Cherai

Cherai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherai, Tour Agency, cherai, Kochi.

16/08/2016
26/12/2014
വിജയദശമി ആശംസകല്
03/10/2014

വിജയദശമി ആശംസകല്

പറവൂര്‍ മൂകാംബിക ക്ഷേത്രക്കുളം വറ്റിച്ചപ്പോള്‍ നാണയക്കൂമ്പാരംപറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ കുളം വറ്റിച്ചപ്പോള്‍ വെള്ളത്...
22/04/2014

പറവൂര്‍ മൂകാംബിക ക്ഷേത്രക്കുളം വറ്റിച്ചപ്പോള്‍ നാണയക്കൂമ്പാരം
പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ കുളം വറ്റിച്ചപ്പോള്‍ വെള്ളത്തിന്റെയും ചളിയുടെയും കൂടെ പുറത്തെത്തിയത് ഒരുലക്ഷത്തിലധികം രൂപയുടെ നാണയത്തുട്ടുകള്‍. നാലുകെട്ടിനു നടുവിലെ ക്ഷേത്രക്കുളത്തിലെ മീന്‍ ചത്തുപൊങ്ങിയതിനെത്തുടര്‍ന്നാണ് ക്ഷേത്ര ഉപദേശകസമിതി വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്. അമ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് തിങ്കളാഴ്ച പുലര്‍ച്ചെ കുളം വറ്റിക്കാന്‍ ആരംഭിച്ചത്. രാവിലെ അഞ്ചിനു തുടങ്ങിയ വറ്റിക്കല്‍ പകല്‍ മൂന്നുവരെ തുടര്‍ന്നു. കുളത്തിനു നടുവിലെ ക്ഷേത്രത്തിലേക്ക് നടപ്പാലത്തിലൂടെ പോകുന്ന വിശ്വാസികള്‍ കുളത്തിലെ താമരയിലകളില്‍ എറിഞ്ഞ നാണയത്തുട്ടുകളാണ് വറ്റിക്കുന്നതിനിടെ പുറത്തെത്തിയത്. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള കുളത്തില്‍നിന്ന് ഉപയോഗത്തിലില്ലാത്ത കാശ്, ഒരുപൈസ, രണ്ടുപൈസ, മൂന്നു പൈസ, അഞ്ചുപൈസ, 10 പൈസ, 20 പൈസ, 25 പൈസ തുട്ടുകളും ഇപ്പോള്‍ ഉപയോഗത്തിലുള്ള മറ്റു തുട്ടുകളും ലഭിച്ചു. നാണയബാഹുല്യം ക്ഷേത്ര ഭാരവാഹികളെയും അമ്പരപ്പിച്ചു. നാണയത്തുട്ടുകള്‍ പ്രതീക്ഷിച്ചതിലേറെയുണ്ടെന്ന് ക്ഷേത്രം ഉപദേശകസമിതി അംഗം ജി നാരായണന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് പറവൂര്‍ മൂകാംബികക്ഷേത്രം. നാണയത്തുട്ടുകള്‍ക്കു പുറമെ ചെറിയ മണിവിളക്കുകളും മണികളും കുടകളു നിലവിളക്കുകളും ലഭിച്ചു. നാണയത്തുട്ടുകള്‍ ചൊവ്വാഴ്ച എണ്ണിത്തിട്ടപ്പെടുത്തുമെന്നും ലക്ഷംരൂപയോളം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ പറഞ്ഞു. - See more at: http://www.facebook.com/welcome2cherai

Address

Cherai
Kochi
683514

Alerts

Be the first to know and let us send you an email when Cherai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cherai:

Share

Category