20/12/2025
ഒക്കൽ കിഴക്കുംതല ബെന്നിയുടെ ചികിത്സ സഹായനിധി.
മനുഷ്യസ്നേഹികളെ,
ദീർഘകാലമായി ഒക്കൽ – അങ്കമാലി മേഖലയിലുടനീളം ഡ്രൈവറായി ജോലി ചെയ്‌തു വരുന്ന, ഏവർക്കും ഏറെ പ്രിയങ്കരനായ
ഒക്കൽ കിഴക്കുംതല വീട്ടിൽ ബെന്നി നിലവിൽ അടിയന്തിര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബത്തിന്റെ നിലവിലെ സാഹചര്യം.
ഒരു വർഷം മുൻപ് താന്നിപ്പുഴ സെന്റ് ജോസഫ്സ് ചർച്ചിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്ന്
ബെന്നിയുടെ മാതാവ് രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മാതാവിന്റെയും ബെന്നിയുടെയും ചികിത്സയ്ക്കായി ഇതിനോടകം ഭീമമായ തുക ചെലവഴിക്കപ്പെട്ടിട്ടുണ്ട്.
ഇതുമൂലം കുടുംബം വലിയ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടിരിക്കുകയാണ്.
ചികിത്സ ചെലവ് വിശദാംശങ്ങൾ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ : ₹30,00,000
തുടർ ചികിത്സ : ₹15,00,000
ആകെ ആവശ്യമായ തുക : ₹45,00,000
അവിവാഹിതയായ ബെന്നിയുടെ മകൾ സ്വന്തം കരൾ പകുത്തുനൽകുവാൻ സന്നദ്ധയായിട്ടുണ്ട്.
കെ. കെ. കർണ്ണന്റെയും ബന്ധു–മിത്രാദികളുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സ നടത്തിപ്പോന്നത്.
ചികിത്സ സഹായനിധി കമ്മിറ്റി
രക്ഷാധികാരികൾ
ശ്രി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.
കെ. കെ. കർണ്ണൻ
ചെയർമാൻമാർ
ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്യത സജിൻ
വാർഡ് മെമ്പർ അബ്ദുൾ ഫാസിൽ
ജനറൽ കൺവീനർ
ടി. എസ്. ബൈജു
അംഗങ്ങൾ : 50 പേർ
ബെന്നിയെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ,
താങ്കൾക്ക് കഴിയുന്ന തുക ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ നേരിട്ടോ കൈമാറുവാൻ
ദൈവനാമത്തിൽ വിനീതമായി അപേക്ഷിക്കുന്നു
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ബാങ്ക് : കേരള ഗ്രാമീണ ബാങ്ക്
ബ്രാഞ്ച് : കാലടി
അക്കൗണ്ട് നാമം : Benny Treatment Help Fund
A/C No : 40607111000584
IFSC : KLGB0040607
തീയതി : 15-12-2025
സ്ഥലം : ഒക്കൽ
ബന്ധപ്പെടേണ്ടവർ
എം. പി. സദാനന്ദൻ – 9447167872
കെ. ഡി. ഷാജി – 9447378881
തോപ്പിൽ ബൈജു – 9605390477
കെ. വി. ആന്റോ – 9575988165
പ്രാർത്ഥനയോടെ,
ഒക്കൽ കിഴക്കുംതല ബെന്നി ചികിത്സ സഹായനിധി കമ്മിറ്റി