Poyalo

Poyalo created by Davood iriveri

ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ മറിച്ചൊന്ന് ചിന്തിക്കാതെ പറയാം അത് മഞ്ഞു പെയ്യുന്...
10/02/2022

ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ മറിച്ചൊന്ന് ചിന്തിക്കാതെ പറയാം അത് മഞ്ഞു പെയ്യുന്ന മണാലിയാണ്..
മണാലിയിൽ എത്തുന്ന സഞ്ചാരികൾക്ക് ചുറ്റിയടിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ന്യൂ മണാലി, ഓൾഡ് മണാലി, മാൽ റോഡ്, സോളങ് വാലി, ഹഡിംബ ടെംബിൽ, ഗുലാബ മഞ്ഞു മലകൾ, റോത്താങ് പാസ്.
മണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല.

ജീവിതത്തിൽ ഒരിക്കലെങ്കിലും  കാശ്മീരിൽ പോകണം ഇവിടുത്തെ കാഴ്ചകൾ കാണണം ഭരണകൂടം തീവ്രവാദികൾ എന്ന് മുദ്ര കുത്തിയ ആ പാവങ്ങളുടെ...
26/06/2019

ജീവിതത്തിൽ ഒരിക്കലെങ്കിലും കാശ്മീരിൽ പോകണം ഇവിടുത്തെ കാഴ്ചകൾ കാണണം ഭരണകൂടം തീവ്രവാദികൾ എന്ന് മുദ്ര കുത്തിയ ആ പാവങ്ങളുടെ സ്നേഹവും കരുതലും അനുഭവിച്ചറിയണം.അത്രക്ക് സുന്ദരമാണ് കാശ്മീരും കാശ്മീരി ജനതയും.ജഹാൻഗീർ ചക്രവർത്തി പറഞ്ഞ പോലെ ഭൂമിയിലെ സ്വർഗം തന്നെയാണ് ഇവിടം. വാക്കുകൾക്കും വർണ്ണനകൾക്കും അതീതമാണ് കാശ്മീർ അത് അനുഭവിച് തന്നെ മനസ്സിലാക്കണം എന്താണ് കശ്മീർ എന്നും എങ്ങനെയാണ് കശ്മീർ ജനതയെന്നും. കാശ്മീരിന്റെ ഏറ്റവും വലിയ സവിശേഷത ഓരോ മാസത്രയങ്ങളിലും മാറിമറിയുന്ന വർണങ്ങളാണ്. കാശ്മീറിനെ പോലെ തന്നെ മനോഹരമാണ് കാശ്മീറിലെ ജനങ്ങളും. ആരാണ് കാശ്മീരികൾ എന്നും എങ്ങനെയാണ് കാശ്മീരികളുടെ ജീവിതം എന്നും നമ്മൾ അടുത്തറിയണം.ഈ യാത്രക്ക് മുൻപ് പതിവായി പത്രത്താളുകളിൽ വായിച്ചു കേട്ട ഭീകരതയെന്നതാണ് കാശ്മീറിനെ കുറിച്ചുള്ളയാകെ സങ്കല്പം. അൽഹംദുലില്ലാഹ് ലോകം മുഴുവൻ തീവ്രവാദികൾ എന്ന മുദ്ര കുത്തി മാറ്റി നിർത്തിയ കാശ്മീരി ജനത എങ്ങനെയാണെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സാധിച്ചു.7 സംസ്ഥാനം താണ്ടി കാശ്മീരിൽ എത്തിയ എനിക്ക് ഏറ്റവും മികച്ച സ്വീകരണം കിട്ടിയത് കാശ്മീരി ജനതയിൽ നിന്നാണ്. തീവ്രവാദികളുടെ ആസ്ഥാന കേന്ദ്രമെന്ന് വിളിപ്പേരുള്ള കാശ്മീരാണ് എനിക്ക് ഏറ്റവും ഭയപ്പെടേണ്ടതില്ലാത്ത ഇടമായി തോന്നിയത്. കാശ്മീരിജനതയുടെ സ്വഭാവവും ആദിത്യമര്യാദയും കണ്ടപ്പോൾ വല്ലാത്തൊരു അത്ഭുതം തോന്നി.ഇത്രയും നിഷ്കളങ്കരായ ഒരു ജനതയെയല്ലേ നമ്മുടെ പത്രങ്ങളും സമൂഹമാധ്യമങ്ങളും തീവ്രവാദി ജനത എന്ന് അടിക്കിടെ പറഞ്ഞു പരത്തുന്നത്. എനിക്ക് താമസസൗകര്യം ഒരുക്കിത്തന്ന കാശ്മീരി മദ്യവയസ്കൻ രാത്രി കുറെ നേരം സംസാരിച്ചിരുന്നു.