Koothattukulam (കൂത്താട്ടുകുളം)

  • Home
  • India
  • Kochi
  • Koothattukulam (കൂത്താട്ടുകുളം)

Koothattukulam (കൂത്താട്ടുകുളം) Junction of 3 districts(Ernakulam,Kottayam & Idukki),Rekthasaakshikalude bhoomi & Spice centre of Ke Road-Kerala's 1st State Highway:SH -1).

Wikipedia: Koothattukulam is situated in the South East corner of Ernakulam district in Kerala, South India.The town lies 50km south east of Kochi City, 35 Kilometers from Kottayam town and lies on the Main Central Road (M.C. It is a junction of three districts: Ernakulam, Kottayam and Idukki. Koothattukulam has a large population of Syrian Christians. It covers an area of 2318.71 hectares. Most p

eople are engaged in agriculture, farming and trading, with the main cash crops being rubber, paddy, coconut, areca nut, ginger, turmeric, 'kacholam' and pepper. Fore more information about this beautiful place visit,
www.charithrabhumi.blogspot.com

കൂത്താട്ടുകുളം സ്വദേശിയായ സിനിമാ നിർമ്മാതാവ്പി. കെ. ആർ. പിള്ള അന്തരിച്ചു: 🙏•••••••••••••••••••ഷിര്‍ദ്ദിസായി ക്രിയേഷന്‍സ്...
16/05/2023

കൂത്താട്ടുകുളം സ്വദേശിയായ സിനിമാ നിർമ്മാതാവ്
പി. കെ. ആർ. പിള്ള അന്തരിച്ചു: 🙏
•••••••••••••••••••

ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളൾ നിർമ്മിച്ച പി. കെ. ആർ. പിള്ള 89-ാം വയസ്സിൽ വിട പറഞ്ഞു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു. സ്ഥാവര സ്വത്തുക്കളും തന്റെ സിനിമകളുടെ അവകാശങ്ങളും എല്ലാം കൈവിട്ടു പോയി.

വാർദ്ധക്യവും രോഗവും ‌ചേർന്ന് മായ്ച്ചുകളഞ്ഞ ഓർമ്മകളിൽ നിന്ന് തന്റെ അടുത്ത സുഹൃത്തുക്കളെ പോലും തിരിച്ചറിയാനാവാതെ ബുദ്ധിമുട്ടോടെയാണ് ഈ സിനിമാ നിർമ്മാതാവ് വിടവാങ്ങിയത്.
🌏

കൂത്താട്ടുകുളം, 'പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള' എന്ന പി.കെ.ആർ. പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. എളിയ തോതിൽ തുടങ്ങിയ ബിസനസ് 'സ്റ്റാർനൈറ്റ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്' എന്ന വലിയ കമ്പനിയായി ഉയർന്നു. കുതിരപ്പന്തയ തല്പരനായ അദ്ദേഹത്തിന് മുബൈയിൽ 26 'റേസ് കോഴ്‌സുകൾ ' ഉണ്ടായിരുന്നു.

ഷിർദി സായി ബാബയുടെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം കൂത്താട്ടുകുളത്ത് തന്റെ വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും അതേ പേരിൽ ഒരു ഓഡിറ്റോറിയവും നിർമ്മിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ Brio Convention Centre ആയതു .

മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു.

12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമാക്കിയത്.
🌏

20 വർഷത്തിനിടെയാണ് 22 സിനിമകൾ പി. കെ. ആർ. പിള്ള നിർമ്മിച്ചത്.

