13/10/2020
കരുതലോടെ ടുറിസം കേന്ദ്രങ്ങൾ തുറന്നു. എന്താണ് സർക്കാരിൻ്റെ കരുതൽ, എന്തന്ന് പത്രങ്ങളിലുടെ വായിച്ചു.ഒരു സംശയം മാത്രം ബാക്കി.വിനോദ സഞ്ചാരികൾ കേരളത്തിലെ വിനോദസഞ്ചാര മേഖലയിലേക്ക് എത്തുന്നത് ഹെലികോപ്ടർ വഴിയാണോ? ഇങ്ങിനെ ചോദിക്കാൻ കാരണം, തൊഴിലാളി വർഗ്ഗ ഗവൺമെൻ്റ് വിനോദ സഞ്ചാര മേഖല തുറക്കുന്നത് വരുമാനം മാത്രം നോക്കി കൊണ്ടാണ്. ഈ വിഭാഗത്തിലെ ഡ്രൈവർമാർക്ക് എന്ത് കരുതലാണ് ചെയിതിട്ടുള്ളത്.കോവിഡ് 19 എന്ന മഹാവ്യാധിയുടെ പരിണിത ഫലമാണ് 6 മാസക്കാലമായി നമ്മൾക്ക് തൊഴിൽ ഇല്ലാതായിട്ട്, ഈ സാഹചര്യത്തിൽ സർക്കാർ നമ്മളിൽ അടിച്ചു ഏൽപ്പിക്കുന്ന അധിക സാമ്പത്തികഭാരം താങ്ങാവുന്നതിലും അപ്പുറത്താണ്. മൊറട്ടോറിയം കേന്ദ്ര സർക്കാരിൻറ കീഴിലാണങ്കിൽ, സ്പീഡ് ഗവർണർ, GPS തുടങ്ങിയവ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഒഴിവാക്കാമായിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും ടുറിസം മേഖലയിലെ തൊഴിലാളികൾക്കായി ആകെ തന്ന പിച്ചകാശ് എന്നത് അശാസ്ത്രിയമായി പ്രവർത്തിക്കുന്ന ക്ഷേമനിധിയൽ നിന്നും 2500 രൂപ മാത്രം. ഇതല്ലാം എല്ലാ തൊഴിലാളികൾക്കും അറിയാവുന്ന കാര്യങ്ങളണ്. കോവിഡിൻ്റെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന തൊഴിലാളികളാണ് നമ്മൾ. അത് കൊണ്ട് തന്നെ ഒരു മുൻകരുതലുകൾ ഒന്നും തന്നെ നമ്മൾക്ക് ലഭിക്കുന്നില്ലങ്കിൽ പോലും ഞാനും നിങ്ങളും ട്രിപ്പ് എടുത്ത് പോകുമെന്നുള്ള കാര്യം സർക്കാരിന് അറിയാം. നമ്മുടെ ജീവൻ നൽകി ടുറിസം വകുപ്പ് നിലനിർത്തണോ? നമ്മൾ നഷ്ടപെട്ടാൽ മന്ത്രിമാർക്ക് ഒന്നും തന്നെ നഷ്ടപെടാനില്ല. നഷ്ടം നമ്മുടെ വിട്ട്കാർക്ക് അല്ലേ?അന്യഭാഷ തൊഴിലാളികൾ പോലും കേരളത്തിൽ വന്നു കൂട്ടമായി പ്രതികരിച്ചു കൊണ്ട് അവരുടെ ആവിശ്യങ്ങൾ നേടിയെടുക്കുമ്പോൾ, കുറഞ പക്ഷം കോവിഡിൻ്റെ സാഹചര്യത്തിലെങ്കിലും നമ്മുടെ ജീവന് വേണ്ടി, നമ്മളെ ആശ്രയിക്കുന്നവരുടെ ജീവിതത്തിന് വേണ്ടി, നമ്മുടെ മക്കളുടെ സ്വപനങ്ങൾ സാക്ഷാൽക്കരിക്കാൻ വേണ്ടി ഒന്നിച്ചു കൂടെ കൂട്ട് കാരെ, നിങ്ങൾ തിരുമാനിക്കു.