം കണ്ടെത്താൻ തുടങ്ങി. കമ്പ്യൂട്ടർ നൽകിയ ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ സമയത്തിനു ഇരുന്നു വാർത്തകളും അറിവും നേടാം എന്നതാണ്, അത് സാറ്റലൈറ്റ് ചാനലുകൾക്കു നല്കാനാവുന്നില്ല, പരിപാടി നടക്കുമ്പോൾ ടിവിയുടെ മുന്നിൽ കുത്തിയിരിക്കണം.. രണ്ടായിരം ആണ്ട് കഴിഞ്ഞതോടെ സ്മാർട്ട് ഫോണുകളുടെ അതിപ്രസരം ആരംഭിച്ചു, എല്ലാരുടെയും കൈയ്യിൽ സ്മാർട്ട് ഫോണുകൾ സ്ഥാനം പിടിച്ചു, ഇന്റർനെറ്റ് ലോകം ഒരു കൈകുമ്പിളിൽ ഒതുങ്ങി, ഈ പറഞ്ഞപോലെ റേഡിയോ, ടീവി, പത്രങ്ങൾ ഒകെ ആളുകൾ ഉപേക്ഷിച്ചു കയ്യിലിക്കുന്ന സ്മാർട്ട് ഫോണിൽ വിലയം പ്രാപിച്ചു. നമ്മൾ എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന് പറയുന്നതുപോലെ ശൗചാലയാത്തിൽ ഇരിക്കുമ്പോഴും, യാത്രയിലും, ഉറങ്ങാൻ കിടക്കുമ്പോഴും സ്മാർട്ട് ഫോൺ നമ്മുടെ കൂടെപിറപ്പായി മാറി.. സൗകര്യം അതാണ് സ്മാർട്ട് ഫോൺ മനുഷ്യന് നൽകിയ അനുഗ്രഹവും ശാപവും..
ഈ സ്മാർട്ട് ഫോണുകയുടെയും ഇന്റർനെറ്റ് സൗകര്യങ്ങയുടെയും വർധന ഒരു കാലഘട്ടത്തിന്റെ മാധ്യമങ്ങളെ ഇന്ന് മുൾമുനയിൽ നിർത്തി.. ആരും പത്രം വായിക്കാതെ ആയി, അമേരിക്കയിൽ ഒക്കെ 1990 കളിൽ തന്നെ പത്രം ഉപേക്ഷിച്ചു ഡിജിറ്റൽ പത്രങ്ങളെ ആശ്രയിച്ചു തുടങ്ങി. ടീവി കാണാൻ ആളുകൾ ഇല്ല, ആർക്കു സമയം വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ കുത്തിയിരിക്കാൻ... അങ്ങനെ മെല്ലെ മെല്ലെ പത്രങ്ങളുടെയും, സാറ്റലൈറ്റ് ചാനലുകാരുടെയും പ്രേക്ഷകരുടെയും എണ്ണം ദിനം പ്രതി കുറഞ്ഞു വരുന്നു എന്നത് അവർക്കു ആശങ്കവാഹമായ കാര്യം തന്നെ ആണ്... അവർക്കും നിലനിപ്പിന്റെ പ്രെശ്നം ഉദിച്ചു തുടങ്ങി.... ചുവരുണ്ടങ്കിൽ അല്ലെ ചിത്രം വരയ്ക്കാൻ ആകു..
ആ സമയത്തു ആണ് ലോകത്തിലെ വമ്പന്മാരായ ഗൂഗിൾ, ഫേസ്ബുക്, ട്വിറ്റെർ മുതലായ ഇന്റർനെറ്റ് ഭീകരന്മാർ അവരുടെ കോർപ്പറേറ്റ് ബുദ്ധി പ്രാവർത്തികം ആക്കി തുടങ്ങിയത്... ഫ്രീ ആയിട്ട് എല്ലാം കൊടുത്തുകൊണ്ട് ഡാറ്റ ശേഖരിക്കുകയിരുന്നു അവർ ആദ്യം ചെയ്തത്.. നമ്മുടെ ഫോട്ടോ സൂക്ഷിക്കാൻ ഫ്രീ ആയിട്ട് ഇടങ്ങൾ, ആശയവിനിമയം നടത്താൻ വേണ്ടുന്ന ഡിജിറ്റൽ ഇടങ്ങൾ എല്ലാം സൗജന്യമായി വെച്ച് നീട്ടി എല്ലാരും കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.. ആ സമയം കൊണ്ട് ഒരു വ്യക്തിയുടെ എല്ലാ രഹസ്യങ്ങളും, പോക്കും വരവും ഇഷ്ടങ്ങളും എല്ലാം ഇന്ന് പല വല്യ ഇന്റർനെറ്റ് ഭീമന്മാരുടെ സെർവറുകളിൽ ഭദ്രംമായി.
