Kottayam Achayans

Kottayam Achayans KOTTAYAM ACHAYANS

08/10/2025

കോട്ടയം സ്റ്റാർ ജംഗ്ഷനിൽ 1000 sq ഓഫീസ് സ്പേസ് വാടകയ്ക്ക് . താല്പര്യം ഉള്ളവർ ബന്ധപെടുക
7558848848

സിനിമ കഥപോലെ കേട്ടിരിക്കാൻ രസമേറിയതാണ് നസ്ലെൻ എന്ന യുവനടന്റെ ജീവിതം. പ്രായം ഇരുപത്തിഅഞ്ച് ആയപ്പോഴേക്കും സിനിമ ഇൻഡസ്ട്രിയ...
07/09/2025

സിനിമ കഥപോലെ കേട്ടിരിക്കാൻ രസമേറിയതാണ് നസ്ലെൻ എന്ന യുവനടന്റെ ജീവിതം. പ്രായം ഇരുപത്തിഅഞ്ച് ആയപ്പോഴേക്കും സിനിമ ഇൻഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഈ കൊടുങ്ങല്ലൂരുകാരന് സാധിച്ചു എന്നതാണ് വാസ്തവം.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നസ്ലിൻ തന്റെ ഇരുപത്തി അഞ്ചാം വയസ് ആയപ്പോഴേക്കും നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച 2 സിനിമകളുടെ ഭാഗമായി. മലയാളത്തിലെ സൂപ്പർ ഹീറോ ആയി നസ്ലിൻ മാറുമെന്ന് മുൻപേ തന്നെ പ്രേക്ഷകർ പ്രവചിച്ചിരുന്നു.

ഇരുപത്തി അഞ്ചാം വയസില്‍ സൂപ്പർ സ്റ്റാർ പദവിയില്‍ എത്തിയ നസ്ലിന് അഭിനനന്ദന പ്രവാഹം ആണ്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് നസ്ലിൻ ചെയ്തത് എങ്കിലും എല്ലാം സൂപ്പർഹിറ്റുകള്‍. ഏറ്റവും ഒടുവിലത്തെ ലോക വരെ എത്തി നില്‍ക്കുകയാണ് നസ്ലന്റെ പ്രയാണം. ദുല്ഖര് സല്‍മാൻ മുതല്‍ തമിഴ് ഹിന്ദി തെലുഗു താരങ്ങള്‍ എല്ലാവരും നസ്ലിന്റെ അഭിനയമികവിനെ പുകഴ്ത്തി രംഗത്ത് എത്തി, സാദാ നാട്ടിൻ പുറത്തുകാരനായ നസ്ലിൻ ചെറുപ്പം മുതല്‍ക്കേ അഭിനയമോഹമുണ്ട്.

കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിന്റെ മകൻ ആണ് നസ്ലിൻ. ഇരട്ടഹോദരന്മാരില്‍ മൂത്ത ആളാണ് താരം. പ്ലസ് റ്റു കഴിഞ്ഞ പാടെ തന്നെ അഭിനയത്തിലേക്ക് എത്തിയ നസ്ലിൻ എഞ്ചിനീയറിങ്ങിന് ജോയിൻ ചെയ്തു എങ്കിലും ഷൂട്ടിങ് തിരക്കുകള്‍ കാരണം അത് പൂർത്തിയാക്കാൻ ആയില്ല എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുകോടിവരെയാണ് താരത്തിന്റെ സാലറി എന്നാണ് റിപ്പോർട്ടുകള്‍ ഉണ്ട്.

ചെറിയ പ്രായത്തില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലൂടെ കോടീശ്വര പദവിയിലേക്ക് എത്തുന്ന നസ്ലിൻ സിനിമ സെലക്ഷൻറെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്.

2024-ല്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്ന് നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിലൂടെയാണ് നസ്ലന്റെ കരിയറില്‍ ഏറ്റവും വലിയ വലിയ വഴിത്തിരിവ് സംഭവിക്കുന്നത്.

നസ്ലിനും മമിത ബൈജുവും അഭിനയിച്ച ഈ ചിത്രം യുവ പ്രേക്ഷകരെ ആകർഷിക്കുകയും ലോകമെമ്ബാടും 136 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2025-ല്‍ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസില്‍ 65 കോടി രൂപ കളക്ഷൻ നേടി. 100 കോടി തികഞ്ഞില്ലെങ്കിലും ഈ ചിത്രം ഏറെ പ്രശംസ നേടിയെടുത്തു.

