Diab explorer

Diab explorer Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Diab explorer, Travel Agency, Kasaragod.

https://m.facebook.com/story.php?story_fbid=1681935035447956&substory_index=0&id=1449232398718222
13/06/2017

https://m.facebook.com/story.php?story_fbid=1681935035447956&substory_index=0&id=1449232398718222

******ആശാൻ കവലയിലേക്കുള്ള കുട്ടിക്കൊമ്പൻ*****

കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയോരമഘലകളായ ആശാൻ കവല,വിജയപുരം ഭാഗത്തേക്കുള്ള ഒരേ ഒരു ബസ്‌ ആണിത്‌. പയ്യന്നൂർ ഡിപ്പോയുടെ അഭിമാന സർവ്വീസു കൂടിയാണിത്‌. അധികമാരും അറിയപ്പെടാത്ത ഒരു കിടുക്കൻ റൂട്ടാണിത്‌.

Credits: Riyas Rasheed Ravuthar

https://m.facebook.com/story.php?story_fbid=1680857278889065&substory_index=0&id=1449232398718222
10/06/2017

https://m.facebook.com/story.php?story_fbid=1680857278889065&substory_index=0&id=1449232398718222

കാട്ടാനകൾ നമ്മുടെ വാഹനത്തിനു കുറുകെ നിന്നാൽ എന്തു ചെയ്യണം .?

writtern & Created by ....sakeer vazheliparambil .
Photo : I am Shafi

വാഹനത്തിൽ forest റോഡിലൂടെ കടന്നു പോകുമ്പോൾ കാട്ടാനകൾ നിങ്ങളുടെ മാർഗ്ഗമദ്ധ്യ വന്നാൽ എന്തു ചെയ്യും .... എനിക്കറിയാവുന്നവ അനുഭവങ്ങളിൽ നിന്നും ഞാൻ പങ്കു വയ്ക്കാം ...