1984-ല്‍ നിര്‍മ്മിച്ച 'വെപ്രാളം' ആയിരുന്നു പി കെ ആര്‍ പിള്ളയുടെ ആദ്യചിത്രം. ഇതിൽ ഒരു പ്രധാന വേഷം പിള്ള ചെയ്തിട്ടുണ്ട്. 'തത്തമ്മേ പൂച്ച പൂച്ച' (1984) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. പിന്നീട്, തുടക്കത്തിൽ സൂചിപ്പിച്ച ചിത്രങ്ങൾക്കു പുറമെ, ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ പിള്ള നിര്‍മ്മിച്ചു.
🌏

ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ സരോജം ഒരു അപകടത്തിൽ മരിച്ചപ്പോൾ രണ്ടാം വിവാഹം ചെയ്തു: ഭാര്യ രമ. ഈ വിവാഹത്തിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്. (രാജേഷ്, പ്രീതി, സാജു, സിദ്ധു). ഇവരിൽ നടനായിരുന്ന അദ്ദേഹത്തിന്റെ മകൻ സിദ്ധു 2018-ൽ മരിച്ചു. (സിദ്ധുവിനെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.)

"മോൻ സിദ്ധു മരിച്ചതോടെ ഓർമ്മ നഷ്ടമായി. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു. കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല." ഭാര്യ രമ ഏതാനും വർഷം മുമ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
____________
Courtesy: ആർ. ഗോപാലകൃഷ്ണൻ | 2023 മേയ് 16

03/05/2021

വീഡിയോയിൽ കാണിച്ചിരിക്കുന്ന വാഹനം M C റോഡ് വഴി കടന്നുപോകേണ്ടതിനാൽ ഇന്നു രാത്രി 9 pm മുതൽ കൂത്താട്ടുകുളം ഇലക്ട്രിസിറ്റി സബ് സ്റ്റേഷനു കീഴിൽ വൈദ്യുതി തടസ്സപ്പെടും. മേൽ വാഹനം ചോരക്കുഴി കടക്കുന്നതു വരെയായിരിക്കും വൈദ്യുതി ബന്ധം വിഛേദിക്കുന്നത് .

07/05/2020

ഇതാവണമെടാ പോലീസ് ; കൂത്താട്ടുകുളത്ത് കൂട്ടം കൂടി പ്രതിഷേധിച്ച അന്യ സംസ്ഥാന തൊഴിലാളികൾക്കെതിരെ പോലീസ് ലാത്തി ചാർജ് നടത്തി.(Climax കാണാൻ മറക്കരുത് 😍😍 )

തമിഴ്‌നാട്ടിൽ നിന്നും കോവിഡ് ബാധിതനായ ലോറി ഡ്രൈവർ കൂത്താട്ടുകുളത്തെ മുട്ട വ്യാപാര സ്ഥാപനത്തിൽ വന്നതിനെ തുടർന്ന് അതീവ ജാഗ്രത നിലനിൽക്കെയാണ് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി കൂട്ടമായി രംഗത്തെത്തിയത്.ഇന്നലെയും ഇതുപോലെ ടൗണിൽ സംഘടിച്ചെത്തിയ ഇവരെ അനുനയിപ്പിച്ചു വിട്ടിരുന്നു. ഇത് വക വയ്ക്കാതെ ഇന്ന് വീണ്ടും കൂടുതൽ ആളുകളുമായി ഇവർ മാർക്കറ്റ് റോഡിൽ കൂട്ടംകൂടുകയായിരുന്നു. കൂടുതൽ പോലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസിനെതിരെ തട്ടി കയറിയതോടെ രംഗം വഷളയി,പോലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. വാട്ട്സാപ്പ് വഴി തൊഴിലാളികളെ സംഘടിപ്പിച്ച ആളെ വീട്ടിൽ നിന്നും പിടിച്ചിറക്കി കൈകാര്യം ചെയ്തതോടെ എല്ലാം ശാന്തമാകുകയും ചെയ്തു.

