28/12/2019
#അഗസ്ത്യാർകൂടം_ട്രെയ്ക്കിങ്_2020
2020 വർഷത്തെ അഗസ്ത്യാർകൂടം ട്രെയ്ക്കിങ് ജനുവരി 14 ആം തീയതി മുതൽ ഫെബ്രുവരി 18 ആം തീയതി വരെയാണ്. പരമാവധി 100 പേർക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശകർക്കുള്ള പ്രവേശന പാസുകൾ ഓൺലൈൻ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ബുക് ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് കണക്ഷനും Net banking / Debit card / credit card സൗകര്യം ഉള്ളവർക് സ്വന്തമായി വനം വകുപ്പിന്റെ
www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ Serviceonline.gov.in/treaking സന്ദർശിച്ചു ഓണ്ലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റുകൾ ബുക് ചെയാവുന്നതാണ്. ബുക്കിംഗ് സൗകര്യം ജനുവരി 8 ആം തീയതി രാവിലെ 11 മണി മുതൽ ലഭ്യമാകുന്നതാണ്. അക്ഷയ കേന്ദ്ര ങ്ങളിൽ പ്രവേശന ടിക്കറ്റ് ബുക് ചെയ്യാൻ എത്തുന്നവർ , അവരുടെ ടീം അംഗങ്ങളുടെ ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ കൊണ്ടുവരേണ്ടതാണ്. ട്രെയ്ക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓണ്ലൈന് അപേക്ഷയിൽ ഉൾപെടുത്തേണ്ടതുണ്ട്. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1100 /- രൂപയാണ്.
പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അഭയകേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക് ചെയ്യാൻ എത്തുന്നവരിൽ നിന്നും ടിക്കറ്റ് നിരക്കിന് പുറമെ payment gateway ചാർജും സേവനനിരക്കും ചേർത്ത് താഴെ പറയുന്ന തുക ഈടാക്കുന്ന തായിരിക്കും.
1. ഒന്നു മുതൽ അഞ്ചു വരെയുള്ളവർക്ക് 50/- രൂ
2. പത്തു പേർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് 70/- രൂ
നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് മാത്രമേ ട്രെയ്ക്കിങ്ങിൽ പങ്കെടുക്കാവൂ. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയ്ക്കിങ്ങിനായി അപേക്ഷിക്കാൻ സാധിക്കുകയില്ല. സ്ത്രീകൾക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും തിരിച്ചറിയൽ കാർഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറെസ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രെയ്ക്കിങ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട ഒരാൾ എങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ടു നൽകേണ്ടതാണ്. 10 പേര് അടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മറ്റി വഴി ഏർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം വിട്ടു നൽകുന്നതാണ്.
അഗസ്ത്യാർകൂടം ഏറെ പരിസ്ഥിതിക പ്രാധാന്യം അര്ഹിക്കുന്നതും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപെടുന്നതുമാകയാൽ ട്രെയ്ക്കിങ്ങിൽ പൂജാദ്രവ്യങ്ങൾ , പ്ലാസ്റ്റിക് , മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ കൊണ്ടു പോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യൽ , പുകവലി , എന്നിവ അനുവധിക്കുന്നതല്ല. നിരോധികപ്പെട്ടിട്ടുള്ള വസ്തുവകകൾ വിലക്ക് ലംഘിച്ചു കൊണ്ടുപോകുന്നതിന് പിഴ ഉൾപ്പെടെ യുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കാനന പാതയിലൂടെയുള്ള യാത്രയിൽ വന്യജീവികളിൽ നിന്നും ആക്രമണം ഉണ്ടാകുവാൻ സദ്യതയുള്ളതിനാൽ സത്യപ്രസ്താവനയിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ യാത്ര നടത്തേണ്ടതാണ്. യാത്രയിൽ ഉണ്ടാവുന്ന കഷ്ട നഷ്ടങ്ങൾക്ക് വനം വകുപ്പോ ഇക്കോ ഡെവലപ്മെന്റ് കമറ്റിയൊ ഉത്തരവാദിയായിരിക്കില്ല. സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട് , അതിരുമല എന്നിവിടങ്ങളിൽ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാന്റീൻ 24 മണിക്കൂറും പ്രവർത്ഥിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഗാന്ധി നഗറിലുള്ള വൈൽഡ് ലൈഫ് വർഡന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
( PH NO : 0471 2360762 )