02/07/2020
#കടകംപളളി_സർ #അഭിമന്യൂ_വിനോട്_നീതി_പുലർത്തൂ..
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ പുതുമയല്ല...
തങ്ങളുടെ സൗകര്യത്തിനനുസരിച്ചു വെട്ടിയും കൊന്നും തല്ലിയും തീർത്ത ആയിരങ്ങളുടെ കണക്ക് പറയാനുണ്ട് കേരളത്തിന്.
ഒരു നാടിന്റെ പ്രതീക്ഷയായ നിഷ്കളങ്കമായ ചിരിയുള്ള അഭിമന്യൂ, മഹാ രാജാസിൽ കൊല്ലപ്പെടുന്നതും അത്തരമൊരു രാഷ്ട്രീയ സാഹചര്യങ്ങളുടെ മറവിലാണ്.
തികച്ചും പോസ്റ്ററുകളും ചുവരെഴുത്തും കാമ്പസ് രാഷ്ട്രീയവും പ്രമേയമായ, പ്രേരകമായൊരു നിഷ്ടൂര കൃത്യം.
അഭ്യമന്യൂ കൊല്ലപ്പെട്ടത് ഏതെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ള സംഘട്ടനത്തിലല്ല.
ഹിന്ദുവായതിന്റെ പേരിലല്ല. കൃത്യമായ രാഷ്ട്രീയത്തിന്റെ പേരിലാണ്.
മറന്നു പോകരുത് കടകംപള്ളി സർ. ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിൽ ഉള്ളവർക്ക് മറവി അത്ര നന്നല്ല.
രാഷ്ട്രീയങ്ങൾക്ക് മറവിൽ അരങ്ങേറിയ
ഒന്നാന്തരം തീവ്ര പ്രവർത്തനങ്ങളെ
'രാഷ്ട്രീയ കൊലപാതകം' എന്നോമനപ്പേരിട്ടു വിളിച്ചൊതുക്കുന്ന നാടാണ് നമ്മുടേത്.
കരളുറഞ്ഞു പോകുന്ന കഥകൾ ഒട്ടെല്ലാ കൊടികൾക്കും പറയാനുമുണ്ട്.
പറഞ്ഞു വന്നത്.
അഭിമന്യൂവിന്റെ ഓർമകൾക്കു താഴെ അങ്ങു ഉപയോഗിച്ച പദം അശ്‌ളീലമാണ് സാർ.
അഭിമന്യൂ ഉയർത്തിപ്പിടിച്ച 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യത്തെ കൊഞ്ഞനം കുത്തുന്നൊരു പദപ്രയോഗം. 'ഇസ്ലാമിക തീവ്രവാദം.' ഒരു മതത്തിന്റെ പേര് വലിച്ചിട്ടതിലൂടെ ഈ മുദ്രാവാക്യത്തോടാണ് ആദ്യം അനീതി ചെയ്തത്.
ഇസ്ലാമും തീവ്രവാദവും.
ഒരിക്കലും കോർവയൊക്കാത്ത രണ്ട് പദങ്ങളാണ്.
ആരോ ചെയ്തു കൂട്ടിയ കർമങ്ങൾക്ക് കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ കൂടി എന്തിനു വലിച്ചിഴക്കണം?
ഇസ്ലാം ഒരു പ്രസ്ഥാനത്തിന്റെയോ
ഒരു കൂട്ടമാളുകളുടെയോ കുത്തകയല്ല. വിശാലമായ വാതിൽ തുറന്നിട്ടു ലോകത്തെ മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളാൻ കഴിയുന്ന ദർശനമാണ്.
നിരന്തരം വേട്ടയടപ്പെടുന്ന ഒരു സമൂഹത്തെ, ചേർത്ത് പിടിക്കുമെന്ന് കരുതുന്നവർ തന്നെ ഫാസിസത്തിനു അറിയാതെ എങ്കിലും വളമൊരുക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്.
അനാവശ്യ ക്യാൻവാസുകൾ, ഫാസിസത്തിന് ഒരുക്കി കൊടുക്കരുത്.
വർഗീയത തുലയട്ടെ.
✍️ ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി.