Ranipuram Kerala's Ootty

Ranipuram Kerala's Ootty *Ranipuram is one of the most beautiful place in Kasaragod, known as the Ootty of Kerala. Ranipuram is a dream come true famous for Trekking enthusiasts...
(1)

സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡിലെ കേരളത്തിന്റെ ഊട്ടി റാണിപുരത്തേക്ക് ഏവർക്കും സ്വാഗതം...

08/08/2021
റാണിപുരം മല കേറിയവർക്കറിയാം അത് കേറാൻ നല്ല പടികളോ നല്ല വഴികളോ ഇല്ലെന്ന്.  അത്യാവിശ്യം ആദ്ധ്വാനം നിറഞ്ഞ വഴി താണ്ടി കുന്നി...
17/12/2020

റാണിപുരം മല കേറിയവർക്കറിയാം അത് കേറാൻ നല്ല പടികളോ നല്ല വഴികളോ ഇല്ലെന്ന്. അത്യാവിശ്യം ആദ്ധ്വാനം നിറഞ്ഞ വഴി താണ്ടി കുന്നിന്റെ ടോപ്പിൽ എത്തി ഉച്ചിയിൽ ഉച്ച സൂര്യന്റെ കിരണങ്ങൾ ഒരു മയവുമില്ലാതെ തട്ടുമ്പോൾ വെയിലിനെയും പ്രാകി വെറുതെ നടന്നത് മെച്ചം എന്നും പറഞ്ഞു ഇറങ്ങി നടന്ന് പോകുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ മഞ്ഞുണ്ടോ മഴയുണ്ടോ എന്നു ചോദിച്ചു കേറുന്നവരെയും കണ്ടിട്ടുണ്ട്. കുന്നിനു മുകളിലെ കോടമഞ്ഞു/ മഴ ഈ രണ്ടു പ്രതിഭാസത്തെ മാത്രം മനസ്സിൽ ധ്യാനിച്ചു പോകുന്നവർക്കാണ് ഈ മഴ ഇല്ലെങ്കിൽ അല്ലെങ്കിൽ മഞ്ഞില്ലെങ്കിൽ അതൊരു നഷ്ടമായി തോന്നുന്നത്.

എനിക്ക് റാണിപുരം മലകൾ നൽകുന്നത് മറ്റൊരാനുഭവമാണ്. ഞാൻ എണ്ണമില്ലാത്തത്ര തവണ ആ മല കേറിയിട്ടുണ്ട്. അവിടുത്തെ വെയിൽ മഞ്ഞു മഴ എല്ലാ കാലാവസ്‌ഥയ്ക്കും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഞാൻ ആദ്യമായി റാണിപുരം കയറിയത് ആ മലയുടെ അറ്റം കാണാനാനുള്ള ആഗ്രഹം മനസ്സിൽ വെച്ചിട്ടായിരുന്നു അത് നടക്കാത്ത സ്വപ്നം എന്ന് തിരിച്ചറിയാൻ ഒരുപാട് സമയൊന്നും വേണ്ടി വന്നില്ല... അന്ന് ഇന്നത്തെപ്പോലെ ടിക്കറ്റില്ലാ... നടവഴി ഇല്ല... സ്വന്തം വഴി വെട്ടിത്തെളിച്ചു പോകാം.. അടയാളത്തിനായി നൂൽ കെട്ടി വെച്ചു പോവുകയായിരുന്നു..... കുടജാദ്രി തൊട്ടിങ്ങുവരെ ആദിയും അന്ത്യവുമില്ലാതെ കിടക്കുന്ന ആ മല നിരകളിൽ എവിടുന്നു തുടങ്ങാനാണ്. കാട്ടിൽ വഴി തെറ്റിപ്പോയി അലഞ്ഞത് മിച്ചം. അതിപ്പോ ഇവിടെ വിവരിക്കാൻ നിക്കണില്ല.

