Alleppey Rider Couples

  • Home
  • Alleppey Rider Couples

Alleppey Rider Couples Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alleppey Rider Couples, Travel Company, .
(4)

08/06/2026

പനം പഴം കഴിച്ചിട്ടുണ്ടോ

08/06/2026

ഇവര് ഞങ്ങളെ മുക്കി പിഴിഞ്ഞെടുത്തു

പോത്തിറച്ചിയുടെ രാജാക്കന്മാർ.. ഇതാണ് നമ്മുടെ ജമാലിക്കയുടെ SK ബീഫ് സ്റ്റാൾ.. ഏറ്റവും നല്ല പോത്തിറച്ചി കിട്ടുന്ന കട.. അത് ...
07/06/2026

പോത്തിറച്ചിയുടെ രാജാക്കന്മാർ.. ഇതാണ് നമ്മുടെ ജമാലിക്കയുടെ SK ബീഫ് സ്റ്റാൾ.. ഏറ്റവും നല്ല പോത്തിറച്ചി കിട്ടുന്ന കട.. അത് കാരണം ഇവിടെ ഇറച്ചി വാങ്ങിക്കാൻ വമ്പൻ ഇടിയാണ്.. ഇത് നമ്മുടെ ആലപ്പുഴ തമ്പകചുവട് മുത്തൂറ്റ്ൻറെ അടുത്തായിട്ടാണ് .. ഇതിൻറെ മറ്റുള്ള ബ്രാഞ്ചുകൾ മണ്ണഞ്ചേരിയിലും മുഹമ്മയിലും ആയിട്ടുണ്ട്.. മറ്റൊരു കാര്യം അറിഞ്ഞോ ഇറച്ചിക്കൊക്കെ വില കൂടാൻ പോകുന്നു. ... ഇറച്ചിക്ക് വില കൂടിയാൽ നിങ്ങൾ വാങ്ങിക്കുമോ??

07/06/2026

പാലക്കാട് കൊല്ലംകോട് താമര പാടം

07/06/2026

വട്ടവടയിൽ പോയാൽ എന്തൊക്കെ കാണാം അപ്പോൾ നമുക്ക് വട്ടവടക്ക് വിട്ടാല്ലോ | Bike ride | Road Trip

വട്ടവട എന്ന അതിമനോഹര ഗ്രാമത്തിലേക്ക് ഇതു ആദ്യമായിട്ടല്ല പോകുന്നത് . ഇതിന്റെ അകത്തു പോകണമെങ്കിൽ കുറച്ചു നിബന്ധനകൾ പാലിക്കണം . പുറത്തു നിന്നും വരുന്ന ടൂറിസ്റ്റ്കള് ഇതിന്റെ അകത്തു കേറിയാൽ വൈകുന്നേരം 6 മണിക്ക് മുൻപ് തിരിച്ചിറങ്ങണം . അല്ലെങ്കിൽ അവിടെ സ്റ്റേ ചെയ്തിട്ടു പിറ്റേന്ന് രാവിലെയേ തിരിച്ചിറങ്ങാൻ പറ്റൂ . കൂടാതെ ധാരാളം മൃഗങ്ങൾ ഇറങ്ങി വരാൻ സാധ്യത ഉള്ളതിനാൽ ഇതിലെ പോകുമ്പോൾ വണ്ടി നിർത്താൻ പാടില്ല . അതിനു ശേഷം വട്ടവട എന്ന ഗ്രാമത്തിൽ ചെന്നാൽ ധാരാളം പഴങ്ങളുടെയും പച്ചക്കറികളുടെയും തോട്ടങ്ങൾ കാണാം . നിറയെ mud house tent house resort homestay ഒക്കെയുണ്ട് താമസിക്കാൻ . ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശം ആണ് ഈ വട്ടവട .

