Journey of a Father and Son

Journey of a Father and Son All trips are fun if you can enjoy the sights along the way

ആതിരപ്പള്ളി
09/10/2025

ആതിരപ്പള്ളി

ജോഗ് ഫാൾസ് ..... കർണ്ണാടക
09/10/2025

ജോഗ് ഫാൾസ് ..... കർണ്ണാടക

ചൂരൽമല
08/10/2025

ചൂരൽമല

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും തണുപ്പിച്ച് കാപ്പി തോട്ടങ്ങൾക്കിടയിലൂടെ  മകനോടൊപ്പം ബൈക്ക് യാത്ര ,  സക്ലേശ്...
27/05/2025

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും തണുപ്പിച്ച് കാപ്പി തോട്ടങ്ങൾക്കിടയിലൂടെ മകനോടൊപ്പം ബൈക്ക് യാത്ര ,

സക്ലേശ്പൂർ വഴി ലാൻ്റ് ഓഫ് കോഫി അഥവ ചിക് മംഗളൂരിലേക്ക്

പ്രഭാത പ്രാർത്ഥനക്കായി പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിയും ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്തി ഗാനങ്ങളും കേൾക്കാം മലകൾക്കിടയിലൂടെയുള്ള സൂര്യോദയം കാണാൻ എന്ത് ചന്തം , അതി രാവിലെ തന്നെ ബന്തടുക്ക - ആലട്ടി റോഡ് തെരുവ് നായ്ക്കൾ കയ്യടിയിരിക്കുന്നു,
സുള്ള്യയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ യാത്ര സുബ്രഹ്മണ്യ ലക്ഷ്യമാക്കി തുടർന്നു .
ശ്രീ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ തിരക്കും ക്ഷേത്രത്തിനടുത്ത് നിന്നുള്ള ക്ഷേത്ര കാഴ്ച്ചകളും കണ്ട് ഞങ്ങളുടെ യാത്ര തുടർന്നു
ദക്ഷിണ കന്നടയിലെ അഞ്ചായിരം വർഷം പഴക്കമുള്ള എറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

ഗുണ്ട്യയിൽ നിന്ന് കോഫി കുടിച്ച് അൽപ്പം വിശ്രമിച്ച് യാത്ര തുടർന്നു, ഷിറാദി ചുരം കയറിയാണ് ഇനിയുള്ള യാത്ര, ചെക്ക് പോസ്റ്റിനടുത്ത് വാനരന്മാരുടെ ഒരുപട തന്നെയുണ്ട് , വാനരന്മാരുടെ കുസൃതികളും മക്കളെ ലാളിക്കുന്നതും കാണേണ്ട കാഴ്ച്ച തന്നെ, ആ രംഗങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തു

ബൈക് യാത്രയായത് കൊണ്ടും ഒരാൾ ഡ്രൈവിംഗ് ചെയ്യുന്നത് കൊണ്ടും 40 കിലോ മീറ്ററിനിടയിലെങ്കിലും ചെറിയ ഇടവേളകൾ അത്യാവശ്യമാണ്

സുബ്രഹ്മണ്യ , ഗുണ്ട്യ , ഷിർദി വഴി സക്ലേശ്പുരയിലേക്കുള്ള കാനന പാതക്കരികിലൂടെയാണ് കുമാരധാര നദി ഒഴുകുന്നത് , പാതക്കരികിലൂടെയുള്ള നദിയും മറ്റു കാഴ്ച്ചകളും കണ്ടുള്ള ബൈക്ക് യാത്ര വല്ലാത്തൊരു അനുഭവം തന്നെ , അധികം തണുപ്പുമില്ല ചൂടുമില്ല നല്ല കാലാവസ്ഥ ,

വഴിയരികിലുടനീളം ഇളനീരും പപ്നുസ് ഫ്രൂട്ടും മരങ്ങൾ കൊണ്ടുള്ള കരകൗശല വസ്തുക്കളും വിൽക്കുന്ന തദ്ദേശീയരെ കാണാം

സക്ലേശ്പൂർ എത്താറായപ്പോൾ ഞങ്ങളുടെ ആദ്യ സ്പോട്ടായ മഞ്ചരാബാദ് കോട്ടയിലേക്കായി ഞങ്ങളുടെ ലക്ഷ്യം , നക്ഷത്ര ആകൃതിയിൽ 1792 ൽ ഒരു ദിവസം കൊണ്ട് ടിപ്പുസുൽത്താൻ്റെ പടയാളികൾ നിർമ്മിച്ചതാണ് മഞ്ചരാബാദ് കോട്ട ,

കോട്ടയിലേക്കുള്ള പാത കുത്തനെയുള്ള 250 പടികളാണ് , പടികൾ കയറുക എന്നത് ഒരു വെല്ലുവിളി തന്നെ,

എൻ്റെ കിതപ്പ് കണ്ട് സനദ് പരിഹസിച്ചോ എന്ന സംശയം ,
സമുദ്രനിരപ്പിൽ നിന്ന് 3241 ഫീറ്റ് ഉയരത്തിലുള്ള കോട്ട എന്നതിനാൽ കോട്ടയും കോട്ടയിൽ നിന്നുള്ള ദൂര കാഴ്ച്ചകളും അതിസുന്ദരം ,
കർണ്ണാടകയിൽ നിന്നുള്ള ഒരുപാട് വിനോദ സഞ്ചാരികൾ അവിടെയുണ്ടായിരുന്നുവെങ്കിലും മലയാളികൾ തീരെയില്ലെന്ന് തന്നെ പറയാം , കോട്ടയുടെ സംരക്ഷണത്തിന് അധികാരികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു

മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ മൻജഹള്ളി വാട്ടർഫാൾസും കണ്ട് സക്ലേശ്പൂർ ടൗണിലൂടെ ഞങ്ങളുടെ യാത്ര ലാൻ്റ് ഓഫ് കോഫി ലക്ഷ്യമാക്കി നീങ്ങി .

റോഡിനിരുവശവുമുള്ള കാപ്പി തോട്ടങ്ങളിൽ നിറയെ ചുവന്ന് തുടുത്ത കാപ്പി കുരുക്കളും കാപ്പി പൂക്കളും കണ്ണിന് നല്ല ദൃശ്യവിരുന്ന് തന്നെയായിരുന്നു

ചിക് മംഗളൂരിലെത്തി മഹാത്മാഗാന്ധി പാർക്കിലേക്കായിരുന്നു ആദ്യം പോയത് .

ചിക് മംഗളൂർ യാത്രയിൽ പ്രകൃതിയോടിണങ്ങിയുള്ള ബൈക്ക് റൈഡ് തന്നെയാണ് എനിക്ക് ഏറെ ഇഷ്ടം

നീണ്ട യാത്ര കഴിഞ്ഞ് നല്ലൊരു വിശ്രമം ആവശ്യമാണ് , ചിക്മംഗളൂരിൽ റൂം കിട്ടാത്തതിനാൽ തൊട്ടടുത്ത പട്ടണമായ മുടിഗേരയിലാണ് റൂമെടുത്തത്

വീട്ടിൽ നിന്ന് മാറി എവിടെയായാലും ഉറക്കകുറവ് സ്ഥിരം പരിപാടിയാണ് എന്നാലും നല്ലൊരു വിശ്രമം കിട്ടിയ സന്തോഷത്തിൽ രാവിലെ ഉണർന്ന് ദേവർമനെയിലേക്ക് വിട്ടു

ദേവർമനയുടെ ദൂരം കുറഞ്ഞ് വരുന്നതിനനുസരിച്ച് മനസും ശരീരവും പ്രകൃതി ഒരുക്കിയ സൗന്ദര്യത്തിൽ മയങ്ങി തുടങ്ങിയിരുന്നു

