Lissa Tour and Travels Pvt Ltd

Lissa Tour and Travels Pvt Ltd Inter National & Domestic Air Ticket Booking
Authorised Rail Ticket Booking
Tour operator
Taxi Serv

03/10/2023

Hiii
Welcome to my whatsapp channel...❤️❤️❤️

16/01/2020
20/08/2018

*വിജയിപ്പിച്ചേ തീരൂ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്*
പലർക്കും ഒരു ധാരണയുണ്ട്. | നമ്മളെന്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം? ക്യാമ്പിലേക്ക് സാധനങ്ങൾ നേരിട്ടെത്തിച്ചാൽ പോരേ? സർക്കാർ സഹായം കൃത്യസമയത്ത് എത്തുമോയെന്ന സംശയവും പലർക്കുമുണ്ട്.
എന്നാൽ കാര്യം നാം മനസ്സിലാക്കിയത് പോലെയല്ല.
കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്.
ഇതെല്ലാം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നാം പുനർ നിർമ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വർഷത്തെ ഫുൾ ബഡ്ജറ്റിനെക്കാൾ വലുതായിരിക്കും. അത്തരമൊരു സാമ്പത്തിക ബാധ്യത കേരളത്തിനെന്നല്ല അമേരിക്കക്ക് പോലും താങ്ങുവാനാകുമോയെന്ന് പറയാനാകില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്.
ഓർക്കണേ, നാളെ പിറ്റേന്ന് സ്കൂളുകളിൽ ക്ലാസ് തുടങ്ങുമ്പോഴേക്ക് കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ അവരുടെ നഷ്ടപ്പെട്ടു പോയ വീടുകൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് കൊടുക്കേണ്ടതുണ്ട്. ചെമ്പും പാത്രങ്ങളുമടക്കം വീട്ടിലെ അവശ്യ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട്

കയറിയ വെള്ളം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇറങ്ങും. എന്നാൽ അവരുടെ ജീവിതം വീണ്ടെടുക്കുക എളുപ്പമല്ല. വ്യവസായ മേഖലയും കാർഷിക മേഖലയും സ്തംഭിച്ചേക്കാം. ഒരുപാട് തൊഴിൽ രഹിതർ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകൾ സർക്കാർ വഹിക്കേണ്ടി വരും.
സർക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. അപ്പോൾ വരുമാനം ഗണ്യമായി കുറയുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ദുരിത ബാധിതരുടെ മേൽപ്പറഞ്ഞതു പോലുള്ള ആവശ്യങ്ങൾ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുവാനാവില്ലല്ലോ?
കൂടാതെ തകർന്നു പോയ റോഡ് റെയിൽ, പാലം, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാൻ പറ്റുന്നതല്ലല്ലോ?
*താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും സുതാര്യമായ മാർഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.*

1) സർക്കാരിന് നിയമസഭയിൽ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്
2) Comptroller And Auditor General(CAG) യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ട്. CAG കേന്ദ്രമന്ത്രിമാരെ വരെ ജയിലിൽ കിടത്തിയ സംഭവം മറന്നിട്ടില്ലല്ലോ
3) വിവരാവകാശ നിയമപ്രകാരം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിനോട് കണക്ക് ചോദിക്കാം. ഡോക്യുമെന്റുകളുടെ കോപ്പിയും ആവശ്യപ്പെടാം.
4) LDF/UDF ഭേദമന്യേ, ആര് ഭരിച്ചാലും ദുരിതാശ്വാസ നിധി പൂർണ്ണമായും ചെലവഴിക്കാറുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
5) വെബ്സൈറ്റിൽ പരസ്യമായി സർക്കാർ കണക്കുകൾ ലഭ്യമാവും
നമ്മളൊക്കെ കരുതുന്നുണ്ടാകാം, നമ്മുടെ വീട്ടിലാകെ എന്താ ഉള്ളതെന്ന്? എന്നാൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്കണം, നിങ്ങളുടെ വീട്ടിനകത്തുള്ള വസ്തുക്കളൊക്കെ നഷ്ടപ്പെട്ടാൽ അതിന് പകരം അത് പോലുള്ള വസ്തുക്കൾ പുതിയതായി വാങ്ങണമെങ്കിൽ എത്ര രൂപയാകുമെന്ന്. കട്ടിൽ, കിടക്ക, അടുപ്പ്, പാത്രം, ടേബിൾ, കസേര...... ഇവയുടെയൊക്കെ നിലവിലെ വില അനുസരിച്ചൊന്ന് കൂട്ടി നോക്കൂ.. ലക്ഷങ്ങൾ വേണ്ടി വരും. അതോടൊപ്പം വീടും കൂടി ഉൾപ്പെടുത്തിയാലോ?
എന്നാൽ സർക്കാരിന് നൽകാനാവുക, ഒന്നോ രണ്ടോ ലക്ഷം മാത്രമാണ്. കൂടുതൽ തുക എത്തിയാൽ ഒരു പക്ഷേ കൂടുതൽ സഹാമെത്തിക്കാനായേക്കാം
1999ഇൽ ഒറീസയിൽ ഉണ്ടായ ചുഴലിക്കാറ്റ് ഓർമ്മയില്ലേ? അതിന്റെ ഫലമായി ലക്ഷക്കണക്കിനാൾക്കാർ കേരളത്തിൽ ഭിക്ഷയെടുക്കാൻ വന്നത് ഓർക്കുന്നുണ്ടാകുമല്ലോ? നാളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അത്തരമൊരവസ്ഥ ആവർത്തിക്കരുത്. അതിന് വേണ്ടി നാം ഈ ഫണ്ട് വിജയിപ്പിച്ചേ തീരൂ.
സർക്കാരിന്റെ വലിയ സേവനങ്ങൾ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് സാരം. ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പിൽ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാൻ പറ്റിയേക്കാം, സന്നദ്ധ സംഘടനകൾ സഹായമെത്തിച്ചേക്കാം. എന്നാൽ ക്യാമ്പ് വിട്ടു കഴിഞ്ഞാൽ അവർ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോൾ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്.
നമ്മൾ അതിജീവിക്കും. THE HINDU ദിനപ്പത്രത്തിൽ കഴിഞ്ഞ ദിവസം എഡിറ്റോറിയലിൽ പറയുകയുണ്ടായി, കേരളം എങ്ങനെ അതിജീവിക്കുന്നുവെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്, അത് മാതൃകയാക്കുവാനെന്ന്. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. അത് നാം യാഥാർത്ഥ്യമാക്കിയേ തീരൂ.

17/08/2018

നിന്നോട്‌ ഇത്രയെങ്കിലും പറഞ്ഞില്ലേല്‍ വിനൂ.കാരണം
ഈയൊരു ദുരന്തതീരത്തുംനീയിന്ന്‌ കാണിച്ച
മാധ്യമ ചെറ്റത്തരം അത്‌ മനസ്‌ തീരെ
പൊറുക്കുന്നില്ല..