1 ) നാം സഞ്ചരിക്കുന്ന വാഹനം ടൂവിലറാണ് എങ്കിൽ ,പകൽ നേരമാണെങ്കിൽ റോഡിനു കുറുകെ ആന വട്ടം നിൽക്കുന്നത് കണ്ടാൽ, ഏകദേശം കുറഞ്ഞത് ഒരു 150 Meter ദൂരമെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ വണ്ടി നിർത്തുക .( നിങ്ങളും ,ആനയും തമ്മിലുള്ള ദൂരം വളരെ കുറവാണ് എങ്കിൽ... കഴിവുള്ളവർ ഒറ്റയടിക്ക് വളക്കുകയോ ,വണ്ടി ഉപേക്ഷിച്ച് ഓടുകയോ അല്ലാതെ നിവൃത്തിയില്ല ... )ഒരു കാരണവശാലും റോഡിന്റെ മദ്ധ്യഭാഗത്തായി വണ്ടി ചവിട്ടി നിർത്തരുത് .ഒറ്റയടിക്ക് തിരികെ വളക്കാൻ നിങ്ങൾക്ക് ഏത് വശമാണ് പാകം എന്നു ചിന്തിച്ചതിനു ശേഷം ,ആ വശം ചേർന്നു വണ്ടി റോഡിൽ നിന്നും ഫുട്ട് പാത്തിലേക്ക് ഇറങ്ങാത്ത രീതിയിൽ വണ്ടിയെ നിയന്ത്രിച്ച് ഓഫ് ചെയ്യാതെ first ഗിയറിലിട്ട് നിർത്തുക . ( ഏറ്റവും ഉത്തമം വണ്ടി തിരിച്ച് ആ ആനകൾ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് കണ്ണിനു നല്ല പോലെ കാണാവുന്ന ദൂരത്തിൽ wait ചെയ്യുന്നതാണ് )
2 ) ഇതേ അവസ്ഥയിൽ നിങ്ങൾ 4 വീലറിലാണ് എങ്കിൽ....റോഡിന്റെ മദ്ധ്യഭാഗത്തായി വണ്ടി ഉടൻ തന്നെ നിർത്തുക .. ശേഷം പിന്നിൽ വാഹനങ്ങൾ ഉണ്ടെങ്കിൽ കുറച്ച് കൂടി പിന്നിലേക്ക് ഇറക്കി നിർത്താനായി കൈകൾ കൊണ്ട് അവർക്ക് നിർദ്ദേശം നൽകുക
2 ) ഒരു കാരണവശാലും വാഹനം റൈസ് ചെയ്യുകയോ ,ലൈറ്റ് തെളിക്കുകയോ ഹോണടിക്കുകയോ ചെയ്യരുത് .. നമ്മുടെ മനസ്സിനെ നാം തന്നെ ഭയപ്പെടുത്താതെ ... സ്വയം നിയന്ത്രിക്കുക
3 ) ശേഷം മുന്നിൽ നിൽക്കുന്ന ആനകളെ കൂടാതെ വേറെ ഉണ്ടോ എന്നറിയുവാനായി നാം നിൽക്കുന്നതിന്റെ ചുറ്റുപാടും നല്ല പോലെ നിരീക്ഷിക്കുക
4 ) ചുറ്റുപാടും ഒന്നും ഇല്ല എന്നുറപ്പ് വരുത്തിയതിനു ശേഷം മുന്നിൽ നിൽക്കുന്ന ആന ഒറ്റക്കാണെങ്കിലും ,കൂട്ടമായിട്ടാണെങ്കിലും ,കുഞ്ഞുമായിട്ടാണെങ്കിലും ,കൂട്ടം തിരിഞ്ഞ ഒറ്റയാനാണെങ്കിലും ശരി ... നല്ല പോലെ നിരീക്ഷിക്കുക ... കണ്ണുകൾ കൊണ്ട് മുഖത്തോട് മുഖം നോക്കുകയാണെങ്കിലും വാല് ചുരുട്ടി മുകളിലോട്ട് പിടിച്ചിട്ടുണ്ടെങ്കിലും ,കാതുകൾ നമ്മളിലേക്ക് കൂർപ്പിച്ച് വച്ച ശേഷം നമ്മെ കണ്ടിട്ടില്ല എന്ന മട്ടിൽ മറ്റെവിടേക്കെങ്കിലും നോക്കുകയാണെങ്കിലും .. ആദ്യമേ കരുതിക്കൊള്ളുക ... അവർ കലിപ്പിലാണ് ...
5 ) ഒരു കാരണവശാലും അവരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കുകയോ ഒന്നും ചെയ്യരുത് ...
6) ഒരു ഫോട്ടോ എടുക്കാൻ മനസ്സിൽ തോന്നിയാലും ... അതിനു തുനിയാതിരിക്കുക .. 2 വിലറിന്റെ പിന്നിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ നിർബന്ധമാണെങ്കിൽ. പിന്നിലിരിക്കുന്ന ആൾക്ക് വേണമെങ്കിൽ ഫോട്ടോ എടുക്കാം ... പക് ഷെ ഒരു കാരണവശാലും വാഹനത്തിൽ നിന്നും റോഡിലിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കരുത് ... 2 വീലറിൽ നാം ഒറ്റക്കാണ് എങ്കിൽ ഫോട്ടോയെ കുറിച്ച് ചിന്തിക്കുകയോ ചെയ്യരുത് . ( മിക്ക forest കളിലും ഫോട്ടോ പിടുത്തം നിരോധിച്ചിട്ടുള്ളതാകുന്നു )
7 ) 4 wheel റിൽ ആണെങ്കിലും ശരി വാഹനത്തിൽ നിന്നും ഇറങ്ങാൻ ശ്രമിക്കരുത്
8 ) ആന നമ്മുടെ നേർക്ക് നടന്ന് വരാൻ തുനിയുകയാണ് എങ്കിൽ ഒന്നു കരുതി ക്കൊള്ളുക ... അടുത്ത പക്ഷം അതിന്റെ നടത്തത്തിന്റെ വേഗത വർദ്ധിക്കുകയും ,ശേഷം മുന്നിലേക്ക് ഓടി വരികയും ചെയ്യും .. ആയതിനാൽ നാംടൂ വീല റിലാണ് എങ്കിൽ തീർച്ചയായുംവണ്ടി തിരിച്ച് മാക്സിമം distance keep ചെയ്യുക .ഫോർ വില റിലാണ് എങ്കിൽ റിവേഴ്സെടുത്ത് നിയന്തണം കയ്യിലാക്കി, പിന്നിൽ വാഹനമുണ്ടെങ്കിൽ അവർക്ക് മുന്നറിയിപ്പ് കൊടുത്ത ശേഷം പിന്നിലോട്ട് തന്നെ പോയി distance keep ചെയ്യുക ... ഒരു കാരണവശാലും 4 വീലിൽ അവിടെയിട്ട് വട്ടം തിരിക്കാൻ ശ്രമിക്കരുത് ..
9 ) ആന റോഡ് മുറിച്ച് കടന്ന് കാടിനുള്ളിേലേക്ക് കടന്നു പോയി എന്നുറപ്പ് വരുത്തിയതിന് ശേഷം വാഹനം മുന്നോട്ടെടുക്കുക ..