ആകാശത്ത് ആരെയും വിസ്മയിപ്പിക്കുന്ന നീലാകാശവും പച്ചപ്പ് നിറഞ്ഞ കുന്നുകളും കാപ്പിത്തോട്ടങ്ങളും ,കണ്ടാലും കണ്ടാലും മതിവരാത്ത, മടങ്ങി വരാൻ തോന്നാത്ത ദേവർമന ബേട്ട ,സമുദ്രനിരപ്പിൽ നിന്ന് 3580 ft ഉയരത്തിലാണ് നിലകൊള്ളുന്നത് ,ഇത്തരം കാഴ്ച്ചകൾ തന്നെയാണ് വിശ്രമിക്കേണ്ട ഓരോ നിമിശങ്ങളും യാത്രക്ക് വേണ്ടി മാറ്റിവെക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് , പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ എറ്റവും വലിയ ലഹരിയാവും ഇത്തരം കാഴ്ച്ചകൾ ,ചിക്മംഗളുരിൻ്റെ മുഖ്യ ആകർഷണം തന്നെയാണ് ദേവർമന ,അപ്രതീക്ഷിതമായാണ് ഇവിടെയെത്തിയതെങ്കിലും തിരിച്ച് പോകാൻ തോന്നാത്ത ഒരു യാത്രാനുഭവമായി മാറി , ചിക് മംഗളൂരിലെ രാത്രി കാഴ്ചകൾ കണ്ട് റൂമിലേക്ക്

ഇന്നത്തെ ദിവസം ചിക്മംഗളൂരിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാബ ബുധൻ ഗിരിയും മുള്ളയങ്കിരിയുമാണ് ഞങ്ങളുടെ ലക്ഷ്യം

ക്ഷേത്രവും ദർഗയും തൊട്ടടുത്തായി നിലകൊള്ളുന്ന ബാബ ബുധൻഗിരിയിലേക്കുള്ള യാത്ര ഏറെ സുന്ദരമായിരുന്നു . വാക്കുകൾ കൊണ്ട് വർണിക്കാനോ ക്യാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കാനോ പറ്റാത്ത സൗന്ദര്യവും അനുപൂതിയും , കോട മഞ്ഞിനിടയിലൂടെയുള്ള യാത്ര അൽപം ബുദ്ധിമുട്ടായിരുന്നു

ബാബ ബുധംഗിരി യിൽ നിന്നും മാണിക്ക്യധാര വാട്ടർ ഫാൾസും ജാരി വാട്ടർഫാൾസും കണ്ട് മുള്ളയിങ്കിരി പീക്കിലേക്ക് യാത്ര തിരിച്ചു

സമുദ്ര നിരപ്പിൽ നിന്നും 1930 ( 6330 ഫീറ്റ്) മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കർണ്ണാടകയിലെ എറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മുള്ളയൻഗിരി , പശ്മിമഘട്ടത്തിലെ ചന്ദ്ര ദ്രോണ മല നിരകളിലാണ് മുള്ളയൻഗിരി,

കേരളത്തിൽ നിന്നുള്ള സ്കൂൾ - കോളേജ് പഠനയാത്രകളുമായെത്തിയവരടക്കം നിറയെ വിനോദ സഞ്ചാരികൾ , കാസർകോട് നിന്നും 200 കിലോ മീറ്റർ മാത്രം അകലെയുള്ള സുന്ദരമായൊരിടം .

ചിക് മംഗളൂരിൽ നിന്ന്
ചാർമാടി ചുരമിറങ്ങിയുള്ള നാട്ടിലേക്കുള്ള യാത്ര ഏതോ ഒരു സ്വപ്ന ലോകത്തെന്ന പോലെയുള്ള പാത ,പച്ചപ്പിനാൽ പുതച്ച സുന്ദരമായ മലകൾ ,ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, നിറയെ വാനരന്മാർ പിന്നിട്ട വഴികളിലൂടെയുള്ള ഗ്രാമീണ കാഴ്ച്ചകളും പ്രകൃതി സൗന്ദര്യങ്ങളും യാത്രകളെ ലഹരിപിടിപ്പിക്കുന്നതായിരുന്നു

മസിനഗുഡി വഴിയുള്ള ഊട്ടിയിലേക്കുള്ള യാത്ര പോലെ തന്നെ ഏറെ സുന്ദരമായ പാതയായി എനിക്ക് തോന്നി

ചർമാടിയും ഉജിറെയും കഴിഞ്ഞതോടെ ചൂട് കൂടി തുടങ്ങി , രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി .

Nilgiris Summer Festival, 2025 Schedule💚🥕Vegetable Show: May 3rd to 5th, 2025 at Nehru Park, Kotagiri. 🫚 Spices Show: Ma...
10/05/2025

Nilgiris Summer Festival, 2025 Schedule💚

🥕Vegetable Show: May 3rd to 5th, 2025 at Nehru Park, Kotagiri.

🫚 Spices Show: May 9th to 11th, 2025 at Gudalur.

🐕 Dog Show: May 9th, at Ooty.

🌹 Rose Show: May 10th to 12th, 2025 at the Government Rose Garden, Ooty.

🌺 Flower Show: 127th Ooty Flower Show will be held from May 16th to 21st, 2025, at the Government Botanical Garden in Ooty.

🍓 Fruit Show: May 23rd to 25th, 2025 at Sims Park, Coonoor.

ഈ മാസത്തെ ട്രാവലർ മാഗസിനിൽ ഞങ്ങളുടെ യാത്ര വിവരണനം പ്രസിദ്ധീകരിച്ചിട്ടുണ്ട്
06/04/2025

ഈ മാസത്തെ ട്രാവലർ മാഗസിനിൽ ഞങ്ങളുടെ യാത്ര വിവരണനം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Journey with My Son: Delhi - Agra - Amritsar - AjmerA trip to India's capital was a long-cherished dream for us, especia...
07/03/2025

Journey with My Son: Delhi - Agra - Amritsar - Ajmer

A trip to India's capital was a long-cherished dream for us, especially for my son, Sanad, who was more eager than me. After a long wait, we finally got the opportunity. We booked sleeper-class tickets on the Sampark Kranti from Kasaragod to Delhi, but they were on the waiting list. Since it was a counter ticket, we were allowed to travel. Postponing the trip would have meant waiting until the next Onam holidays, so we decided to go ahead despite the inconvenience.

Food during the journey was a challenge, but the train maintained a fairly punctual schedule and brought us to Delhi. After freshening up at the railway station, we headed straight to the metro station. We got two daily passes for ₹150 each.

With the help of Google Maps and a combination of metro and electric rickshaws, we explored Qutub Minar, India Gate, Old and New Parliament buildings, Rashtrapati Bhavan, Supreme Court, and Red Fort.

As night fell, we set our next destination: Delhi’s Jama Masjid and its famous food spots. We continued our metro journey and found the streets near the mosque bustling with vendors. We tried the famous Mohabbat ka Sharbat and delicious chicken dishes. After performing the night prayers at Jama Masjid, we had dinner and set off for Agra, aiming to witness the pride of India—the Taj Mahal.

Agra: The Majestic Taj Mahal & Agra Fort

Since we had no reservation, we traveled in the general compartment, which was far more crowded than expected.

We arrived in Agra late at night and checked into a hotel. In the morning, we were eager to see the Taj Mahal, located just 2 km from our hotel. The excitement of finally witnessing one of the Seven Wonders of the World made the night feel longer.

At dawn, we took an auto-rickshaw to the Taj Mahal. We had already booked tickets online, so entry was smooth. Visiting this iconic symbol of love, seen only in textbooks and movies, was an indescribable experience. Before the heat and crowd intensified, we admired the beauty of the Yamuna River and bought some Agra Petha before heading to Agra Fort.