അതെ വിനു.. അപകട സാധ്യത ഇല്ലാത്ത ആദ്യഘട്ടത്തിൽ ഡാമുകൾ തുറന്നുവിടു
ന്നതിനോട് ഞങ്ങൾക്ക് ആശങ്കയുണ്ടാ
യിരുന്നു..വിയോജിപ്പുണ്ടായിരുന്നു പ്കഷെ
അത് വലിയൊരു ദുരന്തം ക്ഷണിച്ചുവരുത്താൻ വണ്ടിയായിരുന്നില്ല..മറിച് നീയടക്കമുള്ള മാധ്യമ
നരഭോജികൾ ഒരു വലിയ ദുരന്തം ലൈവ്
ന്യൂസുകളാക്കി ലോകത്തിനുമുന്നിൽ പ്രദർ
ശിപ്പിച്ച് ചാനലിന്റെ റേറ്റിങ്‌കൂട്ടാൻ കച്ചകെട്ടി ഇറങ്ങിയപ്പോൾ..ഡാം പൊട്ടിക്കാണാൻ ഉറക്കമിളച്ചു കാവൽ നിന്നപ്പോൾ രണ്ടു
മൂന്ന് ജില്ലകളിലെ ഒരുകുറെ പാവപെട്ടമനു
ഷ്യരും പക്ഷി മൃഗാദികളും പിന്നെ നീയടക്കമുള്ള ഒരുപാട് മനുഷ്യജീവനുകൾ ഒരു വലിയദുരന്ത
ത്തിന്റെ ഇരകളാവും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഒരുപാടു
പേരുടെ ജീവനും ജീവിതവും ആയുഷ്കാലം അധ്വാനിച്ചുനടക്കിയതെല്ലാം മലവെള്ളപ്പാ
ച്ചിലിൽ കുത്തിയൊലിച്ചു പോവേണ്ടെന്നു കരുതിയാണ്..ഡാം തുറക്കേണ്ട അടിയന്തിര ഘട്ടംവന്നപ്പോൾ എല്ലാമുന്കരുതലുകളും
ഒരുക്കികൊണ്ട് ഒരു പിഞ്ചുകുട്ടിക്കുപോലും അപകടം വരാത്തവിധം വെള്ളം തുറന്നു
വിട്ടിട്ടുണ്ട്.

പിന്നീട് നടന്നതൊന്നും നീ മുനവെച്ചു പറയുന്ന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടല്ല അത് പ്രകൃതിയുടെ കരുണയില്ലായ്മയാണ് എന്നിട്ടും ഓരോ മനുഷ്യജീവനും നഷ്ടപെടാതിരിക്കാൻ കോരിച്ചൊരിയുന്ന മഴയത്തും രാവും പകലും
ഓടിനടക്കുന്ന വിവിധ രക്ഷാപ്രവർത്തകർ പോലീസ് ഫയർഫോഴ്‌സ് സൈന്യം കളക്ടർമാർ മറ്റു വിവിധ ഉദ്യോഗസ്ഥന്മാർ നല്ലവരായ ഒരുപാട് പൊതുജനങ്ങൾ രക്ഷാപ്രവർത്തകർ എല്ലാം ഓരോ ജീവനും നെഞ്ചോടുചേർത് പായുന്ന കാഴ്ചകൾ ..

ഉരുള്‍പൊട്ടലുപോലെയുള്ള കാലവർ
ഷത്തിന്റെ കൊടുതികളില്ലല്ലാതെ ഡാം തുറന്നതിന്റെപേരില്‍ ഒഴുക്കില്‍പെട്ട്‌ മരണ
പ്പെട്ട ഒരാളുടെ പേര്‌നീപറ..മഴ അസ്വാഭാ
വികമായി പെയ്‌തിറങ്ങുമ്പോള്‍.ഇനി ഡാം
തുറക്കേണ്ട സമയത്ത്‌ തുറക്കാതിരുന്നാ
ലുള്ള ഇതിനേക്കാന്‍ വലിയ ദുരന്തത്തെ
ക്കുറിച്ച്‌ നീ ചിന്തിച്ചിട്ടുണ്ടോ..!? നീ പോലും
അറബികടലില്‍ ലയിച്ചുചേർന്നേനെ വിനൂ...

മറക്കുന്നില്ല ദുരന്തത്തില്‍ പലയിടത്തും
കുടുങ്ങിപ്പോയ പലരെയും ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടിങ്ങ്‌ സംഘത്തിലുടെ ചാനലിലിലൂടെ
നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ അവർക്ക്‌
ദുരന്ത്‌ബാധിത പ്രദേശങ്ങളില്‍നിന്ന്‌ രക്ഷപെടാന്‍ സഹായിച്ച ഇടപെടലുകള്‍ അത്‌ അഭിനന്ദനീ
യമായ ഹൃദയംകൊണ്ട്‌ നന്ദിപറയേണ്ട
ഒന്നാണ്‌...ആദ്യമായി നീയടക്കമുള്ളവർ അണിനിരക്കുന്ന ചാനലിനോട്‌ വല്ലാതെ അഭിമാനം തോന്നിയ നിമിഷങ്ങള്‍...