കിണർ അപകടങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.==================================കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് ഉള്ള...
20/03/2020

കിണർ അപകടങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
==================================
കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് ഉള്ളിൽ വായു ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അതിനായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന്‌ ഉപയോഗിക്കുന്ന ബക്കറ്റിൽ പകുതി മണ്ണ് നിറച്ച് അതിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ച ശേഷം ആ ബക്കറ്റ് സാവധാനം കിണറ്റിലേക്ക് ഇറക്കുക. കിണറിന്റെ താഴെ എത്തുന്നതുവരെ മെഴുകുതിരിയുടെ തിരി കെട്ടില്ല എങ്കിൽ മാത്രമേ കിണറിനുള്ളിൽ ഓക്സിജൻ ഉണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.
തിരി കെട്ട് പോയി എങ്കിൽ ഒരു കാരണവശാലും കിണറ്റില് ഇറങ്ങാൻ നിൽക്കരുത്. അത് അപകടകരമാണ്.
തെങ്ങിന്റെ ഒരു ഓല എടുത്ത് ബക്കറ്റ് കെട്ടിയിരിക്കുന്ന കയറിൽ കെട്ടി ഓല വളരെ വേഗത്തിൽ കിണറിന്റെ ഉള്ളിലേക്ക് ഇറക്കുക തുടർന്ന് ഓല മുകളിലേക്ക് വലിച്ചു കയറ്റുക. ഇൗ പ്രവർത്തി ആറോ ഏഴോ പ്രാവശ്യം കൂടി ആവർത്തിക്കുക അതോടൊപ്പം ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് കിണറിന്റെ ഉള്ളിലേക്ക് തളിച്ചു കൊടുക്കുകയും ചെയ്താൽ കിണറിന്റെ ഉള്ളിലേക്ക് വായു സഞ്ചാരം ഉണ്ടാകും. ഇനി വീണ്ടും മെഴുകുതിരി പ്രയോഗം ആവർത്തിക്കുക. ഇപ്പോൾ മെഴുകുതിരി കെട്ട് പോകില്ല കാരണം ഓക്സിജൻ ഉണ്ട്. ഇങ്ങനെ വായു ഉണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടു മാത്രം കിണറിൽ ഇറങ്ങാൻ ശ്രമിക്കാവു. ഇറങ്ങുമ്പോൾ ഒറ്റക്ക് ഇറങ്ങാതെ ജോഡിയായി മാത്രം ഇറങ്ങുക അതോടൊപ്പം മുകളിൽ ആരെയെങ്കിലും സഹായത്തിനു നിർത്തുക. ഇറങ്ങുമ്പോൾ സേഫ്റ്റിക്കായി ഒരു വടം(കയർ) ശരീരത്തിന്റെ അരയുടെ ഭാഗത്ത് കെട്ടി മുകളിൽ നിൽക്കുന്ന ആളുടെ കൈയ്യിൽ നൽകുക. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉടനടി ഫയർ ഫോഴ്സിന്റെ സഹായം തേടുക.
പ്രത്യേകം ശ്രദ്ധിക്കുക : ബക്കറ്റിൽ മെഴുകുതിരി മാത്രം ഉപയോഗിക്കുക, മറ്റ് ഒരു വസ്തുവും ഉപയോഗിക്കരുത് കാരണം ഇൗ വസ്തുക്കളിൽ നിന്നുള്ള പുക കിണറിന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന അവസ്ഥ ഉണ്ടാകും തന്മൂലം വിഷവായു കിണറിന്റെ ഉള്ളിൽ നിറയുന്നു. ഇത് കൂടുതൽ അപകടകരമായി ഭവിക്കും.
ഇത് പ്രാഥമികമായ ഒരു മുൻകരുതൽ എന്ന നിലക്ക് പോസ്റ്റ് ചെയ്യുന്നതാണ്. എപ്പോഴും അടുത്തുള്ള ഫയർ സ്റ്റേഷനിൽ അറിയിച്ച് അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാൻ ശ്രമിക്കുക.
----------------------------------------------------------------
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ഫയർ സ്റ്റേഷൻ കൂത്താട്ടുകുളം
ഫോൺ നമ്പർ - 0485 2275103, 2275101.
------------------------------------------------------------------

Special Offer !
09/03/2020

Special Offer !