After exploring Agra Fort, we had lunch and returned to Delhi to visit Lotus Temple. This architectural marvel is a Bahá’í House of Worship but welcomes people of all faiths.

While heading back to Jama Masjid, Sanad suddenly suggested visiting Amritsar. Though Punjab was not part of our original plan, we decided to make an impromptu change and set off for Amritsar that night.

Amritsar: Golden Temple & Wagah Border

We booked AC bus tickets from Red Fort, Delhi, to Amritsar for ₹350 per person. After a good sleep, we arrived in Amritsar at 7 AM.

Our first stop was the Golden Temple, which we reached in a cycle rickshaw. This sacred Sikh shrine offers free accommodation, meals, and a bathing facility for visitors. The community kitchen (Langar) serves meals without any distinction of caste, religion, or social status. Even services like footwear storage are organized with great care.

Near the Golden Temple is the historic Jallianwala Bagh, where 379 Indians were martyred by British bullets. The bullet marks on the walls and the well where people jumped to escape remain as painful reminders of history.

Next, we visited the Gobindgarh Fort, which holds many historical remnants.

Another must-visit site was the Partition Museum, located within walking distance from the Golden Temple.

One of the highlights of the Amritsar trip was the Wagah-Attari Border parade. Held every evening from 5:30 to 6:30 PM, this parade showcases the pride of the Indian armed forces. The Indian gallery was overflowing with spectators, while the Pakistan side looked almost empty.

After witnessing this patriotic spectacle, we returned to the Golden Temple to see its breathtaking night view before catching the 10 PM bus back to Delhi.

Ajmer: The Final Destination

Back in Delhi, after breakfast, we continued our journey to Jaipur and from there to Ajmer. Due to unfavorable weather conditions, we only visited the Ajmer Dargah before catching the 7 PM Puri Superfast Express to Ahmedabad.

From Ahmedabad, we took the Porbandar-Kochuveli Superfast Express back to Kasaragod on a general ticket, enjoying a comfortable journey home.

📞 075599 84490
Shareef Chembirika Travel lovers in kerala TRAVEL INDIA (Tourist information centre) Yatra.com

മകനുമൊത്ത് ഡൽഹി - ആഗ്ര - അമൃതസർ - അജ്മീർ യാത്രഇന്ത്യയുടെ തലസ്ഥാനത്തേക്കൊരു യാത്ര , അത് ഞങ്ങളുടെ സ്വപ്നമായിരുന്നു , എന്നെ...
04/03/2025

മകനുമൊത്ത് ഡൽഹി - ആഗ്ര - അമൃതസർ - അജ്മീർ യാത്ര

ഇന്ത്യയുടെ തലസ്ഥാനത്തേക്കൊരു യാത്ര , അത് ഞങ്ങളുടെ സ്വപ്നമായിരുന്നു , എന്നെക്കാൾ മകൻ സനദ് ഏറെ ആഗ്രഹിച്ച യാത്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച അവസരത്തിൽ
കാസർകോട് നിന്നും സമ്പർക്ക് ക്രാന്തിയിൽ ഡൽഹിയിലേക്ക് ,സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വെയിറ്റിംഗ് ലിസ്റ്റായിരുന്നു ,കൗണ്ടർ ടിക്കറ്റ് ആയതിനാൽ യാത്ര ചെയ്യുന്നതിന് തടസ്സമില്ല , യാത്ര മാറ്റി വെച്ചാൽ അടുത്ത ഓണാവധി വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ അൽപ്പം ബുദ്ധിമുട്ടിയാലും പോകാൻ തന്നെ തീരുമാനിച്ചു .

യാത്രയിലെ ഭക്ഷണം ഒരു വെല്ലുവിളി തന്നെയായിരുന്നു , ട്രെയിൻ ഏറെ കുറെ കൃത്യസമയം പാലിച്ച് ഞങ്ങളെ ഡൽഹിയിലെത്തിച്ചു ,
റെയിൽവെസ്റ്റേഷനിൽ നിന്ന് ഫ്രഷായി നേരെ മെട്രോ സ്റ്റേഷനിലേക്ക് ,ഞങ്ങൾക്ക് രണ്ട് പേർക്കും 150 രൂപയുടെ രണ്ട് പ്രതിദിന പാസെടുത്തു .

മെട്രോയും ഇലക്ട്രിക് റിക്ഷയും ഉപയോഗിച്ച് തന്നെ ഗൂഗിളിൻ്റെ കൂടി സഹായത്തോടെ , കുത്തുമ്പ് മീനാർ , ഇന്ത്യ ഗേറ്റ് , പഴയതും പുതിയതും പാർലിമെൻ്റ് മന്ദിരം , രാഷ്ട്രപതി ഭവൻ , സുപ്രിം കോടതി , റെഡ് ഫോർട്ട് തുടങ്ങി ഓരോ സ്ഥലങ്ങളിലെയും കാഴ്ച്ചകൾ കണ്ടു

നേരം ഇരുട്ടായി തുടങ്ങി , ഞങ്ങളുടെ അടുത്ത ലക്ഷ്യമായ ഡൽഹി ജുമാ മസ്ജിദും അവിടത്തെ ഫുഡ് സ്പോട്ടും ലക്ഷ്യം വെച്ച് മെട്രോ യാത്ര തുടർന്നു , പേരു കേട്ട മൊഹബ്ബത്ത് ക സർബത്തും ചിക്കൻ വിഭവങ്ങളും വഴിയോര കച്ചവടങ്ങളുമായി ഡൽഹി ജുമാ മസ്ജിദ് വഴിയോരം വൻ തിരക്കാണ് , രാത്രി നമസ്കാരം ഡൽഹി ജുമാമസ്ജിദിൽ നിന്ന് നിർവഹിച്ച ശേഷം ഭക്ഷണം കഴിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ താജ്മഹൽ ലക്ഷ്യം വെച്ച് ആഗ്രയിലേക്ക് യാത്ര തിരിച്ചു

ട്രെയിനിൽ റിസർവേഷൻ ഇല്ലാത്തതിനാൽ ജനറൽ കോച്ചിലായിരുന്നു യാത്ര പ്രതീക്ഷിച്ചതിലും വൻ തിരക്കായിരുന്നു,

പുലർച്ചെ താജിൻ്റെ പ്രൗഡി അതി ഗംഭീരമെന്ന് പലരും പറഞ്ഞ് കേട്ടിരുന്നു രാത്രി ആഗ്രയിലെത്തി താമസിച്ചു രാവിലെ താജ്മഹലിലേക്ക് തിരിക്കുകയാണ് ലക്ഷ്യം

താമസിച്ച ഹോട്ടലിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം മാത്രമെയുള്ളൂ , ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ താജിനെ പുണരാനുള്ള ആഗ്രഹം നേരം പുലരാൻ ഏറെ വൈകുന്നതായി തോന്നി

നേരം വെളുത്തതോടെ ഓട്ടോ റിക്ഷയിൽ താജ്മഹലിലേക്ക് യാത്ര തിരിച്ചു . ഓൺലൈനിൽ ടിക്കറ്റെടുത്തിരുന്നു, തിരക്ക് നന്നെ കുറവായിരുന്നു ,നേരം വൈകിയാൽ നല്ല ചൂടായിരിക്കും , പാഠപുസ്തകങ്ങളിലും സിനിമകളിലും മറ്റും കണ്ട മുംതാസിൻ്റെ പ്രണയ സമാരകത്തിന് മുന്നിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും. തിരക്കും ചൂടും കുടുന്നതിന് മുമ്പ് യമുന നദിക്കരികിലെ സൗന്ദര്യം കണ്ട് ആസ്വദിച്ച് ആഗ്ര പേടയും വാങ്ങി ഞങ്ങൾ ആഗ്ര കോട്ടയിലേക്ക് തിരിച്ചു

