KSRTC Budget tourism kayamkulam

KSRTC Budget tourism kayamkulam ksrtc kayamkulam യൂണിറ്റിൽ നിന്നും ഉള്ള ഉല്ലാസ യാത്രകളുടെ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കും. contact 9446117774

ആറന്മുള പള്ളിയോടെ സേവാ സംഘവുമായി സഹകരിച്ച് കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഓഗസ്റ്റ് 21ന് രാവിലെ 5 മണിക്ക് പുറപ്പെ...
18/08/2026

ആറന്മുള പള്ളിയോടെ സേവാ സംഘവുമായി സഹകരിച്ച് കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഓഗസ്റ്റ് 21ന് രാവിലെ 5 മണിക്ക് പുറപ്പെടുന്നു

06/08/2026

കായംകുളം KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ റോസ് മല ട്രിപ്പ്

*ഹായ്' അയച്ചാല്‍ മതി... ടിക്കറ്റ് റെഡി!; കെ.എസ്.ആര്‍.ടി.സിയില്‍ എ.ഐ. വാട്സ്ആപ്പ് ടിക്കറ്റിംഗ് ഇന്ന് മുതല്‍*▂▂▂▂▂▂▂▂▂▂▂▂▂...
06/08/2026

*ഹായ്' അയച്ചാല്‍ മതി... ടിക്കറ്റ് റെഡി!; കെ.എസ്.ആര്‍.ടി.സിയില്‍ എ.ഐ. വാട്സ്ആപ്പ് ടിക്കറ്റിംഗ് ഇന്ന് മുതല്‍*
▂▂▂▂▂▂▂▂▂▂▂▂▂▂

കെ.എസ്.ആര്‍.ടി.സിയുടെ ഡിജിറ്റല്‍ യാത്രാസേവനങ്ങളുടെ ഭാഗമായി എ.ഐ. സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന പുതിയ സംവിധാനമാണിത്.
▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂
+91 94470 71021 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ 'ഹായ്' എന്ന് സന്ദേശമയച്ചാല്‍ ചാറ്റ് ആരംഭിക്കും. തുടര്‍ന്ന് യാത്ര ആരംഭിക്കുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, തീയതി, സമയം, യാത്രക്കാരുടെ എണ്ണം എന്നിവ നല്‍കി സര്‍വീസ് തിരയാനും സീറ്റ് ലഭ്യത, നിരക്ക്, ബോര്‍ഡിങ്-ഡ്രോപ്പിങ് പോയിന്റുകള്‍ പരിശോധിക്കാനും പണമടച്ച് ക്യൂ.ആര്‍. കോഡോടുകൂടിയ ഇ-ടിക്കറ്റ് ലഭിക്കാനും കഴിയും. പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ റിസര്‍വേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല.

നിലവിലുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാധാരണ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ജെമിനി ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. യാത്രക്കാരന്‍ സ്വന്തം ഭാഷയില്‍ നല്‍കുന്ന സന്ദേശത്തില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ സംവിധാനത്തിന് കഴിയും. ഗൂഗിള്‍ ഭാഷാ ഡേറ്റാബേസിലുള്ള വിവിധ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാകും.

പൊതുജനങ്ങള്‍ക്കായി എ.ഐ. അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിംഗ് സേവനം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് കെ.എസ്.ആര്‍.ടി.സി.യെന്ന് അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. കെ.എസ്.ആര്‍.ടി.സിയുടെ 24x7 ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ (149) സേവനവും നവീകരിച്ച കൊറിയര്‍ സംവിധാനവും ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു. ഗതാഗത സെക്രട്ടറി ടി.വി. അനുപമ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആറന്മുള വള്ളസദ്യക്കായി ഓഗസ്റ്റ് 10 ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും
28/07/2026

ആറന്മുള വള്ളസദ്യക്കായി ഓഗസ്റ്റ് 10 ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും

2026 ഓഗസ്റ്റ് 2 ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും
28/07/2026

2026 ഓഗസ്റ്റ് 2 ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും

ജൂലൈ 29ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും. അടവി കുട്ടവഞ്ചി സവാരി, ഗവിയിലെ എൻട്രി ഫീസുകൾ, ഗൈഡ്, ഉച്ചഭക്ഷണം ഉൾപ്പെട...
22/07/2026

ജൂലൈ 29ന് കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും. അടവി കുട്ടവഞ്ചി സവാരി, ഗവിയിലെ എൻട്രി ഫീസുകൾ, ഗൈഡ്, ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ₹1650/-

🟩 KSRTC BUDGET TOURISM CELL KAYAMKULAM🌿 പൊൻമുടി ഉല്ലാസയാത്ര 🌿🗓️ യാത്ര തീയതി: July 18✨ സന്ദർശിക്കുന്ന സ്ഥലങ്ങൾ:🌄 പൊൻമുടി🐘...
11/07/2026

