new pampa holidays

new pampa holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from new pampa holidays, Travel Company, ulliyeri, Calicut.

19/07/2026
പേരാമ്പ്ര CKG കോളജ് 1982 - 84വർഷത്തെ പ്രീഡിഗ്രീ പൂവ്വ വിദ്യാത്ഥി സംഗമം വലയട, കരിയാത്തും കാവ്, തോണിക്കടവ് യാത്രസഞ്ചാരികള്...
19/07/2026

പേരാമ്പ്ര CKG കോളജ് 1982 - 84വർഷത്തെ പ്രീഡിഗ്രീ പൂവ്വ വിദ്യാത്ഥി സംഗമം വലയട, കരിയാത്തും കാവ്, തോണിക്കടവ് യാത്ര
സഞ്ചാരികള്‍ക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയലട. നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം. കണ്ണാടി പൊയിൽ ചുരം കയറിയാൻ മലബാറിൻ്റെ ഗവി എന്ന വയലടയുടെ ദൃശ്യചാരുതയക്ക് തുടക്കമാകും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും, കക്കയം ഡാമിന്റെയും ചുറ്റുമുള്ള മലനിരകളുടെയും മനോഹരമായ കാഴ്ചകളും കാണാം. കോട്ടക്കുന്ന്, മുള്ളൻപാറ, കുരിശുമല എന്നിവയും കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങളുടെയും പെരുവണ്ണാമുഴി ഡാമിന്റെയും പനോ ഹര കാഴ്ചകളും ഇവിടനിന്ന് കാണാൻ കഴിയും . സാഹസിക നിറഞ്ഞ ഓഫ്-റോഡ് ഡ്രൈവിംങ്ങും വേരിട്ട അനുഭവമാണ്. വലിയ പാറക്കൂട്ടങ്ങളും കാടും പച്ചപ്പും തണുത്ത ഭൂപ്രകൃതിയും ഇണങ്ങിചേർന്ന സുന്ദരമായ പ്രദേശം. കോടമഞ്ഞും പെയ്തിറങ്ങു ന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴചകൾ മനോഹരം. പച്ചപ്പുനിറഞ്ഞ പുൽമേടുകളും, പൈൻ മരങ്ങളും, നിറഞ്ഞ
.കരിയാത്തുംപാറയിലേക്ക് അടുത്ത യാത്ര. കുറ്റ്യാടി പുഴയുടെ ഭാഗമായ ജലാശയവും അതിൽ പാതി മുങ്ങിനിൽക്കുന്ന മരങ്ങളും പ്രകൃതിദത്തമായ നീരുറവകളും തടാകങ്ങളും ഉള്ള ഇവിടെത്തെ കാഴചകൾ അതിമനോഹരമാണ് . ഈ റൂട്ടിലെ മറ്റൊരു സ്ഥലമാണ് തോണിക്കടവ് . കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസർവോയർ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൻ വിനോദസഞ്ചാരികൾക്കായി ഒരുവാച്ച് ടവർ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കയറിയാൽ ചുറ്റുമുള്ള പച്ചപ്പിന്റെയും ജലാശയങ്ങളുടെയും മനോഹരമായ ദൃശ്യം ആസ്വദിക്കാൻ കഴിയും

ചെറുകാട് ഗൈഡൻസ് ടൂറിങ്ങ് ക്ലബ്, ന്യൂ പമ്പാ ഹോളിഡേഴ്സിനോടൊപ്പം സൗത്ത് ഗോവയിലെ  ഡൊണാ പോളാ , മീരാ മീർ ബീച്ച്, ഓൾഡ് ഗോവാ ചർച...
10/05/2025

ചെറുകാട് ഗൈഡൻസ് ടൂറിങ്ങ് ക്ലബ്, ന്യൂ പമ്പാ ഹോളിഡേഴ്സിനോടൊപ്പം സൗത്ത് ഗോവയിലെ ഡൊണാ പോളാ , മീരാ മീർ ബീച്ച്, ഓൾഡ് ഗോവാ ചർച്ച് മംഗേഷി ടെമ്പിൾ, കോൾ വാ ബീച്ച് എന്നിവ സന്ദർശിച്ചു.