ആഗ്ര കോട്ടയും കണ്ട് ഭക്ഷണവും കഴിച്ച് ഡൽഹിലെത്തി ലോട്ടസ് ടെമ്പിളിലേക്ക്, ഡെൽഹിലെത്തിയാൽ കാണേണ്ട ശിൽപ ചാതുര്യമാണ് ലോട്ടസ് ടെമ്പിൾ , ബഹായ് മതസ്തരുടെ ആരാധാനാലയമാണെങ്കിലും എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട് , ക്ഷേത്രത്തിൻ്റെ കാഴ്ച്ച കാണേണ്ടത് തന്നെ , ലോട്ടസ് ടെമ്പിളിൻ്റെ കാഴ്ച്ചകൾ കണ്ട് ഡൽഹി ജമാ മസ്ജിദിലേക്കുള്ള യാത്രക്കിടയിൽ , നമ്മുക്ക് അമൃതസറിലേക്ക് വിട്ടാലോ എന്ന സനദിൻ്റെ ആശയം ,
ഇപ്രാവശ്യത്തെ യാത്രയിൽ പഞ്ചാബ് ലക്ഷ്യത്തിലുണ്ടായിരുന്നില്ലെങ്കിലും സനദ് ആശയം മുന്നോട്ട് വെച്ചതോടെ അപ്രതീക്ഷിതമായി അടുത്ത യാത്ര പഞ്ചാബിലേക്ക് തീരുമാനിച്ചു , പക്ഷെ സമയ കുറവ് എങ്ങനെ ബാധിക്കുമെന്നറിയില്ല ,

ഡൽഹി റെഡ് ഫോർട്ടിൽ നിന്ന് ഒരാൾക്ക് 350 രൂപക്ക് എ സി ബസ് ടിക്കറ്റടുത്ത് രാത്രി പത്ത് മണിക്ക് അമൃതസറിലേക്ക് വിട്ടു , നല്ലൊരു ഉറക്കം കഴിഞ്ഞ് പുലർച്ചെ ഏഴ് മണിയോടെ അമൃതസറിലെത്തി

മൂചക്ര സൈക്കിളിൽ സുവർണ ക്ഷേത്രത്തിലേക്ക് ,

അമൃതസറിലെത്തിയാൽ സിഖ് മതക്കാരുടെ സുവർണ ക്ഷേത്രവും അവിടത്തെ കാഴ്ച്ചകളും കാണേണ്ടത് തന്നെ ,അവിടെ കുളിക്കാനും മൂന്ന് നേരത്തെ സൗജന്യ ഭക്ഷണത്തിനും സൗകര്യമുണ്ട് ഒരു രീതിയിലുള്ള ആത്മീയ ചൂഷണം അവിടെ കാണാനില്ല ,ഭക്ഷണശാലയിലെ രീതികൾ ,മതവും ജാതിയും നിറവും നോക്കാതെ ഭക്ഷണ വിതരണം മുതൽ നമ്മുടെ പാദരക്ഷകൾ സൂക്ഷിക്കുന്നത് വരെ ശ്രദ്ധേയമാണ്

സുവർണ ക്ഷേത്രത്തിൻ്റെ തൊട്ടടുത്താണ് 379 പേർ നമ്മുടെ രാജ്യത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിച്ച ഇന്ത്യയിലെ ദേശീയ പ്രധാന്യമുള്ള ചരിത്ര സ്മാരകമായ ജാലിയൻ വാല ബാഗ് , ബ്രിട്ടിഷുക്കാർ കൊന്നൊടുക്കിയ കിണറും ചുമരിൽ വെടിയുണ്ട പതിഞ്ഞ പാടും വ്യക്തമായി കാണാം

നമ്മുടെ രാജ്യത്തിന് വേണ്ടി രക്ത സാക്ഷിയായ സമര ഭടന്മാർക്ക് വേണ്ടി പ്രാർത്ഥിച്ച ശേഷം ഒന്നര കിലോ മീറ്റർ അകലെയുള്ള ഖിലാ ഗോവിന്ദ് ഗർ കോട്ടയിലേക്ക്, ചരിത്രത്തിൻ്റെ ഒരുപാട് അവശേഷിപ്പുകളുള്ള കോട്ടയാണ് ഗോവിന്ദ് ഗർ കോട്ട

അമൃതാസറിലെ മറ്റൊരു സ്പോട്ടാണ് പാർട്ടിഷ്യൻ മ്യൂസിയം , സുവർണ ക്ഷേത്രത്തിൽ നിന്ന് നടന്ന് പോകാനുള്ള ദൂരം മാത്രമെയുള്ളു ,
അമൃതസറിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും അതിർത്ഥി വില്ലേജുകളായ അട്ടാരി - വാഗ ബോർഡറിൽ വൈകുന്നേരം അഞ്ചര മുതൽ ആറര വരെ നടക്കുന്ന ഇരുരാജ്യങ്ങളിലെയും സേനകളുടെ പരേഡായിരുന്നു എറ്റവും പ്രാധാന്യം, കാണേണ്ട കാഴ്ച തന്നെ , ഏതൊരു ഇന്ത്യൻ പൗരനും ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച്ച, അത്രക്കും നയന മനോഹരമായിരുന്നു പരേഡ് . ഇന്ത്യൻ ഗാലറി നിറഞ്ഞൊഴുകിയപ്പോൾ പാകിസ്ഥാൻ ഗാലറി ഏറെ കുറെയും ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു , അമൃതസറിൽ നിന്ന് ഓട്ടോയിൽ തിരിച്ചെത്തി സുവർണ ക്ഷേത്രത്തിൻ്റെ രാത്രി കാഴ്ച്ചകൾ കണ്ട് പത്ത് മണിയോടെ ഡൽഹിലേക്ക് തിരിച്ചു.

പുലർച്ചെ ഡൽഹിയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു , അടുത്ത ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ജയ്പൂരിലേക്കും അവിടെ നിന്ന് അജ്മീറിലേക്കും തിരിച്ചു . ശുഭകരമല്ലാത്ത കാലവസ്ഥയായതിനാൽ അജ്മീർ ദർഗ സന്ദർശിച്ച് വൈകുന്നേരം ഏഴ് മണിക്ക് അജ്മീറിൽ നിന്ന് വിടുന്ന പൂരി സൂപ്പർ ഫാസ്റ്റിൽ അഹമ്മദാബാദിലേക്കും . പോർബന്ദർ - കൊച്ചുവേളി സൂപ്പർഫാസ്റ്റിൽ അഹമ്മദാബാദിൽ നിന്നും കാസർക്കോടേക്ക് ജനറൽ ടിക്കറ്റിൽ സുഖ യാത്ര

ശരീഫ് ചെമ്പിരിക്ക
7559984490

*ഊട്ടി* എവിടന്നു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാത്തവർ ആണ് കൂടുതൽ ഊട്ടിയിൽ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർ 40km ഉള്ളിൽ...
22/01/2025

*ഊട്ടി* എവിടന്നു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാത്തവർ ആണ് കൂടുതൽ ഊട്ടിയിൽ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർ 40km ഉള്ളിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
Ooty
First👉
Nilgiri railway
👉(1km)Thread garden
👉(1.4km)rose garden
👉(1.9km) Stone house
👉(1.5)Govt.Botanical garden
👉(3km) govt. Museum
👉(2km) ooty lake
👉(2.9km) Dear park
👉(4.8)Gymkhana golf course
👉(8.4km) kamaraj dam
👉(9.5) kalhattywaterfalls
👉(13.8km) toda temble
👉(6km) tea factory
👉(4.6km)Dodabetta
👉(16.6) ketti valley
👉(26km) Emerald lake
👉(5.6km) Avanche lake
👉(32km) Upper bhavani reservior
👉(65km) shootting point
👉(2.8)Pykara waterfalls
👉 (2.4Km) pykara lake
👉(12.😎 Mukuruthi national park
👉(14.3) glenmorgan dam reservoir
👉(16.7) needle rock view point
👉(17.2) mudumali national park
👉(81.6) catherine waterfalls
👉(47.5km) Lambs rock

