Nasif _kp

Nasif _kp Travel around the world with trusted companion �

|ചില കാഴ്ചകൾ എത്ര മനോഹരമാണ്|പതിവിന് വിപരീതമായി കട്ടൻ ചായക്ക് പകരം പാൽചായ കുടിക്കണമെന്ന പൂതി തോന്നിയത് കൊണ്ടാവണം അന്ന് രാ...
13/11/2021

|ചില കാഴ്ചകൾ എത്ര മനോഹരമാണ്|
പതിവിന് വിപരീതമായി കട്ടൻ ചായക്ക് പകരം പാൽചായ കുടിക്കണമെന്ന പൂതി തോന്നിയത് കൊണ്ടാവണം അന്ന് രാത്രി പുറത്തേക്കിറങ്ങിയത്.കടയിൽ ചെന്ന് അയാളോട് കുശലവും പറഞ്ഞു പാലും വാങ്ങി, ധൃതിയിൽ തിരിച്ചു നടക്കുമ്പോഴാണ് ആ കാഴ്ച കണ്ണിലുടാക്കിയത്..
ആ കഥാപാത്രങ്ങളെ.( ഷമീറും ആളുടെ ഭാര്യ അനുഷയും ) അടുത്തറിയുന്നത് കൊണ്ട് തന്നെ കൂടുതലൊന്നും ആലോചിക്കാതെ അങ്ങോട്ട്‌ ചെന്നു.
ഒരു വലിയ കുപ്പി പാലും ഒരു പാക്കറ്റ് നിറയേ ബിസ്‌ക്കറ്റുമായി അവർ ആരെയോ കാത്തിരിക്കുകയാണ്.. കുറച്ചു നിമിഷത്തെ കാത്തിരിപ്പിന് ശേഷം അതിഥികൾ വന്നെത്തി..
നമ്മളിൽ പലരും വീട്ടിൽ കണ്ടാൽ ആട്ടി ഓടിക്കുന്ന പൂച്ചകളായിരുന്നു അവരുടെ അതിഥികൾ. ഇതിന് മുൻപ് ഇത്തരമൊരു കാഴ്ച ഞാൻ കണ്ടിട്ടില്ലാത്തത് കൊണ്ടാവണം എനിക്ക് വളരെ കൗതുകം തോന്നി.
അവരോട് തന്നെ അതിന്റ പിറകിലുള്ള കഥകൾ ചോദിക്കാൻ തീരുമാനിച്ചു.. അങ്ങനെ അവർ കഥ പറഞ്ഞു തുടങ്ങി.
"ചെറുപ്പം മുതൽ അനുവിന് പൂച്ചയെ ഭയങ്കര ഇഷ്ടമായിരുന്നു... അങ്ങനെ കല്യാണം കഴിഞ്ഞു ഫുജൈറയിൽ എത്തി.. ഒറ്റപ്പെട്ട വൈകുന്നേരങ്ങളിൽ ഫ്ലാറ്റിന്റെ പുറത്തരിക്കാറുണ്ടായിരുന്നു..
മാസങ്ങൾക്ക് ശേഷമാണ് തൊട്ട് മുൻപിലുള്ള അറബി വീട്ടിൽ നിന്നും അവിടുത്തെ സെർവന്റ് ഒരു കുഞ്ഞു പൂച്ചയെ ഉപദ്രവിക്കുന്നത് അനു കാണാൻ ഇടയായത്. ഷമീർ വന്നയുടനെ കാര്യം പറഞ്ഞു. അത് എന്തെങ്കിലും ആവട്ടെ എന്ന മട്ടിൽ ഷമീർ ഒഴിവാക്കി എങ്കിലും പിറ്റേ ദിവസവും ഈ കാഴ്ച ആവർത്തിച്ചതോടെ അനുവിന് സഹിക്കാൻ പറ്റാതായി.
അങ്ങനെ ആ പൂച്ച പുറത്തു വരുന്നതും നോക്കി നിക്കാൻ തുടങ്ങി.. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മുടന്തൻ കാലുമായി പതിയെ അവൻ നടന്നു വന്നു.. അനു അതിനെ എടുത്തു തലോടി കുറച്ചു പാല് വായിൽ വച്ച് കൊടുത്തു ഒരു പത്രത്തിൽ ബിസ്‌ക്കറ്റും കൊടുത്തു..
ഇതുവരെ ആരിൽ നിന്നും സ്നേഹവും പരിചരണവും കിട്ടാത്തത് കൊണ്ടാവണം ആദ്യം അവൻ ഭയന്ന് ഓടി മാറാൻ ശ്രമിച്ചു.. പിന്നീട് അനുവിന്റെ നിഷ്കളങ്കമായി സ്നേഹം ആ പൂച്ചയും അനുഭവിക്കാൻ തുടങ്ങി..ദിവസവും അതൊരു പതിവായി .. പൂച്ചക്കളുടെ എണ്ണം കൂടി വന്നു..ഞാൻ കണ്ട ദിവസം മൂന്നു പൂച്ചകൾ അവരെ തേടി വന്നിരുന്നു."
എന്തായാലും അല്ലാഹുവിന് സ്തുതി. അന്ന് പുറത്തിറങ്ങാൻ തോന്നിപ്പിച്ചതിന്.. അല്ലെങ്കിൽ ഇത്രയും മനോഹരമായ കാഴ്ച കാണാതെ പോവുമായിരുന്നു.
അല്ലാഹു അവരുടെ ഈ സൽകർമങ്ങൾ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു നിർത്തുന്നു... ❤
📝Naasif ❤

