Kannur Tourism -DTPC Kannur

Kannur Tourism -DTPC Kannur District Tourism Promotion Council(Dept.of Tourism, Govt.of Kerala)

The DTPC has a governing body with District Collector as Chairman and members from among officials, people’s representatives and tourism experts nominated by the Government.

30/10/2025
ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കായി ഏക ദിന പരിശീലനം സംഘടിപ്പിക്കുന്നുകണ്ണൂർ : സഞ്ചാരികൾക്ക് ഉന്നത നിലവാരം ഉള്ള സേവനം ഉറപ്പ...
14/10/2025

ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കായി ഏക ദിന പരിശീലനം സംഘടിപ്പിക്കുന്നു

കണ്ണൂർ : സഞ്ചാരികൾക്ക് ഉന്നത നിലവാരം ഉള്ള സേവനം ഉറപ്പ് വരുത്തുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കായി ഏക ദിന പരിശീലനം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 28 രാവിലെ 9.30 മുതൽ മട്ടന്നൂരിൽ വെച്ചാണ് പരിശീലനം.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് കിറ്റ്‌സ് സർട്ടിഫിക്കറ്റ് /ബാഡ്ജ് നൽകും. സഞ്ചാര പ്രഥമശുശ്രൂഷ ,ആതിഥ്യ മര്യാദ/ഗസ്റ്റ് റിലേഷൻ , സഞ്ചാരി സൗഹൃദമായി വാഹനം ഉപയോഗിക്കുന്നത് , ജീവൻ രക്ഷാ ടെക്നിക്കുകൾ തുടങ്ങിയവയിൽ പരിശീലനം നൽകും.തദ്ദേശീയ സഞ്ചാരികളും വിദേശ വിനോദ സഞ്ചാര സഞ്ചാരികളും ഇഷ്ടപ്പെടുന്ന യാത്രാ രീതികളെ കുറിച്ചും ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ക്‌ളാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.ആദ്യ ഘട്ടത്തിൽ 30 പേർക്കാണ് പരിശീലനം നൽകുക.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരുടെ പേര് വിവരങ്ങൾ ഡിറ്റിപിസിയുടെ വെബ്സൈറ്റിൽ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തും.ക്‌ളാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ ഡ്രൈവിങ് ലൈസൻസ് സഹിതം സെക്രട്ടറി,ഡിടിപിസി,കണ്ണൂർ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായോ 04972706336,8330858604 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്

13/10/2025

താനൂർ ബോട്ട് അപകടം സംബന്ധിച്ച് സർക്കാർ നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് വി കെ മോഹനൻ കമ്മീഷന്റെ പബ്ലിക്ക് ഹിയറിങ് നാളെ (14/10/2025, ചൊവ്വാഴ്ച ) രാവിലെ 10 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ളവർ , പൊതു ജനങ്ങൾ , ടൂർ ഓപ്പറേറ്റർമാർ ,ബോട്ട് ഓപ്പറേറ്റർമാർ, മത്സ്യ ബന്ധന മേഖലയിൽ നിന്നുള്ളവർ, തുടങ്ങിയവർക്ക് നേരിട്ട് ഹാജരായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ /നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.

13/09/2025

Address

DTPC
Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4972706336

Alerts

Be the first to know and let us send you an email when Kannur Tourism -DTPC Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Tourism -DTPC Kannur:

Share