ഊട്ടിയിലെ കാഴ്ചകൾ

ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്ഥലങ്ങൾ ആണ് അവർ കാണാൻ പോകുന്നത് , അവിടെ കാണാൻ ഉള്ള സ്ഥലങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ കൊണ്ടാണ് അത്

ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്, അവിടേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി ആണ് . ഗൂഡല്ലൂർ ഇൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് . അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം , കൂടെ ചെറിയ ഒരു ചരിത്രവും , അവിടെ കാണാനുള്ളതും ,entry fee , time അതിന്റെ കൂടെ ചെറിയ ഒരു വിവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്

ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ് . നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്‌. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ്‌ ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.തൊട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള 'ഒത്തക്കൽ' 'മുണ്ട്' എന്ന വാക്കുകളിൽ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായത് . പാട്ക് മുണ്ട് (Patk - Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു.ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഡഭൂമിയാണ്‌ . ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാർ നദിയാണ്‌. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് pykara നദിയിൽ അതിർ സൃഷ്ടിക്കുന്നു.
Best time :April to June and October to January

1.Frog Hill

ഗൂഡല്ലൂരിൽ നിന്ന് 7.5 കിലോമീറ്റർ അകലെ ഗുഡലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ഊട്ടിക്ക് സമീപമുള്ള മനോഹരമായ കുന്നുകളിൽ ഒന്നാണ് തവള മല. ദൂരെ നിന്ന് നോക്കിക്കാണുന്നത് ഒരു തവള പോലെയാണ്, തൊപ്പിയട ഹില്ലിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശങ്ങളും തേയിലത്തോട്ടങ്ങളും അതുപോലെ ചുറ്റുമുള്ള ചെറിയ ഗ്രാമങ്ങളും അവിസ്മരണീയമായ കാഴ്ചകൾ നൽകുന്നു. സന്ധാനമലൈ മുരുഗൻ ക്ഷേത്രമാണ് സമീപത്തായുള്ള മറ്റ് ആകർഷണങ്ങൾ. മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിയുമായി നിറഞ്ഞ ഇടതൂർന്ന വനപ്രദേശങ്ങളിലൂടെ ഒഴുകുന്ന സന്ധാനമലൈ മുരുഗൻ ക്ഷേത്രം.

2. Needile Rock View Point

ഗുഡ്ലൂർ-ഊട്ടി നാഷണൽ ഹൈവേ 67 ലൂടെ ഗുഡലൂരിൽ നിന്ന് 9കിലോമീറ്റർ അകലെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റ് നിങ്ങൾക്ക് ഒരു 360 ഡിഗ്രി കാഴ്ച നൽകുന്നു. ഒസൈ മാല എന്നും അറിയപ്പെടുന്നു. ഇതിന്റെ കോണാകൃതിയിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത്. തമിഴിൽ നിന്ന് ഉത്ഭവിച്ച ഓസി മലേ. ഉസി എന്ന സൂചി, മലൈ മല എന്നാണ്.ഊട്ടി യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് ഇത് .
റോഡരികില്‍ തന്നെ ടൂറിസം വകുപ്പിന്റെ കൌണ്ടര്‍ ഉണ്ട്.മഞ്ഞു മൂടിയ മലയും പച്ചപ്പും എല്ലാം നമ്മളെ മറ്റൊരു ലോകത്ത്‌ എത്തിക്കും .കൂടുതൽ ആളുകളും വിട്ടുകളയുന്ന ഒരിടമാണിത്.ഗൂഡല്ലൂർ വിട്ടാൽ എല്ലാവരും ഊട്ടി ഇൽ എത്താൻ തിരക്ക് കൂട്ടരാണ് പതിവ് .ഊട്ടിയിൽ പോകുന്നവർ അറിയ്യാത്തത് കൊണ്ടോ തിരക്ക് കൊണ്ടോ നഷ്ടപ്പെടുത്തുന്ന വളരെ നല്ലൊരു സ്ഥലമാണ് .തമിഴിൽ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് റേഞ്ചാണ് ഇത്.
Ticket fee :5 per person

3. Mukurthi National Park

Needile rock view point ഇൽ നിന്ന് 20km ദൂരം ഉണ്ട് , ഇവിടെ നിന്ന് pykara waterfalls ലേക്ക് 13km ആണ് ദൂരം .Map കൊടുത്തിട്ടുണ്ട് അത് നോക്കിയാൽ മനസിലാക്കാം .നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്.ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.
പാര്‍ക്കിലെ ചിലയിടങ്ങള്‍ക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകള്‍ ഏകദേശം 4900 അടി മുതല്‍ 8625 അടി വരെയാണ്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്.ഇന്ത്യയുടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ പാർക്ക്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി 2012 ജൂലൈ 1 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.

4.Glenmorgan

Needle rock view point ഇൽ നിന്ന് 26 km ദൂരം ഉണ്ട് ,Glenmorgan ഇൽ നിന്ന് pykara waterfalls ലേക്ക് 15km ആണ് ദൂരം .ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. ഉണ്ട്.ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല .നിങ്ങൾക്ക് ഡാം, പവർ ഹൗസ്, ട്രെക്കിങ്, ടീ എസ്റ്റേറ്റ് എന്നിവയിൽ സമയം ചെലവഴിക്കാം. മോയർ താഴ്വര, സിങ്കാരയിലെ പവർ ഹൗസ് എന്നിവയും മനോഹരമായ കാഴ്ചകളാണ് നൽകുന്നത്.

5. Pykara waterfalls & Dam

Needle rock view point ഇൽ നിന്നും 21km അകലെ ആണ് പൈകര വെള്ളച്ചാട്ടം പൈക്കര എന്നത് അവിടുത്തെ നദിയുടെയും ഗ്രാമത്തിന്റെയും പേരാണ്.
മെയിൻ റോഡിൽ അല്പം ഉള്ളിലോട്ട് വാഹനം ഓടിച്ചു പോകണം. ഏകദേശം ഒരു കിലോമീറ്റർ ഉണ്ടാകും, പോകും വഴി ടോൾ ഉണ്ട് .
Pykara Lake Boating Charges
* 750 for 8 seater Motor Boat (20 min)
* 870 for 10 seater Motor Boat (20 min)
* 1210 for 15 seater Motor Boat (20 min)
* 785 for 2 seater Speed Boat (10 min)
*Below 5 years only one Child can be allowed extra
Timing : Mon-Fri : 9:00 am to 6:00 pm
Sat-Sun : 9:00 am to 6:30 pm
Water falls Fees : Rs 5 per person

6. wenlock Downs 9th mile shooting point

ഇതിനെ ഷൂട്ടിംഗ് മേട് എന്നും പറയാറുണ്ട്. രണ്ടു shooting point ഉണ്ട് ഒന്ന് 9th mile ഉം മറ്റൊന്ന് 6th mile ഉം , ഇത് ഊട്ടിയിൽ നിന്നുള്ള ദൂരം കണക്കാക്കിയാണ് പറയുന്നത് .പൈക്കര waterfalls നു അടുത്ത് ഉള്ളത് 9th mile ആണ് , ഒരു പാടു സിനിമകൾ എടുത്ത സ്ഥലമാണ് , photographer മാർക്ക് കൂടുതൽ അനുയോജ്യം ആണ് ഇവിടെ ,കുതിര സവാരിക്ക് ഇവിടെ അവസരമുണ്ട്
Fees: 10 INR
Time: 9 am to 6:30 pm

7.കാമരാജ് സാഗർ dam

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് കാമരാജ് സാഗർ അണക്കെട്ട് ,സാന്ദിനല്ല റിസർവോയർ എന്നും അറിയപ്പെടുന്നു. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.shooting മേട്ടിൽ നിന്ന് 6 km അകലെ ആണ് dam.ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയ സ്ഥലമാണ് ഈ സ്ഥലം.

