21/08/2018
ഇന്നലെ ജോലിസ്ഥലത്തെ ഒരു തമിഴ് അണ്ണൻ എന്നോട് ചോദിച്ചു...
"എന്നണ്ണാ ഇത്, നീങ്ങൾക്ക് ഒരു ആപത്തു വന്തപ്പോ ഇവളോ രാജ്യങ്ങൾ ഹെൽപ്പ് പണ്ണത്... നമ്മ തമിഴ് മക്കൾക്ക് ഇപ്പടി എതാവത് വന്നാൽ ആരുമേ കാണാത്.. "
അഭിമാനം തോന്നിയ നിമിഷം.. ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാ ജീവിക്കുന്നതെന്ന് മനസിലാക്കിയ നിമിഷം... അതേ നമ്മൾ മലയാളികൾ.. ലോകത്തിന്റെ ഏത് കോണിലും മാന്ത്രിക കരസ്പർശമുള്ളവർ...
ഒരു ഭൂകണ്ഡം മറ്റൊരു ഭൂകണ്ഡത്തെ സഹായിച്ചേക്കാം....
ഒരു രാജ്യം മറ്റൊരു രാജ്യത്തെ സഹായിച്ചേക്കാം..
ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തെ സഹായിച്ചേക്കാം...
പക്ഷേ.....
ലോകരാജ്യങ്ങൾ ഒറ്റകെട്ടായി ഒരു ചെറു സംസ്ഥാനത്തെ..... ❤❤❤
അതാണ് നമ്മുടെ കേരളം... ആരും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന മലയാളീസ്... 😍😍😘😘😘
സഹായങ്ങൾ നമ്മുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്.. അത് മറക്കരുത്.. എന്തും മലയാളിയെ വിശ്വസിച്ചു ഏൽപ്പിക്കാമെന്നുള്ള ആ വിശ്വാസ്യത നമ്മൾ കാത്തുസൂക്ഷിക്കണം... 😅😅
പ്രവാസി എന്ന വിളിപ്പേരിന് മഹത്വമായ ദിവസം.. യുഎഇ 700 കോടി സഹായം... നന്ദി ഒരുപാട് നന്ദി.. ഗൾഫിന്റെ ഉയർച്ചക്ക് ഈ മലബാറികൾ മരിക്കുവോളം കട്ടക്ക് കൂടെ നിന്നോളം.. 😘😘😘
.. 😘😘
PROUD TO BE A MALAYALEEE..... ❤❤❤