റാണിപുറത്ത് ഇപ്പോൾ ഗവണ്മെന്റ് സഞ്ചാരികൾക്കായി അതിര് നിശ്ചയിച്ചിടത്ത് എത്തിയപ്പോൾ സൂര്യൻ അതിന്റെ മൂർത്തി ഭാവത്തിൽ ആയിരുന്നു. ഒന്നിരിക്കാനായി ഒരിടം തേടിയ എനിക്ക് ഒരു പാറ കണ്ടു. മറ്റു പാറകൾ പോലെ അല്ല നല്ല വൃത്തിയായി കിടക്കാൻ പറ്റുന്ന പരവതാനി വിരിച്ചത് പോലൊയുള്ളൊരു പാറ. ഓടിക്കയറിയതിന്റെ കിതപ്പ് എന്റെ ചെവിയിൽ എക്കോ അടിച്ചോണ്ടിരിക്കുവായിരുന്നു. കേറിയ ക്ഷീണത്തിൽ ഒന്ന് ഇരുന്നു പിന്നെ പതിയെ കിടന്ന് ഓരോന്ന് ഓർത്ത് കണ്ണടച്ചിരുന്നപ്പോൾ ഒരു വലിയ മഴ പെയ്യുന്ന ശബ്ദം. പെട്ടെന്നു ഒന്ന് എണീറ്റു ചുറ്റും നോക്കിയപ്പോൾ ഇല്ല മഴയുടെ ലാഞ്ചന പോലുമില്ല. പിന്നെ ഇതെവിടുന്ന.... വീണ്ടും കിടന്നപ്പോൾ മഴയുടെ ശബ്ദം മാറി അരുവിയുടെ ശബ്ദമായി അങ്ങനെ ശബ്ദങ്ങൾ മറിക്കൊണ്ടേയിരുന്നു. എന്റെ ഹലൂസിനേഷൻ ആണോ എന്ന് സംശയം ജനിച്ചപ്പോൾ കൂടെയുള്ളവരോട് ചോദിച്ചു ഭാഗ്യം അവർക്കും കേൾക്കാൻ പറ്റുന്നു എന്ന് മനസ്സിലായപ്പോൾ ആശ്വാസമായി. എനിക്ക് ആ ശബ്ദങ്ങളൊക്കെയും വല്ലാതെ ഇഷ്ടമായി കണ്ണടച്ചു ഒത്തിരി നേരം കിടന്നു. അത് കഴിഞ്ഞു പിന്നീടങ്ങോട്ട് റാണിപുരം കേറിയതൊക്കെയും അവിടുത്തെ മഞ്ഞു കാണാനോ മഴ നനയാനോ ആയിരുന്നില്ല. മല കയറിക്കഴിഞ്ഞാൽ ആർക്കും ഒരു ശല്യമാകാതെ ആ പാറയിൽ കേറി കിടക്കും. സഹ്യപർവ്വതത്തിന്റെ പാട്ട് കേട്ട് അതിന്റെ മടിത്തട്ടിൽ മയങ്ങും. ഓരോ പ്രാവിശ്യം ഓരോ ഗാനം പാടും മഴപെയ്യുമ്പോൾ ഉള്ള സംഗീതമല്ല നല്ല കോടമഞ്ഞുള്ള സമയത്ത്.... അതിൽ ലയിച്ചിരുന്നാൽ മണിക്കൂറുകൾ പോകുന്നത്‌ അറിയില്ല. 20ലധികം തവണ റാണിപുരം കയറിയപ്പോഴും ഇതു തന്നെയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്നത് പോലെ അത്ര എളുപ്പമല്ല പ്രകൃതിയുടെ ശബ്ദത്തെ ഒപ്പിയെടുക്കാൻ. സൗബിനപ്പോലെ അവിടെ പോയി ഇരുന്ന് സൈലന്റ് എന്നും പറഞ്ഞു സിങ്ക് സൗണ്ട് പിടിക്കാനുള്ള വഴിയുമില്ല. അല്ലേലും ചിലതെല്ലാം അത് പോലെ പകർത്തുന്നതിന് പകരം കണ്ണടച്ചു ചെവികൾ തുറന്ന് വെച്ച് പ്രകൃതിക്ക് വേണ്ടി അങ്ങനെ തുറന്ന് കൊടുത്തേക്കണം....

