Thripunithura

Thripunithura The capital of the erstwhile Kingdom of Cochin,"the land on the shores of Poorna river".

02/12/2019
02/12/2019

ശ്രീ പൂർണത്രയീശന്റെ വൃശ്ചികോത്സവത്തിന് കൊടിയിറങ്ങി...❤🙏

Marunnunda from RCM wellness : A traditional combination of medicinal spices and nutrients.(Pack of two)Lets have some r...
21/07/2019

Marunnunda from RCM wellness : A traditional combination of medicinal spices and nutrients.

(Pack of two)

Lets have some rejuvenation products for this monsoon

Nutritious ladoo (traditional marunnunda) for adults and kids is a treat for the whole body.

Main ingredients:

njavara, ayamodakam, aasali, jeera, uluva, black sesame, white sesame, jaggery.

Benefits:

Detox Digestive system
Rejuvenate the uterine system
Good for all ages

Marunnunda from RCM wellness : A traditional combination of medicinal spices and nutrients. (Pack of two) Lets have some rejuvenation products for this monsoon Nutritious ladoo (traditional marunnunda) for adults and kids is a treat for the whole body. Main ingredients: njavara, ayamodakam, aasali,....

20/12/2018
 ശ്രീനിവാസകോവിൽ ഐതീഹ്യവും ചരിത്രവും:   ശ്രീനിവാസകോവിൽ ക്ഷേത്രം നിർമ്മിക്കുന്നതിനു മുമ്പ് ഇതിന്റെ പരിസരത്ത് ധാരളം കുടുംബി...
06/12/2018



ശ്രീനിവാസകോവിൽ ഐതീഹ്യവും ചരിത്രവും: ശ്രീനിവാസകോവിൽ ക്ഷേത്രം നിർമ്മിക്കുന്നതിനു മുമ്പ് ഇതിന്റെ പരിസരത്ത് ധാരളം കുടുംബി സമുദായ അംഗങ്ങൾ താമസിച്ചിരുന്നുവെങ്കിലും നിത്യാരാധനയ്ക്ക് ഒരു ക്ഷേത്രം ഇല്ലെന്ന ന്യുന ത അനുഭവപ്പെട്ടിരുന്നു. ഇവിടെ നിന്നം വടക്ക് പടിഞ്ഞറായി സരസ്വതി വിലാസം എൻ പി സ്ക്കുളിന്റെ കിഴക്കുഭാഗത്താണ് ആലുങ്കൽത്തറ അഥവാ ബ്രഹ്മാടെ സ്ഥിതി ചെയ്യുന്നത്.തൃപ്പൂണിത്തുറെ തക്കുംഭാഗം തെക്കേ തെരുവിലെ 42 കുടികൾ ചേർന്നാന്ന് പരമ്പരാഗതമായ ആചാരനുഷ്ഠാനങ്ങളോടെ ഹോളി ഹുടിയാ ചോറു, ഉക്കോളി മുതലായ ചടങ്ങുകൾ ഇവിടെനടത്തിവന്നിരുന്നത്.

