15/07/2026
10-07-2026 ൽ ഇടുക്കിക്ക് സമീപം തടിയമ്പാടിൽ ഉണ്ടായ വാഹനാപകടത്തിൽ എൻ്റെ ഭാഗത്ത് എല്ലാം കൃത്യമായിരുന്നിട്ടും ഞാൻ പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്ന സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിച്ച ജഗദീശ്വരൻ്റെ കരങ്ങൾക്കും , പിൻഭാഗത്തുനിന്നും വന്ന കാറിലെ ക്യാമറ കണ്ണുകൾക്കും അതോടൊപ്പം , സത്യസന്ധമായി സംഭവിച്ച കാര്യം തുറന്നുകാട്ടിയ ദൃശ്യമാധ്യമ പ്രവർത്തകർക്കും , ഇടുക്കി പോലീസ് സേനാംഗങ്ങൾക്കും , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ,നല്ലവരായ നാട്ടുകാർക്കും , മാധ്യമങ്ങളിലൂടെ ലോകമെമ്പാടും ഇരുന്ന് സത്യസന്ധമായി പ്രതികരിച്ച ജനലക്ഷങ്ങൾക്കും എന്റെയും മാതാ ഡ്രൈവിംഗ് സ്കൂളിന്റെയും ഹൃദ്യമായ നന്ദി അറിയിക്കുന്നു. എങ്കിലും നിരപരാധി ആയിരുന്നിട്ടും നിയമപരമായ നടപടികൾക്കായി 5 ദിവസത്തെ പോലീസ് സ്റ്റേഷൻ വാസത്തിന് ശേഷം എൻ്റെ കർമ്മ മേഖല ആയ , ഇടുക്കിയുടെ മലമടക്കുകളിലൂടെ ഉള്ള ഡ്രൈവിംഗ് പരിശീലനത്തിലേക്ക് തിരികെ പ്രവേശിക്കുന്നു . എല്ലാവരുടെയ