All Kerala Tourism Confederation :AKTC

Directions Contact the business

All Kerala Tourism Confederation :AKTC ALL TOGETHER FOR BETTER TOURISM

  Tarrif Card Of AKTC.Day by day strengthen with more & more Logos💪💪Power of unity 🤝❤ # #  Package tariff 2021-2022 Marc...
02/10/2021

Tarrif Card Of AKTC.

Day by day strengthen with more & more Logos💪💪

Power of unity 🤝❤
# # Package tariff 2021-2022 March

Dear All 🙏AKTC Generalbody meeting held at Ernakulam on 28/09/2021 :കേരളടുറിസത്തിന്റെ സമഗ്രവികസനം മാത്രം മുന്നിൽ കണ്ടുകൊ...
30/09/2021

Dear All 🙏
AKTC Generalbody meeting held at Ernakulam on 28/09/2021 :

കേരളടുറിസത്തിന്റെ സമഗ്രവികസനം മാത്രം മുന്നിൽ കണ്ടുകൊണ്ട് എല്ലാ ട്രേഡ് യൂണിയൻ,ടൂർ ഓപ്പറേറ്റർ, സഘടനകൾ, ട്രാൻസ്‌പോർട്ടർ, വാഹനയുടമകൾ, ഡ്രൈവേഴ്സ് ,spice plantations, activities,Houseboats Hoteliers എന്നിങ്ങനെ tourism ആയി ബന്ധപ്പെട്ട എല്ലാ അസോസിയേഷൻ ഭാരവാഹികളെ ഒരു കുടക്കിഴിൽ ഇന്നുവരെ കഴിയാത്ത ഒരു കൂട്ടായ്മയുടെ തുടക്കമാണ് AKTC ലുടെ കൈകോർകുന്നത്.🤝🏻

അതിന്റെ ഭാഗമായി വിവിധ ടൂറിസം മേഖലയിലുള്ള AKTC മെംബേർസ് ഒത്തൊരുമിച്ചു General body meeting നടത്തുകയും ആശയങ്ങൾ പങ്കുവെകുകയും ഉണ്ടായി.

1st Oct മുതൽ AKTC യുടെ ആഭിമുഖ്യത്തിൽ പുതുക്കിയ Taxi നിരക്ക് കർശനമായി നടപ്പാക്കുക

എല്ലാ സംഘടനയിൽ നിന്നും 5 to10 അംഗങ്ങൾ വീതം പുതിക്കിയ നിരക്ക് വാഹനങ്ങൾക് കിട്ടുന്നുണ്ടോ /നൽകുന്നുണ്ടോ എന്ന് survey നടത്തുന്നതിന് നിയോഗിക്കാൻ തീരുമാനിച്ചു.

ടൂർ പാക്കേജ് മേഖലയിലുള്ള എല്ലാ വിഭാഗകാരെയും പരസ്പര മത്സരം ഇല്ലാതെ AKTC കൂട്ടായ്‌മയിലൂടെ എല്ലാവർക്കും മാന്യമായി രീതിയിലും ഗുണമെന്മ ഉള്ളതുമായ സേവനം അനുഷ്ഠിക്കാനുള്ള അവസരം ഒരുക്കുന്നതിനുള്ള ചർച്ചകൾ നടന്നു.

ടൂർ പാക്കേജ് ഡ്രൈവേഴ്‌സ് ന് Training & ID card കൊടുക്കാനുള്ള ചർച്ചകൾ നടത്തി.

പരസ്പരം മത്സരം ഇല്ലാതെ എല്ലാ വിഭാഗകരെയും ഉൾപ്പെടുത്തി ആർക്കും ആർക്കും നഷ്ടങ്ങൾ ഇല്ലാതെ ഡ്രൈവേഴ്സ് ന് കൊടുക്കുന്ന parking ഉൾപ്പെടെ ആനൂകൂല്യങ്ങൾ ഏകീകരിച്ചു എങ്ങനെ guest ന് നല്ല സേവനം കൊടുക്കാം എന്നുള്ളതിലേക്കു അടുത്ത മീറ്റിംഗ് ഇടുക്കി മേഖല കേന്ദ്രികരിച്ചു നടത്താനും തീരുമാനിച്ചു.

