SunuS Page

SunuS Page Finding travel destinations, good food,save mother earth, charity, writing,, love nature, love work,

ഭിക്ഷയെടുത്ത് മകനെ പഠിപ്പിച്ച് ഡോക്ടറാക്കി പക്ഷെ മകൻ അച്ഛനെ വെറും ഭിക്ഷക്കാരനാക്കി.ഹൃദയം നുറുങ്ങി വാസുദേവൻ മരണം എത്തുന്ന...
24/05/2026

ഭിക്ഷയെടുത്ത് മകനെ പഠിപ്പിച്ച് ഡോക്ടറാക്കി പക്ഷെ മകൻ അച്ഛനെ വെറും ഭിക്ഷക്കാരനാക്കി.
ഹൃദയം നുറുങ്ങി വാസുദേവൻ മരണം എത്തുന്ന നാളുനോക്കി കടത്തിണ്ണകളിൽ ഭിക്ഷയെടുത്തു ജീവിക്കുന്നു. ഏകമകൻ ജിതിൻ വാസുദേവ് സുഖമായി ഭാര്യക്കൊപ്പം ആസ്‌ട്രേലിയയിൽ ജീവിക്കുന്നു.
രോഗിയായ വാസുദേവൻ ഭാര്യ മരിച്ചു കഴിഞ്ഞപ്പോൾ ആളുകളുടെ മുന്നിൽ കൈനീട്ടിയാണ് മകനെ പഠിപ്പിക്കാനുള്ള പണം സ്വരൂപ്പിച്ചത്.ഒത്തിരി പ്രതീക്ഷയോടെയാണ് തെണ്ടിയിട്ടാണെങ്കിലും മകനെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത്.
മകൻ മറ്റൊരു ഡോക്ടറെ പ്രണയിച്ചു പണമുള്ള വീട്ടിലെ മരുമകനായി ജീവിക്കുന്നു. അച്ഛനെ കാണുന്നത് പുച്ഛം.
ഇപ്പോൾ ജിതിൻ വാസുദേവ് ആസ്‌ട്രേലിയയിൽ സുഖമായി ജീവിക്കുന്നു
അച്ഛൻ കോഴിക്കോട് ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും തെണ്ടി തളർന്നറങ്ങുന്നു.
നാളെ നിങ്ങളുടെ സ്ഥിതി ഇങ്ങനെ ആകാതിരിക്കട്ടെ.
നന്ദി ഡോക്ടർ ജിതിൻ അച്ഛനെ ഇത്ര നന്നായി നോക്കുന്നതിന്. നിനക്കും ഈ ഗതി നിന്റെ മക്കൾ സമ്മാനിക്കണേ എന്ന പ്രാർത്ഥന മാത്രം. 🙏🙏🙏

24/05/2026

എന്തുകൊണ്ട് ഇവർ വീടിനുള്ളിൽ പരിപൂർണ്ണ നഗ്നരായി ജീവിക്കുന്നു. നിങ്ങൾക്ക് ഇത്തരക്കാരെ അറിയാമോ?

#, travelwithsunu






23/05/2026

ബാംഗ്ലൂർ പോകുന്ന പെൺകുട്ടികളെ ചിലർ നിർബന്ധപൂർവ്വം കോയമ്പത്തൂർ ഇറക്കുന്നത് എന്തിന്. വീട്ടുകാർ അറിയാത്ത ചില സത്യങ്ങൾ ഇവിടെ സംഭവിക്കുന്നു









എറണാകുളത്തെ അന്യ സംസ്ഥാന സെക്സ് മാഫിയ ====≠=================================പെർമ്പാവൂരിൽ നിന്നും അന്യ സംസ്ഥാനത്തുള്ള സ്ത...
23/05/2026

