WhyIndia Travel and Tourism Pvt Ltd

WhyIndia Travel and Tourism Pvt Ltd Why India Travel & Tourism Pvt. Ltd is one of the incomparable and unsurpassed Destination managemen

Ltd is one of the incomparable and unsurpassed Destination management companies based in Cochin(Kerala) with Branches in Mumbai, Adoor & Kanyakumari and associated offices in Trivandrum, Hyderabad, Delhi, Oman, Qatar, Saudi Arabia & United Arab Emirates. A professionally managed company, functioning under the Indian Company’s Act, Why India Travel & Tourism Pvt. Ltd possesses extensive knowledge,

expertise and resources to provide information, pricing, availability, and booking facility for domestic and international air travel, hotel bookings, holiday packages, meetings & conferences, buses, and car rentals to render remarkably best services to our clients in the stipulated budgets. As the company is focused on customizing programs and tours for the client, we are flexible in our arrangements. We do our utmost to provide for our client's special interest. We are always putting our client in focus and our keywords in everything we do includes Creativity, Quality, Know How and Value for Money.

28/07/2019

ഭവനരഹിതർക്ക് വീടുപണിയാൻ #കോഴഞ്ചേരി വില്ലേജിൽ മേലേപീടികയിൽ ജോൺ മാത്യൂസും കുടുംബവും സർക്കാരിലേക്ക് ഭൂമി സൗജന്യമായി നൽകി. തന്റെ 36 സെന്റിൽനിന്ന്‌ 16 സെന്റാണ് അദ്ദേഹം നൽകിയത്.

ഭൂമി വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം കളക്ടറേറ്റിലെത്തി ജോൺ മാത്യൂസ്, ജില്ലാ #കളക്ടർ പി.ബി.നൂഹിന് കൈമാറി. ജില്ലയിലെ വീടില്ലാത്ത പരമാവധി പേർക്ക് ഈ ഭൂമിയിൽ വീടുവെച്ചുനൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഭവനരഹിതർക്ക് വീടുപണിയാനുള്ള സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് ഭൂമി കൈമാറി ഫ്ളാറ്റ് സമുച്ചയം പണിയാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോൺ മാത്യുസിനെയും കുടുംബത്തെയും ജില്ലാ കളക്ടർ അനുമോദിച്ചു. 33 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് ജോൺ മാത്യൂസ്. ഭാര്യ റെനി സൂസൻ മാത്യു #യുഎഇ.യിൽ അധ്യാപികയാണ്. കോഴഞ്ചേരി വില്ലേജ് ഓഫീസർ സരളാദേവി, ജൂനിയർ സൂപ്രണ്ടുമാരായ പി.ജി.എബ്രഹാം, ഷാലികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

29/04/2019
08/03/2019

ഇതാണ് നമ്മുടെ ഇന്ത്യ!
വനിതാദിനത്തിൽ Air India യുടെ 52 വിമാനങ്ങൾ പറത്തുന്നത് ഇന്ത്യൻ വനിതകൾ. പൈലറ്റ് ഉൾപ്പെടെ എല്ലാ ജീവനക്കാരും വനിതകൾ. 12 international & 40 domestic flights.
അതും ഇന്റർനാഷണൽ സർവീസ് എവിടേക്കാണെന്നു അറിയണ്ടേ? ദാ കാണു!

Delhi-Sydney, Mumbai-London, Delhi-Rome, Delhi-London, Mumbai-Delhi-Shanghai, Delhi-Paris, Mumbai-Newark, Mumbai-New York, Delhi-New York, Delhi-Washington, Delhi-Chicago, and Delhi-San Francisco.

08/02/2019

ഇതൊരു കളിയിലെ ചിത്രങ്ങളാണ്. നമ്മളെ കളിക്കാരാക്കി, പ്രകൃതി റഫറിയായ ഒരു കളി.

ഫെബ്രുവരി 2018
150000 പേർക്കിരിക്കാവുന്ന ഓലമെടഞ്ഞ പന്തലുള്ള ചരിത്രപ്രസിദ്ധമായ നമ്മുടെ മാരാമൺ കൺവൻഷൻ പമ്പയുടെ വിരിമാറിൽ നടത്തപെടുന്നു.