AKTC GENERAL BODY PARTICIPANTS LIST

1, RATHEESH :paradise / AKTC
2, BOBBY : sunshine/ CTO /AKTC
3,MIDHUN : Attic : CTO / AKTC
4, SUDHI : Nandha: CTO/AKTC
5,Tony :Pepperkerala:KOTOC / AKTC
6, RIJAS : Sona -CCOA
7, Binu John :Ganga CCOA
8, Fasal-KOTOC
9, Prashanth :Bramha : AKTC
10, Abin sukumaran : INTUC
11. ANZAR : CITU
12, Unnikrishnan : BMS
13, Chandrabose :AITUC
14, SPICE GARDEN TEAM Munnar & Thekkady - 6 pax
15,Biju -Thekkady -2 pax
16, Drivers Society -2 pax
17, Sanjeev - voyages Kerala Tvm
18, Bibin : Drivers union CITU -2 pax
19, Roy: Intersight
20, Renjish : spiceland
21, Jijo : GreenTree -CTO/ AKTC.

ഈ കൂട്ടായ്മ തികച്ചും ടൂറിസം മേഖലയിൽ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടിമാത്രം നിലകൊള്ളുന്നതായിരിക്കും , അതിലേക്ക്‌ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നാളേക്കുള്ള പ്രതീക്ഷകൾ പുലർത്തുവാൻ സാധിക്കുകയുള്ളൂ എന്നതിനാൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് AKTC🙏

പ്രിയ സുഹൃത്തുക്കളെ,           ഒകടോബർ ഒന്നാം തിയതി മുതൽ AKTC (All Kerala Tourism Confederation) യുടെ പുതുക്കിയ നിരക്കുക...
22/09/2021

പ്രിയ സുഹൃത്തുക്കളെ,
ഒകടോബർ ഒന്നാം തിയതി മുതൽ AKTC (All Kerala Tourism Confederation) യുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വരികയാണ്. ഇത് വരെ നമ്മൾ അനുഭവിച്ച് വന്ന കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരു അറുതി വരുത്തുവാൻ ഇനിയെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാൻ എല്ലാവരും കൈ കോർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും മാറിനിന്ന് പഴയ റേറ്റിൽ ഓടുകയാണെങ്കിൽ ഇനി ഒരിക്കലും നമുക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കുകയില്ല എന്ന ഓർമ്മ ഉണ്ടാകണം. ഒരിക്കൽകൂടി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു...
അതുപോലെ തന്നെ, പെട്രോളിൻ്റെയും ഡീസലിൻ്റെയും ക്രമാതീതമായ വർദ്ധനവിനെ തുടർന്ന് വണ്ടിവാടകയിലും ചെറിയ രീതിയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ടാക്സി വാഹനങ്ങൾ ഉപയോഗിക്കുന്ന ഞങ്ങളുടെ എല്ലാ നല്ലവരായ ഉപയോക്താക്കളും ഇതുവരെ നൽകിവന്ന സഹകരണം തുടർന്നും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നല്ല മനസ്സുളള നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ നിലനിൽപിന് കാരണമാകുന്നത്.

അപേക്ഷയാണ്....
ഉപേക്ഷിക്കരുത്....

 #ടൂറിസം മേഖലയിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം 🙏🏽. AKTC യുടെ നേതൃത്വത്തിൽ ചേർന്ന മീറ്റിംഗിൽ ഈ വരുന്ന ഒൿടോബർ 1 മുതൽ പ...
15/09/2021

#ടൂറിസം മേഖലയിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം 🙏🏽.

AKTC യുടെ നേതൃത്വത്തിൽ ചേർന്ന മീറ്റിംഗിൽ ഈ വരുന്ന ഒൿടോബർ 1 മുതൽ പുതുക്കിയ വാഹന വാടക നിലവിൽ വരുന്നത് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇപ്പോളും പല കമ്പനികളും ഇതിനോട് പിന്തിരിപ്പൻ നയം ആണ് സ്വീകരിച്ചു വരുന്നത്. എല്ലാവരും ഒത്തുഒരുമിച്ചു നിന്നാൽ മാത്രമേ തകർന്ന് നിൽക്കുന്ന നമ്മുടെ കേരള ടൂറിസം ഉയർത്തെഴുന്നേൽപ്പിക്കുവാൻ സാധിക്കുകയുള്ളൂ. AKTC അംഗീകരിച്ച റേറ്റ് ഇട്ടു തന്നെ ഓട്ടം എടുക്കുവാനും കൊടുക്കുവാനും സാധിക്കുകയുള്ളൂ എന്ന് നമ്മൾ ഓരോരുത്തരും ഉറപ്പ്‌ വരുത്തണം.അതിൽ കുറഞ്ഞ റേറ്റ് ഓടുന്ന കരിങ്കാലികളെ പറ്റി അറിഞ്ഞാൽ അത് AKTC ഭാരവാഹികളെ അറിയിക്കുവാനും അതിനു വേണ്ട ശക്തമായ നടപടികൾ അവർക്ക് എതിരെ വേണ്ടപ്പെട്ടവരെ കൊണ്ട് എടുപ്പിക്കുവാനും നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

AKTC

19/08/2021

പ്രിയ സ്നേഹിതരെ🙏🏽.