ശരിയാണ് ഇതുപോലൊരു മഹാ പ്രളയത്തെ അതിജീവിക്കാൻ കേരളംപോലൊരു ചെറു
സംസ്ഥാനത്തിന് ഒരുപാട് പരിമിതികളുണ്ട് അതിനുവേണ്ട രക്ഷാപ്രവർത്തന സമാഗ്രഹികളുടെ അപര്യാപ്തതയുണ്ട് റോഡുകളൊക്കെ മലവെള്ളം കയ്യടക്കിയിട്ടും എന്നിട്ടും സർക്കാർ മനുഷ്യ സാധ്യമായതെന്തും ചെയ്ത് ദുരന്തമുഖത്ത് സുരക്ഷയുടെ കവചമൊരുക്കി ..ഹെലികോപ്റ്റർ
അടക്കമുള്ള സംവിധങ്ങളുമായി കേന്ദ്ര സേനയെ രക്ഷാപ്രവർത്തനത്തിന് വിളിച്ചതും നീ
അടച്ചാക്ഷേപിക്കാന്‍ അപഹാസ്യപെടുത്താന്‍
ശ്രമിക്കുന്ന സംസ്ഥാന സർക്കാർതന്നെയാണ്...
നീ പറഞ്ഞല്ലോ പിണറായി
അഭിമാനം മുറുകെപ്പിടിച്ചുനടന്നു ഒരുപാട്പേരെ ദുരന്തത്തിന്റെ ഇരകളാക്കാതെ
രക്ഷാ പ്രവർത്തനത്തിന്റെ പൂർണ്ണ ചുമതല കേന്ദ്ര സേനയെ ഏല്പിക്കണമെന്ന് ..നീയിത്
പുലമ്പിയത് അതിന്റെ പിന്നിലുള്ള നിന്റെ കുബുദ്ധി അതെന്താണെന്നു ഞങ്ങൾക്ക്
നല്ലപോലെ മനസിലായി വിനൂ ...നിന്നിലെ നിന്നെ ഞങ്ങള്‍ ശരിക്കും
കണ്ടത്‌ അവിടെയും തുടർന്നുള്ള നിന്റെ വാക്കുകളിലെ കുതിച്ചുപാച്ചി
ലുമാണ്‌..

പക്ഷെ നിന്നോടൊക്കെ ഒന്നേ പറയാനുളൂ...നാട് ഒരുവലിയ ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കുമ്പോൾ ദുരന്തത്തിന്റെ
മറപറ്റി സർക്കാരിന്റെ പ്രവർത്തങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ജനതയുടെ മനസിലേക്ക് ഈ സർക്കാരിനെയും സർക്കാർ സംവിദാനത്തെയും താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പിതൃതമായി
ല്ലായ്മയുടെ പുലയാട്ടുകൾ പുലമ്പിവിട്ട് പിണറായി വിജയനെതിരെ പകപോക്കിന്റെ മാധ്യമ പ്രവർത്തനമാണ് നീ നടത്തുന്നു
വെങ്കിൽ ...ശീതീകരിച്ച റൂമിലിരുന്നു മാധ്യമ
കൂട്ടിക്കൊടുപ്പ് നടത്തുന്ന നിന്നെ കേരളത്തിലെ ഞങ്ങൾ തിരിച്ചറിയുകതന്നെചെയ്യും...

ആ ചാനല്‍മുറില്‍നിന്ന്‌ ഒന്ന്‌ പ്രളയഭൂമി
യിലേക്ക്‌ ഇറങ്ങ്‌ വിനൂ...എന്നിട്ട്‌ രക്ഷാ
പ്രവർത്തകർക്കാപ്പം കൂട്‌ ഒരു കുഞ്ഞിന്റെ
യെങ്കിലും ജീവന്‍രക്ഷിക്ക്‌...എന്നിട്ട്‌ പുലമ്പ്‌ നീ..

16/08/2018

Address

82-A POCKET A-2, MAYUR VIHAR PHASE 3
Delhi
110096

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919911094039

Website

Alerts

Be the first to know and let us send you an email when Lissa Tour and Travels Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category