എറണാകുളത്തെ അന്യ സംസ്ഥാന സെക്സ് മാഫിയ
====≠=================================
പെർമ്പാവൂരിൽ നിന്നും അന്യ സംസ്ഥാനത്തുള്ള സ്ത്രീകൾ എറണാകുളം നോർത്ത്, പാലാരിവട്ടം, എറണാകുളം സൗത്ത്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു സെക്സ് വർക്ക്‌ ചെയ്യുന്നു. അവരെ കുറ്റപ്പെടുത്തുകയോ അല്ലങ്കിൽ അവരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുകയോ ചെയ്യുകയല്ല. മറിച്ച് മലയാളികളായ കസ്റ്റമർക്കുള്ള ഒരു അപേക്ഷ. ദയവായി നിങ്ങൾ സുരക്ഷിതമായ മാർഗങ്ങൾ അവലംബിക്കണം. അല്ലങ്കിൽ നാളെ കുടുംബത്തിലുള്ളവരുടെ ജീവിതം കോഞ്ഞാട്ട ആയിപ്പോകും. പിന്നെ വല്ല ഇരുളിലും മറവിലും പോയി പരിപാടി ചെയ്തിട്ട് കൊണ്ടമൊക്കെ ഇങ്ങനെ വലിച്ചെറിയരുത്. ഇതൊക്ക ഞങ്ങളും നിങ്ങളുമൊക്കെ നടക്കുന്ന വഴികളാണ്. പാവം ശുചീകരണ തൊഴിലാളികൾക്ക് വെറുതെ പണികൊടുക്കരുത്. അപേക്ഷയാണ്.
മേൽപറഞ്ഞ സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് കുറച്ചുകൂടി സ്ട്രോങ്ങ്‌ ആക്കാൻ പോലീസ് അധികാരികളോടും അപേക്ഷിക്കുന്നു 🙏

23/05/2026

നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെ ഇതൊക്ക പഠിച്ചെടുക്കുന്നു. ഇവരെ മയക്കുമരുന്ന് ഉപയോഗത്തിന്റെ ബാലപാഠങ്ങൾ ആരാണ് പഠിപ്പിക്കുന്നത്. കലാലയങ്ങൾ ചുറ്റിപ്പറ്റി മാഫിയകൾ സജീവം

22/05/2026

ദരിദ്രർ ഒരു ദയക്കും അർഹരല്ല എന്നുള്ളതാണ് മിക്കവാറും ആളുകളുടെ കാഴ്ചപ്പാട്. ഉത്തരവാദിത്ത ബോധമുള്ള പോലീസുകാർ പോലും ചിലപ്പോൾ മുഖം തിരിക്കും.
ഒരു മനുഷ്യൻ ഗതികേടുകൊണ്ട് നിന്നു മുള്ളിയിട്ടും അയാളെ ആട്ടി ഓടിക്കാനാണ് ഇവർ ശ്രമിച്ചത്. സഹായിക്കാൻ ചെല്ലുന്നവരെയും ഇവർ വിമർശിക്കും പരിഹസിക്കും.

കൽക്കട്ടയിൽ ബസിനുള്ളിലും മാംസക്കച്ചവടം. ഇടനിലക്കാർ മലയാളികൾ. ഇരകൾ ബംഗാളികൾ കേരളത്തിൽ നിന്ന് പ്രണയിച്ചു കടത്തിയ പെൺകുട്ടി...
22/05/2026

കൽക്കട്ടയിൽ ബസിനുള്ളിലും മാംസക്കച്ചവടം. ഇടനിലക്കാർ മലയാളികൾ. ഇരകൾ ബംഗാളികൾ കേരളത്തിൽ നിന്ന് പ്രണയിച്ചു കടത്തിയ പെൺകുട്ടികൾ. വീട്ടുകാരെ നിഷ്കരുണം ഉപേക്ഷിച്ചു ബംഗാളികളുടെ കൂടെ സുഖിച്ചു ജീവിക്കാൻ പോയ പെൺകുട്ടികൾ ഇപ്പോൾ പെട്ടുപോയ ചതിയിൽ നിലവിളിക്കുന്നു. വഴങ്ങിയില്ലങ്കിൽ ക്രൂര പീഡനം. മലയാളി പെൺകുട്ടികൾ ചതിയിൽ വീഴുന്നത് ഇപ്പോൾ നിത്യ സംഭവം. സിയാൽടാ റെയിൽവേ സ്റ്റേഷൻ പരിസരത്തു അനേകം ഏജന്റുമാർ 😭😭

