18/06/2024
വരൂ... ഞങ്ങളുടെ ക്യാമ്പ് സെൻ്ററിലേക്ക്..
നിത്യ ജീവിതത്തിൻ്റെ മടുപ്പുകളിൽ നിന്നും ജീവിത സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെട്ട് കുറച്ച് ദിവസം കോടയും മഴയും ആസ്വദിച്ച് Relax ചെയ്യാനും കുഞ്ഞു കുഞ്ഞു ജീപ്പ് യാത്രകൾ ചെയ്യാനും നല്ല രുചികരവും ആരോഗ്യകരവുമായ ഭക്ഷണം ആസ്വദിക്കാനും അനുയോജ്യമായ ഇടങ്ങൾ അന്വേഷിക്കുന്നവരാണോ നിങ്ങൾ?
Family,Friends Group കൾ ,Colleagues Group കൾ തുടങ്ങി ഒരു കൂട്ടമായി നിങ്ങൾക്ക് ജോസ്ഗിരി യിലെ (കണ്ണൂർ ജില്ല) പുകയൂണി ഇക്കോ ഫാമിലേക്ക് വരാം..
ജോസ്ഗിരി : സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉൾനാടൻ മലയോര ഗ്രാമം. ആഗുംബെ പോലെ നിറഞ്ഞ് മഴ പെയ്യുന്ന , കോടമഞ്ഞ് പുതയ്ക്കുന്ന ഒരു ഹിൽടോപ്പ്.
ഇവിടെ പച്ചപ്പ് നിറഞ്ഞ ശാന്തമായ അന്തരീക്ഷത്തിൽ Relax ചെയ്യാം, മഴയും കോട മഞ്ഞും ആസ്വദിക്കാം, നല്ല നാടൻ മലയോരത്തനിമ നിറഞ്ഞ ഭക്ഷണം കഴിക്കാം,
താത്പര്യമുള്ളവർക്ക് തെരുവ മല, കൊട്ടത്തലച്ചി , തിരുനെറ്റിക്കല്ല്, താബോർ ഹിൽസ് എന്നിവിടങ്ങളിലേക്ക് ഓഫ് റോഡ് ജീപ്പ് യാത്രയും ട്രക്കിംഗും നടത്താം.
കുടക് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തലക്കാവേരി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന തേജസ്വിനി പുഴയിൽ കുളിക്കാം, പാറക്കെട്ടുകളിലൂടെ തുള്ളിച്ചാടി ഒഴുകുന്ന വെള്ളത്തിൽ കിടക്കാം.
കുറച്ച് കൂടി അഡ്വഞ്ചർ താത്പര്യമുണ്ടെങ്കിൽ റിവർ റാഫ്റ്റിംഗും മീൻ തുള്ളി വെള്ളച്ചാട്ടത്തിലെ നീരാട്ടും ഓടക്കൊല്ലി ഗുഹയിലൂടെയുള്ള ട്രക്കിംഗും നടത്താം.
NB : പ്രമേഹം, അമിത ശരീരഭാരം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഓൺലൈനായി ലൈഫ് സ്റ്റൈൽ & ഡയറ്റ് നിർദ്ദേശങ്ങൾ നൽകുന്നു. പ്രസ്തുത ഭക്ഷണ രീതിയും ജീവിത ശൈലിയും പാലിച്ച് പുകയൂണി ഇക്കോ ഫാമിലെ ഹൈജീനിക്സ് ലൈഫ് സെൻ്ററിൽ താമസിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളുടെ ദുരിതങ്ങളിൽ നിന്ന് മോചനം നേടാനുള്ള പ്രത്യേക പാക്കേജും ലഭ്യമാണ്. ഞങ്ങളുടെ Expert Team നിർദ്ദേശിക്കുന്ന Diet നമ്മുടെ സെൻ്ററിലെ കിച്ചണിൽ നിന്നും നിങ്ങൾക്ക് നൽകും.
WhatsApp : സനൂപ് നരേന്ദ്രൻ
9496856762