ഇതുപോലുള്ള കടകളിൽ കയറി ചായ കുടിക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക.  ലോകത്തിൽ വച്ച് ഏറ്റവും ചെറിയ ഗ്ലാസ് ചായ തന്നിട്ട് രണ്ട...
06/06/2026

ഇതുപോലുള്ള കടകളിൽ കയറി ചായ കുടിക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക. ലോകത്തിൽ വച്ച് ഏറ്റവും ചെറിയ ഗ്ലാസ് ചായ തന്നിട്ട് രണ്ട് ഗ്ലാസ് ചായക്ക് 75 രൂപ ഞങ്ങളുടെ കൈയിൽ നിന്നും വാങ്ങിച്ചു... ആ പാൽ ചായയിൽ പാൽ ഉണ്ടോ എന്ന് സംശയമായിരുന്നു. അത്രയ്ക്ക് വെള്ളമായിരുന്നു.. അതായത് ഒരു ഓട്ട വെള്ളം ചായ.. ഇങ്ങനെയും മനുഷ്യരെ പറ്റിക്കുമോ.. നമുക്കൊന്നും തിരിച്ചു ചോദിക്കാൻ പോലും പറ്റത്തില്ല കാരണം നമ്മുടെ നാട് അല്ലല്ലോ.. കേരളത്തിന് പുറത്തേക്കുള്ള യാത്രയിലാണ് ഇങ്ങനെയൊക്കെയുള്ള ഓരോ അനുഭവങ്ങൾ.. നമ്മൾ പുറത്തുനിന്ന് വരുന്നവരാണ് എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ നമ്മുടെ കാര്യം കട്ടപ്പൊകയാണ് അതായത് പിഴിഞ്ഞു മേടിക്കും.. വൃത്തിയുള്ള കടകൾ നോക്കി ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.. പുതിയ സിഎം വിജയ് സാറിനോട് പറയാനുള്ളത് നിങ്ങളുടെ നാടിനെ നല്ലൊരു വൃത്തിയുള്ള നാടാക്കി മാറ്റാൻ ശ്രമിക്കുക.. എല്ലാ ഹോട്ടലുകളിലും കൃത്യമായി പരിശോധന നടത്തുക വേണ്ട നടപടികൾ സ്വീകരിക്കുക. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയുക.. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ..

06/06/2026

ബൈപ്പാസിലൂടെ വെള്ളം പോകുന്നില്ല ഞങ്ങളും പെട്ടു

06/06/2026

ഇത് കുടിച്ചിട്ടുള്ള ആരെങ്കിലും ഉണ്ടോ

പാലക്കാട് വച്ചാണ് കണ്ടുമുട്ടുന്നത് എങ്കിലും അദ്ദേഹത്തിൻറെ നിഷ്കളങ്കത ആ പെരുമാറ്റത്തിൽ തന്നെ ഉണ്ടായിരുന്നു.. ആദ്യമായിട്ടാ...
05/06/2026

പാലക്കാട് വച്ചാണ് കണ്ടുമുട്ടുന്നത് എങ്കിലും അദ്ദേഹത്തിൻറെ നിഷ്കളങ്കത ആ പെരുമാറ്റത്തിൽ തന്നെ ഉണ്ടായിരുന്നു.. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും മുൻപ് എങ്ങോ കണ്ട പരിചയം പോലെയായിരുന്നു അദ്ദേഹത്തിൻറെ പെരുമാറ്റം.. അല്ലെങ്കിലും പാലക്കാട്ടുകാർ ഇങ്ങനെയാണ്.. കളങ്കമില്ലാത്ത സ്നേഹം കൊണ്ട് അവര് നമ്മളെ പൊതിയും.. അവരെല്ലാം അത്രയ്ക്ക് മനോഹരമായ ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാകാം എന്നാണ് ഞാൻ കരുതുന്നത്.. ഈ ഓട്ടോറിക്ഷയും പച്ച കപ്പലണ്ടി തോടുള്ളതും തോടില്ലാത്തതും കൂട്ടത്തിൽ ഇദ്ദേഹത്തിൻറെ ആ നിഷ്കളങ്കമായ ചിരിയും പെരുമാറ്റവും എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും... തിരക്കിനിടയിൽ പേര് ചോദിക്കാൻ മറന്നു പോയി അതിൽ ഖേദിക്കുന്നു.. എന്തായാലും പേരറിയാത്ത ഇദ്ദേഹത്തെ പാലക്കാട് എവിടെ വെച്ച് കണ്ടാലും കുറച്ച് കപ്പലണ്ടി എങ്കിലും വാങ്ങിക്കാതെ നിങ്ങൾ പോകരുത്.. ഓരോരുത്തരും ജീവിക്കാനുള്ള പെടാപ്പാടിലാണ്.. ഒരിക്കൽ കൂടി വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ കൂടി..

05/06/2026

തെറ്റ് തിരുത്തിയത് നന്നായി

Address


Website

Alerts

Be the first to know and let us send you an email when Alleppey Rider Couples posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Travel Agency?

Share