25/07/2026
CANTON FAIR @ CHINA - GUANGZHOU
LARGEST AND OLDEST TRADE FAIRS IN THE WORLD
ചൈനയിലെ ഗ്വാങ്ഷൗവില്‍ (Guangzhou) വര്‍ഷത്തില്‍ രണ്ടു തവണ (April & October) നടക്കുന്ന ആഗോള വ്യാപാര മേളയാണ് കാന്‍റണ്‍ ഫെയര്‍ (Canton Fair). ചൈനയുടെ ഏറ്റവും വലിയ ഇറക്കുമതി-കയറ്റുമതി മേളകൂടിയാണ് കാന്‍റണ്‍ ഫെയര്‍. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ഈ മേള 'ചൈനയുടെ ഒന്നാം നമ്പര്‍ മേള' എന്നും അറിയപ്പെടുന്നു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്യാപാരികളും നിര്‍മ്മാതാക്കളും ഒത്തുചേരുന്ന മേളയില്‍ നൂതന ഉല്പന്നങ്ങള്‍ പരിചയപ്പെടാനും നിര്‍മ്മാതാക്കളില്‍നിന്ന് നേരിട്ട് വാങ്ങാനുമുള്ള അവസരം കൂടിയാണിത്. എല്ലാത്തിനുമുപരി പുതിയ പ്രോജക്ടുകള്‍ തുടങ്ങുവാനുതകുന്ന മികച്ച ആശയങ്ങള്‍ രൂപപ്പെടുത്താനും നിലവിലുള്ളവ വിപുലീകരിക്കാനും പഴയ ഉല്പന്നങ്ങളുടെ അപ്ഡേറ്റുകള്‍ മനസ്സിലാക്കാനും ഏറ്റവും മികച്ച വേദി കൂടിയാണ് കാന്‍റണ്‍ ഫെയര്‍.
കഴിഞ്ഞ 3 വര്‍ഷമായി നിരവധി സംരഭകരേയും ടെക്നിഷ്യന്‍ മാരെയും കാന്‍റണ്‍ ഫെയറിലെത്തിക്കാന്‍ സാധിച്ച 'അയനം ഹോളിഡേയ്സ്'; 2026 ഒക്ടോബറില്‍ നടക്കുന്ന കാന്‍റണ്‍ ഫെയറിലേക്ക് സൗകര്യപ്രദമായ പേക്കേജുകള്‍ തയ്യാറാക്കിയിട്ടു?ണ്ട്.