AKTC യുടെ നേതൃത്വത്തിൽ കൂടിയ മീറ്റിംഗിൽ ഒക്ടോബർ 1 മുതൽ പുതുക്കി നിശ്ചയിച്ച വാഹന വാടക പ്രാബല്യത്തിൽ വരുന്നതാണ്. എല്ലാ കമ്പനികളും ഈ വാഹന വാടക സ്വാഗതാർഹം ചെയ്തുകഴിഞ്ഞു👍.
ഇനി നമ്മൾ ആരും തന്നെ വാഹന വാടക കുറച്ച് ഓടി വാഹന പ്രസ്ഥാനം ഇല്ലാതാക്കുവാൻ കൂടെ നിൽക്കരുത് 🙏🏽.
ആയതിനാൽ AKTC നിശ്ചയിച്ചിരിക്കുന്ന വാടകയിലും കുറച്ച് ട്രാവൽ ഏജൻസികൾ ട്രിപ്പുകൾ കൊടുക്കുന്നതായോ ഇത്തരത്തിൽ കുറഞ്ഞ വാടകയിൽ വാഹനയുടമകളോ ട്രാൻസ്‌പോർട്ടേസൊ സർവീസ് നടത്തുന്നതായോ നിങ്ങളുടെ ശ്രെദ്ധയിൽപെട്ടാൽ അത് പരിഹരിക്കുന്നതിലേക്കായി ചുവടെ ചേർത്തിട്ടുള്ള ഫോമിലൂടെ രേഖമൂലം അറിയിക്കുക.
പരാതി നൽകുന്ന ആളുടെ യാതൊരു വിവരങ്ങളും സ്വയം വെളിപ്പെടുത്തതെ മറ്റാർക്കും അറിയാൻ കഴിയാത്ത വിധം AKTC യുടെ ഭാരവാഹികളെ അറിയിക്കാൻ മേല്പറഞ്ഞ ഫോമിലൂടെ സാധിക്കുന്നതായിരിക്കും.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നല്ലൊരു നാളെക്കായി നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായിനിന്ന് കൈകോർക്കാം🤝🙏.

AKTC

Create a new survey on your own or with others at the same time. Choose from a variety of survey types and analyze results in Google Forms. Free from Google.

19/08/2021
All members in this group from Ernakulam, please forward to the respective groups to reach out the drivers and others wh...
16/08/2021

All members in this group from Ernakulam, please forward to the respective groups to reach out the drivers and others who had first doze of Covaxin at our camp...Let us not miss anyone as Covaxin availability is not easy

Google form for data collection- 2nd dose covaxin at Ernakulam. Please fill up

Please note that we are collecting this data only for those who are awaiting 2nd Dose COVAXIN in Ernakulam District. Please fill all the details. Things to bring while coming for vaccination:- 1. Registered ID Proof 2. Cowin Registered Mobile Number 3. Cowin Reference ID. For more details please con...

https://forms.gle/QCqNbRoSDvmYzx7c9പ്രിയപ്പെട്ട ഡ്രൈവർ സുഹൃത്തുക്കളെ 🙏🏽.AKTC യുടെ ആഭിമുഖ്യത്തിൽ  ( ഓൾ    കേരള ടൂറിസം കോൺ...
07/08/2021

https://forms.gle/QCqNbRoSDvmYzx7c9

പ്രിയപ്പെട്ട ഡ്രൈവർ സുഹൃത്തുക്കളെ 🙏🏽.

AKTC യുടെ ആഭിമുഖ്യത്തിൽ ( ഓൾ കേരള ടൂറിസം കോൺഫെഡറേഷൻ - ടുറിസം മേഖലയിലെ വിവിധ ഡ്രൈവേഴ്സ്, ടൂർ ഒപ്പേറട്ടേഴ്‌സ്, വാഹനയുടമകൾ എന്നിവരുടെ സംഘടനകളുടെയും, സംയുക്ത ട്രേഡ് യുണിയനുകളുടെയും സംയുക്ത കൂട്ടായ്മ) ചേർന്ന യോഗത്തിൽ വാഹന വാടക സംബന്ധിച്ച് ഉള്ള തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ആയതിനാൽ ഇത് ഏജൻസിയെയും ധരിപ്പിക്കേണ്ട ആവശ്യകത ഉണ്ട്. നമ്മൾ ഓടിക്കൊണ്ടിരിക്കുന്ന ട്രാവൽസ്, ടൂർ ഓപ്പറേറ്റേഴ്സ് അവർക്ക് മെയിൽ വഴിയോ ഫോൺ വഴിയോ ധരിപ്പിക്കുന്നതാണ്. അതിനാൽ എല്ലാ ഡ്രൈവേഴ്സ് സുഹൃത്തുക്കളും താഴെക്കാണുന്ന ഫോം പൂരിപ്പിച്ച് തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏽. എല്ലാവരും ഫോം പൂരിപ്പിച്ച് ഏത് ഏജൻസി ആണെങ്കിലും അവരുടെ മെയിൽ ഐഡി ഫോൺ നമ്പർ സഹിതം അപേക്ഷ പൂർത്തീകരിക്കുക 🙏🏽.
വിശ്വസ്തതയോടെ AKTC

