യാത്രയാണ് ജീവിതം-Hats

യാത്രയാണ് ജീവിതം-Hats യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി Help to Travel

വേളാങ്കണ്ണിയിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിൻ സർവീസ്പുനലൂർ വഴിയുള്ള എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സർവീസ്ആഴ്ചയിൽ മൂന്ന് ദിവസമ...
28/05/2025

വേളാങ്കണ്ണിയിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിൻ സർവീസ്

പുനലൂർ വഴിയുള്ള എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സർവീസ്
ആഴ്ചയിൽ മൂന്ന് ദിവസമാക്കി..
(തിങ്കൾ, ബുധൻ, ശനി) വേളാങ്കണ്ണിയ്ക്കും തിരികെ ചൊവ്വ,വ്യാഴം,ഞായർ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.
നാഗൂർ ദർഗ, വേളാങ്കണ്ണി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് ഇനി മുതൽ
ചെലവ് കുറഞ്ഞ രീതിയിൽ, സുഖകരവും സുരക്ഷിതവും ആയ യാത്രയാണ് ഈ സർവ്വീസ് ആരംഭിച്ചതോടെ ലഭിച്ചിരിക്കുന്നത്.

*എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം; ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന* എവറസ്റ്റ് കൊടുമുടിയുടെ ...
20/05/2025

*എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം; ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന*

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു.

കണ്ണൂർ വേങ്ങാട്​ സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്.

ഖത്തറിൽ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്​തഫയുടെ ഭാര്യയാണ് സഫ്രീന. ഖത്തറിൽ കേക്ക്​ ആർട്ടിസ്​റ്റായാണ് സഫ്രീന പ്രവർത്തിക്കുന്നത്.

ഇരുവരും പർവതാരോഹണരാണ്.

മേയ്​ 18 ഞായറാഴ്​ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ്​ സഫ്രീന എവറസ്റ്റ് കൊടുമുടിയുടെ 8848 മീറ്റർ ഉയരവും കീഴടക്കിയത്.

ഇതിനായി ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന ചരിത്രം കുറിച്ചത്.

ഇതിന് മുമ്പും മലയാളികൾ എവറസ്റ്റ് കയറിയിട്ടുണ്ട്. എന്നാൽ, എവറസ്റ്റ് കൊടുമുടി പൂർണമായും കീഴടക്കിയ ആദ്യ മലയാളി വനിത‌യെന്ന ഖ്യാതി ഇനി സഫ്രീനക്ക് സ്വന്തമാണ്.

ഞായറാഴ്​ച്ചയാണ് സപ്രീനയും പത്തോളം പേരടങ്ങുന്ന സംഘവും കൊടുമുടിയിലെത്തിയത്.

ചൊവ്വാഴ്​ച പുലർച്ചെയോടെ മാത്രമാണ് സംഘം​ ബേസ്​ ​ക്യാമ്പിൽ തിരികെയെത്തുന്നത്​.

അവിടെ നിന്നും ഹെലികോപ്​റ്റർ മാർഗം കാഠ്മണ്ഡുവിലെത്തുന്ന സഫ്രീനയെ സ്വീകരിക്കാനായി ഭർത്താവ്​ ഡോ. ഷമീൽ മുസ്​തഫ ദോഹയിൽ നിന്ന് നേപ്പാളിൽ എത്തി.

2021 ജൂലൈയിൽ താൻസാനിയയിലെ 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഷമീലും സഫ്രീനയും പർവതാരോഹണത്തിന് തുടക്കമിടുന്നത്. അതിനു ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട്​ എൽബ്രസ്​ (5642 മീറ്റർ) എന്നിവയും കീഴടക്കി. പിന്നീടാണ് എവറസ്​റ്റിനെ കാൽച്ചുവട്ടിലാക്കാൻ ഷമീലും സഫ്രീനയും നേരംകുറിച്ചത്​. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന്​ എവറസ്​റ്റ്​ സ്വപ്​നത്തിന്​ താൽകാലിക അവധി നൽകി.

അപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ്​ ഈ ഏപ്രിൽ 12ന്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്​. ​

പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രിൽ 19ന്​ ബേസ്​ കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു എവറസ്​റ്റിലേക്ക്​ ശ്രമിച്ചത്​.

മേയ്​ ഒമ്പതിന്​ എവറസ്​റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 14ന്​ ബേസ്​ക്യാമ്പിൽ നിന്നും ദൗത്യത്തിന്​ തുടക്കം കുറിച്ചു.

ക്യാമ്പ്​ രണ്ടിലെത്തി ഒരു ദിവസം വിശ്രമിച്ച ശേഷം ക്യാമ്പ്​ മൂന്നിലേക്കുള്ള സാഹസിക യാത്ര. കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം.

അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്​​.

നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്​. ബേസ്​ ക്യാമ്പ്​ വിട്ട ശേഷം സാറ്റലൈറ്റ്​ ഫോൺ വഴി നീക്കങ്ങൾ അറിഞ്ഞതല്ലാതെ കൂടുതൽ ആശയവിനിമയമൊന്നും നടത്താനായില്ലെന്ന്​ ഡോ. ഷമീലും പറയുന്നു.

വേങ്ങാട്​ കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്​ദുൽ ലത്തീഫിൻെറയും മകളാണ്​ സഫ്രീന.

മിൻഹയാണ് ഏക മകൾ.

12/05/2025

ഗ്യാപ്പ് റോഡ് യാത്ര നിരോധിച്ചു

കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . കൂടുതൽ കല്ലുകൾ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

11/05/2025

അട്ടപ്പാടിയിൽ നിന്നും സുൽത്താൻബത്തേരി പോകുവാൻ എളുപ്പമാർഗം ഏതാണ് .....

ഈ വീട് ഏതെന്നു അറിയുന്നവർ പറയൂ.....
20/04/2025

ഈ വീട് ഏതെന്നു അറിയുന്നവർ പറയൂ.....

കേരളത്തിൽ നിന്നും നേരിട്ട് കാശ്മീരിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലും പോവുന്ന ഹിമസാഗർ എക്സ്പ്രസ്സിൻ്റെ റൂട്ട് മാപ്പ്
05/04/2025

കേരളത്തിൽ നിന്നും നേരിട്ട് കാശ്മീരിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലും പോവുന്ന ഹിമസാഗർ എക്സ്പ്രസ്സിൻ്റെ റൂട്ട് മാപ്പ്

സ്വപ്നയാത്രയ്ക്കു തുടക്കം കുറിക്കുന്നത്  ഇവിടെ നിന്നാണ്
28/03/2025

സ്വപ്നയാത്രയ്ക്കു തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്

കുതിരകുത്തി ഹിൽ ടോപ് ട്രക്കിങ്Hats Trekking ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ സൊസൈറ്റിയുടെ  അമ്പത്തിനാലാമത് പ്രോഗ്രാം... ഫെബ...
15/02/2025

കുതിരകുത്തി ഹിൽ ടോപ് ട്രക്കിങ്
Hats Trekking
ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ സൊസൈറ്റിയുടെ അമ്പത്തിനാലാമത് പ്രോഗ്രാം... ഫെബ്രുവരി 22,23 തീയതികളിൽ അടിമാലിക്ക് സമീപം കുതിരകുത്തി മലയിലേക്ക് സംഘടിപ്പിക്കുന്നു .

Trekking & River Bath & Riverside Stay& Sunset View

Call... 9567628339, 9446053339

11/02/2025

*കുതിരകുത്തി ഹിൽ ടോപ് ട്രക്കിങ്*
Hats Trekking
ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ സൊസൈറ്റിയുടെ അമ്പത്തിനാലാമത് പ്രോഗ്രാം... ഫെബ്രുവരി 22,23 തീയതികളിൽ അടിമാലിക്ക് സമീപം കുതിരകുത്തി മലയിലേക്ക് സംഘടിപ്പിക്കുന്നു . Call... 9567628339, 9446053339
more details soon

പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല
05/01/2025

പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല

27/12/2024

കൊങ്കൺ

*മൈസൂരു ദസറ മാത്രമല്ല, നാട് മുഴുവൻ കണ്ടുവരാം, കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പാക്കേജുകൾ ശ്രദ്ധേയമാകുന്നു**Post Date...
08/10/2024

*മൈസൂരു ദസറ മാത്രമല്ല, നാട് മുഴുവൻ കണ്ടുവരാം, കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പാക്കേജുകൾ ശ്രദ്ധേയമാകുന്നു*

*Post Date: 05/10/2024*

*ബെംഗളൂരു:* മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (കെ.എസ്.ടി.ഡി.സി.) ഒരുക്കിയ പ്രത്യേക ടൂർ പാക്കേജുകൾ ശ്രദ്ധയാകർഷിക്കുന്നു.

ഒരു ദിവസം മുതൽ അഞ്ചുദിവസം വരെയുള്ള ഒൻപത് ടൂർപാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.

മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാൻസാധിക്കുന്ന വിധത്തിലാണ് പാക്കേജ്.

ഒരാൾക്ക് 510 രൂപ മുതൽ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. എല്ലാം മൈസൂരുവിൽ നിന്നാരംഭിച്ച് മൈസൂരുവിൽത്തന്നെ അവസാനിക്കും. www.kstdc.co എന്ന വെബ്‌സൈറ്റുവഴിയോ 0821 243652 എന്ന നമ്പറിൽ വിളിച്ചോ വിശദവിവരങ്ങൾ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതർ അറിയിച്ചു.

Address

Kottayam
686513

Alerts

Be the first to know and let us send you an email when യാത്രയാണ് ജീവിതം-Hats posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാത്രയാണ് ജീവിതം-Hats:

Share