2025 ഓഗസ്റ്റ് 28-ന് പുറത്തിറങ്ങിയ ലോക: അദ്ധ്യായം 1 - ചന്ദ്ര മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളില്‍ ഒന്നാണ്. ഒരാഴ്ചകൊണ്ട് നൂറുകോടി ക്ലബ്ബിലാണ് ചിത്രം ഇടം പിടിച്ചത്.

"എടാ!!! സൂപ്പർസ്റ്റാർ" വിളിച്ചുകൊണ്ടാണ് എന്ന് ദുല്‍ഖർ നസ്ലിനെ പ്രശംസിച്ചത്.

ആസിഫ് അലിക്കൊപ്പം എത്തുന്ന ടിക്കി ടാക്കയിലാണ് നസ്ലെൻ അടുത്തതായി അഭിനയിക്കുന്നത്.


കടപ്പാട്

MTI - സഞ്ചാരം ടീമിനൊപ്പം ഒരു മസായിമാര യാത്ര . സവാന കാടുകളുടെ മനോഹാരിതയും ,വന്യജീവി കാഴ്ചകളുടെ പൂർണ്ണതയുമായി  മാര  നിങ്ങള...
11/08/2025

MTI - സഞ്ചാരം ടീമിനൊപ്പം ഒരു മസായിമാര യാത്ര .
സവാന കാടുകളുടെ മനോഹാരിതയും ,വന്യജീവി കാഴ്ചകളുടെ പൂർണ്ണതയുമായി മാര നിങ്ങളെ വിളിക്കുന്നു . ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപെടുക . അഞ്ചു രാത്രിയും ആറു ദിവസവും നീണ്ടുനിൽക്കുന്ന പാക്കേജ് . സഫാരിയും താമസവും ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഒരുക്കുന്നു

7558848848 I 097473 20851

https://youtu.be/6Rm78YJpQSc?si=t9om1MT743oHfvN4സിങ്കാരയിലെ മദപ്പാടിൽ  ആയ ഭീകര കൊമ്പൻ വഴി തടഞ്ഞു വണ്ടിക്കു മുന്നിൽ  ഒറ്റ...
19/01/2025

https://youtu.be/6Rm78YJpQSc?si=t9om1MT743oHfvN4

സിങ്കാരയിലെ മദപ്പാടിൽ ആയ ഭീകര കൊമ്പൻ വഴി തടഞ്ഞു വണ്ടിക്കു മുന്നിൽ

ഒറ്റ കാഴ്ച മാത്രം ,നെഞ്ചിപ്പോടെ മണികൂറുകൾ
മുന്നിൽ സിങ്കാരയിലെ ഭീകര ഒറ്റയാൻ മദപ്പാടിൽ വഴി തടഞ്ഞു നിൽക്കുന്നു അവനു മുന്നിൽ നിന്ന് നമുക്ക് അപ്പുറം കടക്കുവാൻ ഫോറസ്റ്റുകാർ വരേണ്ടിവന്നു ,പതിനൊന്നു അടി പൊക്കത്തിൽ വിരിഞ്ഞു അങ്ങനെ നിന്നപ്പോൾ കാഴ്‌ചയുടെ എവറസ്റ്റാണ് നമ്മൾ കയറിയത്
നെഞ്ചിടിപ്പോടെ ,കൈകൾ വിറച്ചു പകർത്തിയ ആ കാഴ്ച നിങ്ങൾക്കു മുന്നിലേക്ക്‌ സമർപ്പിക്കുകയാണ്

