Truelines Travels

Truelines Travels The Complete Tours&Travels Company

04/07/2021

വട്ടവട വഴി കൊടൈക്കനാലിലേക്ക് ഒന്നര മണിക്കൂര്‍ ദൂരത്തില്‍ വനപാത തുറന്നാല്‍ സാദ്ധ്യതകള്‍..?

05/10/2020

കൊവിഡ് ആശങ്ക ഒഴിയാതെ വന്നതോടെ ജീവിതം വഴിമുട്ടി നില്‍ക്കുന്നൊരു വിഭാഗമാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും.
Truelines Travels

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന...
12/08/2020

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? എന്നതിനുള്ള ഉത്തരമാണ് ഇൗ പോസ്റ്റ് .
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ ഇൗ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ) ...പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.
©MVD

കോൺട്രാക്റ്റ്‌ കാര്യേജുകൾ അഥവാ വാടകയ്ക്ക്‌ ഓടുന്ന ബസ്സുകളിലെ വർണ്ണശബളമായ പെയിന്റിങ്ങുകളും പ്രിന്റുകളും ഇനിയില്ല. സിനിമാത...
25/02/2020

കോൺട്രാക്റ്റ്‌ കാര്യേജുകൾ അഥവാ വാടകയ്ക്ക്‌ ഓടുന്ന ബസ്സുകളിലെ വർണ്ണശബളമായ പെയിന്റിങ്ങുകളും പ്രിന്റുകളും ഇനിയില്ല. സിനിമാതാരങ്ങൾ തുടങ്ങി പോൺ സ്റ്റാറുകളുടെയും സൂപ്പർ ഹീറോസിന്റെയുമൊക്കെ വമ്പൻ ചിത്രങ്ങളും അതിമനോഹരമായ ലിവറികളും ചേർത്ത്‌ അലങ്കരിച്ചിരുന്ന ബസ്സുകളെ ഒന്നടങ്കം ‘വെള്ളപൂശാൻ’ തുനിഞ്ഞിറങ്ങുകയാണ്‌ ഗതാഗതവകുപ്പും റോഡ്‌ സുരക്ഷാമന്ത്രാലയവും.

ഇത്തരം വർണ്ണസമ്പന്നമായ പെയിന്റിങ്ങുകൾ മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയാകർഷിക്കുമെന്നും, അതു കാരണം അപകടങ്ങളുണ്ടാവുമെന്നുമാണ്‌ ഇതു സംബന്ധിച്ച്‌ പുറത്തിറക്കിയ ഉത്തരവിലെ പ്രധാനവാദം. യേത്‌.. ജ്വല്ലറി മുതൽ അടിവസ്ത്രങ്ങളുടെ വരെ പരസ്യങ്ങൾ ഉയർന്നു നിൽക്കുന്ന നമ്മുടെ വഴിയിൽ.. ഹയ്‌ ഹയ്‌..

മാർച്ച്‌ ഒന്നു മുതൽ സർക്കാർ നിഷ്കർഷിക്കുന്ന തരത്തിൽ മാത്രമേ കോൺട്രാക്റ്റ്‌ കാര്യേജുകളുടെ ബോഡിയിൽ പെയിന്റിംഗ്‌ അനുവദിക്കൂ. പുതിയ ഉത്തരവനുസരിച്ച്‌ താഴെപ്പറയുന്ന തരത്തിൽ പെയിന്റ്‌ ചെയ്ത വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാനാവൂ. ബോഡി കളർ – വൈറ്റ്‌, സ്ട്രൈപ്സ്‌ 10 സെന്റിമീറ്റർ വീതിയിൽ – വയലറ്റ്‌, 3 സെന്റിമീറ്റർ വീതിയിൽ – മെറ്റാലിക്‌ ഗോൾഡ്‌. ഈ പറഞ്ഞ സ്ട്രൈപ്പുകൾ തമ്മിലുള്ള അകലം 1 സെന്റിമീറ്റർ ആയിരിക്കണം.

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്.