മേൽപറഞ്ഞചടങ്ങുകൾകാമദഹനവുംവസന്തോത്സവുംവസന്തോത്സവവുമായിബന്ധപ്പെടുനിൽക്കുന്നതാണ്. ഫാൽഗുന (കുംഭം) മാസത്തിലെ വെളുത്ത വാവിനാണ് ഇവ ആചരിക്കുന്നത്. പൗരാണികമായി ആലുങ്കൽ തറയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചുവന്നത് പുതുവന്ന കുട്ടിച്ചാത്തൻ ആയിരുന്നു. ആലുങ്കൽത്തറയുടെ ഉടമസ്ഥൻ നാടുവിട്ട സാഹചര്യത്തിൽ പുതുവന കുട്ടിച്ചാത്തൻ എല്ലാ കാര്യങ്ങളും സ്വന്തമായി ഏറ്റെടുക്കുകയും അവിടെയുണ്ടായിരുന്ന മുർത്തിയെ (പ്രതിഷ്ഠ ) സമുദായംഗങ്ങൾ ആരാധിച്ചു വരികയും ചെയ്തു. സ്വന്തമായി ചുമതലകൾ നിർവ്വഹിക്കാൻ കഴിവില്ലാതെ വന്നസാഹചര്യത്തിൽഅദ്ദേഹംസമുദായത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആലുങ്കൽ തറ ( ബ്രഹ്മ്യാടെ) തെക്കുംഭാഗതെ 42 കുടികൾ ചേർന്നുള്ള സമുദായംഗങ്ങളുടെ ആരാധനാ കേന്ദ്രമായിത്തീർന്നു. ഇപ്രകാരം ആലുങ്കൽത്തറ സമുദായംഗങ്ങളുടെ പൊതു ആരാധന കേന്ദ്രമായി മാറിയ സാഹചര്യത്തിൽ പൊതിപ്പറമ്പിൽ ബാവൻ മൂപ്പന്റെ നേതൃത്വത്തിൽ ആലോചനകൾ നടത്തുകയും എല്ലാവരും സഹകരിച്ച് അവിടത്തെ ആചാരാനുഷ്ഠാനങ്ങൾ നിർവ്വിഷ്നം തുടർന്നു കൊണ്ടു പോകുന്നതന് തീരുമാനിക്കുകയും ചെയ്തു. ചുമതലകൾ നിർവ്വഹിക്കുന്നതിനുള്ള കൈക്കാരന്മാരായി വഴുതനക്കാട് പിന്യാൻ, ചാത്തനാട് വകലാൻ രാമൻ, വെട്ടിക്കാപ്പിളളി ദുതൻ എന്നിവരെയും അദ്ധ്യക്ഷനായി ബാവൻ മൂപ്പനേയും നിശ്ചയിക്കുകയും ചെയ്തു. കേരളീയാചാര ക്രമത്തിലുള്ളതച്ചുശാസ്ത്ര പ്രകാരമാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മിച്ചതും മഹാവിഷ്ണുവിന്റെ വിഗ്രഹ പ്രതിഷ്ഠ അനുയോജ്യമായിക്കണ്ടതിനാൽ ഭഗവന്റ പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ ചെയ്തു.മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയും, തിരുപ്പതി മൂലസ്ഥാനവുമായുള്ള സമുദായാംഗങ്ങളുടെ പരമ്പരാഗമായ ബന്ധവും കണക്കിലെടുത്ത് വലിയ തമ്പുരാൻ തിരുമനസ്സിനെ കൊണ്ടു തന്നെ പുതിയ ക്ഷേത്രത്തിന് " ശ്രീനിവാസകോവിൽ" എന്ന് നാമകരണം ചെയ്തു.കേരളീയ താന്ത്രിക ക്രമമനുസരിച്ചാണ് ക്ഷത്രം നിർമിച്ച തെങ്കിലും ഉത്സവ ക്രമങ്ങളിലും മറ്റും സമുദായ ആംഗങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും സ്ഥാനം നൽകരുന്നു. ആലുങ്കൽത്തറയിലെ മൂലസ്ഥാന ചടങ്ങുകൾ, ആറാട്ടു ദിവസത്തെ വഞ്ചിയെടുപ്പ് ,ആറാട്ടു കുളിയിലെ പ്രത്യേക തചടങ്ങുകൾ എന്നിവ.1086 കുഭം 20 ന് (19ll മാർച്ച് 3) വെള്ളിയാഴ്ച ഉതൃട്ടാതി നക്ഷത്രത്തിലാണ് ശ്രീനിവാസകോവിൽ എന്ന് നാസകരണം ചെയ്യപ്പെട്ട ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നത് ' 18 കൊല്ലത്തിനു ശേഷം പൂജാകർമ്മങ്ങൾക്ക് കുറച്ചു ദിവസത്തെ മുടക്കം വന്നതിനാൽ രണ്ടാമത് പ്രതിഷ്ഠാകർമ്മങ്ങൾ നടക്കുകയും ( 1101 മീനം 5 ) അഞ്ചു ദിവസത്തെ ഉത്സവം ആരംഭിച്ചതും 1104 മീനം 5 മുതൽ ആണ് 2014 മാർച്ച് 3ന് ഉതൃട്ടാതി നക്ഷത്രത്തിൽ തിങ്കളാഴ്ച ധ്വജപ്രതിഷ്ഠ നടത്തിയതിനു ശേഷം ക്ഷേത്രത്തിലെ ഉത്സവം 6 ദിവസം കൊണ്ടാടുകയാണ്. മകയിരം നക്ഷത്രത്തിൽ കൊടികയറി (വൈകിട്ട് 7:15 ന് ) ആറാം ദിവസം വൈകിട്ട് 7.15ന് കൊടിയിറങ്ങി ആറാടോടു കൂടിയുള്ള സമാപന ഉത്സവ ചടങ്ങുകളാണ്‌ ക്ഷേത്രത്തിൽ തുടർന്നു കൊണ്ടു പോകുന്നത്. വിഷ്ണുഭഗവാനെ കൂടാതെ ലക്ഷ്മിദേവി, ഗണപതി, അന്തിമഹാകാളൻ, അയിലക്ഷി, വെളളാം ഭഗവതി, ശാസ്താവ്, ഭദ്രകാളി കൂടാതെ രക്ഷസ്സ്, പാർവ്വീകനായ ഗുരു, നാഗദൈവങ്ങൾ മുതലായ ദേവീദേവചൈതന്യം ഉൾക്കൊള്ളുന്നതാണ് ശ്രീനിവാസ കോവിൽ ക്ഷേത്രാങ്കണം.