8.പൈൻ forest shooting point

വളരെ മനോഹരമായ സ്ഥലമാണ് , ഫിലിം ഷൂട്ടിംഗ് നു ആണ് ഏറ്റവും കൂടുതൽ അനുയോജ്യം . കാമരാജ് സാഗർ ഡാമിൽ നിന്നും 1 km ദൂരം മാത്രമേ ഉള്ളൂ

9.ഊട്ടി Boat House

പൈൻ forest shooting point ഇൽ നിന്നും ഊട്ടി ബോട്ട് house ലേക്ക് 8.5 km ദൂരം ആണ് ഉള്ളത് .തമിഴ്നാട് സംസ്ഥാനത്ത് നീലഗിരി ജില്ലയിലെ ഊട്ടിയിൽ ആണ് ഊട്ടി തടാകം സ്ഥിതി ചെയ്യുന്നത്. 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.
1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ തടാകം നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്. വിനോദസഞ്ചാരികൾക്ക് ബോട്ടിംഗ് സൗകര്യങ്ങൾ നൽകുന്ന തടാകം
ടൂറിസം വകുപ്പിന്റെ ചുമതലയുള്ള തമിഴ്നാട് ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ 1973 ൽ വിനോദസഞ്ചാര ആകർഷണമായി ബോട്ടിങ്ങിനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. ഈ തടാകം യൂകലിപ്റ്റസ് വൃക്ഷങ്ങളുടെ തോടുകൾക്ക് ചുറ്റുമാണ്. ഒരു തീരത്തുള്ള റയിൽ ലൈൻ പ്രവർത്തിക്കുന്നു. വേനൽക്കാലത്ത് മെയ് മാസത്തിൽ ബോട്ട് റേസും ബോട്ട് കാന്റീനും രണ്ടു ദിവസമായി സംഘടിപ്പിക്കാറുണ്ട്.
ഒരു ഉദ്യാനവും ഒരു മിനി ട്രെയിൻ ഒരു അമ്യൂസ്മെന്റ് പാർക്കും കൂടിയുണ്ട്.
ഊട്ടി ബോട്ട്സ്റ്റേഷനിൽ,ഊട്ടി തടാകം എന്നും ഊട്ടി ബോട്ട് ഹൗസ് എന്നും പറയാറുണ്ട്

Time:9 am to 6 pm

* ഊട്ടി തടാകം പ്രവേശം ഫീസ് adult-15 child-10
* ക്യാമറ ഫീസ് 50 രൂപ
* വീഡിയോ ക്യാമറ ഫീസ് 145 രൂപ
* പെഡൽ ബോട്ട് 2 സീറ്റ് ഫീസ് 170 രൂപ - ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / -
* പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ - ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -
* മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / - ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ
* മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ - ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ
* മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / - ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 / -
* റൂട്ട് ബോട്ട് 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / - ഡ്രൈവർ ചാർജ് 45 / - ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -
* റൂട്ട് ബോട്ട് 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / - ഡ്രൈവർ ചാർജ് 45 രൂപ - ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580 / -
ബോട്ട് റൈഡ് ശേഷം എല്ലാ ഡെപ്പോസിറ്റുകളും റീഫണ്ട് ചെയ്യും,
ഊട്ടി തടാകത്തിലെ മറ്റ് പ്രവർത്തന ഫീസ്
* കുട്ടികൾക്ക് മിനിറ്റിന് 25 രൂപ എന്ന നിരക്കിൽ മിനി ട്രെയിൻ പ്രത്യേകിച്ചു
* 7 ഡി സിനിമ, ഹൊറർ, മിറർ വീടുകൾക്ക് ഒരു രൂപ 100 രൂപ
* ഡാഷിംഗ് കാർ, ബ്രേക്ക് ഡാൻസ്, കൊളംബസ് എന്നിവയ്ക്ക് 50 രൂപയാണ് ചെലവ്

10. Thread Garden Ooty

Ooty boat house ഇൽ നിന്ന് 100 മീറ്ററിൽ താഴെ മാത്രമേ ഇവിടേക്ക് ദൂരം ഉളളൂ .ഊട്ടിയിലെ ബോട്ട് ഹൗസിലേക്ക് എതിർവശത്തുള്ള നോർത്ത് തടാകറോഡ് സെഡാണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരളത്തിന്റെ തൃശൂരിൽ നിന്നുള്ള ആന്റണി ജോസഫ് ആണ് ഈ ആശയത്തിന്റെ പിന്നിലെ പ്രധാനവ്യക്തി ,

11.Honeymoon boat house

Ooty boat house ഇൽ നിന്ന് ഇവിടേക്ക് 1.2km മാത്രമേ ഉള്ളൂ ,
ചിലർ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞിരിക്കില്ല. ഊട്ടി boat house ഇന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2004 മദ്ധ്യത്തോടെ ആരംഭിച്ചു. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ഹണിമൂൺ യാത്ര ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കശ്മീരി ശിഖാര ബോട്ട് സവാരി ഇവിടെ പ്രത്യേക ബോട്ട് സവാരിയാണ്. തടാകത്തിൽ ഒരു നടപ്പാത കാണാം, വളരെ മനോഹരവും മനോഹരവുമാണ്. അതിനാൽ, നടപ്പാതയിലൂടെ നടക്കാനും, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാനും സ്നോഡസ് എടുക്കാൻ മറക്കരുത്.

Time : 9 am to 6 pm
മറ്റ് ഫീസ് :
പെഡൽ ബോട്ട് 2 സീറ്റ് ഫീസ് രൂപ 170 / - ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / -
പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ - ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -
മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / - ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ
മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ - ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ
മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / - ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 / -
റൂട്ട് ബോട്ട് 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / - ഡ്രൈവർ ചാർജ് 45 / - ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -
റൂട്ട് ബോട്ട് 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / - ഡ്രൈവർ ചാർജ് 45 രൂപ - ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580 / -

12.Ooty Toy Train

തമിഴ്‌നാട് സംസ്ഥാനത്തെ പട്ടണങ്ങളായ മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത എന്നറിയപ്പെടുന്നത്. ഇത് നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂറാണ് സ‍ഞ്ചാരസമയം.ഇന്ത്യയിലെ മലയോരതീവണ്ടിപാതകളിൽ ഏറ്റവും പുരാതന പാതകളിൽ ഒന്നായ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു.നീണ്ട ഇടവേളക്ക് ശേഷം പിന്നീട് പ്രവർത്തനം പുനഃരാരംഭിച്ചത് 1899 ലാണ്. മദ്രാസ് റെയിൽ‌വേ കമ്പനിയാണ്‌ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം നടത്തിയിവന്നത്. നീരാവി എൻ‌ജിനുകൾ ഉപയോഗിച്ചുള്ളതായിരുന്നു ഈ പാതയിലെ ട്രൈനുകൾ. ജൂലൈ 2005 ൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകപട്ടികയിൽപ്പെടുത്തി. ഇത് പൈതൃകസ്മാരകപ്പട്ടികയിൽ പെടുത്തിയതിനുശേഷം ഇതിന്റെ നവീകരണപ്രവർത്തനങ്ങൾ നിർത്തിവക്കപ്പെട്ടു.
ഊട്ടിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ലോക പൈതൃകമാണ് നീലഗിരി മൌണ്ടൻ റെയിൽവേ. നീലഗിരി മൗണ്ടൻ റെയിൽവേ, ടോയ് ട്രെയിൻ അഥവാ നീലഗിരി പാസഞ്ചർ എന്നും അറിയപ്പെടുന്നു. മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 26 കിലോമീറ്റർ ദൂരവും, 208 കർവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ വഴി കടന്നുപോകുന്നു. കളിപ്പാട്ട ട്രെയിൻ വഴി മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 4 മുതൽ 5 മണിക്കൂർ വരെ എടുക്കാം. മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷൻ, കൂനൂരി റെയിൽവേ സ്റ്റേഷൻ, വെല്ലെയ്ങ്ങാട് റെയിൽവേ സ്റ്റേഷൻ, അറവങ്കോട് റെയിൽവേ സ്റ്റേഷൻ, കെതി റെയിൽവേ സ്റ്റേഷൻ, ലവ്ഡേൽ സ്റ്റേഷൻ എന്നിവ വഴി കടന്നുപോകുന്നു. ഒടുവിൽ ഒടുവിൽ ഉദയമണ്ഡലം റെയിൽവേ സ്റ്റേഷനിൽ അറിയപ്പെടുന്നു.