This form is to collect details of Travel agency, to send new vehicle rates and to coordinate driver trainings. The form is created by AKTC, a Consortium formed by travel operators, transporters, trade unions and drivers. പ്രിയപ്പെട്ട ഡ്രൈവർ സുഹൃത്ത....

നമസ്കാരം 🙏നമ്മുടെ എല്ലാവരുടെയും കുറച്ചു ദിവസങ്ങൾ ആയുള്ള  നിരന്തരമായ പ്രയത്നത്തിന്റ ഫലം ആയി  ഇന്നലെ നമ്മുടെ ടൂറിസം ഇൻഡസ്ട...
04/08/2021

നമസ്കാരം 🙏
നമ്മുടെ എല്ലാവരുടെയും കുറച്ചു ദിവസങ്ങൾ ആയുള്ള നിരന്തരമായ പ്രയത്നത്തിന്റ ഫലം ആയി ഇന്നലെ നമ്മുടെ ടൂറിസം ഇൻഡസ്ട്രിയിലെ എല്ലാ പ്രമുഖ ട്രാവൽ ഏജൻസികളും, വിവിധ സംഘടനകൾ, വിവിധ ട്രേഡ് യൂണിയനുകൾ എന്നിവരുമായി CTO & AKTC യുടെ നേതൃത്വത്തിൽ* ചർച്ച നടത്താൻ ഒരു അവസരം ആദ്യമായി ലഭിക്കുകയുണ്ടായി. നമ്മുടെ അവസ്ഥകൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ സാധിക്കുകയും ചെയ്തു. അതിൻ പ്രകാരം നമ്മൾ ഉന്നയിച്ച വാഹന വാടക ഏറെനേരത്തെ ചർച്ചകൾക്കുശേഷം ചെറിയ ഏറ്റക്കുറച്ചിലൂടെ ഐക്യകണ്ഠേന കഴിഞ്ഞിട്ടുണ്ട്.
അതോടൊപ്പം നമ്മൾ ആവശ്യപ്പെട്ട വാഹന വാടക വർദ്ധനവ് ടൂറിസത്തിന്റെ നല്ലൊരു തിരിച്ചുവരവ് ആയതിനു ശേഷം നമ്മൾക്ക് ഇതേകൂട്ടായ്മയോടെ വാഹന വാടക പുന:ക്രമീകരിച്ചു നൽകാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

ടൂറിസം പൂർവ്വസ്ഥിതിയിൽ എത്തുന്നതിന് നമ്മുടെ ഭാഗത്തുനിന്നും കൂടി സഹകരണം വേണമെന്ന ആവശ്യപ്രകാരം ആണ് ചെറിയ ഏറ്റക്കുറച്ചിലൂടെ വാഹന വാടക എല്ലാവരും അംഗീകരിച്ചത് 🙏.
എന്നാൽ പ്രസിദ്ധീകരിക്കുന്ന വാഹന ദിവസ വാടകയുടെ 10%വും കിലോമീറ്റർ റേറ്റിൽ 1 രൂപ വരെയും തുടർച്ചയായി ട്രിപ്പുകൾ തരുന്ന ട്രാവൽ ഏജൻസികൾക്ക് കുറച്ചു നൽകാം എന്നുള്ള തീരുമാനവും അറിയിക്കുകയുണ്ടായി.*
അതോടൊപ്പം തന്നെ AKTC യുടെയും. ഏജൻസികളുടെയും നേതൃത്വത്തിൽ ഡ്രൈവേഴ്സ്ന് ഒരു ട്രെയിനിങ്ങും govt അംഗീകൃത ID card ഉം ഏജൻസികൾ മുൻകൈയെടുത്ത് നൽകും എന്ന് തീരുമാനവും കൈക്കൊണ്ടിട്ടുണ്ട് 🙏

Rgds,
Chairman
Ratheesh R Nath
Paradise Holidays
All Kerala Tourism confederation (AKTC)

Address

Kochi
682017

Website

Alerts

Be the first to know and let us send you an email when All Kerala Tourism Confederation :AKTC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All Kerala Tourism Confederation :AKTC:

Shortcuts

Share