ശ്രീനിവാസകോവിൽ വഞ്ചിയെടുപ്പ് ഐതിഹ്യം

തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് ആണ് ശ്രീനിവാസകോവിൽ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്.' / കുഡുംബി സമുദായ വിഭാഗത്തിൽ ഉള്ളവരാണ് ക്ഷേത്ര നടത്തിപ്പുകൾ നിർവഹിക്കുന്നത്.
500 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗീസുകരുടെ മതപരിവർത്തനം ഭയന്നാണ് കുഡുംബികൾ ഗോവയിൽ നിന്ന് കേരളത്തി ലേക്കു കുടിയേറിയത്.കേരളത്തിൽ കൊടുങ്ങല്ലരിൽ മുസിരിസ് തുറമുഖത്താണ് ആദ്യമായി എത്തിച്ചേർന്നത് . അവിടെ നിന്നുമാണ് കേരളത്തിലെ പല ഭാഗങ്ങളിലേക്കായി കുഡുംബികൾ കുടിയേറിപ്പാർത്തത്.ഇതിന്റെ ഓർമ്മയ്ക്കായി മകരമാസം ഒന്നാം തിയതി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലിയുടെ അവകാശം കുഡുംബി സമുദായത്തിന് 'രാജവംശം 'കൽപ്പിച്ചു നൽകി .ആയതിനാൽ ഈ ഓർമ്മ പുതുക്കലിനായി എല്ലാ വർഷവും മകരം ഒന്നിന് നാനാ ദേശങ്ങളിൽ നിന്നും കുഡുംബികൾ ക്ഷേത്രത്തിൽ താലെപ്പാലിയിൽ പങ്കുചേരാൻ എത്തിച്ചേരുന്നു.

തൃപ്പൂണിത്തുറയിൽ എത്തിയ കുഡുംബി സമുദായക്കാർ കൊച്ചി രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും വിശ്വസ്ത സേവകരായി മാറി.... തൃപ്പൂണിത്തുറ പൂർണ്ണത്രശ ക്ഷേത്രത്തിൽ കുഡുംബിക്കൾക്ക് മുഖ്യസ്ഥനം ഉണ്ട് .കൊടിമരത്തിൽ കൊടിക്കയർ ഇടാൻ കാൽപാതം കൊണ്ട് ചവുട്ടി കയറുവാൻ പാടില്ല, ,എന്നാൽ കാൽപാദം തൊടാതെ െകാടിമരത്തിൽ കയറുവാൻ ആരും മുന്നോട്ട് വന്നില്ല .തുടർന്ന് കുഡുംബി സമുദായത്തിൽപ്പെട്ട ഒരാൾ ആണ് കാൽ മുട്ട് കൊണ്ട് കൊടിമരത്തിൽ കയറിയത്.പ്രതിഫലമായി രാജാവ് എന്തു വേണമെങ്കിലും ആവശ്യപ്പെടുവാൻ പറഞ്ഞിട്ടും ഒന്നും ആവശ്യപ്പെട്ടാതെ പകരമായി ഭഗവാന് നേദ്യക്കുന്ന പടച്ചോറ് മാത്രം മതിയേന്നു പറഞ്ഞു.