മോഡലിങ്, ഫാഷൻ ഡിസൈനിങ്, സിനിമ, ഈ മേഖലകൾ തേടി നാടുവിട്ടു പുറത്തേക്ക് പോകുന്നവർ നന്നായി ആലോചിക്കുക, അതിൽ കൂടുതൽ അന്വേഷിക്ക...
21/05/2026

മോഡലിങ്, ഫാഷൻ ഡിസൈനിങ്, സിനിമ, ഈ മേഖലകൾ തേടി നാടുവിട്ടു പുറത്തേക്ക് പോകുന്നവർ നന്നായി ആലോചിക്കുക, അതിൽ കൂടുതൽ അന്വേഷിക്കുക. നമ്മൾ കണ്ണടച്ച് വിശ്വസിക്കുന്നവർ പോലും നമ്മളെ വിറ്റ് പൈസ വാങ്ങും.
പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഒരു കുറുക്കു വഴിയും സ്വീകരിക്കരുത്. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും.
എല്ലാവരും നമ്മൾ കാണുന്നതുപോലെയുള്ള ആളുകൾ ആകണം എന്നില്ല 🙏🙏🙏

21/05/2026

പത്തു വയസ്സുള്ള ആൺകുട്ടി തികഞ്ഞ മദ്യപാനി. ഏറ്റവും ഇഷ്ടം റം, പിന്നെ വോട്ക്കാ, ഇങ്ങനെ പോയാൽ കേരളത്തിന്റെ അവസ്ഥ എന്താകും. നിങ്ങൾ പറയൂ 😭😭😭

അമ്മമാർ അധികപ്പറ്റോ =====================വിലാസിനിയും, ഗ്രേസിയും, ചിന്നമ്മയും, സുബൈദയും ഉറങ്ങുന്നത് കടത്തിണ്ണകളിലും, റെയി...
21/05/2026

അമ്മമാർ അധികപ്പറ്റോ
=====================
വിലാസിനിയും, ഗ്രേസിയും, ചിന്നമ്മയും, സുബൈദയും ഉറങ്ങുന്നത് കടത്തിണ്ണകളിലും, റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാണ്ടുകളിലും, അമ്പലങ്ങളിലും...
കേരളത്തിലെ പുതു തലമുറകൾക്ക് അമ്മമാരെ വേണ്ട.
വൃദ്ധ സദനങ്ങളിൽ ഓരോ ദിവസവും അനാഥ അമ്മമാരുടെ എണ്ണം കൂടുന്നു..
വയസ്സായാൽ പിന്നെ വേദന, ഏകാന്തത, രോഗം, കുറ്റപ്പെടുത്തൽ അങ്ങനെ പോകുന്നു
ഈ അമ്മമാരെ കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു
ഇന്നലെവരെ എന്റെ അമ്മ എന്റെ അമ്മ എന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മക്കൾ ഇന്ന് പരസ്പരം പറയുന്നു നിന്റെ അമ്മ നിന്റെ അമ്മ
ഈ അമ്മമാർക്കുവേണ്ടി എന്തെങ്കിലും ചെയ്യെണ്ടേ???
സഹതാപവും, കണ്ണുനീരുമല്ല..
സ്നേഹവും സാമീപ്യവും വിശ്വാസവും കരുതലും...

20/05/2026

അപ്പുറത്ത് ഭിക്ഷാടന മാഫിയ, ഇപ്പുറത്തു മയക്കുമരുന്ന് മാഫിയ, മുന്നോട്ടുപോയാൽ ഗുണ്ടാ കേന്ദ്രം, അതിനു പിന്നിൽ പെൺ വാണിഭം. പക്ഷേ ഇവിടെ അതൊന്നുമില്ല 🤔🤔

Address

Sunu Nivas, Veliyanoor
Kottayam
686634

Website

Alerts

Be the first to know and let us send you an email when SunuS Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category