ആ സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ വളരെ കയ്പേറിയ ഒരനുഭവം പങ്ക് വെക്കുകണ്ടായി.എല്ലാ കാശ്മീരികളെയും പോലെ അദ്ദേഹത്തിനുമുണ്ടായിരുന്നു സമൂഹം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ച് ആട്ടിയോടിപ്പിക്കപ്പെട്ട ദുരനുഭവം. അദ്ദേഹം പറഞ്ഞു താൻ ഒരിക്കൽ കാശ്മീർ വിട്ട് കർണാടകയിൽ പോയപോൾ തീവ്രവാദി എന്ന് പറഞ്ഞു തന്നെയും തന്റെ കുടുംബത്തെയും ആട്ടിയോടിച്ചപ്പോൾ തനിക്ക് ഉണ്ടായ സങ്കടം ഇവിടെ വരുന്ന ഒരാൾകും ഉണ്ടാവരുത്. ഇത് പോലെ ചിന്തിക്കുന്ന മറ്റേത് ജനവിഭാഗം ഉണ്ടാകും??? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി അദ്ദേഹത്തിന്റെയാ വാക്കുകൾ കേട്ടിട്ട് . ഞാനുൾപ്പെടുന്ന സമൂഹം തന്നെയാണല്ലോ ഈ ജനതയെ തീവ്രവാദികൾ എന്ന് പറഞ്ഞു അകറ്റിനിർത്തുന്നത്. ഇന്ത്യയിൽ എവിടെ പോയാലും ഇവരെ അകറ്റി നിർത്തപ്പെടുന്നതാണ് കാണുന്നത്. ഇവരെ തീവ്രവാദികൾ ആക്കുന്നതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ഇവരെ തീവ്രവാദികൾ എന്ന് പറഞ്ഞു നടക്കുന്ന ആളുകൾ ഒരിക്കലെങ്കിലും കാശ്മീരിൽ പോകണം.എന്താണ് കാശ്മീർ എന്നും എങ്ങനെയാണ് കാശ്മീരി ജനതയെന്നും നേരിട്ട് കണ്ട് മനസ്സിലാക്കിയാൽ പിന്നെ ഒരിക്കൽപോലും അങ്ങനെ പറയാൻ ധൈര്യം വരില്ല. അത്രയും വ്യത്യസ്തമാണ് ഇവിടത്തെ ജനങ്ങൾ.ലോകം മുഴുവൻ ഇവരെയിങ്ങനെ അകറ്റിനിർത്തപ്പെട്ടിട്ടും അവർ തങ്ങൾക്ക് അള്ളാഹു ഭംഗിയുള്ള നാടും കൃഷി ചെയ്യാൻ പറ്റിയ മണ്ണും തന്നു എന്ന് പറഞ്ഞു അള്ളാഹുവിനെ സ്തുതിക്കുകയാണ്.ഇത്രയും സ്നേഹമുള്ള ജനങ്ങളെ കാശ്മീരിൽ അല്ലാതെ മറ്റൊരിടത്തും കാണപ്പെടുകയില്ല.കാശ്മീരിന്റെ മനോഹാരിതയും കാശ്മീരി ജനതയുടെ സൗന്ദര്യവും ജീവിതത്തിൽ ഒരിക്കലെങ്കിലും വന്ന് കണ്ടു അനുഭവിച്ചറിയണമെന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

Own My Way  മീറ്റ് -------------200 ഓളം ആളുകൾ കോഴിക്കോട് കടപ്പുറത്തു അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചു വട്ടത്തിൽ ഇരുന്നു ...
20/05/2019

Own My Way മീറ്റ്
-------------
200 ഓളം ആളുകൾ കോഴിക്കോട് കടപ്പുറത്തു അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചു വട്ടത്തിൽ ഇരുന്നു അനുഭവങ്ങളുടെ കഥയും പറഞ്ഞു ഒരുമിച്ചു ഒരു ഇഫ്താർ...
കേരളത്തിലെ യാത്ര പ്രേമികൾ പുതുചരിത്രം സൃഷ്ടിക്കാൻ ഒരു ഒന്നൊന്നര ഒത്തു ചേരൽ...
സൗഹൃദം ആണ് സമ്പാദ്യം...
സന്തോഷം...