10 ) ആനയുടെ കൂടെ കുഞ്ഞ് ഉണ്ട് എങ്കിൽ അത് റോഡ് മുറിച്ച് കടന്ന് കാടിന്നുള്ളിലേക്ക് വലിഞ്ഞുകൊള്ളും ... ഒറ്റയാൻ ആണെങ്കിലും ,ഒറ്റപ്പെട്ട പിടിയാന ആണെങ്കിലും ,മോഴ വിഭാഗത്തിൽ പെട്ടവയാണെങ്കിലും റോഡ് മുറിച്ച് കടന്ന ശേഷം പതുങ്ങി നിൽക്കുന്ന തവർക്കൊരു ശീലമാണ് .. ആയതിനാൽ അവ കാടിനുള്ളിലേക്ക് കയറി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കുക ..
11 ) ആന കാടിനുള്ളിലേക്ക് കയറി പോകുന്നത് കണ്ട് നിങ്ങൾ വണ്ടി മുന്നോട്ടെടുത്ത ശേഷം വശങ്ങളിലായി ആനയുടെ നേർക്ക് എത്തുന്ന നേരം ഒരു കാരണവശാലും വണ്ടി ചവിട്ടി നിർത്തുകയോ ,ഫോട്ടോ എടുക്കാനോ ശ്രമിക്കരുത് .. കാരണം അതിൽ അവർ പ്രകോപിതരാവാനും ,തിരികെ റോഡിലേക്ക് ഓടി വരുവാനും സാദ്ധ്യതയുണ്ട് .. അങ്ങിനെ ഓടി വന്നാൽ നാം വണ്ടി മുന്നോട്ടെടുത്ത് രക്ഷപെടുകയും ,നമ്മുടെ പിന്നിലുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാവുകയും ചെയ്തേക്കാം ..
12 ) ടൂവില റുകാർ ഫോറസ്റ്റിലൂടെ കടന്നു പോകുമ്പോൾ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക .. പച്ചയോ മങ്ങിയ ഇളം നിറത്തിലുള്ള വസ്ത്രമോ ആണ് അഭികാമ്യം
13 ) രാത്രിയിലായാലും ,പകലായാലും forest റോഡിൽ ആനകൾ റോഡിൽ നിന്നും അൽപ്പം മാറി പുൽമേടുകളിലും മറ്റും നിൽക്കുന്നത് കണ്ടാൽ ... വേഗത കുറയ്ക്കുകയോ ,വർദ്ധിപ്പിക്കുകയോ ചെയ്യാതെ ,വാഹനം റേയ്സ് ചെയ്യാതെ ,ഹോണടിക്കാതെ മുന്നോട്ട് തന്നെ യാത്ര തുടരാവുന്നതാണ് .. ഒരു കാരണ വശാലും വാഹനം നിർത്താൻ ശ്രമിക്കരുത് .
14 ) രാത്രി സമയങ്ങളിൽ forest റോഡിലൂടെയുള്ള ടൂ വില റുകാരുടെ യാത്ര പാടേ ഒഴിവാക്കേണ്ടതാണ് .. അബദ്ധത്തിൽ ഇനിയെങ്ങാനും ടൂവില റുകാർ കാട് കയറുകയും ,റോഡിലോ ,അരി കിലോ ആന നിൽക്കുന്നത് കണ്ടാൽ ഒരു കാരണവശാലും വാഹനം മുന്നോട്ടെടുക്കരുത് .. ചുറ്റുപാടും ആനയില്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം പിന്നിൽ നിന്നും വലിയ വാഹനങ്ങൾ വരുമ്പോൾ അവരെ തടഞ്ഞ് നിർത്തി കാര്യം പറയുകയും ,അവരുടെ പിന്നാലെ ആനയെ മറികടന്ന് മുന്നോട്ട് പോകാവുന്നതുമാണ് .. വലിയ വാഹനങ്ങൾ വരുമ്പോൾ അവരോട് കാര്യം പറയാതെ പിന്നിൽ പിടിച്ച് യാത്ര ചെയ്യാൻ ശ്രമിക്കരുത് ... കാരണം അവർ ആന അരികിൽ നിൽക്കുന്നത് കാണുമ്പോൾ ഒരു പക് ഷേ അവർ വാഹനം നിർത്തിയേക്കാം .. അന്നേരം ആ ആനകൾ പിന്നിലുള്ള നമ്മെ കടന്നാക്രമിച്ചേക്കാം ...
15 ) 4 വീലറുകാർ രാത്രി ഫോറസ്റ്റ് റോഡിലൂടെ കടന്ന് പോകുമ്പോൾ ആന വട്ടം നിൽക്കുന്നത് കണ്ടാൽ വാഹനം റോഡിന്റെ മദ്ധ്യഭാഗത്തായി ചവിട്ടി നിർത്തുക .കോടമഞ്ഞില്ലെങ്കിൽ മഞ്ഞ വെളിച്ചമോ ,ഫോർ ലാoബുകളോ യാതൊരു കാരണവശാലും തെളിക്കരുത് .മഞ്ഞ ഒഴികെ വണ്ടിയിൽ ഘടിപ്പിച്ചിട്ടുള്ള മുഴുവൻ പ്രകാശ ശ്രോതസ്സുകളും തെളിച്ച ശേഷം ഹോണടിക്കാതെ ,റേയ്സ് ചെയ്യാതെ ,ഡിമ്മും,ബ്രൈറ്റും ചെയ്യാതെ അതേ വെളിച്ചത്തിൽ തന്നെ വാഹനം നിർത്തുക ... കാരണം രാത്രി സമയങ്ങളിൽ ഇവ വാഹനത്തെ object ചെയ്യുന്നത് പ്രകാശത്തിന്റെ വലിപ്പത്തിലേക്കാണ്. വാഹനത്തിന്റെ വലിപ്പം മാത്രം നോക്കിയല്ല .. ഫോർ ലംബുകൾ തെളിച്ചാൽ വാഹനത്തിന്റെ വലിപ്പത്തെ അവർക്ക് object ചെയ്യാൻ സാധിച്ചേക്കും .. അത് ചെറിയ ഫോർ വീലറുകൾക്ക് ഒരു ഭീഷണിയാണ് ..
16 ) എന്നിട്ടും ആന വാഹനത്തിന് മുന്നിലേക്ക് ഓടി വന്നാൽ റിവേഴ്സ് പോകാതെ വേറെ രക്ഷയില്ല .ഒരു കാരണവശാലും വാഹനം അവിടെയിട്ട് വട്ടം തിരിക്കാൻ ശ്രമിക്കരുത്
17 ) മുന്നിലേക്ക് ഓടി വന്ന ആന കാടിനുള്ളിലേക്ക് കയറി എന്നുറപ്പ് വരുത്തിയതിന് ശേഷം വാഹനം മുന്നോട്ടെടുക്കുക ... മുന്നിലേക്ക് ഓടി വരാതെ റോഡിന് കുറുകെ മാത്രം നിന്ന ആനകൾ അരികിലേക്ക് മാറി നിന്ന് കാട്ടിലേക്ക് തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ വാഹനം നമുക്ക് മുന്നോട്ടെടുക്കാവുന്നതാണ് .വാഹനം കടന്നു പോകുമ്പോൾ കുഞ്ഞുമായി നിൽക്കുന്ന കൂട്ടമാണെങ്കിൽ ചിന്നം വിളിക്കുക സാധാരണയാണ് .. ആയതിനാൽ അത് കരുതി വേണം വാഹനം മുന്നോട്ടെടുക്കാൻ ...
18 ) 4 വീലറുമായി രാത്രി സമയങ്ങളിൽ ഫോറസ്റ്റ് റോഡിലൂടെ കടന്ന് പോകുമ്പോൾ കൂട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ വാഹനം കൈകാര്യം ചെയ്യുന്നയാളെ ഡ്രൈവ് ചെയ്യാനനുവദിക്കുക ..