വാഹനത്തിന്റെ ഓപ്പറേറ്റർ/സ്ഥാപനത്തിന്റെ പേര്‌ എഴുതേണ്ട സ്ഥലവും വിധവും. മുന്നിലെ വിൻഡ്ഷീൽഡിന്റെ മുകൾഭാഗത്തായി 40 സെന്റിമീറ്റർ ഉയരത്തിൽ കവിയാത്ത, സാധാരണ ഫോണ്ടിൽ, വെള്ള നിറത്തിൽ മാത്രം എഴുതുക. ഓപ്പറേറ്ററുടെ വിവരങ്ങൾ വാഹനത്തിന്റെ പിൻഭാഗത്ത്‌ 40 സെന്റിമീറ്റർ ഉയരത്തിലും വാഹനത്തിന്റെ വീതിയിലുമുള്ള ഒരു കോളത്തിനുള്ളിൽ നിയമം അനുശാസിക്കുന്ന രീതിയിൽ രേഖപ്പെടുത്തേണ്ടതാണ്‌.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. 2020 മാർച്ച്‌ 1 മുതൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കോൺട്രാക്റ്റ്‌ കാര്യേജുകൾക്കും ഈ നിയമം ബാധകമായിരിക്കും. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകൾ അവയുടെ ഫിറ്റ്നസ്‌ പുതുക്കുന്ന സമയത്ത്‌ മേൽപ്പറഞ്ഞ രീതിയിലേക്ക്‌ നിർബന്ധമായും മാറേണ്ടതുമാണ്‌.

ഈ നന്മ മരങ്ങൾ ഇനി ഇല്ല എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല ..... ു_fb_Post_കടമെടുക്കുന്നു "ഒരു ജീവന് വേണ്ടി കുറച്ച് സമയ...
20/02/2020

ഈ നന്മ മരങ്ങൾ ഇനി ഇല്ല എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല .....

ു_fb_Post_കടമെടുക്കുന്നു "

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് ബസ് തിരികെ ഓടി.!!!

ഈ മാസം മൂന്നാം തീയതി (03/06/2018 )ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ ത്രിശൂര്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത് .

ബസിലെ ജീവനക്കാരന്‍ ആയ Baiju Valakathil പറയുന്നതിങ്ങനെ ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു കുട്ടിക്ക് ഫിക്സ് ആണത്രെ
ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണ്ടി വരും യാത്രക്കാരും ഒന്നായ് പറഞ്ഞു അതെ അതാണ് വേണ്ടത്
അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു ബസ് തിരിച്ചു നേരെ ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ശേഷം ബാഗ്ലൂര്‍ എെ സി യെ ഇന്‍ഫോം ചെയ്തു വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദ്ദേശം ലഭിച്ചു ത്രിശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനേ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു
സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണെ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം അതൊന്നും ഇപ്പോള്‍ നോക്കണ്ടാ ക്യാഷ് കെട്ടി വയ്ക്ക് എന്ന് പറഞ്ഞു . ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലെ ..!

ഡോക്ടര്‍ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകു ഹോസ്പ്പിറ്റലിന് റിസ്ക്ക് ഏറ്റെഎടുക്കാന്‍ പറ്റില്ല

ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബെെജു പറഞ്ഞു ഡോക്ടറുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരു എന്ന നിര്‍ദേശം നല്‍കി..!

അങ്ങനെ ബെെജു ഹോസ്പിറ്റലില്‍ നിന്നു
ബസിലെ മറ്റു യാത്രക്കാരും ആയി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെട്ടു

രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി എന്നെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു ഞാന്‍ അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു....!

നന്മയുടെ കരം നീട്ടിയ ഗിരീഷിനും & ബെെജുവിനും ഒരായിരം അഭിനന്ദനങ്ങള്‍ ......!♥

ഈ ബസ്സും ഈ ജീവനക്കാരും ഇനി ഓർമ്മ മാത്രം😢
മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ 😪

Courtesy : Respective Owner

Address

Municipal Stadium Complex, TB Road
Changanacheri
686101

Telephone

9947002593

Website

Alerts

Be the first to know and let us send you an email when Truelines Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Truelines Travels:

Share

Category