ആസ്വാദനം എല്ലാവർക്കും വ്യത്യസ്ത രീതിയിൽ ആയിരിക്കും. മറ്റുള്ളവരുടെ ആസ്വാദനം നിങ്ങളിൽ അടിച്ചേല്പിക്കപ്പെടുമ്പോഴാണ് ഹിൽടോപ്പുകളിൽ മഞ്ഞു വീഴണം മഴ പെയ്യണം എന്നാലേ ഭംഗിയുള്ളൂ എന്ന തോന്നൽ ഉണ്ടാവുന്നത്. കണ്ണും മൂക്കും ചെവിയും എല്ലാം ഇങ്ങനെ തുറന്ന് വെക്കൂ നിങ്ങൾക്ക് ആസ്വാദകരമായാ എന്തെങ്കിലും അവിടെ കാണും. കണ്ടില്ലേൽ പോട്ടെ വേറെയും ഉണ്ടല്ലോ സ്ഥലങ്ങൾ അവിടെയൊക്കെ പോകാലോ..... 😇😇
കടപ്പാട് wazz

🚷No Entry🚷
12/03/2020

🚷No Entry🚷

Ranipuram റാണിയുടെ കാഴ്ചകൾ 👌♥️😍➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖The Views of Mountain📷➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖Instagram PostSnap Courtesy...
15/12/2019

Ranipuram റാണിയുടെ കാഴ്ചകൾ 👌♥️😍
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
The Views of Mountain📷

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Instagram Post
Snap Courtesy: Anoop Chandra S
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Tag Line:
Hash Tag:
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
InsTeam:
It's recommended
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

°

°

°

°

°

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
🏔️
⛰️
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഊട്ടിയുടെ സൗന്ദര്യം നുകർന്ന്  യാത്രികൻ ❤️
08/12/2019

ഊട്ടിയുടെ സൗന്ദര്യം നുകർന്ന് യാത്രികൻ ❤️

❤️
25/09/2019

❤️

Ranipuram viewpoint || malayalam travel vlog || explore kasargod || Top tourist Place in kasaragod Do support : PASS TO ALL YOUR FRIENDS. And SUBSCRIBE our Y...

Beauty of nature 😍Insta feed: ootty_of_keralaPost from IG: You wanna see more beautiful snaps👌Follow on Instagram
21/09/2019

Beauty of nature 😍
Insta feed: ootty_of_kerala
Post from IG:
You wanna see more beautiful snaps👌
Follow on Instagram

Wow! It's awesome 😍Insta feed: _myphotographydiaryPost from IG: You wanna see more beautiful snaps👌Follow on Instagram❤️
19/09/2019

Wow! It's awesome 😍
Insta feed: _myphotographydiary
Post from IG:
You wanna see more beautiful snaps👌
Follow on Instagram❤️

Top Mountain View 😍Insta feed: Post from IG: You wanna see more beautiful snaps👌Follow on Instagram❤️
02/09/2019

Top Mountain View 😍
Insta feed:
Post from IG:
You wanna see more beautiful snaps👌
Follow on Instagram❤️

Address

Ranipuram
Kasaragod
671532

Opening Hours

Monday 8am - 4pm
Tuesday 8am - 4pm
Wednesday 8am - 4pm
Thursday 9am - 4pm
Friday 8am - 4pm
Saturday 8am - 4pm
Sunday 8am - 4pm

Alerts

Be the first to know and let us send you an email when Ranipuram Kerala's Ootty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category