ഇവയെല്ലാം ഞാൻ പകലും ,രാത്രിയുമൊക്കെ ടൂവീലറുകളും ,ഫോർ വീലറുകളുമൊക്കെയായി കാട് കയറിയപ്പോൾ അനുഭവിച്ചറിഞ്ഞ സത്യങ്ങൾ മാത്രം ... എന്നിരുന്നാലും വരാനുള്ളത് വന്നിരിക്കും .. വിധിയെ തടുക്കാൻ കഴിയുകയില്ല ... എങ്കിൽ തന്നെയും ഭൂരിഭാഗം വിധികൾ നിർണ്ണയിക്കുന്നതും നാം തന്നെയാണ് .. അതായത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട

കാനന ഭംഗി ആസ്വദിച്ച് ഇടിമുഴങ്ങാം പാറയിൽ ഒരു മഴ യാത്രയിൽഇന്ത്യയിലെ തന്നെ ആദ്യത്തെ എക്കോ ടൂറിസം പദ്ധതിയായ തെന്മല എക്കോ ടൂറ...
20/02/2017

കാനന ഭംഗി ആസ്വദിച്ച് ഇടിമുഴങ്ങാം പാറയിൽ ഒരു മഴ യാത്രയിൽ

ഇന്ത്യയിലെ തന്നെ ആദ്യത്തെ എക്കോ ടൂറിസം പദ്ധതിയായ തെന്മല എക്കോ ടൂറിസം കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്നു.സെന്തുരുണി വന്യജീവി സങ്കേതമാണ് തെന്മല എക്കോ ടൂറിസത്തിന്റെ പ്രധാന വിഭവം. ശെന്തുരുണി വന്യ ജീവി സങ്കേതത്തിനു പരിസരത്തായുള്ള പരപ്പാർ ഡാമിന് ചുറ്റുമാണ് എക്കോ ടൂറിസം നിലകൊള്ളുന്നത്.

സെന്തുരുണി എന്ന പേര് വരുവാൻ കാരണം ഈ വന്യജീവി സങ്കേതത്തിലെ ചെങ്കുറുഞ്ഞി മരങ്ങളുടെ സാന്നിധ്യമാണ്, ലോകത്തു ഈ കാട്ടിൽ മാത്രമാണ് ചെങ്കുറുഞ്ഞി മരങ്ങൾ കാണപ്പെടുന്നത് . ഇംഗ്ലീഷ് കാരാണ് ചെങ്കുറുഞ്ഞി മരണങ്ങളുടെ പ്രാധാന്യം ആദ്യം കണ്ടെത്തുന്നത്. ഇതിൻറെ തടികൊണ്ടുള്ള കട്ടിലും കസേരകളും ലൈംഗിക ഉത്തേജനം കൂട്ടുമത്രെ. ഇന്ത്യയിൽ തന്നെ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു വനമേഖലയാണ് ശെന്തുരുണി വന മേഖല. പരപ്പാർ ഡാമിന് ചുറ്റുമായി നൂറ്റി എഴുപത്തിരണ്ട് കിലോമീറ്റർ വ്യാപിച്ചുകിടക്കുകയാണ് ശെന്തുരുണി വനം. വന്യജീവി വൈവിധ്യം വളരെ കൂടുതൽ ഉള്ള ഒരു മേഖലയാണ് . മുപ്പത്തി ഏഴോളം മാമൽസും ഇരുന്നൂറ്റി നാല്പത്തിയാറു തരത്തിലുള്ള പക്ഷികളും മുപ്പത്തിയേഴിനം തവളകൾ നാല്പത്തിയഞ്ചോളം ഉരഗവർഗ്ഗങ്ങൾ ഈ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വെറും ഇരുപത്തിയഞ്ചു കിലോമീറ്റർ മാത്രം അകലം ഉള്ള സ്ഥലമായിട്ടുകൂടി ശെന്തുരുണി വനമേഖലയിലെ ഇടിമുഴങ്ങാം പാറയെപ്പറ്റി കേൾക്കുന്നത് ഇതാദ്യമായാണ് , സുഹൃത്ത് സുവാസ് ചേട്ടനാണ് അവിടം സന്ദർശിച്ചപ്പോൾ മൊബൈലിൽ പകർത്തിയ ഇടിമുഴങ്ങാം പാറയുടെ ദൃശ്യങ്ങൾ കാട്ടിത്തന്നത് . ഏതോ മനോഹര നദീതീരത്തു മേയാൻ വിട്ടിരിക്കുന്ന കന്നുകാലി കൂട്ടങ്ങളെ പോലെ പത്തും അതിലധികവും വരുന്ന ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മറ്റു വന്യ ജീവികളെയും കണ്ടപ്പോൾ ഇതുവരെ തേക്കടിയിൽ മാത്രം കണ്ടു പരിചയിച്ച കാഴ്ചകളുടെ പതിന്മടങ്ങു് ദൃശ്യ മനോഹാരിത തോന്നിയെങ്കിലും , . "ഇങ്ങനെ ഒരു സ്ഥലവും വന്യമൃഗങ്ങളും നമ്മുടെ നാട്ടിലോ... എന്നറിയാതെ ചോദിച്ചുപോയി ..,.തെന്മല എക്കോ ടൂറിസത്തിന്റെ പരിസര പ്രദേശങ്ങളിലും, കുളത്തൂപ്പുഴയിലുംമറ്റും ആന ഇറങ്ങി നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കുന്നതായി അറിഞ്ഞിട്ടുണ്ട്. എങ്കിലും ഇത്രയും അധികം ആനകളെയും വന്യ മൃഗങ്ങളെയും വളരെ അടുത്ത് കാണാൻ സാധിക്കുക ...അത്ഭുതമാണ് തോന്നിയത് ,...കണ്മുന്നിലെ സുന്ദര കാഴ്ചകൾ കാണാതെ ലോകം കണ്ടിട്ടെന്തുകാര്യം...!!!!