ഈ വിവരങ്ങൾ എല്ലാം കൈ അടക്കി കഴിഞ്ഞ ഉടനെ അവർ ഇ-കോമേഴ്‌സ് ആരംഭിച്ചു, വെക്തി താൽപര്യങ്ങൾക്കു അനുസരിച്ചു പരസ്യങ്ങൾ കാണിച്ചു തൂടങ്ങി, വിശക്കുമ്പോൾ നമ്മുക് ആഹാരത്തിന്റെ പരസ്യവും, വസ്ത്രങ്ങൾ വാങ്ങാൻ ആലോചിക്കുമ്പോൾ അതിന്റെ പരസ്യവും എല്ലാം കാണിച്ചു തുടങ്ങി..അതായതു ആവിശ്യക്കാരന്റെ മുന്നിൽ അവൻ ചിന്തിക്കുമ്പോൾ തന്നെ കാര്യങ്ങൾ എത്തി തുടങ്ങി.. സൗകര്യം അനുദിനം കൂടി. അപ്പോൾ സംഭരംഭകർക്കും മനസിലായി ഇന്റർനെറ്റ് വഴി പരസ്യം കൊടുത്താൽ അത് കണ്ട അണ്ടനും അടകോടനും പോകാതെ ആവശ്യക്കാരിൽ തന്നെ എത്തും എന്നത്. പത്രങ്ങളും ടീവി യും എല്ലാം ആഴകടൽ മൽസ്യബന്ധനമാണ്. ആവിശ്യം ഉള്ളതും ഇല്ലാത്തതും ഒകെ വലകൊണ്ടു കോരി എടുക്കും, ആവിശ്യക്കാർ വേണ്ടുന്നത് എടുക്കും, അല്ലാത്തത് കടലിൽ ഉപേക്ഷിക്കും. അപ്പോഴും നഷ്ടങ്ങൾ ആണ് ഉണ്ടാകുന്നതു. പക്ഷെ ഇന്റർനെറ്റ് ലോകത് വലയെറിഞ്ഞാൽ കൃത്യമായി വേണ്ടുന്ന മൽസ്യങ്ങൾ വലയിൽ വന്നു കയറും.... അതാണ് പരമ്പരാഗത മാർകെറ്റിങ്ങും ഡിജിറ്റൽ മാർകെറ്റിങ്ങും തമ്മിലുള്ള വെത്യാസം.
ഇനി കാമ്പിലേക്ക് കടക്കാം... ഡിജിറ്റൽ മാർകെറ്റിങ്ങിന്റെ ഏറ്റവും ശക്തിയേറിയ മേഖലയാണ് ഇൻഫ്ലുൻസർ മാർക്കറ്റിംഗ്. ഒരു മികച്ച കണ്ടന്റ് ചെയുന്ന ഒരു കണ്ടന്റ് ക്രിയേറ്ററിനെ അവന്റെ പ്രേക്ഷകന് വിശ്വാസമാണ്.. അവന്റെ വിശ്വാസത്തെ ആണ് അവിടെ വിൽക്കുന്നത്. പക്ഷെ പത്രത്തിലും ടീവിയിലും ഒക്കെ പരസ്യം കൊടുത്താൽ അത് പരസ്യം ആണെന്ന് തന്നെ ജനങ്ങൾക്ക് മനസിലായി.. അതുകൊണ്ടു ബ്രാൻഡിംഗ് മാത്രമാണ് ഇന്ന് നടക്കുന്നത്.. വലിയ കമ്പനികൾ മാത്രം ആണ് ഇന്ന് ടീവിയിലും പത്രത്തിലും ബ്രാൻഡിംഗ് ചെയുവാൻ മെനക്കെടുന്നുള്ളു, എന്നാലും അവരും ഡിജിറ്റൽ മാർകെറ്റിംഗിന് വേണ്ടി ബജറ്റ് നീക്കി വെച്ച് തുടങ്ങി. ചെറിയ കമ്പനികൾ ഒകെ തന്നെ പരിപൂർണമായി ഡിജിറ്റൽ മാർകെറ്റിങ്ങിനെ ആശ്രയിച്ചു തുടങ്ങി എന്ന് വേണം പറയാൻ.. ചുരുങ്ങിയ ചിലവിൽ കൃത്യമായ ആളുകളിൽ അവരുടെ ഉത്പന്നങ്ങളെ എത്തിക്കുവാൻ സാധിക്കുന്നു, അവർ വിജയിക്കുന്നു.. അതുകൊണ്ടു തന്നെ സമ്മർദ്ദത്തിൽ ആകുന്നത് ആരാണ് ? പരമ്പരാഗത മാധ്യമങ്ങൾ തന്നെ.. അവരുടെ മേഖല മുഴുവനും കയ്യടക്കുന്നത് ഡിജിറ്റൽ മേഖലയാണ് എന്ന തിരിച്ചു അറിവ് ഉള്ളതുകൊണ്ടും അതിനെ പ്രതിരോധിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടും ചെയ്യാവുന്നത് ഒന്നേ ഉള്ളു.. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റ് ചെയുന്നവർ വിശ്വാസ യോഗ്യരല്ല എന്ന് ലോകത്തിനോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുക... അത് തുടർന്ന് കൊണ്ടേയിരിക്കും... നേരത്തെ പറഞ്ഞപോലെ അവരുടെ ചുവരുകൾ തകരാതെ ചിത്രം വരച്ചാൽ മാത്രമേ അവർക്കും നിലനിൽപ്പ് ഉള്ളു..