താഴെപ്പറയുന്ന പ്രധാന സ്ഥലങ്ങളിലൂടെ ഈ ട്രെയിൻ കടന്നുപോകുന്നു.
▪ മേട്ടുപ്പാളയം - തുടക്കം- 0 km, സമുദ്രനിരപ്പിൽ നിന്ന് 1069ft - ഇവിടെ കോയമ്പത്തൂർ നിന്നുള്ള ബ്രോഡ് ഗേജ് പാത അവസാനിക്കുന്നു. ഇവിടെ നീലഗീരി മലയോരപാത തുടങ്ങുന്നു.
ഇവിടെ നിന്ന് തീവണ്ടി, യാത്ര തുടങ്ങി വഴിയിൽ ഭവാനി നദിയും കടക്കുന്നു. പിന്നീട് ചെറിയ കയറ്റങ്ങൾ തുടങ്ങുന്നു.
▪ കല്ലാർ 8 കി.മി, 1260ft - ഇവിടെ യാത്രക്കാർ കയറാനായി ഇപ്പോൾ സ്റ്റേഷൻ അടച്ചിരിക്കുന്നു. പക്ഷേ, റാക് റെയിൽ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

▪ അഡേർളി - Adderly - 13 km, 2390ft - ഇത് ഒരു വാട്ടർ സ്റ്റോപ്പ് (water stop).
▪ ഹിൽ‌ഗ്രോവ് - Hillgrove - 18 km, 3580ft - യാത്രക്കാർക്ക് വിശ്രമിക്കനുള്ള ഒരു സ്റ്റേഷൻ .
▪ റണ്ണിമേട് - Runneymede - 21 km, 4612ft - ഇതും ഒരു വാട്ടർ സ്റ്റോപ്പ് ആണ്.
▪ കതേരി റോഡ് - Kateri Road - 25 km, 5070ft - ഇവിടെ ടെയിൻ നിർത്താറില്ല.

▪ കുന്നൂർ - 28 km, 5616ft - ഇത് പ്രധാന സ്റ്റേഷനും, സ്റ്റോപ്പുമാണ്. ഇവിടെ റാക് റെയിൽ അവസാനിക്കുകയും, ഇവിടെ നിന്നും തീവണ്ടിയിൽ ഡീസൽ എൻ‌ജിൻ ഘടിപ്പിച്ചുകൊണ്ടാണ് പിന്നീടൂള്ള യാത്ര.
▪ വെല്ലിംഗ്‌ടൺ - 29 km, 5804ft ( മദ്രാസ് റെജിമന്റ് ആസ്ഥാനം ഇവിടെയാണു )
▪ അരുവക്കണ്ട് - 32 km, 6144ft ( കോർഡൈറ്റ് ഓർഡിനൻസ് ഫാക്ടറി ഇവിടെയാണു.)
▪ കെട്ടി - 38 km, 6864ft
▪ ലവ്‌ഡേൽ - 42 km, 7694ft
▪ ഊട്ടി - 46 km, 7228ft (2200 m).

ഊട്ടി ടോയ് ട്രെയിൻ ടിക്കറ്റ് താരിഫ്
Train no: ട്രെയിൻ പേര് first class second class
56139, 56137 ഊട്ടി മുതൽ കുന്നൂർ വരെ 150 രൂപ 25 രൂപ
56137 ഊട്ടി മുതൽ മേട്ടുപ്പാളയം വരെ രൂപ 205 30 രൂപ
56136 മേട്ടുപാളയം മുതൽ കുന്നൂർ വരെ രൂപ 185 25 രൂപ
56136 മേട്ടുപ്പാളയം മുതൽ ഊട്ടി വരെ രൂപ 205 30 രൂപ

ഊട്ടി മുതൽ മേട്ടുപ്പാളയ വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56137 14:00 17:35 03:35
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 07:10 12:00 04:50
ഊട്ടി മുതൽ കൂനൂർ വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56139 09:15 10:25 01:10
56137 14:00 15:05 01:05
കുനൂർ മുതൽ ഊട്ടി വരെയുള്ള ട്രെയിൻ യാത്ര
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 10:40 12:00 01:20
56138 16:00 17:15 01:15

13.Deer Park

വളരെ കുറച്ചു മാനേ ഉള്ളൂ , ഇപ്പോൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ കഴിയില്ല . അടച്ചു പൂട്ടി .

14.CAIRNHILL ECO ടൂറിസം സൈറ്റ്:

boat house ഇൽ നിന്ന് 4.5 കിലോമീറ്റർ അകലെയായി കെയിൻഹിൽ സ്ഥിതി ചെയ്യുന്നു.റിസർവ്ഡ് ഫോറസ് ആണ് ഇത് 167.775 ഹെക്ടർ മൊത്തം വിസ്തീർണം ഉണ്ട് . നീലഗിരിയിലെ ഏറ്റവും പഴക്കമുള്ള സൈപ്രസ് തോട്ടങ്ങളിൽ ഒന്നാണ് (1868 ൽ നട്ടുവളർത്തിയത്). Gaur, Sambar Deer, Leopard, Nilgiri Langur, Barking Deer, Porcupine എന്നിവയാണ് ഇവിടുത്തെ കാഴ്ചകളിൽ ഒന്ന്. ഈ സൈറ്റും നല്ല രസകരമായ ചില തരം പക്ഷികളെയും കാണാം .പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് വളരെ പഴക്കം ചെന്ന ഒരു സ്ഥലമാണ് cairn hill

മുതിർന്നവർ: 20 രൂപ
കുട്ടികൾ / വിദ്യാർത്ഥികൾ: രൂപ. 10
വാഹനം എൻട്രി ഫീസ്:
ഇരുചക്രവാഹനം: Rs. 5
കാർ / ജീപ്പ്: രൂപ. 10
വാൻ: രൂപ. 20
ബസ് : Rs. 50

15.Thunder world

Boat house ഇൽ നിന്ന് 1km അകലെ ആണ് thunder world
ഇവിടത്തെ പ്രധാന ആകർഷണങ്ങൾ ദിനോസറുകളുടെ ചലിക്കുന്ന model കളും 5-D theatre ഉം പിന്നെ മഞ്ഞിൽ ലും കളിക്കാം .കുട്ടികൾക്കൊപ്പം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് തണ്ടർ വേൾഡ്
ബോട്ട് ഹൗസിനു സമീപം ഒരു ഏക്കർ സ്ഥലത്ത് 12 കോടി ചിലവിൽ നിർമിച്ചതാണ്