ചെറുകാട് ഗൈഡൻസ് ടൂറിങ്ങ് ക്ലബ്, ന്യൂ പമ്പാ ഹോളിഡേഴ്സിനോടൊപ്പം ഗോവയിലെ അഗൂഡാ ഫോർട്ട്, ഡോൾഫിൽ വാച്ചിങ്ങ് റൈസ്, സിംഗൂറിയം ,...
09/05/2025

ചെറുകാട് ഗൈഡൻസ് ടൂറിങ്ങ് ക്ലബ്, ന്യൂ പമ്പാ ഹോളിഡേഴ്സിനോടൊപ്പം ഗോവയിലെ അഗൂഡാ ഫോർട്ട്, ഡോൾഫിൽ വാച്ചിങ്ങ് റൈസ്, സിംഗൂറിയം , ബാഗാ, കല്ലം ക്യൂട്ട് ബീച്ച് എന്നിവ സന്ദർശിച്ചു.

കാശ്മീർ പാക്കേജ്  മൂന്നാം ദിവസം -(23/04/2025).... കാശ്മീറിലെ ശ്രീനഗറിലെ സോനാ മാർഗ്. (സ്വർണം ത്തിന്റെ പുൽത്തകിടി ) . കാർഗ...
24/04/2025

കാശ്മീർ പാക്കേജ് മൂന്നാം ദിവസം -(23/04/2025).... കാശ്മീറിലെ ശ്രീനഗറിലെ സോനാ മാർഗ്. (സ്വർണം ത്തിന്റെ പുൽത്തകിടി ) . കാർഗിൽ Point, സോജിലാ പാസ്സ് , സീറോ പോയന്റ്, കാർഗിൽ മെമോറിയൽ, or ഒപ്പറേഷൻ വിജയ് ) ശ്രീനഗറിൽ നിന്നും 67 km യായും സമുദ്രനിരപ്പിൽ നിന്ന് 9 200 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വർഷത്തിൽ 6 മാസക്കാലം മഞ്ഞ് മൂടിക്കിടക്കുന്നു. വസന്താഗമനത്തോടെ മഞ്ഞുരുകി വഴി തെളിയിമ്പോൾ ഇവിടം സഞ്ചാരി കളുടെ പറുദീസയായി മാറും. മഞ്ഞ് പുതച്ച മലകളാലും പുതുനാമ്പുകൾ തളിരിട്ട താഴ്‌വരകളിലും ഇളം വെയിൽ തട്ടുമ്പോൾ സ്വർണനിറത്തിൽ ഈ പ്രദേശം തിളങ്ങുന്നത് കൊണ്ടാകാം ഇവിടെ സോനാ മാർഗ് ( സ്വർണ പുൽമേട് ) എന്ന് വിളിക്കുന്നത്. ശ്രീ നഗറിൽ നിന്നും ലേയിലേക്കുള്ള ദേശീയ പാതയിൽ വരുന്ന സ്ഥലങ്ങളാണ് സോനാ മാർഗ്, സോജി ലാ പാസ് , ( ഹിമാലയത്തിലെ 35 28 മീറ്റർ ഉയരത്തിൽ നിൽക്കുന്നപർവ്വത നിരയാണ് സോജില.) ഇത് ലഡാക്കിലെ കാർഗിൽ ജില്ലയിൽ സ്ഥിതിചെയ്യുന്നു . ഹിമാലയത്തിലെ ഉയർന്ന പർവതനിരയാണ് സോജി ലാ ( ചിലപ്പോൾ സോജില ചുരം ) . ഇന്ത്യൻ യൂണിയൻ ഭരണപ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലാണ് ഇത് . ദ്രാസ് ഉപവിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചുരം കാശ്മീർ താഴ്‌വരയെ അതിൻ്റെ പടിഞ്ഞാറ് ദ്രാസ് , സുറു താഴ്‌വരകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു . ഹിമാലയൻ പർവതനിരയുടെ പടിഞ്ഞാറൻ ഭാഗത്ത് ശ്രീനഗറിനും ലേയ്ക്കും ഇടയിലുള്ള ദേശീയ പാത ചുരത്തിലൂടെ കടന്നുപോകുന്നു. 