| പുനർവിചാരണ |നിങ്ങൾക്ക് നിങ്ങളെ തന്നെ പുനർ വിചാരണ നടത്തണമെങ്കിൽ... നിങ്ങൾ കാഴ്ചകൾ കാണണം.. സമൂഹത്തിനു നേരെ ഉൾകണ്ണുകൾ തുറ...
21/12/2020

| പുനർവിചാരണ |
നിങ്ങൾക്ക് നിങ്ങളെ തന്നെ പുനർ വിചാരണ നടത്തണമെങ്കിൽ... നിങ്ങൾ കാഴ്ചകൾ കാണണം.. സമൂഹത്തിനു നേരെ ഉൾകണ്ണുകൾ തുറന്നു പിടിക്കണം..
എങ്കിൽ പച്ചയായ മനുഷ്യ ജീവിതങ്ങളുടെ നൊമ്പരങ്ങൾ നമ്മുടേത് കൂടിയാണെന്ന് തിരിച്ചറിയാൻ പറ്റും. അവരുടെ കണ്ണാടിയായി മാറാൻ പറ്റും.

        തെരുവിൽ എച്ചിൽ ബോജിക്കുന്ന വൃദ്ധനെ.., മക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയ മാതാവിനെ.., ആരോരുമില്ലാത്ത അനാഥ കുഞ്ഞിനെ.., പരിവട്ടങ്ങളിൽ പിടയുന്ന വിധവയെ...,  അങ്ങനെ കഷ്ടപ്പെടുന്ന ഓരോരുത്തരും നമ്മൾ തന്നെയാണെന്ന് തിരിച്ചറിനാൽ നാം വിജയിച്ചു.. 
ഇത്തരത്തിൽ ദയ - കാരുണ്യം - അനുകമ്പ തുടങ്ങിയ കാര്യങ്ങൾ കൊണ്ട് മനസ്സ് നിറയുമ്പോഴാണ് നാം ഒന്നുമല്ലന്ന ഉറച്ച ബോധ്യം ഉടലെടുക്കുന്നത്..  തിരിച്ചറിയുക.. തിരിച്ചറിവ് നഷ്ടപ്പെടുന്നതിന് മുൻപ്.. 😪 😔
❤ Nasif kp

"…THe stArt OF a NeW JouRneY... ++
11/01/2019

"…THe stArt OF a NeW JouRneY... ++

Address

Kanhangad

Alerts

Be the first to know and let us send you an email when Nasif _kp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nasif _kp:

Share

Category