100 വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജാവ് കുഡുംബി സമുദായക്കാർക്കായി തൃപ്പൂണിത്തുറയിൽ തെക്കുംഭാഗത്ത് ഇപ്പോൾ ' ശ്രീനിവാസകോവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം പണിയുന്നതിന്ന് സ്ഥലം കൊടുക്കുകയും ചെയ്തു..... ഇതിന് മുമ്പ് ശ്രീനിവാസകോവിൽ ക്ഷേത്രം തെക്കുംഭാത്ത് ( സരസ്വതി വിലാസം സ്‌ക്കുൾ പരിസരത്ത് ) ആലുങ്കൽ തറ എന്ന മൂലസ്ഥനത്താണ് സ്ഥിതി ചെയ്തത്. .തുടർന്ന് കുഡുംബി സമുദായക്കാർ എല്ലാവരും കുടെ ശ്രീനിവാസകോവിൽ ക്ഷേത്രം പണി കൽപിക്കുകയും ചെയ്യ്ത്തു ......
കൊച്ചി രാജാവാണ് ക്ഷേത്രത്തിന് ശ്രീനിവാസകോവിൽ എന്ന പേരു നൽകിയത്. മഹാവിഷ്ണു ഭഗവാനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ..ക്ഷേത്രത്തിന് ധനസഹായവും മറ്റും നൽകിയത് കൊച്ചി രാജാവ് ആണ് .ക്ഷേത്രസംരക്ഷണം രണ്ടു കരയോഗങ്ങൾക്കായി നൽകി..
ശ്രീനിവാസ ഭഗവാന്റെ ഉത്സവത്തിന്റെ ആറാട്ട് ദിവസം മണ്ഡപമായി ഇരു കരയോഗങ്ങളുടെ ഇരു വഞ്ചിപ്പുറത്ത് നെല്ലിപലകയുടെ മുകളിൽ ഭഗവാനെ ഇരുത്തി ആറാട്ട് നടത്തുന്നു.
ഈരണ്ട് വഞ്ചികളും കൊച്ചി രാജാവിന്റെ സ്മരണർത്ഥം രാവിലെ സ്റ്റാച്ചു ജംഗ്ഷനിൽ നിന്നും എഴുന്നള്ളിച്ച് വിവിധ വാദ്യമേളങ്ങളോടെയും പ്രച്ഛന്നവേഷങ്ങളുടെ അകമ്പടിയോടുകൂടിയും ഉച്ചതിരിഞ്ഞ് ശ്രീനിവാസകോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ആയിരക്കണക്കിന്ന് ഭക്തജനങ്ങളാണ് വഞ്ചിയെടുപ്പിന് പങ്ക് ചെരുന്നത്ത് .ഇരു കരക്കാരും വാശിയോടും ആവേശത്തോട്ടുo കൂടിയാണ് വഞ്ചിയെടുപ്പ് നടത്തുന്നത് . ക്ഷേത്ര കുളത്തിൽ ആദ്യം വഞ്ചിയിറക്കുന്നതിനും ഇവർ തമ്മിൽ മത്സരമാണ്.. തുടർന്ന് ഉത്സവതിന്റെ ആറാം ദിവസം ആറാട്ട് മഹോത്സവം ,പകൽപ്പൂരം, എഴുന്നെള്ളിപ്പ് കഴിഞ്ഞ് ആറാട്ടുബലി, കൊടിയിറക്കൽ ആറാട്ടിനെഴിന്നെള്ളിപ്പ്......

ശുഭം

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2018ഉത്സവബലി    ... ഓട്ടപ്രദിക്ഷിണം            Courtesy : suresh twi...
06/12/2018

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം
വൃശ്ചികോത്സവം 2018

ഉത്സവബലി ... ഓട്ടപ്രദിക്ഷിണം


Courtesy : suresh twineyes

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2018കൊടിയേറ്റം     തന്ത്രി    പുലിയന്നൂർ.   പ്രശാന്ത്      നിർവ്വഹിക...
05/12/2018

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം
വൃശ്ചികോത്സവം 2018
കൊടിയേറ്റം തന്ത്രി പുലിയന്നൂർ. പ്രശാന്ത് നിർവ്വഹിക്കുന്നു.....

Courtesy :suresh twineyes

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2018   |   05- 12- 18Photo credits : Suresh Twineyes
05/12/2018

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം
വൃശ്ചികോത്സവം 2018 | 05- 12- 18

Photo credits : Suresh Twineyes

Muthukulangara Santhana gopala swamy kshetram utsavam 2017
25/04/2017

Muthukulangara Santhana gopala swamy kshetram utsavam 2017

Address

Kochi
682306

Website

Alerts

Be the first to know and let us send you an email when Thripunithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category