Shameer samu

Shameer samu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shameer samu, Travel Service, Kodungallur.

25/12/2022

25-12-2022. ഫ്രണ്ട്സ് കലാസാംസ്കാരിക വേദി
_മതിലകം ;_
*നെടുംപറമ്പ് കൂളിമുട്ടം മഠത്തിപറമ്പിൽ അബ്ദുഹാജി ഫൗണ്ടേഷൻ വായനശാല നാടിന് സമർപ്പിച്ചു▶️*

📹Report ;
*Shameer Thalikulam*

06/09/2022
2021-22 അധ്യായന വർഷത്തിൽ  SSLC പരീക്ഷയിൽ നെടുംപറമ്പ് പ്രദേശത്തുള്ള, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കും അതോടൊ...
20/06/2022

2021-22 അധ്യായന വർഷത്തിൽ SSLC പരീക്ഷയിൽ നെടുംപറമ്പ് പ്രദേശത്തുള്ള, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കും അതോടൊപ്പം ഉന്നത വിജയം നേടിയ മറ്റു കുട്ടികൾക്കും ഫ്രണ്ട്സ് കലാസാംസ്കാരിക വേദിയുടെ *അഭിനന്ദങ്ങൾ*

ഫ്രണ്ട്സ് കലാസാംസ്കാരിക വേദി നെടുംപറമ്പ് കൂളിമുട്ടം

20/06/2022

2021-22 അധ്യായന വർഷത്തിൽ SSLC പരീക്ഷയിൽ നെടുംപറമ്പ് പ്രദേശത്തുള്ള, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കും അതോടൊപ്പം ഉന്നത വിജയം നേടിയ മറ്റു കുട്ടികൾക്കും ഫ്രണ്ട്സ് കലാസാംസ്കാരിക വേദിയുടെ അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് മധുരം നൽകുന്നു.....✨💐💐💐

05/06/2022

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി; പരിസ്ഥിതി ദിനത്തെ നെഞ്ചിലേറ്റി........

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി...
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി...
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ...

നല്ല നാളേയ്ക്കായുള്ള സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്, പരിസ്ഥിതിക്കുള്ള സമ്മാനമായ ഒരു വൃക്ഷതൈ ഏറെ പ്രതീക്ഷയോടെ മണ്ണിലുറപ്പിക്കുകയാണ്✨🌱🌱🌳🌳✨

ഷെമീർ (സമു) നെടുംപറമ്പ്

"തൃശൂർ ജില്ലയിൽ മതിലകം പഞ്ചായത്തിലെഎ എം യു പി സ്കൂൾ കൂളിമുട്ടം പ്രവേശനോത്സവം"സ്‌കൂൾ തുറക്കുംമുമ്പേ പാഠപുസ്‌തകങ്ങളെല്ലാം ...
01/06/2022

"തൃശൂർ ജില്ലയിൽ മതിലകം പഞ്ചായത്തിലെഎ എം യു പി സ്കൂൾ കൂളിമുട്ടം പ്രവേശനോത്സവം"

സ്‌കൂൾ തുറക്കുംമുമ്പേ പാഠപുസ്‌തകങ്ങളെല്ലാം കൈകളിൽ. പുത്തൻ യൂണിഫോമും റെഡി... കുട്ടികളെല്ലാം ഏറെ സന്തോഷത്തിലാണ്‌. കൂട്ടുകാരൊത്ത്‌ കളിച്ചും പഠിച്ചും വളരാൻ കുട്ടിപ്പട്ടാളങ്ങൾ 2022 ജൂൺ 1 ബുധനാഴ്‌ച ക്ലാസ്‌ മുറിയിലെത്തി...

ഇത്തവണ പുതിയ അധ്യയന വർഷത്തിലേക്ക്‌ കടക്കുമ്പോൾ ഭീതിയില്ല, ആശങ്കയില്ല... സ്‌കൂൾ മുറ്റം പഴയതുപോലെ ഉണർന്നു. കോവിഡ്‌ കവർന്ന നീണ്ട രണ്ടുവർഷക്കാലത്തെ സ്‌കൂൾകാലം വീണ്ടുകിട്ടിയ സന്തോഷത്തിലാണ് കുട്ടികൾ... ഒപ്പം ആദ്യമായി വിദ്യാലയത്തിലെത്തുന്ന കുഞ്ഞുങ്ങളുടെ ആകാംക്ഷയും ആശങ്കയും...2021ൽ കോവിഡ്‌മൂലം ഓൺലൈനായി നടത്തിയ പ്രവേശനോത്സവം ഇത്തവണ സ്‌കൂളുകളിൽത്തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ അധികൃതർ ഒരുക്കങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു...

സംസ്ഥാനത്തിനാകെ മാതൃകയായി മാറിയിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി - നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂളിലെ വിദ്യാഭ്യാസ സംവിധാനം.
ഈ വർഷത്തെ മതിലകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എ എം യു പി സ്കൂളിൽ രാവിലെ 10-30ന് നടന്നു.
ശ്രീമതി സുമതി സുന്ദരൻ അധ്യക്ഷ വഹിച്ച വേദിയിൽ
മതിലകം പഞ്ചായത്ത് പ്രസിഡന്റ് ബഹുമാന്യയായ ശ്രീമതി സീനത്ത് ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

ഈ വിനീതനായ എനിക്കും കുട്ടികളോടൊപ്പം സന്തോഷം പങ്കിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്....