ഇടിമുഴങ്ങാം പാറയിലേക്കു പോകാൻ തന്നെ തീരുമാനിച്ചു.. ജോലി സ്ഥലത്തേക്ക് തിരിച്ചുപോകേണ്ട ദിവസവും അടുത്തുവരുന്നു.. ഉടനെത്തന്നെ സെന്തുരുണി വൈൽഡ് ലൈഫ് സെന്ററിലേക്കു വിളിച് പോകേണ്ടദിവസം ബുക്ക് ചെയ്തു . അപ്പോഴാണ് അറിയുന്നത് ഇനി പതിനഞ്ചുദിവസത്തേക്കു സങ്കേതം അടച്ചിടുകയാണ്.പക്ഷെ നാളെ തന്നെ പോവുകയാണെങ്കിൽ ചാൻസ് ഉണ്ട് , ഞങ്ങൾ സമ്മതിച്ചു. എന്റെ കുടുംബവും കസിൻ ബ്രദർ ൻറെ കുടുംബവും...ഞങ്ങൾ കുട്ടികൾ അടക്കം എട്ടുപേർ... ഇനിയുള്ള കുറച്ചുദിവസം വനത്തിനുള്ളിൽ കടുവ സെൻസസ് നടക്കുകയാണ് ...വനത്തിനുള്ളിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറ ട്രാപ്പിൽ ഏഴോളം കടുവകൾ പതിഞ്ഞിരുന്നു. പുലികളുടെയും കരടികളുടെയും സജീവ സാന്നിധ്യം ഉണ്ടെങ്കിലും കടുവയുടെ സാന്നിധ്യം ഇതാദ്യമായാണ്...തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ രൂപം കൊണ്ട നിബിഡ വനങ്ങളിൽ സമീപ വർഷങ്ങളിൽ കടുവകളുടെ ഇഷ്ട ഭോജനമായ കാട്ടുപോത്തുകളുടെയും മാൻ അടക്കമുള്ള സസ്യഭുക്കുകളുടെ വർദ്ധനയാകാം തമിഴ്നാട്ടിലെ മുണ്ടൻ തുറൈ ടൈഗർ റിസെർവുമായി അതിർത്തി പങ്കിടുന്ന ശെന്തുരുണി വനമേഖലയിലേക്ക് ഇത്രയധികം കടുവകളുടെ സാന്നിധ്യത്തിന് കാരണം എന്ന് അനുമാനിക്കാം....അടുത്തുതന്നെ ഇവിടം കടുവ റിസേർവ് ആകാൻ പോകുന്നു എന്ന വാർത്തയും കേട്ടു ..

തെന്മല ഡാം ജങ്ഷനിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറിയുള്ള എക്കോ ടൂറിസം ഓഫീസിനു സമീപമാണ് ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക കേരള ഫോറെസ്റ് ഡിപ്പാർട്ടമെന്റ് നേരിട്ട് നടത്തുന്ന ഇടിമുഴങ്ങാംപാറ ഒരുദിവസത്തെ താമസത്തിനും ട്രെക്കിങ്ങിനും ഉള്ള രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടുന്നത്. ഇടിമുഴങ്ങാം പാറ സ്റ്റേ കൂടാതെ , റോക് വുഡ് സ്റ്റേ ആൻഡ് ട്രെക്കിങ്ങ് , റോസുമല സ്റ്റേ ആൻഡ് ട്രെക്കിങ്ങ് എന്നീ രണ്ടു പാക്കേജുകൾ കൂടി വേറെ ഉണ്ട്.ഞങ്ങൾ ഇടിമുഴങ്ങാൻപാറ തന്നെ തെരെഞ്ഞെടുത്തു. രണ്ടുപേർ അടങ്ങുന്ന ഒരു സംഘത്തിനു ഏഴായിർത്തി അഞ്ഞൂറ് രൂപയാണ് നിരക്ക്. പിന്നെയുള്ള ഓരോ വ്യക്തിക്കും ആയിരത്തി അഞ്ഞൂറ് രൂപ വെച്ച്. പന്ത്രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ചാർജ് ഇല്ല ( കുട്ടികളുടെ നിരക്കിൽ മാറ്റമുണ്ടാകാം).

ബോട്ടു യാത്രക്ക് മാത്രമായും ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ സൗകര്യങ്ങൾ ഉണ്ട് രാവിലെ ഏഴു മണിക്കും വൈകിട്ട് നാലുമണിക്കും ബോട്ടുസവാരിയുണ്ട് ഒരാൾക്ക് ഇരുന്നൂറ് രൂപയാണ് ചാർജ്. എക്കോ ടൂറിസത്തിന്റെ ബോട്ട് സവാരി വേറെ വലിയ ബോട്ടിൽ നടത്തുന്നുണ്ട് . പക്ഷെ വന്യമൃഗങ്ങളെ അടുത്ത് കാണണമെങ്കിൽ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ബോട്ടിൽ തന്നെ പോകണം .