*കൂത്താട്ടുകുളത്ത്  ഇനി മുതൽ മുതൽ "ഭിക്ഷാടകർക്ക് പൂർണ്ണ നിരോധനം " ഇത് നമ്മൾ കൂത്താട്ടുകുളംകാരുടെ ഉറച്ച  തീരുമാനമാണ്.*💯💯💯...
07/03/2020

*കൂത്താട്ടുകുളത്ത് ഇനി മുതൽ മുതൽ "ഭിക്ഷാടകർക്ക് പൂർണ്ണ നിരോധനം " ഇത് നമ്മൾ കൂത്താട്ടുകുളംകാരുടെ ഉറച്ച തീരുമാനമാണ്.*
💯💯💯💯💯💯💯💯💯

ഇനി മുതൽ കടകളിൽ നിന്നോ വീടുകളിൽ നിന്നോ ഒരു ഭിക്ഷാടകാർക്കും ഒരു സഹായവും നൽകേണ്ടതില്ല.

വർദ്ധിച്ചുവരുന്ന ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങൾ നമ്മുടെ കുട്ടികളുടെയും ഒറ്റക്ക് താമസിക്കുന്ന ആളുകളെ തേടി എത്തുന്ന അപകടങ്ങൾ നമ്മുക്ക് ഒറ്റകെട്ടായി നേരിടാൻ സാധിക്കും .ഈ ഇടയായി ഈ മാഫിയയുടെ പ്രവർത്തനം വളരെയധികം കൂടുതൽ ആയി കാണപ്പെടുന്നു,മറ്റു നാട്ടിൽ നിന്നും ചികിത്സാ സഹായം ചോദിച്ചു വരുന്നവരെ സർക്കാരിന്റെ ചികിത്സാ സഹായം നൽകാൻ അധികാരികളുടെ മുൻപിൽ എത്തിക്കുക. ആയതിനാൽ പ്രിത്യകിച്ചു ബുധനാഴ്ച ദിവസങ്ങളിൽ ഭിക്ഷ യാചിച്ച് കൂത്താട്ടുകുളത്തെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന അന്യ സംസ്ഥാന യാചകർക്ക് കൂത്താട്ടുകുളത്തെ *വ്യാപാരി വ്യവസായി സമിതി ഒരു സഹായവും നൽകരുത് എന്ന് അറിയിപ്പ് നൽകി.*

ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കിൽ *കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ* ഭക്ഷണത്തിനുള്ള സൗജന്യ കൂപ്പൺ ലഭ്യമാണ് , മരുന്നാണ് ആവശ്യമെങ്കിൽ *കൂത്താട്ടുകുളം ഗവണ്മെന്റ് ആശുപത്രിയിലേക്ക്* അയക്കുക.

ദയവായി ഈ തീരുമാനം കൂത്താട്ടുകുളത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുക.Please share.

അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് വ്യവസായപാർക്ക് വരുന്നു...   സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോ...
24/01/2020

അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് വ്യവസായപാർക്ക് വരുന്നു...

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ചുവട് പിടിച്ച് അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഫെബ്രുവരി ആദ്യ വാരം കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിക്കും .2017 ൽ ഈസി ഓഫ്‌ ഡൂയിങ് ബിസിനസ്സ് ന്റെ ഭാഗമായി സ്വകാര്യപാർക്കുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് 13 ഏക്കർ സ്ഥലത്ത് 2 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽഡിംഗാണ് ചെറുകിട വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോപാർക്കാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രമോട്ടേർഴ്‌സ്.

50 ചെറുകിട കന്പനികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് അഗ്രോപാർക്ക് വ്യവസായ പാർക്കിലുള്ളത്. വ്യവസായങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കാന്റീൻ & ഹോസ്റ്റൽ സൗകര്യങ്ങൾ, ബോർഡ് റൂം, സെമിനാർ ഹാൾ, ജനറേറ്റർ ബാക്ക് അപ്പ് എന്നിവയ്‌ക്കൊപ്പം ലൈസൻസിംഗ് ഹെൽപ് ഡെസ്‌ക്, സ്റ്റാഫ് റിക്രൂട്ടിംഗ് സെൽ, കന്പനി രെജിസ്‌ട്രേഷൻ സൗകര്യം, മാർക്കറ്റിങ്, എക്സിബിഷൻ സൗകര്യം എന്നിവയും ലഭ്യമാകും.

വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ സൗകര്യവും അതിനാവശ്യമായ രേഖകൾ തയാറാക്കി നൽകുന്നതിനുള്ള സഹായവും ക്രീയേറ്റീവ് ഏഞ്ചൽസ് നിക്ഷേപ പ്ലാറ്റ്ഫോമിലൂടെ തദ്ദേശീയരായ ഇൻവെസ്റ്റർമാരുടെ വ്യാവസായിക നിക്ഷേപങ്ങളും സംരംഭകർക്ക് ലഭിക്കും. സംരംഭകർക്ക് താങ്ങാവുന്ന നിരക്കിലുള്ള വാടക നിരക്കുകളാണ് വ്യവസായപാർക്കിലുള്ളത്.

സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥ

കേരളത്തിൽ രൂപപ്പെടുന്ന സുസ്ഥിര വ്യാവസായിക വളർച്ചക്ക് വിഘാതം നിൽക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം വ്യവസായ പാർക്കുകളിലെ സ്ഥല ലഭ്യതക്കുറവാണ്. ടി കുറവ് പരിഹരിക്കാൻ സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെ ചെറുകിട വ്യവസായ പാർക്ക് പ്രവർത്തനം ആരംഭിക്കുകയാണ്. അഗ്രോപാർക്കിന്റെ ചെറുകിട വ്യവസായപാർക്കിൽ ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്കും വികസനത്തിനും ഉതകുന്ന സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. ഇത് പരസ്‌പരം പങ്കുവയ്‌ക്കുന്നതിനും കൂട്ടായിവളരുന്നതിനും സംരംഭകരെ പ്രാപ്തനാക്കും.

ബുക്കിങ്ങിന് 04852242310, 9495594199

13/12/2019

ഇടുക്കിയിലെ 3 സ്കൂൾ കുട്ടികൾ ചേർന്ന് തകർന്ന റോഡ് നന്നാക്കിയെടുത്തു;

ഇതൊക്കെ കാണുമ്പോഴാണ് മുറ്റത്തെ പുല്ല് പറിക്കാൻ പോലും മനസ്സില്ലാത്ത നമ്മുടെയൊക്കെ അവസ്ഥ ആലോചിച്ചു പോകുന്നത്. ഇവരൊക്കെയാണ് വരും തലമുറയുടെ കരുതൽ. അടിച്ചു കേറി വാ മക്കളേ 😍😍

രാത്രി 8 മണിക്ക് ശേഷം കൂത്താട്ടുകുളം മേഖലയിൽ Kerala Vision ൻറെ Broadband വേഗത സ്ഥിരമായി കുറയുന്നതായി ആളുകൾ പരാതി പറയുന്ന...
07/07/2019

രാത്രി 8 മണിക്ക് ശേഷം കൂത്താട്ടുകുളം മേഖലയിൽ Kerala Vision ൻറെ Broadband വേഗത സ്ഥിരമായി കുറയുന്നതായി ആളുകൾ പരാതി പറയുന്നു (10 മണിക്ക് ശേഷം വേഗത തീരെയില്ലാതാകുന്നു ) .മാത്രവുമല്ല അടിക്കടി തടസം നേരിടുന്നതും പതിവായിരിക്കുന്നു. Kerala Vision ന്റെ കൂത്താട്ടുകുളം distributor ആയ KC Vision (Koothattukulam Cable Vision) ന്റെ ഓഫീസിൽ പരാതി കൊടുത്താൽ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം വേഗത കൂടുകയും പിന്നീട് പഴയ പടി ആകുകയുമാണ് പതിവ്. ഇതേ അനുഭവമാണ് നിങ്ങൾക്കും തോന്നുന്നതെങ്കിൽ Kerala Vision ൻറെ Area Distributor ആയ Drishya News ന്റെ താഴെ കാണുന്ന നമ്പറിൽ പരാതിപ്പെടുക. പണം കൊടുത്തിട്ടും നമുക്ക് വേണ്ട സർവീസ് പൂർണ്ണമായി ലഭിക്കുന്നില്ലെങ്കിൽ ചോദിച്ചു വാങ്ങുക എന്നത് നമ്മുടെ അവകാശമാണ്...ഇനിയും സഹിച്ചിരിക്കാതെ ഇതിനെതിരെ എല്ലാ ഉപഭോക്താക്കളും പ്രതികരിക്കുക.

