ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki

  • Home
  • India
  • Idukki
  • ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki

ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki എന്താണെങ്കിലും ഒന്ന് വന്നതല്ലെ... ഇനി ഒന്ന് ഫോളോ ചെയ്തേക്കൂട്ടോ
(1)

നമ്മുടെ ജില്ല ഇടുക്കി
പ്രകൃതി അതിന്റെ സൗന്ദര്യംകൊണ്ട് വിരുന്നൂട്ടിയ, കോടമഞ്ഞും മൗനവും പുതച്ചുനില്‍ക്കുന്ന, മലകള്‍ക്കുള്ളില്‍ ഏലത്തിന്റേയും തേയിലയുടെയും കാപ്പിയുടെയും ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി.
ഇടുക്കിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാവുന്നതല്ല. അത്‌ ആസ്വദിച്ച്‌ അനുഭവിച്ചറിയണം. കോടമഞ്ഞും മലമേടുകളും നിത്യഹരിത വനങ്ങളും വന്യജീവികളും എണ്ണിയാൽ തീരാത്ത വെള്ളച്ചാട്ടങ്ങളും ഡാമുകളും നിറഞ്ഞ മനോഹരമായ ഒരു

സ്വപനഭൂമി തന്നെയാണു നമ്മുടെ ജില്ല. വിനോദ സഞ്ചാരികൾക്കെന്നും പ്രിയപ്പെട്ടവൾ ആണു നമ്മുടെ മിടുക്കിയായ ഇടുക്കി.കോടമഞ്ഞില്‍ പൊതിഞ്ഞ റോഡിലുടെയുള്ള യാത്ര ദൂരകാഴ്ച്ചയുടെ സുന്ദര്യവും വിശാലവുമായ പ്രകൃതിയില്‍ കോടമഞ്ഞ്‌ തെന്നി പറക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ചകൾ നമ്മുടെ കണ്ണുകൾക്ക്‌ കുളിർമ്മയേകും.
കേരളത്തിലെ സഞ്ചാരികളുടെ പറുദീസാ ഏതാണു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ അത് മലനിരകളുടെ റാണി ആയ ഇടുക്കി തന്നെ ആണ്. പ്രകൃതി രമണീയമായ ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരി ലോകത്തിന്റെ ഇതു കോണില്‍ പോയാലും ഈ വന മനോഹാരിത അസ്വദിക്കാൻ വീണ്ടും മടങ്ങി വരും. അത്ര മനോഹരമാണ് ഇടുക്കിയുടെ വശ്യത. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങള്‍, ആനസവാരി തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇടുക്കിയിലുണ്ട്.
ഇടുക്കി എന്നും നമ്മുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആണു.
ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ

08/08/2026

പുല്ലുപാറ ഉരുൾ പൊട്ടൽ നു ശേഷം, എട്ടു ദിവസം ആയിട്ടും ഒരു റിബ്ബൺ വലിച്ചു കെട്ടിയിട്ട് ഉണ്ട്... ഇനി എന്ന് നടപടി ഉണ്ടാകുവോ? എന്ത് മാത്രം വാഹനങ്ങൾ കടന്നു പോകുന്നത് ആണ്.

06/08/2026

വീഡിയോ കടപ്പാട് ഒരു മഴകാലത്തു

03/08/2026
02/08/2026

*കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു*

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85 ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം.

ജില്ലയിൽ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് അറിയിക്കുന്നു.

31/07/2026

Today August 1st 2026

04/07/2026

അടിമാലി ബസ് സ്റ്റാൻഡിൽ നിന്നും ..
പൂസായി പോലീസിനോട് അസഭ്യ പറഞ്ഞ യുവാവിനെ അടിമാലി പോലീസിന്റെ മുട്ടൻ പണി ഒന്ന് കണ്ടു നോക്കൂ
എന്തു വിധി ഇത് വല്ലാത്ത ചതിയത്...

Address

Idukki
685561

Website

Alerts

Be the first to know and let us send you an email when ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki:

Shortcuts

Share