Time: 9:30 am to 6:30 pm

ചാർജുകളിൽ മാറ്റം വരാം

ഇവന്റുകൾ കുട്ടി മുതിർന്നവർ
പാർക്ക് എൻട്രി 10 10
Vortex( The illusion ride): 30 30
ജുറാസിക് ജംഗിൾ 30 50
ഹൗണ്ട് ഹൗസ് 30 50
3D തീയറ്റർ 50 70
3D തിയറ്റർ ജുറാസിക് ജംഗിൾ ഹാന്ഡ് ഹൗസ് വോർടെക്സ് COMBO: പാർക്ക് എൻട്രി ഉൾപ്പെടുന്ന 100 130
മുഴുവൻ COMBO
പാർക്ക് എൻട്രി ഉൾപ്പെടുന്ന 280 330

16.ഊട്ടി ഗോൾഫ് കോഴ്സ്

ഊട്ടി boat house ഇൽ നിന്നും 3.5 km അകലെ ആണ് golf course ,1896 il ആണ് സ്ഥാപിതമായത്
7200 അടിയോളം ഉയരമുള്ള ഗോൾഫ് കോഴ്സാണിത്. ഊട്ടിയിലെ ജിംഖാന ക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. 193.56 acres ഇൽ ഇൽ സ്ഥിതി ചെയ്യുന്നു . വേനൽക്കാലത്ത് ഒരു വാർഷിക അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പ് ഉണ്ടാകാറുണ്ട് .പഴയ pykara റോഡിലാണ് ഗോൾഫ് കോഴ്സ് സ്ഥിതിചെയ്യുന്നത്. 1891 ൽ കേണൽ ഫേൻ സെവെൽ ഈ ഗോൾഫ് കോഴ്സ് സ്ഥാപിച്ചു.
സൗകര്യങ്ങൾ
ഗോൾഫ് കളിക്കാർക്കായി പത്തു മുറികളും ആറ് hut ഉം ഉണ്ട് .ബില്ല്യാർഡ്സ്, കാർഡുകൾ, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ് പൂൾ, ബാർ, റസ്റ്റോറൻറ് എന്നിവ ഉൾപ്പെടുന്ന മറ്റ് സൗകര്യങ്ങളുണ്ട്.

17.സെന്റ് സ്റ്റീഫൻസ് പള്ളി

Thunder world il നിന്ന് 2.2km അകലെ ആണ് ഈ church
ജോൺ മത്തിയാസ് ടർണർ ആണ് ഈ പള്ളി സ്ഥാപിച്ചത് ,25 ജനുവരി 1830.
മരംകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് നിർമ്മിച്ച ഈ ചർച്ച് മുഴുവൻ ഗ്ലാസ് ജാലകങ്ങളിലൂടെ വേറൊരു ആകർഷണീയത നൽകുന്നു. ഊട്ടി അപ്പർ ബസാർ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ചർച്ച് നീലഗിരിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം തുടക്കത്തിൽ ബ്രിട്ടീഷുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 1831 ൽ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു. ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണത്തു നിന്നും കൊണ്ടുവന്ന തടകളാണ് ഇതിന്റെ നിർമ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പെയിന്റിംഗുകളും കൊത്തുപണികളും ചിത്രപ്പണികളുള്ള ജനാലകളും ഒക്കെ ഇവിടെ കാണാം.

Visiting Hours -
10:00 AM - 1:00 PM
3:00 PM - 5:00 PM

18.Rose garden

ഊട്ടിയിലെ പ്രധാന ആകർഷണം ആണ് rose garden.rose garden
3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഊട്ടിയുടെ പ്രത്യേകതയുള്ള കാലാവസ്ഥ കാരണമാണ് ഇവിടെ ഇത്രയധികം റോസകൾ വളരുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600 ൽ അധികം വെറൈറ്റികൾ കാണാൻ സാധിക്കും.
ടീ റോസ്, ക്യാക്റ്റസ് റോസ്, മിനിയേച്ചർ റോസ്, ബ്ലാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

19.Botanical garden

ഇംഗ്ലീഷ് ആര്‍ക്കിടെക്ടായ വില്യ ഗ്രഹാം മെകവോറാണ് ഇത് രൂപകല്പന ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ ഉദ്യാനത്തില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. ഇതില്‍ അംഗത്വമെടുക്കുകയും മാസം തോറും 3 രൂപ വീതം വരിസംഖ്യ അടക്കുകയും ചെയ്യണമായിരുന്നു.പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്.നമ്മുടെ നാട്ടില്‍ വളരുന്നതും വിദേശത്ത് മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും ഇവിടെയുണ്ട്. ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്. 20 മില്ല്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വൃക്ഷത്തടിയുടെ ഫോസിലും സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതൽ ഉള്ള മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്.
ഉദ്യാന പരിപാലനം ചെയ്യുന്നത് ഹോർട്ടികൾച്ചർ വകുപ്പാണ് ,തെക്കേ ഏഷ്യയിലെ ഏറ്റവും മികച്ച ഉദ്യാനങ്ങളിലൊന്നാണിത്. 1896 ലാണ് ഊട്ടി പുഷ്പമേളയുടെ ചരിത്രം തുടങ്ങുന്നത്.നീലഗിരി അഗ്രക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഊട്ടി ഫ്ലവർ ഷോ വളരെ പെട്ടന്നാണ് ആളുകളെ ആകർഷിച്ചത്. പുഷ്പമേള നടത്തുന്നതിലെ വ്യത്യസ്തതയും പൂക്കളുടെ കാഴ്ചകളും മറ്റൊരിടത്തുമില്ലാത്ത പ്രദർശന രീതികളും കാരണമാണ് ഈ മേള ആളുകൾ ഏറ്റെടുത്തത്.

1980 ൽ സർക്കാർ ഈ പുഷ്പോത്സവത്തെ പൂർണ്ണമായും ഏറ്റെടുക്കുകയും 19995ൽ ഇതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഊട്ടി ഗാർഡനിലെ ഏറ്റവും വലിയ ആകർഷണമായ റോസ് ഗാർഡൻ തുടങ്ങുന്നത്

Time : 7 am to 6:30 pm

Fees: Rs 30 per Person (Adults), Rs 15 (Children from 5-10 yrs), No fees (Children below 5 yrs)
Camera Fees: Still camera Rs 50/- , Video Rs 100

20.Government museum ഊട്ടി

Botanical garden ഇൽ നിന്ന് 2 km ദൂരം മാത്രമേ ഉള്ളൂ .ഊട്ടി ഗവണ്മെന്റ് മ്യൂസിയത്തെ ഊട്ടി tribal മ്യൂസിയം എന്നും വിളിക്കുന്നുണ്ട് .
1989 ൽ സ്ഥാപിതമായ ഈ മ്യൂസിയം മൈസൂർ ഹൈവേയിലാണ്, സർക്കാർ ഉടമസ്ഥതയിലുള്ളത്. ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ, ജില്ലയുടെ പാരിസ്ഥിതിക വിവരങ്ങൾ, കലാരൂപങ്ങൾ, തമിഴ് നാട്ടിലെ ശിൽപ്പങ്ങൾ എന്നിവയ്ക്ക് മ്യൂസിയം സൂക്ഷിച്ചിട്ടുണ്ട്..മുൻപ് നൂറ്റാണ്ടുകളായി വസിച്ചിരുന്ന തദ്ദേശീയ സ്വദേശികൾ ആയ ടോഡ ട്രൈബ്സിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച സന്ദർശകർക്കും സഞ്ചാരികൾക്കും അവസരം നൽകും
തമിഴ്നാട്ടിലെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ടോഡ ട്രൈബ്സ് ഉപയോഗിച്ചുള്ള ശിൽപങ്ങളും വസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കുന്നു. Todas തങ്ങളുടെ ദൈനംദിന

(കടപ്പാട് പോസ്റ്റ്)

Address

Chembirika
Kasaragod

Website

Alerts

Be the first to know and let us send you an email when Journey of a Father and Son posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share