2022 അവസാനത്തോടെ, കനത്ത മഞ്ഞുവീഴ്ച കാരണം കാലാനുസൃതമായ റോഡ് തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് എല്ലാ കാലാവസ്ഥയിലും സോജി-ലാ ടണൽ നിർമ്മാണത്തിലാണ്. സോജില ഗും റി 11400 അടി ഉയരത്തിലുള്ള ഈ യുദ്ധസ്മാരകം. 1947-48 ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ സാക്ഷ്യപ്പെടുത്തുകയും സ്മരിക്കുകയും ചെയ്യുന്നു. അവിടെ സ്മാരക ശിലകളും ഇന്ത്യൻ ദേശീയ പതാകകളും തണുത്ത കാറ്റിൽ പറക്കുന്നത് കാണാം കുറച്ച് കൂടി യാത്ര ചെയ്യാൽ ദ്രാസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന (ശ്രീ നഗർ - ലേ ദേശീയ പാത) കാർഗിൽ വാർ മെമ്മോറിയൽ കാണാം. .1999 ൽ ഇന്ത്യൻ സൈന്യം തിരിച്ച് പിടിച്ചു സ്ഥലംമാണ് ഇത്. (ദ്രാസ് വാർ മെമോറിയൻ എ ന്നുംഇത് അറിയപ്പെടുന്നു. ). ഇവിടെ നിന്ന് 325 കിലോമീറ്റർ അകലെയാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ 6 മാസം മാത്രം സഞ്ചാരയോഗ്യമുള്ള പാതയാണ് ഇത് . സോനാ മാർഗിലെ പ്രധാന വിനോദം അവിടെയുള്ള ഹിമാനികൾ സന്ദർശിക്കുക എന്നതാണ്. ഹൈവേയി നിന്ന് 3. KM . ദൂരത്തായി ള്ള താജി വാസ് ഹിമാനി വേനൽക്കാലത്തും ഹിമാലയൻ നദിയായ സിന്ധു നദിയെ ജല സമൃദ്ധമാക്കുന്നു. തിരിച്ച് സീറോ പോയിന്റിലേക്ക് പോകുന്ന വഴിയിൽ പത്തോളം സ്ഥലങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയും. നവംബർ മാസം മുതൽ സോജില പാസ്സ് ടൂറിസ്റ്റുകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു അതിനാൽ ബാൻ ടാൽ പോയിൻ്റ് വരെ മാത്രമേ യാത്രാ ചെയ്യാൻ പറ്റുകയുള്ളൂ. ഫിഷ്പോയിന്റ്, അമർനാഥ് യാത്രക്കാർ വേണ്ടിയുള ഹെലിപ്പാഡ്, കാശ്മീർ ലാസ്റ്റ് വില്ലേജ്, slipline,Baat vally point, captain Moidy Baba point, എന്നിവ സന്ദർശിക്കാവുന്നതാണ് അതിന് ശേഷം ടാൽ തടാകത്തിൻ്റെ കരയിലുള്ള നിഷാത് ഗാർഡൻ സന്ദർശിച്ചു

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ ഉൾപ്പെടുന്ന കാശ്മീർ യാത്രയുടെ ഒന്നാം ദിവസം (21/04/2025)ശ്രീ നഗറിലെ ദാൽലേക്ക്,...
22/04/2025