ഇടിമുഴങ്ങാം പാറയിലേക്കു എത്തിച്ചേരാൻ രണ്ടുവഴികളാണ് ഉള്ളത് , ഒന്ന് തെന്മല എർത്ത് ഡാമിന്റെ അവിടെനിന്നും ഫോറെസ്റ് ഡിപാർട്മെന്റിന്റെ ബോട്ടിൽ നാൽപ്പത്തി അഞ്ചു മിനിറ്റു ഡാമിലൂടെ യാത്രചെയ്ത് ഇടിമുഴങ്ങാം പാറയിൽ എത്താം, രണ്ടാമത്തെത് ട്രെക്കിങ്ങ് ആണ്. തെന്മല ജംഗ്‌ഷനിൽ നിന്നും നിബിഡ വനത്തിലൂടെ , ആനത്താരകളിലൂടെ ഏകദേശം പത്തു കിലോമീറ്റർ ട്രെക്കിങ്ങ്. സ്ത്രീകളും കുട്ടികളുമൊക്കെ ഉള്ളതുകൊണ്ട് ട്രെക്കിങ്ങ് സുരക്ഷിതമല്ല ... ഞങ്ങൾ ബോട്ട് യാത്ര തന്നെ തിരഞ്ഞെടുത്തു. നമ്മളോടൊപ്പം രണ്ടു ഫോറെസ്റ് ഗാർഡുകളും ഒരു പാചകക്കാരനും ഉണ്ടാകും. വെജിറ്റബിൾ ഡിഷസ് ആണ് മെനുവിൽ ..എങ്കിലും നോൺ വെജ് വേണമെന്ന് പറഞ്ഞാൽ അതും റെഡി (നോൺ വെജിനുള്ള പണം എക്സ്ട്രാ കൊടുക്കണം , പാചകക്കാരൻ തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പാടാക്കും) നമ്മുടെ വാഹനങ്ങൾ എക്കോ ടൂറിസം ഓഫീസ് പരിസരത്ത് സുരക്ഷിതമായി പാർക്കുചെയ്യാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആണ് യാത്ര ആരംഭിക്കുന്നത് പിറ്റേന്ന് നാലുമണിയോടുകൂടി തിരിച്ചെത്തും .യാത്ര തുടങ്ങുവാനായി ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ വാഹനത്തിൽ ബോട്ട് ജെട്ടി യിൽ ഡ്രോപ്പ് ചെയ്യും അവിടെ നിന്നും പിന്നെ കാഴ്ചകളുടെ പെരുമഴക്കാലത്തിലേക്കു ബോട്ടിൽ യാത്ര ആരംഭിക്കുകയായി .

ആനകളെ കാണുക എന്ന ആത്യന്തികമായ ലക്ഷ്യമാണ് ഞങ്ങൾക്ക് എല്ലാവര്ക്കും... ബോട്ടു യാത്ര ആരംഭിച്ചുകഴിഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞുകാണും ഒരു പറ്റം കാട്ടുപോത്തിൻ കൂട്ടമാണ് ഞങ്ങളെ വരവേറ്റത് കൂടെ അതിശക്തമായ മഴയും എങ്കിലും ഇടയ്ക്കു ഇടയ്ക്കു വെയിലും മഴയും ഡാമിന്റെ മറുഭാഗത്തേക്കു മാറി മാറി പൊയ്ക്കൊണ്ടിരുന്നു. അന്നാട്ടുകാരനായ ബോട്ട് ഡ്രൈവർ നവാസ് വർഷങ്ങളായി ഡാമിലൂടെ ബോട്ടുസവാരിക്കൂ നേതൃത്വം നൽകുന്ന ആളാണ് ... മഴ ശക്തമായി പെയ്യുന്ന കാരണം വന്യമൃഗങ്ങൾ എല്ലാം കാട്ടി ന്റെ ഉള്ളിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു . ഇടിമുഴങ്ങാം പറ എത്തും വരെയും മറ്റു വന്യ മൃഗങ്ങളെ ഒന്നും കാണാൻ സാധിച്ചില്ല. ബോട്ടുയാത്ര അവസാനിക്കുന്ന അവിടം മുതൽ ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് പോകണം താമസ സ്ഥലത്തേക്ക്. ഡാമിൽ വെള്ളം കൂടുതൽ ഉള്ള സമയം താമസ സ്ഥലം വരെ ബോട്ടു പോകും അല്ലാത്തപ്പോൾ നടത്തന്നെ ശരണം.പുല്ലുകളും കുറ്റിച്ചെടികളും ഇടതൂർന്നു വളർന്നു നിൽക്കുന്ന കാട്ടുവഴികളിലൂടെയും ചതുപ്പുകളിലൂടെയും ഒരു സാഹസിക യാത്ര തന്നെ ആയിരുന്നു.. പോകും വഴി എല്ലാം വലിയ പഴക്കമില്ലാത്ത ആന പിണ്ഡങ്ങൾ ...മിക്കവാറും ദിവസങ്ങളിൽ ആനക്കൂട്ടങ്ങൾ ഇവിടെ കാണാറുണ്ടെന്നും പലപ്പോഴും താമസ സ്ഥലത്തേക്ക് പോ
കുവാൻ കഴിയാതെ കുറെ ഏറെ സമയം ഇവിടെ ചിലവഴിക്കേണ്ടിവന്നിട്ടുണ്ടെന്നും കൂടെയുള്ള ഗാർഡുകൾ പറഞ്ഞു.

