06/02/2018
*പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് - നടപടികൾ വേഗത്തിലാക്കി.*
*യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ല പോലീസ് ഓഫീസിൽ നടപടികൾ വേഗത്തിലാക്കുന്നതിന് എക്സ്പ്രസ് കൌണ്ടർ ആരംഭിച്ചു.*
_*ജില്ലയിൽ നിന്നും യു.എ.ഇ യിലേക്ക് തൊഴിൽ തേടി പോകുന്ന നിരവധി ആളുകളാണ് ദിനം തോറും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി ജില്ലാ പോലീസ് ഓഫീസിൽ എത്തുന്നത്.*_
*നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.*
*1) അപേക്ഷകർക്ക് എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10.00 മണിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.*
*2) അപേക്ഷകൾ സ്വീകരിക്കുന്നതിനും, രേഖകൾ ഒത്തു നോക്കുന്നതിനുമായി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.*
*അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:*
""""""""""""""""""""""""""""""""""""
*1) അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസാ പകർപ്പ്, അല്ലെങ്കിൽ ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്.*
*2) തിരിച്ചറിയൽ രേഖകൾ.*
a) SSLC Book (നിർബന്ധം)
b) Passport
c) Ration Card
d) Election ID Card
e) Aadhar
(b മുതൽ e വരെയുള്ളവയിൽ ഏതെങ്കിലും രണ്ടെണ്ണം നിർബന്ധം)
*SSLC Book ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററിന്റെ Extract അല്ലെങ്കിൽ Birth Certificate.*
*3)അപേക്ഷ ഫീസ് ആയിരം രൂപ.*
*4) അപേക്ഷ ഫോറം ( ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം)*
https://drive.google.com/open?id=1gbC2JPs7umkClUgiG8nSWUetxLAw85Ls
5)ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- നാല് എണ്ണം.
*മറ്റ് നിബന്ധനകൾ:*
1) അപേക്ഷകർ റൂറൽ ജില്ലാ പോലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം.
2) അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ, സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
*3) അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായെന്നും സൽസ്വഭാവിയായി ജീവിക്കുന്നയാളാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.*
4) കേരള സംസ്ഥാന സർക്കാറിന്റെ സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത
LIFE STYLE DUBAI
VISA 249 AED
VISA CHANGE 1299
VISA RENEWEL
Call and Watsap +971 507290234
Job seekers package also available in AED 1000