കടം കേറി മുച്ചൂലും നശിച്ചിട്ടും, ആത്മഹത്യയുടെ വക്കിൽ എത്തിയിട്ടും, മാസങ്ങൾക്ക് ശേഷം വിനോദ സഞ്ചാര മേഖല തുറക്കുമ്പോൾ 1500 രൂപക്ക് 150 കിലോമീറ്റർ ഓടാൻ തുനിയുന്ന ഇവിടെത്ത പാക്കേജ് ഡ്രൈവർമാർ ചിന്തിക്കണം ,അൽപ്പംമെങ്കിലും ആൽമാഭിമാനം ഉണ്ടങ്കിൽ നമ്മുടെ വാഹനങ്ങൾക്ക് ന്യായമായ വാടകയും, കോവിഡിൻ്റെ സാഹചര്യത്തിൽ ഓരോ ഹോട്ടലുകളിലും നമ്മുടെ വാഹനം അണുവിമുക്തമാക്കാനും, വൃത്തിയായാ ശൗചാലയങ്ങളും ഉണ്ടങ്കിൽ മാത്രമേ ഞാൻ ട്രിപ്പ് എടുക്കുന്നുള്ളു എന്ന തിരുമാനത്തിലേക്ക് വന്നാൽ, ഇപ്പോൾ വരുന്ന ടൂറിസ്റ്റ്കൾക്ക് വാഹനങ്ങൾ ലഭിക്കാതെ വന്നാൽ ഏത് കൊടികുത്തിയ ഗവൺമെൻ്റും താഴെ ഇറങ്ങി വരും, അതിന് വേണ്ടി ഒരു പ്രത്യേക കാറ്റഗറിയിലെ തൊഴിലാളികൾ മാത്രമല്ല, കേരളത്തിൽ ഏതല്ലാം തരത്തിൽ ടാക്സി സർവ്വിസ് നടത്തുന്നുണ്ടോ അവരല്ലാം ഒരുമിച്ചു കൊണ്ട് ഒരു നല്ല തിരുമാനത്തിലേക്ക് എത്തിചേർന്നാൽ അടിച്ച് അമർത്തപെട്ടെ ടാക്സി തൊഴിലാളികൾക്ക് ശാപമോക്ഷം ലഭിക്കും.രാഷ്ട്രീയം മറന്നു, സംഘടന ശൈലി മാറ്റി കൊണ്ട് എല്ലാം ഒരു തൊഴിലാളി വർഗ്ഗം മായി കണ്ട് കൊണ്ട് ഇനിയും ഒന്നിക്കുന്നില്ലങ്കിൽ ഒന്നു ഒർത്തോൽ നല്ലത്. ഇത്രയം നാൾ ഡ്രൈവർമാരുടെ വ്യത്തികേട് കൊണ്ടാണ് ഹോട്ടൽ റിസോർട്ടുകളിൽ അവർക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ തരാതിരുന്നങ്കിൽ, നാളെ പറയുവാൻ പോകുന്നത് ഈ ഡ്രൈവർമാർ കാരണമാണ് വിനോദ സഞ്ചാര മേഖലയിൽ കോവിഡിൻ്റെ അതിപ്രസരമുണ്ടായത് എന്നു വരുത്തി തർക്കം. അതിൻ്റെ ഫലമായി നിലവിൽ തന്ന കൊണ്ടിരുന്ന സൗകര്യങ്ങൾ വരെ നിഷേധിക്കപെടും.കൊടിച്ചി പട്ടിയെ പോലെ ആട്ടി ഓടിക്കും. ഏതങ്കിലും പൊതു സ്ഥലത്ത് ചെന്ന് കിടക്കാൻ നോക്കിയാൽ പേപ്പട്ടിയെ പോലെ നമ്മളെ തല്ലിയോടിക്കും. ചിന്തിക്കു. ഒരു തിരുമാനത്തിൽ എത്താൻ തൊഴിലാളികൾ തെയ്യാറായാൽ നല്ലത്. നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്.