നിബിഡ വനത്തിനുള്ളിൽ മനോഹരമായ ഒരു സ്ഥലത്താണ് ഫോറെസ്റ് ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കുവാൻ ചുറ്റിനും ആഴത്തിൽ വലിയ കിടങ്ങ് തീർത്തിട്ടുണ്ട് അതിനു ചുറ്റും വൈദ്യുതി വേലിയും ഉണ്ട് , ഡാമിലെ വെള്ളം കേറി കിടക്കുന്ന വനാതിർത്തിയിലെ തീരത്തായി ആണ് സോളാർ പവറി ൽ വൈദ്യുതീകരിച്ചിരിക്കുന്ന ഈ ഗസ്റ്റ് ഹൗസ്. ഇപ്പോൾ ഡാമിൽ വെള്ളം കുറവുള്ളതുകൊണ്ടു മുന്നിലെ ജലാശയം ഒരു ചതുപ്പായി മാറിയിട്ടുണ്ട് ഇവിടം ഇപ്പോൾ ആനകളുടെ വിഹാര കേന്ദ്രമാണ് എങ്കിലും ഇവിടെ ശല്യമൊന്നും ഇല്ല. പിന്നെ ഒരു കൂട്ടരും കൂടി ഇവിടെ പാർക്കുന്നുണ്ട് ..കുറച്ചു രാജ വെമ്പാലകൾ ...അത് കേട്ടപ്പോൾ വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരുന്ന എല്ലാരും അതിന്റെ മുകളിൽ കേറി നിൽപ്പായി ...രാജ വെമ്പാലകൾ അക്രമകാരികൾ അല്ലെന്നും വളരെ സാധു ജീവികൾ ആണെന്നുമുള്ള ഫോറെസ്റ്റ് ഗാർഡുകളുടെ നീണ്ട വിശദീകരണത്തിൽ എല്ലാവരും ശാന്തമായി...ഗസ്റ്റ് ഹൗസിന്റെ കുറച്ചു മുകളിലായി ഒരു അരുവിയും ഒരു ചെറു വെള്ളച്ചാട്ടവും ഉണ്ട്. ചായ കുടി ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി അങ്ങോട്ട് പോയി കുറച്ചുദൂരം കാട്ടിന്റെ വന്യതയിലൂടെ ലയിച്ചു നടക്കാം മനോഹരമായ ഒരു ചെറിയ ജലപാതം അവിടെ മതിവരുവോളം മുങ്ങി നിവരാം, ഒരു ഫോറെസ്റ് ഗാർഡ് കൂട്ടിനുണ്ടാകും. ഇവിടവും ആനകളുടെ സ്ഥിരം താവളമാണെന്നു അറിഞ്ഞെങ്കിലും ഇത്രയും മനോഹരമായിടത്തുവന്നിട്ടു തിരിച്ചു പോകുന്നതെങ്ങനെ , കുറച്ചുനേരം അവിടെ ചിലവഴിച്ചു. ഇവിടെ നിന്നാണ് താഴെ ഗസ്റ്റ് ഹൗസിലേക്ക് വെള്ളം പൈപ്പുവഴി എത്തിക്കുന്നത് . ആനത്താര കൂടി ആയതിനാൽ പലപ്പോഴും ജല വിതരണ പൈപ്പുകൾ അവകൾ ചവുട്ടി പൊട്ടിക്കാറുണ്ട്.

രണ്ടു ഗസ്റ്റ് ഹൗസുകൾ ആണുള്ളത്, ഒരുവിധം എല്ലാ സൗകര്യങ്ങളോടും കൂടിയവയാണ് . മെറ്റകൾ ഷീറ്റുകൾ കൊണ്ട് ആണ് ഇവകൾ നിർമ്മിച്ചിരിക്കുന്നത്. കുളി കഴിഞ്ഞു വന്നു കുറെ നേരവും എല്ലാവരും കൂടി ഉമ്മറത്തിരുന്നു പാട്ടും കഥകളും ഒക്കെ ആയി സമയം കഴിച്ചു ..വളരെ സഹൃദയരായ രണ്ടു ഗാർഡുകളും പാചകക്കാരനും അവരും ഞങ്ങളോടൊപ്പം കൂടി. ഏകദേശം ഒരു ആര് മണി കഴിഞ്ഞപ്പോൾ തന്നെ കാട് അതിന്ററെ കറുത്ത പടം കൊണ്ട് മൂടി ..എങ്ങും കൂരാക്കൂരിരുട്ട്. സോളാർ ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം .ഈ പ്രദേശത്തെ വന്യമൃഗങ്ങളുടെ സാമീപ്യത്തെ പറ്റി ഞങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. കരടികളെയും, പുലികളെയും, വല്ലപ്പോഴും ഒക്കെ കാണാറുണ്ടെന്നും ആനകളുടെ സ്ഥിരം റൂട്ടാണ് ഇവിടമെന്നും അവർ പറഞ്ഞു .ഇരുട്ട് കൂടുതൽ കനക്കുകയാണ്. എങ്ങുനിന്നൊക്കയോ വന്യമൃഗങ്ങളുടെ ഒച്ചകളും ചീവീടുകളുടെ നിർത്താതെയുള്ള വിളിയും ഈ ശബ്ദത്തിന്റെ എല്ലാം ഭേദിച്ചുകൊണ്ട് ഒരു വൻ ഇടിയോടുകൂടി അതി ശക്തമായ മഴ അവിടെ പെയ്തിറങ്ങി വനത്തിനുള്ളിലെ ഇടിയ്ക്കും മഴയ്ക്കും ആയിരം മഴയുടെ ശക്തിയും മുഴക്കവും ഉണ്ടായിരുന്നു. ആനകളുടെ ചിഹ്നം വിളികൾ അടുത്തടുത്ത് വരുന്നുണ്ട് എങ്കിലും ഞങ്ങൾ ആരും പേടിച്ചില്ല ആ വലിയ കിടങ്‌ കടന്നു ഒരു ജീവിപോലും ഉള്ളിലേക്ക്
വരില്ല എന്നുള്ള ഉറപ്പുണ്ട് മാത്രമല്ല മുന്നിലുള്ള ആ വൈദ്യത വേലിയും. ഏറെ നേരം തിമിർത്തുപെയ്ത മഴ ശമിച്ചു, ഞങ്ങൾ എല്ലാവരും ഡിന്നറും കഴിച്ചു കിടന്നു ...