ആഗസ്റ്റ് 2018
നാലുമാസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് പ്രകൃതി ഒരുമ്പെട്ടിറങ്ങി പമ്പയെയും കരകളെയും മുക്കിപ്പിഴിഞ്ഞു ഒരുപാടു ബുദ്ധിമുട്ടിച്ച ഏഴുദിവസങ്ങളിലെ ഒരുചിത്രം.

പക്ഷെ ഈ കളിയിൽ ജയിച്ചത് നമ്മളായിരുന്നു. അത് അങ്ങനെയല്ലേ പാടുള്ളു!

Photo: Shiju Balan Kozhencherry

18/12/2018
13/10/2018
06/10/2018

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം മാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിയും നമ്മുടെ സുഹൃത്തും ആയ റോണി എം. സ്‌കറിയക്ക് ആശംസകൾ!

03/10/2018

സംസ്ഥാനത്ത് വീണ്ടും ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് കേരള തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂന മര്‍ദ്ദത്തിന്റെ തീവ്രത വര്‍ദ്ധിച്ചാല്‍ വെള്ളപ്പൊക്കത്തിനും കാരണമാകും. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനമായി. കടലോര പ്രദേശങ്ങളിലും പുഴയോര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.

06/06/2018

കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്ബനി സ്ഥിരീകരിച്ചു. കാട്ട് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധിയായ കാലാഅസാര്‍ എന്നറിയപ്പെടുന്ന കരിമ്ബനി ബാധിച്ച്‌ ഒരാള്‍ ചികിത്സയിലാണ്​. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കുന്നുപുറത്ത് വീട്ടില്‍ വിലാസിനിയുടെ മകന്‍ ഷിബു (39)ആണ്​ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്.

കഴിഞ്ഞ ഇരുപത് ദിവസം മുമ്ബാണ് പനിബാധിച്ച്‌ അവശയായ ഷിബു ആശുപത്രിയില്‍ ചികിത്സ തേടിയത്. കടുത്ത വയറു വേദേനയും അവശതയുമായിരുന്നു രോഗലക്ഷണം. എന്നാല്‍ ആശുപത്രിയില്‍ പരിശോധനയില്‍ ക്യാന്‍സര്‍ അണോ എന്ന സംശയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ റീജീണല്‍ ക്യാന്‍സര്‍ സ​െന്‍ററിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഷിബുവില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ ഇവിടെ നടന്ന വിധഗ്​ദ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുകയും കൊല്ലം ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് വിവരം കൈമാരുകയുമായിരുന്നു.

ഇന്നലെ മെഡിക്കല്‍ ആഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദര്‍ശിച്ച്‌ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വനത്തില്‍ കണ്ടുവരുന്ന മണലീച്ച എന്നപേരില്‍ അറിയപ്പെടുന്ന ഒരുതരം ഈച്ചകളാണ് കരിമ്ബനി പടര്‍ത്തുന്നതെന്നാണ് മെഡിക്കല്‍ സംഘത്തി​​െന്‍റ വിലയിരുത്തല്‍.

പ്രദേശത്ത് നിന്ന് ഇവകളിലൊന്നിനെ പിടികൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വനം വകുപ്പ്, കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം വാര്‍ഡ് ശുചിത്വസമിതി എന്നിവരുടെ യോഗം അടിയന്തിരമായ് വിളിച്ച്‌ ചേര്‍ത്ത് മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങി. ശുചീകരണ പ്രവര്‍ത്തനം നടത്തി ഈച്ചയുടെ കടി ഏല്‍ക്കാതെ സൂക്ഷിക്കുന്നതിനായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

02/03/2017
22/02/2017

Why India Travel & Tourism Pvt. Ltd is one of the incomparable and unsurpassed Destination managemen

Address

S. A. Road
Kochi
682016

Alerts

Be the first to know and let us send you an email when WhyIndia Travel and Tourism Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category