വെള്ളിയാഴ്ച 11 .05 AM നമ്മുടെ MTI ചാനലിൽ കാണുവാൻ മറക്കരുതേ

https://youtu.be/uXCXIw0YFZ0?si=sHR_Ovl-cbp06Eorകാട്ടുമാക്കാനും ,കാട്ടാനകൂട്ടങ്ങളുംകാടു കാഴ്ചയുടെ വിസ്മയങ്ങൾ ആനക്കൂട്ടവു...
23/08/2024

https://youtu.be/uXCXIw0YFZ0?si=sHR_Ovl-cbp06Eor

കാട്ടുമാക്കാനും ,കാട്ടാനകൂട്ടങ്ങളും

കാടു കാഴ്ചയുടെ വിസ്മയങ്ങൾ ആനക്കൂട്ടവും പീലി വിടർത്തി ആടുന്ന മയിലും ,Mr.ഹീറോ, Mr.കബിനി എന്ന വലിയകൊമ്പുകൾ ഉണ്ടാക്കുന്ന ആനയുടെ പിന്മുറക്കാരൻ കാട്ടുപോത്തും ( കാട്ടി -ഗൗർ ) കുടുംബവും ,വീണ്ടും കുഞ്ഞുമായി ആനക്കൂട്ടവും മ്ലാവും മാങ്കൂട്ടങ്ങളും ,പേടിയോടെ ആൺ മ്ലാവ് ,ആലം കാൾ കേട്ട ഭാഗത്തേക്ക് നമ്മുടെ നിർദേശപ്രകാരം വണ്ടി ഓടിയെത്തുമ്പോൾ മുന്നിൽ കടുവ ,മലയണ്ണാനും വണ്ടി കടന്നു ചെല്ലുമ്പോൾ വഴികടക്കുന ആനക്കൂട്ടവും എല്ലാമായി mti കാടുകാഴ്ചകൾ

വെള്ളിയാഴ്ച 11 .05 നു നമ്മുടെ ചാനലിൽ കാണുമല്ലോ

https://youtube.com/?si=2iRN9uw2lu0wQMW4യാത്രകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏതെങ്കിലും ഒരു കാട്ടുവഴിയിലായിരിക്കും ,എന്...
05/04/2024

https://youtube.com/?si=2iRN9uw2lu0wQMW4

യാത്രകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏതെങ്കിലും ഒരു കാട്ടുവഴിയിലായിരിക്കും ,എന്റെ വർഷങ്ങളായിട്ടുള്ള ശീലമാണ് അത് ,ഇത്തവണ ബാംഗ്ലൂർ യാത്രയുടെ അവസാനം അതും കാട്ടിൽ തന്നെ നിങ്ങളുടെ സമയം അധികം കളയാതിരിക്കുവാൻ ഈ കാഴ്ചകൾ രണ്ടു ആഴ്ചകളായി ആണ് അത് കാണിക്കുന്നത് കാട്ടുവഴികളും ഞാനും ,MTI കാടുകാഴ്ചകളുമായി വീണ്ടും കാണുവാൻ മറക്കരുതേ

മുൻ പതിവുപോലെ വെള്ളിയാഴ്ച 11 ,05 am

https://youtube.com/?si=_GFxnc7VR3hikgnxഅസുലഭ കാഴ്ചകളുമായി വീണ്ടുംMTI  . കാട്ടുകൊമ്പൻ നമ്മളോടുള്ള അവന്റെ അനിഷ്ടം തീർത്തത...
15/12/2023

https://youtube.com/?si=_GFxnc7VR3hikgnx

അസുലഭ കാഴ്ചകളുമായി വീണ്ടുംMTI . കാട്ടുകൊമ്പൻ നമ്മളോടുള്ള അവന്റെ അനിഷ്ടം തീർത്തത് മുന്നിൽ നിന്നമരത്തിൽ ആയിരുന്നു ,തുമ്പികൈ പൊക്കി കൊമ്പുകൾ ഉയർത്തി കുത്തിമലർത്തുമ്പോൾ ആ ജീവിയുടെ മുന്നിൽ ഉള്ളതൊന്നും ഒന്നുമല്ല എന്നചിന്തയാണ് മനസ്സിൽ വന്നത് ,ആ നിമിഷങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ചു അതുപകർത്തുമ്പോൾ വന്യതയുടെ ഭീകരത ഒരിക്കൽകൂടി നമ്മൾ ആസ്വദിക്കുകയായിരുന്നു ,മക്കളുടെ അരികിലെത്താൻ അന്തരീക്ഷത്തിൽ പറന്നു ചാടിയ അമ്മക്കടുവയും വേറിട്ട അനുഭവമായി

