02/07/2025
പാലക്കാടിൻ്റെ അഭിമാനവും അടയാളവും ആണ് കരിമ്പനകൾ. കാലങ്ങളായി അവ നാട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തനിയെ നാട് നീങ്ങുന്നതല്ല മനുഷ്യൻ്റെ ആർത്തി ഒന്നുകൊണ്ടുതന്നെയാണ്. ചെങ്കൽ ചൂളകളിലേക്ക് വ്യാപകമായി കരിമ്പനകൾ വിറകായി ഉപയോഗിക്കുന്നതാണ് പ്രധാനകാരണം. കൂടാതെ അനാവശ്യമായ ഒരു മരം എന്ന് കണക്കാക്കി കൃഷിയിടങ്ങളിലും പാടവരമ്പുകളിലും പറമ്പുകളിലും ഉണ്ടായിരുന്ന കരിമ്പനകൾ വെട്ടി ഒഴിവാക്കാൻ നമ്മൾ തയ്യാറായതും ഒരു കാരണം തന്നെയാണ്. ഒരുകാലത്ത് പുരമേയാനും കള്ള് ചെത്താനും ഒരു വരുമാനമാർഗമായി കൂടി കണക്കാക്കിയിരുന്ന കരിമ്പനകൾ ഇന്ന് അനാവശ്യ വസ്തുവായി കരുതി മുറിച്ചു കളയുകയാണ്. പാലക്കാടിന്റെ അടയാളമായ കരിമ്പനകൾ അവയുടെ ഭംഗി പരമാവധി ആസ്വദിക്കാൻ കഴിയുന്നത് കിഴക്കൻ പ്രദേശമായ ചിറ്റൂരിലുള്ള കമ്പാലത്തറ - വെങ്കലക്കയു ഡാം പരിസരങ്ങളിലാണ് . എന്നാൽ ഡാം ആഴം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അവ മുറിച്ചുമാറ്റാൻ നിർബന്ധിതരാവുകയാണ്. ഇനിയിവ സംരക്ഷിക്കാൻ നമ്മൾ തന്നെ മുന്നോട്ടുവരണം തരിശിടങ്ങളിലും പാഴ്നിലങ്ങളിലും കരിമ്പനകൾ നട്ട് നമുക്ക് വരും തലമുറയ്ക്ക് വേണ്ടി പാലക്കാടിന്റെ പെരുമ കാത്തുവയ്ക്കാം.. വിശദമായ വീഡിയോ പുറകെ...