Drishya News, Paika. Mob : 9 7 4 5 0 6 8 4 2 4

എന്റെ ആദ്യത്തെ പോലീസ് സ്‌റ്റേഷൻ സന്ദർശനം. ഇന്ന് ഞാനും ഭർത്താവും കൂടി കൂത്താട്ടുകുളം പോലിസ് സ്റ്റേഷനിൽ പോയി.ഞങ്ങളുടെ റേഷൻ...
06/07/2019

എന്റെ ആദ്യത്തെ പോലീസ് സ്‌റ്റേഷൻ സന്ദർശനം. ഇന്ന് ഞാനും ഭർത്താവും കൂടി കൂത്താട്ടുകുളം പോലിസ് സ്റ്റേഷനിൽ പോയി.ഞങ്ങളുടെ റേഷൻ കാർഡ് നഷ്ടപ്പെട്ടു പോയി ഡൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് വേണ്ടി ലോസ് ഓഫ് റേഷൻ കാർഡ് സർട്ടിഫിക്കേറ്റിന് വേണ്ടിയാണ് പോയത് .ഞങ്ങൾ കയറി ചെന്നയുടനെ 2 ഉദ്യോഗസ്ഥർ ചോദിച്ചു എന്താണ് വേണ്ടത് എന്ന് ഞങ്ങൾ കാര്യം പറഞ്ഞു അപ്പോൾ ഞങ്ങളുടെ അപേക്ഷ വാങ്ങി നോക്കിയിട്ട് ഇങ്ങനെ അല്ല എഴുതേണ്ടതെന്നും എഴുതേണ്ട വിധവും കൃത്രിമായി പറഞ്ഞു തന്നിട്ട് എഴുതാനുള്ള പേപ്പറും തന്നു. അപ്പോൾ 2 ഉയർന്ന ഉദ്യോഗസ്ഥരും വന്ന് കാര്യം അന്വേഷിച്ചു. അവരും വളരെ സൗഹൃദ പുർവ്വം പെരുമാറി. ഇതിന് മുൻപ് പല സർക്കാർ ഓഫീസുകളിലും പോയിട്ടുണ്ടെങ്കിലും ഇത്രയും സ്നേഹപൂർവ്വമായ ഇടപെടൽ ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഇതായിരിക്കണം പോലീസ് സ്റ്റേഷൻ . ഞങ്ങളുടെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഒരു യഥാർതഥ ജനമൈത്രി പോലീസ് സ്റ്റേഷൻ ആയിരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനിക്കാം. കൂത്താട്ടുകുളം പോലിസ് സ്റ്റേഷനിലെ എല്ലാ നല്ലവരായ ഉദ്യോഗസ്ഥർക്കും ഒരായിരം നന്ദിയും ഭാവുകങ്ങളും നേരുന്നു .

Courtesy : Bincy Joshy

വന്നു വന്നു ഒരീച്ച പറന്നാൽ കറണ്ട് പോണ അവസ്ഥയാ, ആരോട് പറയാൻ ആര് ചോദിക്കാൻ 😠😠Troll Created by :Josh A Vannilam
13/06/2019

വന്നു വന്നു ഒരീച്ച പറന്നാൽ കറണ്ട് പോണ അവസ്ഥയാ, ആരോട് പറയാൻ ആര് ചോദിക്കാൻ 😠😠

Troll Created by :Josh A Vannilam

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്Courtesy: Oh My Health
07/06/2019

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്

Courtesy: Oh My Health

Address

Ernakulam (Dist. )
Kochi
686662

Website

Alerts

Be the first to know and let us send you an email when Koothattukulam (കൂത്താട്ടുകുളം) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share