*ഊട്ടിയിൽ പുഷ്പ്പ ഫല സസ്യ പ്രദർശനത്തിന് ഇന്ന്മുതൽ  വർണാഭമായ തുടക്കം.. ഇനി ഒരാഴ്ചക്കാലം കുന്നുകളുടെ റാണി യിലേക്ക് (queen ...
17/05/2019

*ഊട്ടിയിൽ പുഷ്പ്പ ഫല സസ്യ പ്രദർശനത്തിന് ഇന്ന്മുതൽ വർണാഭമായ തുടക്കം.. ഇനി ഒരാഴ്ചക്കാലം കുന്നുകളുടെ റാണി യിലേക്ക് (queen of hills )സഞ്ചാരികൾ ഒഴുകും.. സന്ദർശകർക്ക് വേണ്ട എല്ലാ ഒരുക്കങ്ങളുംപൂർത്തിയായതായി സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും വ്യക്ത്തമാക്കി..*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍          പെട്ടന്ന് പ്ലാൻ ചെയ്ത ട്രിപ്പ് ആയത് കൊണ്ട് ട്രിപ് മജയായിന് പ്ലാനിങ്ങ് കൂടിയാ...
16/05/2019

ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍 പെട്ടന്ന് പ്ലാൻ ചെയ്ത ട്രിപ്പ് ആയത് കൊണ്ട് ട്രിപ് മജയായിന് പ്ലാനിങ്ങ് കൂടിയാൽ ഒന്നും നടക്കില്ല ♥️ # ഗുഡ്ലൂർ_മുതമല _മസനഗുഡി _ ഊട്ടി_
കോത്തഗിരി_♥️ അപകടം പിടിച്ചാതാണെങ്കിലും എന്നാൽ മനസ്സിന് കുളിയർമയേകുന്നതുമായ കാനന പാത രാത്രിയിലെ മുതുമല ഫോറസ്റ്റ് യാത്ര മനസിൽ മായാത്ത യാത്ര ആയിരുന്നു വഴിയോരങ്ങളിൽ കട്ടാനക്കൂട്ടങ്ങൾ റോഡ് മുറിച്ച് കടന്നതും വാഹനങ്ങൾ ബ്ലോക്ക് ആയതും രാത്രിയിലെ മുതുമല ഫോറസ്റ്റ് യാത്ര തീർത്തും അപകടകമാണ് എന്ന് ചെക്ക് പോസ്റ്റിൽ പറയുന്നത് കേട്ടു ഞങ്ങൾ അതൊന്നും വകവെക്കാതെ യാത്ര തുടർന്ന് സുക്ഷിച്ച് പോകുകയാണെങ്കിൽ രാത്രിയിലെ ഫോറസ്റ്റ യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ഒരുപാട് മൃഗങ്ങളെ ഞങ്ങൾ കണ്ടുമുട്ടി രാവിലെ മസനഗുഡിയിൽ എത്തി ഒരു വനഗ്രാമമാണ് മസനഗുഡി കുറച്ച് റിസോർട്ടുകൾ കുറച്ച് കടകൾ ജംഗ്ഷനിൽ നേരെ പോയാൽ ഊട്ടി എത്തും സഞ്ചാരികളുടെ മനസ്സിലും ഫ്രെയ്മിലും മായാതെ പതിയുന്ന റോഡും കെട്ട്പണിഞ്ഞ നൂറ് കണക്കിന് മനോഹരമായ സ്പ്പോട്ടുകളം കാണാം ഞങ്ങൾ ഇവിടെ താമസിച്ച് രാവിലെ കോത്തഗിരിയിലേക്ക് യാത്ര തുടർന്നു ബോക്കാപുരം റൂട്ടിൽ നിന്ന് വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ കാട്ടിനുള്ളിലെ ഒരു ഗ്രാമം ഊട്ടി പോലെ തന്നെ മനോഹരമായ സ്ഥലമാണ് കോത്തഗിരി അവിടെ നിന്ന് ഞങ്ങൾ ഊട്ടിയിലേക്ക് തിരിച്ചു ഒരു ദിവസം ഊട്ടിയിൽ കറങ്ങി രാത്രിയിൽ വയനാട് വഴി നാട്ടിലേക്ക് തിരിച്ചു കൂടപിറപ്പിനെ പോലെ ജാഫർ എന്ന സൗഹൃദവും കൂടെ ഉണ്ടായപ്പോൾ പറഞ്ഞറിയ്ക്കാൻ പറ്റാത്ത ഒരു യാത്ര മനസിൽ നിന്ന് മായില്ല ഒരോ യാത്രയുടെ അവസാനവും പുതിയ യാത്രയുടെ തുടക്കമാണ് 😍

Cpy

Address

Kannur

Telephone

+919072999165

Website

Alerts

Be the first to know and let us send you an email when Poyalo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poyalo:

Share

Category