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ ഉൾപ്പെടുന്ന കാശ്മീർ യാത്രയുടെ ഒന്നാം ദിവസം (21/04/2025)ശ്രീ നഗറിലെ ദാൽലേക്ക്, ശങ്കരാചാര്യ ടെംബിൾ ടുലീവ് ഗാർഡൻഎന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.കാശ്മീരിലെ ദാൽ തടാകത്തിൽകാണപ്പെടുന്ന ഒരു തരം തടി ബോട്ടാണ് ശിക്കാര . ശിക്കാരകൾ വിവിധ വലുപ്പത്തിലുള്ളവയാണ് .. ഒരു സാധാരണ ശിക്കാരയിൽ ആറ് പേർക്ക് ഇരിക്കാം, തുഴക്കാരൻ പിന്നിൽ തുഴയുന്നു. ചില ശിക്കാരകൾ ഇപ്പോഴും മത്സ്യബന്ധനത്തിനും ജലസസ്യങ്ങളുടെ വിളവെടുപ്പിനും ഗതാഗതത്തിനും ഉപയോഗിക്കുന്നു, ദാൽ തടാകത്തിലെ ഒരു ശിക്കാര സവാരി ദാൽ തടാകത്തിൻ്റെ സൗന്ദര്യം അനുഭവിക്കാനും പ്രദേശവാസികളുടെ ജീവിതത്തിലേക്ക് ഒരു നേർക്കാഴ്ച നേടാനുമുള്ള മികച്ച മാർഗമാണ്. ചിലത് ഫ്ലോട്ടിംഗ് ഹോമുകളായി ഉപയോഗിക്കുന്നു.. ഒരു പാട് ശിക്കാരകളും സാദാ തോണികളും സഞ്ചാരികളെ വിളിച്ചുകൊണ്ടുനിരനിരയായി നിൽക്കുന്നു. മറുഭാഗത്ത് houseboat കളുടെ നിരയാണ്. ഒരു മണിക്കൂർ യാത്രയാണ് ശിക്കാരയിൽ. വഴിയിൽ ഒരു പാട് കച്ചവടക്കാരെ കാണാം. കാപ്പി, ചായ, കാവ, fruits, ഫോട്ടോഎടുക്കുന്നവർ, കരകൗശല വിൽപ്പനക്കാർ അങ്ങിനെ പലരും. ഒരു കാശ്മീരി കാവ രുചിച്ച് കൊണ്ട് ദാൽ തടാകത്തിൻ കറങ്ങാം. തടാകത്തിലെ മീനാ മാർക്കറ്റിൽ നിന്ന് വേണമെങ്കിൽ പർചേസും നടത്താം. . ശങ്കരാചാര്യ ക്ഷേത്രം. ശ്രീനഗറിലെ പ്രധാന മതപരമായ ആകർഷണങ്ങളിൽ ഒന്നാണ്. ഒരിക്കൽ കാശ്മീർ സന്ദർശിച്ച മഹാനായ തത്ത്വചിന്തകനായ ശങ്കരാചാര്യയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു ക്ഷേത്രം തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്, അവിടെ നിന്ന് ഭക്തർക്കും വിനോദസഞ്ചാരികൾക്കും ശ്രീനഗർ സിറ്റിയുടെ വിശാലമായ കാഴ്ച കാണാം.

ജ്യേഷ്ടേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ക്ഷേത്രത്തിലേക്ക് 243 പടികളുള്ള ഗോവണിപ്പടിയിലൂടെ എത്തിച്ചേരാം, അമർനാഥ് യാത്രാ സീസണിൽ ധാരാളം ഹിന്ദു ഭക്തർ സന്ദർശിക്കാറുണ്ട്.ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ ..ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഒരു ടുലിപ് ഗാർഡനാണ് . ഏകദേശം 30 ഹെക്ടർ (74 ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനാണിത് . സബർവാൻ പർവതനിരകളുടെ അടിത്തട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ടുലിപ്പുകൾക്ക് പുറമേ, ഹോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഹയാസിന്ത്സ് , ഡാഫോഡിൽസ് , റാൻകുലസ് എന്നിവയുൾപ്പെടെ 46 ഇനം പൂക്കളുമുണ്ട് . ടുലിപ് ഗാർഡനിൽ ഏകദേശം 75 ഇനം ടുലിപ്പുകൾ ഉണ്ട്.കാശമീർ താഴവരയിലെവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007 ലാണ് ഈ ഉദ്യാനം തുറന്നത് . ഒന്നിലധികം നിറങ്ങളിലുള്ള ഏകദേശം 1.75 ദശലക്ഷം ട്യൂലിപ്പ് ബൾബുകൾ ആംസ്റ്റർഡാമിലെ ക്യൂകെൻഹോഫ് ട്യൂലിപ്പ് ഗാർഡനുകളിൽ നിന്നാണ് കൊണ്ടുവന്നത്.

