27/05/2026
SSLC കഴിഞ്ഞു + 1 അഡ്മിഷൻ ചെയ്യുന്നവരുടെ ശ്രദ്ധയിലേക്ക്
കേരള ഹയർ സെക്കൻഡറിയിലെ Course Code 34 എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും സ്കോപ്പുള്ള ഒരു Modern Humanities കോമ്പിനേഷൻ ആണ്. പണ്ടത്തെപ്പോലെ വെറും ചരിത്രവും സാമ്പത്തികശാസ്ത്രവും മാത്രമല്ല ഹ്യൂമാനിറ്റീസ് എന്ന് തെളിയിക്കുന്ന ഒന്നാണിത്.
ഇതിൽ പഠിക്കുന്ന 4 പ്രധാന വിഷയങ്ങൾ ഇവയാണ്:
1.സോഷ്യോളജി (Sociology): സമൂഹത്തെയും മനുഷ്യരെയും കുറിച്ച് പഠിക്കാൻ.
2.ജേണലിസം (Journalism): മാധ്യമങ്ങൾ, വാർത്തകൾ, എഴുത്ത് എന്നിവയെക്കുറിച്ച് അറിയാൻ.
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (Communicative English): നന്നായി ഇംഗ്ലീഷ് സംസാരിക്കാനും ആശയവിനിമയം നടത്താനും.
4. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (Computer Applications): കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളും അടിസ്ഥാന വിവരങ്ങളും പഠിക്കാൻ.
1. ആരൊക്കെയാണ് ഈ കോഴ്സ് തിരഞ്ഞെടുക്കേണ്ടത്?
മാത്സ്, സയൻസ് വിഷയങ്ങൾ കടുപ്പമായി തോന്നുന്നവർ: ഫിസിക്സോ, കെമിസ്ട്രിയോ, വലിയ കണക്കുകളോ പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക് ധൈര്യമായി ഇത് എടുക്കാം.
സംസാരിക്കാനും എഴുതാനും മിടുക്കുള്ളവർ: ഭാഷാ സ്കിൽ വളർത്താനും നാലാളുടെ മുന്നിൽ നന്നായി സംസാരിക്കാനും ആഗ്രഹിക്കുന്ന കുട്ടികൾക്ക്.
മീഡിയ, കമ്പ്യൂട്ടർ താല്പര്യമുള്ളവർ: വായന, എഴുത്ത്, ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ, കമ്പ്യൂട്ടർ എന്നിവയിൽ താല്പര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യം.
2. പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കാം? (Higher Studies)
ഈ കോഴ്സ് കഴിഞ്ഞാൽ കുട്ടികൾക്ക് പഠിക്കാൻ ഒട്ടനവധി മികച്ച വഴികളുണ്ട്. പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
മീഡിയ & മാസ് കമ്മ്യൂണിക്കേഷൻ കോഴ്സുകൾ: BA Journalism, Visual Communication, Multimedia (വിഷ്വൽ മീഡിയ, വിഡിയോ എഡിറ്റിംഗ്, ആനിമേഷൻ എന്നിവ പഠിക്കാം).
കമ്പ്യൂട്ടർ കോഴ്സുകൾ:ഹ്യൂമാനിറ്റീസ് ആണെങ്കിലും കമ്പ്യൂട്ടർ പഠിക്കുന്നതുകൊണ്ട് BCA (Bachelor of Computer Applications), B.Voc Software Development തുടങ്ങിയ ഐടി ഡിഗ്രികൾക്ക് പല കോളേജുകളിലും ചേരാൻ സാധിക്കും.
ലോ (Law - നിയമപഠനം): പ്ലസ് ടുവിന് ശേഷം 5 വർഷത്തെ Integrated LLB (BA LLB) ചെയ്യാൻ ഹ്യൂമാനിറ്റീസ് കുട്ടികൾക്ക് വലിയ മുൻഗണനയുണ്ട്.
ഇംഗ്ലീഷ് ഡിഗ്രികൾ: BA English, Functional English, BA Communicative English.
ബിസിനസ്സ് മാനേജ്മെന്റ്: ബിസിനസ്സ് കാര്യങ്ങളിൽ താല്പര്യമുള്ളവർക്ക് BBA അല്ലെങ്കിൽ Tourism Management ചെയ്യാം.
സോഷ്യൽ വർക്ക്: BA Sociology അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം MSW (Master of Social Work).
3. ഭാവിയിലെ ജോലി സാധ്യതകൾ (Job Opportunities)
ഈ കോഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിൽ പഠിക്കുന്ന വിഷയങ്ങൾ വെറും തിയറി മാത്രമല്ല, ജോലി നേടാൻ സഹായിക്കുന്ന തൊഴിലധിഷ്ഠിത കഴിവുകൾ (Skills) ആണെന്നതാണ്.
മാധ്യമ മേഖല (Media): ടിവി ചാനലുകൾ, പത്രങ്ങൾ, റേഡിയോ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിൽ റിപ്പോർട്ടർ, സബ് എഡിറ്റർ, ആങ്കർ, റേഡിയോ ജോക്കി (RJ) ആകാം.
ഡിജിറ്റൽ കരിയർ (Digital/IT): കമ്പനികൾക്ക് വേണ്ടി കണ്ടെന്റ് എഴുതുന്നContent Writer, സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്ന Social Media Manager, ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ദ്ധർ.
കോർപ്പറേറ്റ് ജോലികൾ:കമ്പനികളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (PR Officer), ഹ്യൂമൻ റിസോഴ്സ് (HR) വിഭാഗം, കസ്റ്റമർ റിലേഷൻസ്.
സർക്കാർ ജോലികൾ: സിവിൽ സർവീസ് (IAS/IPS) ലക്ഷ്യമിടുന്നവർക്ക് സോഷ്യോളജിയും ജേണലിസവും വലിയ പിന്തുണ നൽകും. കൂടാതെ മറ്റെല്ലാ പി.എസ്.സി (Kerala PSC), യു.പി.എസ്.സി പരീക്ഷകളും എഴുതാം.
രക്ഷിതാക്കളും കുട്ടികളും അറിയേണ്ട പ്രധാന പ്ലസ് പോയിന്റ്:
ഇതിൽ Journalism, Computer Applications എന്നീ രണ്ട് വിഷയങ്ങൾക്കും പ്രാക്ടിക്കൽ പരീക്ഷകൾ (Practical Exams) ഉണ്ട്. അതുകൊണ്ട് കുട്ടികൾക്ക് തിയറി മാത്രം പഠിച്ച് ബോറടിക്കില്ല എന്ന് മാത്രമല്ല, പ്രാക്ടിക്കൽ ഉള്ളതുകൊണ്ട് പ്ലസ് ടുവിന് മികച്ച മാർക്ക് (Score) വാങ്ങാനും ഇത് സഹായിക്കും. കമ്പ്യൂട്ടർ യുഗത്തിലും മീഡിയ യുഗത്തിലും ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് കരിയർ കെട്ടിപ്പടുക്കാൻ പറ്റിയ മികച്ചൊരു കോമ്പിനേഷൻ തന്നെയാണിത്.
Nisar Alam .P .A Mob :+91 9400663765