അതിരാവിലെ തന്നെ എല്ലാവരും ഉറക്കമെഴുന്നേറ്റു , കാടിന്റെ പ്രഭാതം ഒന്ന് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു ...കുറെ ആനപ്പിണ്ടങ്ങൾ ആണ് രാവിലത്തെ കണി.. പ്രഭാത ഭക്ഷണത്തിനു ശേഷം. ട്രെക്കിങ്ങിനു പോകുവാൻ തീരുമാനിച്ചു. ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ആന താരകൾക്കു സാമന്തിരമായി ആണ് ട്രെക്കിങ്ങിനു പോകേണ്ടത്. സ്ത്രീകളെയും കുട്ടികളെയും അവിടെ തന്നെ ഇരുത്തി. ഞാനും പിന്നെ കസിൻ ബ്രതറും എന്റെ മൂത്ത പുത്രനും . വഴികാട്ടിആയി മുന്നേ നമ്മുടെ ഗാർഡ് ചേട്ടനും. മഴ കഴിഞ്ഞുള്ള വനത്തിലൂടെ യുള്ള യാത്ര അതിമനോഹരമായിരുന്നു. ഒരുപാട് പക്ഷിജാലങ്ങളെ കണ്ടു. പലയിടങ്ങളിലും ചൂടാറാതെയുള്ള ആനപ്പിണ്ടങ്ങൾ ...പേര് പോലും കേട്ടിട്ടില്ലാത്ത വലിയ ഭീമാകാരന്മാരായ മരങ്ങൾ മുന്നേ പോകുന്ന ഗാർഡ് കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് തടസ്സങ്ങളെ ഒക്കെ വെട്ടി മാറ്റി മുന്നോട്ടു പോകുന്നു ഞങ്ങൾ പുറകെ. ഉഷ്ണകാലത്തു ആനകൾക്ക് ജലം ലഭ്യമാക്കാനായി നിർമ്മിച്ചിരിക്കുന്ന കാട്ടിലെ കുളത്തിനരുകിൽ ആനകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നിനെയും കാണാൻ കഴിഞില്ല. ഏകദേശം രണ്ടുമണിക്കൂർ കൊണ്ട് ഞങ്ങൾ തിരിച്ചെത്തി. ഉച്ചയ്ക്ക് ഊണും കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ബോട്ട് ഡ്രൈവർ എത്തി. ഏകദേശം മൂന്നുമണിയോട് അവിടെ നിന്നും തിരിച്ചു. പോകും വഴിയും മഴ ഞങ്ങളുടെ അനുഗമിച്ചു പല സ്ഥലങ്ങളിലും കാട്ടുപോത്തിന്റെ കൂട്ടങ്ങളെ കണ്ടു. പലപ്പോഴും ആനയും കാട്ടുപോത്തുകാളും ഡാമിലെ ജലാശയം മുറിച്ചു കടക്കുന്നതിന്റെ വീഡിയോ ചിത്രങ്ങൾ ബോട്ടുഡ്രൈവർ നവാസ് ഞങ്ങൾക്ക് കാട്ടിത്തന്നു.

മനോഹരമായ യാത്രയും അതിസുന്ദരമായ ഒരു ദിനവും കാട്ടിൽ ഞങ്ങക്ക് സമ്മാനിച്ച കേരള ഫോറെസ്റ് ഡിപ്പാർട്മെന്റിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. കാട്ടിലെ താമസം ഏതൊരാൾക്കും ജീവിതത്തിലെ വെത്യസ്തമായ ഒരു അനുഭവം തന്നെ ആയിരിക്കും. മഴഇല്ലാത്ത സമയം നോക്കി ഇനി ഒരിക്കൽ കാട്ടിലെ വീട്ടിൽ താമസിക്കാൻ വരണമെന്ന ആഗ്രഹത്തോടെ ഞങൾ തീരമണഞ്ഞു.

ആനകളെ കാണാൻ സാധിച്ചില്ല എന്നതു മാത്രമാണ് ഈ യാത്രയിലെ ഒരു നഷ്ടം . വഴി പറഞ്ഞുതന്ന സുഹൃത്ത് മൊബൈലിൽ എടുത്ത ചില ആന ചിത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Thenmala eco tourisam
PHONE: 0475-2344800,
Mob. +91 9496344800, 9495344800, 0475-2344855.

Address

Kasaragod
671321

Alerts

Be the first to know and let us send you an email when Diab explorer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Diab explorer:

Share

Category