വലിയ സ്‌ക്രീനിൽ കാഴ്ചകൾ മുഴുവനായി കാണുവാൻ ശ്രമിക്കുക

https://youtube.com/?si=_GFxnc7VR3hikgnx

https://youtube.com/?si=cT3RBXKagXCuonDcഅടിമുടി വിറച്ച ആദിനം നീണ്ട കാടു ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനമായി ,നമ്മൾ തനിച...
01/12/2023

https://youtube.com/?si=cT3RBXKagXCuonDc

അടിമുടി വിറച്ച ആദിനം നീണ്ട കാടു ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനമായി ,നമ്മൾ തനിച്ചു ആണ് എങ്കിൽ എന്തും ആകാം നമ്മുടെ മക്കൾ കൂടെ ഉള്ളപ്പോൾ കൊടുംകാട്ടിൽ ഒറ്റയാനക്ക് മുൻപിൽ പെട്ടാൽ ആ അവസ്ഥയെക്കുറിച്ചു ചിന്തിക്കുവാൻ കഴിയുമോ ,അങ്ങനെ ഒരു അവസ്ഥയിൽ കൂടെ കടന്നുപോയ നിമിഷങ്ങൾ ആനക്കും പുഴക്കും നടുവിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ,കാണുവാൻ മറക്കരുതേ '

https://youtube.com/?si=Y-BGxq1edwXMu7msNANACHI I വണ്ടിക്കു മുന്നിൽ പുള്ളിപ്പുലിനാഗർഹൊളെ കാട്ടിൽ ആ യാത്രയിൽ കണ്ട കാഴ്ചകൾ...
10/11/2023

https://youtube.com/?si=Y-BGxq1edwXMu7ms

NANACHI I വണ്ടിക്കു മുന്നിൽ പുള്ളിപ്പുലി

നാഗർഹൊളെ കാട്ടിൽ ആ യാത്രയിൽ കണ്ട കാഴ്ചകൾ എല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്നവയായിരുന്നു ആനക്കൂട്ടവും ,മ്ലാവിൻ കൂട്ടവും ,കാട്ടുനായ്ക്കളും ,മാൻകൂട്ടവും ,പന്നിയും, കൊമ്പനും എല്ലാം കഴിഞ്ഞപ്പോൾ വണ്ടിക്കു മുന്നിൽ വഴിയിൽ ഒത്തനടുക്ക് നാനാച്ചിയിലെ കരിമ്പുലിയുടെ ഒപ്പം ഉണ്ടായ പുള്ളിപുലി നമുക്ക് മുന്നിൽ, ആ കാഴ്ച ഉൾപ്പെടെ നനച്ചിയുടെ ഭംഗി മുഴുവൻ ആസ്വദിച്ചു കാഴ്ചകൾ നിങ്ങള്ക്ക് മുന്നിൽ എത്തിക്കുവാണ്

സ്നേഹത്തോടെ

ജൂബി കരിക്കാടൻ MTI

https://youtube.com/?si=Y-BGxq1edwXMu7ms

https://youtube.com/?si=Lx_S4XVaOetdymAKകരടികൂട്ടങ്ങൾ നമുക്ക് മുന്നിൽ കരടി കൂട്ടങ്ങളും,ആനക്കൂട്ടങ്ങളും നമുക്ക് മുന്നിൽ അ...
22/09/2023

https://youtube.com/?si=Lx_S4XVaOetdymAK

കരടികൂട്ടങ്ങൾ നമുക്ക് മുന്നിൽ

കരടി കൂട്ടങ്ങളും,ആനക്കൂട്ടങ്ങളും നമുക്ക് മുന്നിൽ അഴിഞ്ഞാടിയ ഒരു കിടിലൻ കാടു യാത്ര ,കാഴ്ചകൾ മുഴുവനായി കാണുവാൻ ശ്രമിക്കുക ,കാഴ്ചകളെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കണ്ടു നോക്കൂ

എന്റെ റൂട്ട് - കോട്ടയം -തൃശ്ശൂർ - പെരിന്തൽമണ്ണ -നിലമ്പൂർ - ഗുഢലൂർ -മുതുമല - ബന്ദിപ്പൂർ

താമസം - ജെ എൽ ആർ ബന്ദിപ്പൂർ

വെള്ളി 11 .05 am കാണുവാൻ മറക്കരുതേ

Address

Webnest, Temple Road Kottayam
Kottayam
686001

Telephone

+919747320851

Website

Alerts

Be the first to know and let us send you an email when Kottayam Achayans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category