02/04/2025
വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ചക്കക്കുരു ലഡ്ഡു... കോഴിക്കോട്ടെ കുന്നമംഗലം, കൊടുവള്ളി ഭാഗങ്ങളിലാണ് ഈ ഒരു പലഹാരം കണ്ട് വരാറ്..
"ചക്കക്കുരു ഇടിച്ചത്" എന്നാണ് ഈ വിഭവത്തിന് പറയുന്ന പേര്.. വളരെ ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരത്തിന് ആവിശ്യമുള്ളത് ഉണക്കിയ ചക്കക്കുരുവും കുറച്ച് തേങ്ങയും കുറച്ച് ശർക്കരയും മാത്രമാണ്..
പൊതുവേ വിറകടുപ്പിൽ വറുത്തെടുക്കുന്ന ചക്കക്കുരു, ഉരലിൽ ഇടിച്ചാണ് പൊടിക്കാറ്.. ഇപ്പോൾ പല വീടിലും അതിനുള്ള സാഹചര്യം ഉണ്ടാവില്ല.. അതുകൊണ്ട് ഗ്യാസ് അടുപ്പും മിക്സിയും ഉപയോഗിച്ച് ഇതൊന്ന് ട്രൈ ചെയ്തു നോക്കിയിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക..
Chakkakuru Laddu (Jackfruit Seed Laddu) is a sweet dish that’s very easy to prepare at home. This traditional snack is usually seen in areas like Kunnamangalam and Koduvally in Kozhikode.
Locally, it’s known as “Chakkakuru Idichathu.” Made with minimal ingredients and cost-effective, all you need is dried jackfruit seeds, some coconut, and jaggery.
Traditionally, the jackfruit seeds are roasted on firewood and then pounded using a stone mortar. But since most homes may not have that setup today, I’ve tried making it using a gas stove and mixer grinder.
Do give this simple recipe a try and share your valuable feedback!