സ്വരം സൗഹൃദ കൂട്ടാഴ്മ പെരുവയൻ നോടൊപ്പം ഗോവയിലെ Aguda fort,Dolfin watching ride,Sinquiam beach,Baga beach, Calangute beac...
19/04/2025

സ്വരം സൗഹൃദ കൂട്ടാഴ്മ പെരുവയൻ നോടൊപ്പം ഗോവയിലെ Aguda fort,Dolfin watching ride,Sinquiam beach,Baga beach, Calangute beach എന്നിവ സന്ദർശിച്ചു

സഞ്ചാരം ടൂർ ക്ലമ്പിൻ്റെ (കാഞ്ഞിക്കാവ്)  രാമക്കൽമേട് ,വാഗമൺ എന്നിവ രണ്ട് ദിവസങ്ങളിലായി സന്ദർശിച്ചു.
18/04/2025

സഞ്ചാരം ടൂർ ക്ലമ്പിൻ്റെ (കാഞ്ഞിക്കാവ്) രാമക്കൽമേട് ,വാഗമൺ എന്നിവ രണ്ട് ദിവസങ്ങളിലായി സന്ദർശിച്ചു.

മുംബൈ ദർശൻ്റെ മൂന്നാം ദിവസം ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരി എന്നറിയപ്പെടുന്ന ഫിലിം സിറ്റി സന്ദർശനമായിരുന്നു മുംബൈയിലെ  ഗോരേ...
17/04/2025

മുംബൈ ദർശൻ്റെ മൂന്നാം ദിവസം ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരി എന്നറിയപ്പെടുന്ന ഫിലിം സിറ്റി സന്ദർശനമായിരുന്നു മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സംയോജിത ഫിലിം സ്റ്റുഡിയോ സമുച്ചയമാണ് . 1977 ൽ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്ഥാപിച്ച ഇത് , ചലച്ചിത്ര വ്യവസായത്തിന് സൗകര്യങ്ങളും ഇളവുകളും നൽകുന്നതിനായി സൃഷ്ടിച്ചതാണ്. ചലച്ചിത്ര നിർമ്മാതാവ് വി. ശാന്താറാമിന്റെ മാർഗനിർദേശപ്രകാരം പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി . 2001 ൽ, ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ബഹുമാനാർത്ഥം ഇത് പുനർനാമകരണം ചെയ്യപ്പെട്ടു .520 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫിലിം സിറ്റിയിൽ 42 ഔട്ട്ഡോർ ഷൂട്ടിംഗ് ലൊക്കേഷനുകളും 16 സൗണ്ട് സ്റ്റേജുകളും ഉൾപ്പെടുന്നു . ക്ഷേത്രങ്ങൾ, ജയിലുകൾ, കോടതികൾ, ഗ്രാമങ്ങൾ, പൂന്തോട്ടങ്ങൾ, പിക്നിക് സ്പോട്ടുകൾ എന്നിവയ്‌ക്കായുള്ള സ്ഥിരം സെറ്റുകളും മനുഷ്യനിർമ്മിത വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, പർവതങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സജ്ജീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിരവധി ഹിന്ദി , മറാത്തി സിനിമകളുടെ ഒരു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനാണ് ഇവിടെ..

സഞ്ചാരം ടൂർ ക്ലമ്പിൻ്റെ (കാഞ്ഞിക്കാവ്) മൂന്നാർ രാമക്കൽമേട്, വാഗമൺ യാത്രയിൽ മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് , മാട്ടുപ്പ...
17/04/2025

സഞ്ചാരം ടൂർ ക്ലമ്പിൻ്റെ (കാഞ്ഞിക്കാവ്) മൂന്നാർ രാമക്കൽമേട്, വാഗമൺ യാത്രയിൽ മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് , മാട്ടുപ്പെട്ടി ഡാം, എക്കോ പോയൻ്റ്, കണ്ടലഡാം, ടോപ്പ് സ്റ്റേഷൻ എന്നിവ ആദ്യ ദിനം സന്ദർശിച്ചു.

Address

Ulliyeri
Calicut
673323

Website

Alerts

Be the first to know and let us send you an email when new pampa holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category