പക്ഷെ എത്രതന്നെ ശ്രെമിച്ചാലും നവ മാധ്യമ മേഖലയെ ഉൾക്കൊണ്ട് കൊണ്ടു മാത്രമേ മുന്നോട് പോകാൻ ആകു എന്ന തിരിച്ചറിവ് പലർക്കും വന്നു തുടങ്ങിയതു കൊണ്ട് ഇപ്പോൾ പല പരമ്പരാഗത പത്ര ദൃശ്യ മാധ്യമങ്ങളും ഡിജിറ്റൽ വൽക്കരിക്കാൻ നെട്ടോട്ടം ഒടുകായാണ്..ഇനി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരുടെ അതിപ്രസരം അവർക്കു ഒരു ഭീഷണി തന്നെ ആണ്.. അപ്പോൾ എന്ത് ചെയ്യണം... അടിച്ചു ഒതുക്കണം... വിശ്വാസ്യത തകർക്കണം.. കള്ളന്മാരും കൊള്ളരുതാത്തവരും ആണ് വ്ലോഗ്ഗെര്മാർ എന്ന് വരുത്തി തീർക്കണം....
കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു പ്രൊഫഷണൽ മേഖലയാണ്. സമൂഹത്തിനോട് നീതി പുലർത്തി സാമൂഹ്യ പ്രതിബദ്ധത ഉയർത്തി കണ്ടന്റ് ചെയ്യുന്ന വളരെ മികച്ച കണ്ടന്റ് ക്രിയേറ്റർമാർ ഇന്ന് കേരളത്തിൽ ഉണ്ട്.. അനുദിനം മികച്ച ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർ ഉണ്ടാകുന്നു.. കണ്ടന്റ് ക്രിയേറ്റർ എന്ന് പറഞ്ഞാൽ എന്തെങ്കിലും കോപ്രായങ്ങൾ കാട്ടിക്കൂട്ടി വീഡിയോ ഇടുന്നവർ എന്നല്ല അർഥം. ഒരു മികച്ച കണ്ടന്റ് ക്രിയേറ്ററിനു സാമൂഹിക ബോധം ഉണ്ടാകണം, സൃഷ്ഠിക്കപ്പെടുന്ന കണ്ടന്റുകൾ സമൂഹത്തിനു ഏതു സന്ദേശം ആണ് നൽകുന്നത് എന്നുള്ള തിരിച്ചറിവ് വേണം... അല്ലാതെ വരുമ്പോൾ ആണ് വ്ലോഗ്ഗിങ് ഒരു അതിക്രമമായി മാറുന്നതും മറ്റുള്ള പരമ്പരാഗത മാധ്യമങ്ങൾക്കു അടിക്കാൻ ഒരു വടി കൊടുക്കുന്നതും..
ഇന്ന് കണ്ടന്റ് ക്രിയേറ്റർമാർക് ഒരു പ്രൊഫഷണൽ കൂട്ടായ്മ ഉണ്ട്..അതാണ് കണ്ടന്റ് ക്രിയേറ്റേർസ് ഓഫ് കേരള.. സമൂഹത്തിനു വ്യക്തമായ സന്ദേശങ്ങൾ നൽകുന്ന ഉത്തരവാദിത്തമുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവരുടെ ഗവണ്മെന്റ് രജിസ്റ്റർഡ് സംഘടന..
അതെ.. ഞാനും ഒരു ഉത്തരവാദിത്തം ഉള്ള ഡിജിറ്റൽ ക്രിയേറ്റർ ആണ്...
കേരളത്തിൽ ഉള്ള എല്ലാ കണ്ടെന്റ്റ് ക്രിയറ്റർമാരും ഈ ക്യാമ്പയിനിൽ പങ്കാളികളാകുക..🙏🏻 നമ്മുടെ നിലനിൽപിന് വേണ്ടി....