പുതിയ കെട്ടിടവും , എയർ കണ്ടീഷൻ ചെയ്ത ക്‌ളാസ് മുറികളും വിദഗ്ദ്ധരായ ഒരു കൂട്ടം അധ്യാപകരും....പിന്നെ എല്ലാ സപ്പോർട്ടുമായി കൂളിമുട്ടത്തെ നാട്ടുകാരും.........

പുതിയ അധ്യയന വർഷം ആരംഭിച്ച വേളയിൽ എല്ലാ ആശംസകളും നേരുന്നു.......

ഷെമീർ ( സമു) നെടുംപറമ്പ് .

17  വർഷത്തെ കാത്തിരിപ്പിന്നൊടുവിൽഅള്ളാഹു വിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽവിരിഞ്ഞ പൊന്നു മോൾ ദി...
12/05/2022

17 വർഷത്തെ കാത്തിരിപ്പിന്നൊടുവിൽ
അള്ളാഹു വിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ
വിരിഞ്ഞ പൊന്നു മോൾ ദിയ മോൾ
ആ കൊച്ചുമോൾ ഒത്തു ഒരു യാത്ര പോയി എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു യാത്രയായിരുന്നു ചിരിയും കളിയും നിറഞ്ഞ ആ യാത്ര
അള്ളാഹു നമ്മുടെ മക്കളെ
രണ്ട് ലോകത്തും ഉപകരിക്കുന്ന നല്ല മക്കളാക്കട്ടെ .ആമീൻ.

ഇന്ന് ഇപ്പോൾ ഏറെ ഞാൻ സന്തോഷവാനാണ്

വളരെയേറെ പ്രയാസങ്ങളും പ്രതിസന്ധികളും
വിഷമഘട്ടങ്ങളും നിറഞ്ഞ ഘട്ടത്തിൽ എനിക്കൊപ്പം ചേർന്ന് നിന്നവർ പ്രാർത്ഥന കൊണ്ടും മറ്റും പലവിധത്തിലും സഹായിച്ച സഹകരിച്ച
എല്ലാവരെയും ഈ അവസരത്തിൽ വളരെ നന്ദിയോടെയും അതിലേറെ കടപ്പാടോടെയും
ഈ അവസരത്തിൽ ഓർക്കുന്നു.
ദൈവം തമ്പുരാൻ എല്ലാവർക്കും എല്ലാ വിധ
ക്ഷേമ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

15/04/2022

കാണാൻ പറ്റാത്ത......
ചിത്രം : കുപ്പിവള (1965)
രചന : പി. ഭാസ്ക്കരൻ
സംഗീതം : എം. എസ്. ബാബുരാജ്‌

പാടാൻ ശ്രമിച്ചു നോക്കിയതാ ദിയ മോൾ 💞

പ്രിയമുള്ളവരെ കഴിഞ്ഞദിവസം ഞാൻ  ഫെയ്സ്ബുക്കിലും  വാട്ട്സാപ്പിലും നൽകിയ പോസ്റ്റ് കണ്ട ശേഷം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സ...
24/03/2022

പ്രിയമുള്ളവരെ

കഴിഞ്ഞദിവസം ഞാൻ ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും നൽകിയ പോസ്റ്റ് കണ്ട ശേഷം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സക്കായി വന്ന നിരവധി പേഷ്യന്റ്സ് /വീട്ടുകാർ എന്നെ ബന്ധപ്പെടുകയും അതിൽ ഒരു പേഷ്യന്റിനെ തിരുവനന്തപുരത് നിന്നും അവരുടെ സ്വദേശമായ പുതിയകാവ് ck വളവിലുള്ള വീട്ടിൽ എത്തിക്കുകയും ചെയ്ത വിവരം നിങ്ങളെ അറിയിക്കുകയാണ്..

ഒന്നര വയസ്സുള്ള കുട്ടിയെ ആണ് ഞാൻ എന്റെ മടക്കയാത്രയിൽ കൊണ്ടുപോന്നത്.. അവർക്ക് അഞ്ച് കീമോ ഇതിനകം കഴിഞ്ഞിരുന്നു.. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ട്..അതുകഴിഞ്ഞാൽ ക്യാൻസർ ട്രീട്മെന്റുമായി ബന്ധപ്പെട്ടു സർജറിക്കും വിധേയമാകും...

ആ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് സർജറി കഴിഞ്ഞു അസുഖം ഭേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണം...

പോസ്റ്റ് ഷെയർ ചെയ്ത് അർഹരായ ഒരു കുടുംബത്തിന് സഹായകമാകാൻ കാരണക്കാരായ എല്ലാ അംഗങ്ങൾക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു...

ഷെമീർ (സമു)
നെടുംപറമ്പ് കൂളിമുട്ടം

Address

Kodungallur
680691

Telephone

+919847541999

Website

Alerts

Be the first to know and let us send you an email when Shameer samu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category