🟩 KSRTC BUDGET TOURISM CELL KAYAMKULAM
🌿 പൊൻമുടി ഉല്ലാസയാത്ര 🌿
🗓️ യാത്ര തീയതി: July 18
✨ സന്ദർശിക്കുന്ന സ്ഥലങ്ങൾ:
🌄 പൊൻമുടി
🐘 കാപ്പുകാട് ആന പരിപാലന കേന്ദ്രം
🚣 ബോട്ടിംഗ്
🌊 നെയ്യാർ ഡാം
💰 Bus Charge : ₹950/-
📞 Booking Contact വിനോദ് സി: 9446117774
റെജി എ പി: 9400441002
🌿 പ്രകൃതിയുടെ മനോഹാരിതയും മലനിരകളുടെ തണുപ്പും ആസ്വദിക്കാൻ ഒരു മികച്ച ഏകദിന യാത്ര! �

KSRTC കായംകുളം യൂണിറ്റിൽ നിന്നും ജൂലൈ 24 ന്
10/07/2026

KSRTC കായംകുളം യൂണിറ്റിൽ നിന്നും ജൂലൈ 24 ന്

കായംകുളം-മലക്കപ്പാറ ഉല്ലാസയാത്ര ജൂലൈ 11 ശനിയാഴ്ച    കാട്ടിലെ തണുപ്പ് ആസ്വദിച്ച് ഒരു ദിവസം കൊണ്ട് കാടും മലയും കാട്ടരുവികള...
09/07/2026

കായംകുളം-മലക്കപ്പാറ ഉല്ലാസയാത്ര ജൂലൈ 11 ശനിയാഴ്ച

കാട്ടിലെ തണുപ്പ് ആസ്വദിച്ച് ഒരു ദിവസം കൊണ്ട് കാടും മലയും കാട്ടരുവികളും കാട്ടുമൃഗങ്ങളെയും ഒക്കെ കണ്ട് ഒരു അടിപൊളി യാത്ര ആയാലോ..??

എങ്കിൽ മലക്കപ്പാറയിലേക്ക് പോകാം..ആനവണ്ടിയോടൊപ്പം കുറഞ്ഞ ചിലവിൽ..!!

കെ.എസ്.ആർ.ടി.സി കായംകുളം സംഘടിപ്പിച്ചുവരുന്ന ഉല്ലാസയാത്രകളിൽ ജൂലൈ 11 ശനിയാഴ്ച നടക്കുന്ന മലക്കപ്പാറ ട്രിപ്പിലേക്ക്‌ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്..

തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി-വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ ഏകദേശം 90 കിലോമീറ്ററോളം അകലെ തമിഴ്നാട് അതിർത്തിയിലുള്ള അതിമനോഹരമായ പ്രദേശമാണ് മലക്കപ്പാറ..അതിൽ 60 കിലോമീറ്ററിലധികം അതിമനോഹരമായ കൊടുംവനത്തിനുള്ളിലൂടെയാണ് സഞ്ചരിക്കേണ്ടത്..കെ.എസ്.ആർ.ടി.സി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം ട്രിപ്പുകളിൽ ഏറ്റവും വിജയകരമായ പദ്ധതി ആണ് മലക്കപ്പാറ ഉല്ലാസയാത്ര..ഡാമുകളും,വെള്ളച്ചാട്ടങ്ങളും,വനത്തിന്റെ മനോഹാരിതയും കണ്ട് മലക്കപ്പാറയിലേക്കുള്ള അഞ്ച് മണിക്കൂറോളം നീളുന്ന വനയാത്ര ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത അനുഭവമായിരിക്കും എന്ന് തീർച്ച !!

കായംകുളത്ത് നിന്ന് ആരംഭിക്കുന്ന അതിരപ്പിള്ളി-മലക്കപ്പാറ ഉല്ലാസയാത്രയ്ക്ക് ഒരാൾക്ക് പോയി വരാൻ 1100 രൂപയാണ് ടിക്കറ്റ് ചാർജ്ജ് (ബസ് ചാർജ്ജ് മാത്രം).
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യണ്ടതാണ്..വ്യക്തികൾക്കും സംഘടനകൾക്കും സീറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്യാവുന്നതാണ്

ട്രിപ്പുകൾ ക്യാൻസൽ ആകുന്നത് ഒഴിവാക്കുവാൻ ഉല്ലാസയാത്രകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സീറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്

★കായംകുളം-മലക്കപ്പാറ ഉല്ലാസയാത്ര
●ജൂലൈ 11 ശനിയാഴ്ച രാവിലെ 4 മണിക്ക്

★സന്ദർശിക്കുന്ന സ്ഥലങ്ങൾ
● അതിരപ്പിള്ളി വെള്ളച്ചാട്ടം
● വാഴച്ചാൽ വെള്ളച്ചാട്ടം
● ചാർപ്പ വെള്ളച്ചാട്ടം
● ലോവർ ഷോളയാർ ഡാം വ്യൂ പോയിന്റ്
● മലക്കപ്പാറ
● ഷോളയാർ ഡാം

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക

9446117774 : വിനോദ് C
9400441002 : റെജി A P

KSRTC കായംകുളം ❤️
9188933754

01/07/2026

Budget Tour Letchmi Estate

Address

KSRTC
Kayamkulam
690502

Website

Alerts

Be the first to know and let us send you an email when KSRTC Budget tourism kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share