08/03/2019
*ഇനി കണ്ണൂരിനെ അറിയൂ, പുതിയൊരു കണ്ണിലൂടെ*
*(In association with DTPC Kannur)*
വടക്കൻപാട്ടിന്റെ ഈണം മുഴങ്ങുന്ന, തെയ്യാട്ടങ്ങളുടെ തുടിയുയരുന്ന, ചരിത്രം അലയടിക്കുന്ന കണ്ണന്റെ ഊര് കണ്ണൂര്.. പൈതൃകമുറങ്ങുന്ന കോലത്തുനാടിന്റെ ഹൃദയം തൊട്ടറിഞ്ഞൊരു യാത്ര പോകാം...
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ കണ്ണൂരായി പരിണമിച്ചപ്പോൾ ചരിത്രമൊരായിരം കഥകളും കാലത്തിനൊപ്പം പകർന്നു.. പറങ്കികളുടെ മിഴിയുടെയും മനസിന്റെയും മുന അറബിക്കടലിലൂടെ ആദ്യം തറച്ചതും കേരളത്തിന്റെ ഈ കരയിലാണ്.. കാലചക്രം ഏറെക്കറങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും ഇന്നലെകൾ ബാക്കിയാക്കിയ, മറ്റൊന്നിനും പകരം വയ്ക്കാനാകാത്ത ചില മുദ്രകളുണ്ടിവിടെ.. കാലത്തിന്റെ കയ്യൊപ്പ് പകർന്നവ..
സ്വാതന്ത്യസമരത്തിന്റെ കാറ്റേറ്റ പയ്യന്നൂര്, ഗ്രാമീണതയുടെ വസന്തം വിളിച്ചറിയിക്കാൻ കാക്കപ്പൂക്കൾ ചിരിക്കുന്ന മാടായിപ്പാറ, ഏഴിമല നാവിക അക്കാഡമി, നഗരത്തിന്റെ കോലാഹലങ്ങൾക്കരികെ ശാന്തമായ അലകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന പയ്യാമ്പലം കടൽത്തീരം, അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രത്യേകതകളുമായി സ്വപ്നങ്ങളെ ആകാശത്ത് മുട്ടിച്ച് കണ്ണൂര് തലയുയർത്തുന്നു..
കണ്ണൂർ കോട്ടയും അറയ്ക്കൽ കൊട്ടാരവും പറശ്ശിനിക്കടവും കണ്ണൂരുകാരുടെ അഹങ്കാരവും അലങ്കാരവുമാണ്..
സെന്റ് ആഞ്ചലോസ് കോട്ട അഥവാ കണ്ണൂർ കോട്ട, മലബാറിലെ മുന്നേറ്റങ്ങൾക്കുള്ള ചരടുവലിയുടെ തന്ത്രങ്ങളിപ്പോഴും ആ ചുവരുകളിൽ കാതോർത്താൽ കേൾക്കാം .. എ.ഡി 1505 ൽ കോലത്തിരി രാജായുടെ അനുമതിയോടെ പോർച്ചുഗീസുകാർ പണികഴിപ്പിക്കുകയും പിന്നീടത് ഡച്ചുകാരുടെ കൈകളിലെത്തുകയും ചെയ്തു.. ശേഷം അവരിൽ നിന്നും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കൽ രാജവംശം നേടിയെന്നും ചരിത്രരേഖകൾ പറയുന്നു.. മൺമറഞ്ഞ ഭൂതകാലത്തിന്റെ അടയാളങ്ങൾ കോട്ടയിലെ ശിലാഫലകങ്ങളിൽ കാണാം..
കണ്ണൂർ പട്ടണത്തിൽ നിന്നും 16km അകലെ വളപ്പട്ടണം പുഴയുടെ കരയിൽ ഗ്രാമഭംഗി വിളിച്ചോതി പറശ്ശിനിക്കടവ് ഗ്രാമം.. കാവലായി കരുതലായി ശൈവ-വൈഷ്ണവ സങ്കൽപമായ പരബ്രഹ്മസ്വരൂപൻ മുത്തപ്പനുണ്ട്.. ചില പ്രത്യേക ദിവസങ്ങളിലൊഴികെ ദിനവും തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം എന്ന പ്രത്യേകത പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സ്വന്തമാണ് ..
നഗരത്തിൽ നിന്നും 2 km അകലെ, ഒരിക്കൽ നിലനിന്നിരുന്ന അധികാരത്തിന്റെയും പ്രതാപത്തിന്റെയും പകിട്ട് വിളിച്ചോതി അറയ്ക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നു.. പ്രത്യേക തച്ചുശാസ്ത്രവിധി പിന്തുടർന്നു നിർമ്മിച്ച കൊട്ടാരത്തിന്റെ കെട്ടും മട്ടും കാഴ്ചക്കാരനിൽ വിസ്മയം ജനിപ്പിക്കുന്നു.. പുരാതനകാലത്തെ സമുദ്ര ആഴങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ചരിത്രത്തിന്റെ അടയാളങ്ങൾ ഇവിടെ കാണാം...
കൂടാതെ മലബാറിലെ തന്നെ ഏറ്റവും വലിയ സഹകരണ സ്ഥാപനവും അമ്യൂസ്മെന്റ് പാർക്കുമായ വിസ്മയയും കണ്ണൂരിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ട്...
*ഗ്രാമചൈതന്യം മിഴിതുറക്കുന്ന, ചരിത്രം കഥ പറഞ്ഞുറങ്ങുന്ന കണ്ണൂരിന്റെ ഹൃദയം തൊട്ടറിഞ്ഞ് യാത്രികൻ കണ്ണൂർ യൂണിറ്റിനൊപ്പം ഒരു യാത്ര പോകാം..*
Date : 2019 March 10
Time: 7.30 am
Starting Place : Kannur Caltex
Flag Off: *Arjun Pandian - Sub Collector Kannur*
Reg Fee : 400₹ only
(Including Lunch)
Visiting Places:
🔰 Arakkal Palace
🔰 Kannur Fort
🔰 Parassinikkadavu
🔰 Vismaya Amusement Park
For More Details :
Vibheesh : 9946721234
Ashkar : 9544433322