Eafel Constructions

Eafel Constructions THE ZENITHAL FORCE of ARCHITECTS ENGINEERS and CONTRACTORS

Eafel Construction is a professional creative Construction and Design firm commited to managing your project from inception to completion. We are dedicated to creating an environment for you that reflects your individual sense of style and personality. We pride ourselves in making the process of your construction porject a comfortable and enjoyable experience. Our goal is to work on your project w

ith respect to budget allowances, regardless of the scale of the project. We understand our client’s diversified sense of style, and tailor to our design concepts to create a beautiful and comfotable living environment based on each individuals desired style. We continue to be a service oriented and value focused construction and design firm with the skills and enthusiasm necessary to implement design concepts that suit our clients signature style and comfort. We concentrate our efforts on efficient space-planning, functionality, practicality, quality over quantity, and the authentic details which provide an aesthetically rewarding environment to our clients. We belive in educating our clients to be able to make informed decisions regarding their construction project through its various stages of development. We look forward to discussing with you for your new project and working together with you to make that vision a reality.

എട്ടു കൊല്ലം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത് . ശരിക്ക് പറഞ്ഞാൽ ആ നീണ്ട  കാലയളവിൽ   പലതും പഠിപ്പിച്ചു . ഒരു പക്ഷെ നിങ്ങ...
03/06/2021

എട്ടു കൊല്ലം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത് . ശരിക്ക് പറഞ്ഞാൽ ആ നീണ്ട കാലയളവിൽ പലതും പഠിപ്പിച്ചു . ഒരു പക്ഷെ നിങ്ങളിൽ പലരും വീടെന്ന സ്വപ്നത്തിലേക്ക് കാലൂന്നുന്നവരാകാം . അത് കൊണ്ട് തന്നെ എനിക്ക് പറ്റിയ ശരി / തെറ്റുകൾ അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഉപകരപ്രദമായേക്കാം . നീട്ടി പറഞ്ഞാലും ,മുഴുവൻ പറഞ്ഞാലും നിങ്ങൾ വായിക്കില്ല എന്നറിയാവുന്നത് കൊണ്ട് കുറുക്കിപ്പറയാം .

1 . വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ കുറവ്/ ലാഭം , മണ്ണടിച്ചും , ഫൗണ്ടേഷനുള്ള അധിക ചെലവിലും ഒലി ച്ചു പോയേക്കാം . ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീര്ഘനിശ്വാസമാവുമെന്ന് സാരം .

2 . സാമ്പത്തികം എത്ര കുറവാണെങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ ഉയരം കുറയ്ക്കരുത് . ഇരു പുറത്തുള്ള സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് സ്വിമിങ് പൂൾ ആവും . കണ്ണീർ കടൽ ആവും

3. അടിത്തറ ഇടുന്ന പ്രവർത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന വെറുമൊരു കലാ പരിപാടിയല്ല . എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോട് കാണുന്നൊരു ഘട്ടവും ഇത് തന്നെ . അടിത്തറ ഇടുന്നതിൽ വരുന്ന ചിലവ് ലഭിക്കാൻ ശ്രമിക്കരുത് . പണി പാളി ..പാലും വെള്ളത്തിൽ കിട്ടും .

4 . വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും സാധാരണക്കാരന് മനസിലാവില്ല. എന്തിന് റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ) . പണി പൂർത്തിയായാലാണ് പലപ്പോഴും ഇതെന്തു "പ്ലാൻ" എന്ന് ചിന്തിച്ചു.... അന്തിക്കുക !!.

5 . പ്ലാനിനെ മാത്രം ആശ്രയിക്കാതെ , കുടുബത്തിലോ , സൗഹൃദ വലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു , നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമിച്ചാൽ, തിരിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും . ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക .താമസിച്ചതിനു ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ നമുക്ക് പറ്റിയേക്കാവുന്ന തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . അനുഭവം ഗുരു എന്നാണല്ലോ !!

6 . സിറ്റ് ഔട്ടിലെ ( കോലായിലെ ) സൺഷേഡ്, സ്റ്റെപ്പുകൾ നനയാത്ത വിധം പുറത്തക്ക് നീട്ടി നൽകാൻ ശ്രമിക്കുക . അല്ലാത്ത പക്ഷം മഴക്കാലത്ത് സ്റ്റെപ്പുകൾ കരഞ്ഞൊലിക്കും, കാൽ വഴുതി വീണ് നമ്മളും ചേരും !! .

7 . ഏത് മോഡൽ പണിതാലും സൺ ഷെഡ് ആവശ്യമായ ഇടങ്ങളിൽ ഒഴിവാക്കരുത് . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും . ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . വീടിന്റെ പുറത്തുള്ളവർക്ക് "സുന്ദര കാഴ്‌ച" ഒരുക്കാൻ അകത്തുള്ളവർ അനുഭവിക്കണോ ആവോ ? നിങ്ങൾ തീരുമാനിക്കുക .

8 . നിലത്ത് വിരിക്കുന്ന ടൈൽസും , മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം . എന്നാൽ പലപ്പോഴും വില്ലൻ ഒളിച്ചിരിക്കുന്നിടം നിലം കോൺക്രീറ്റ് യാതൊരു കരുതലും, ഉറപ്പും ഇല്ലാതെ ചെയ്യുന്നിടത്താണ് . ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങ്നായി ചിലവഴിക്കേണ്ടി വരുന്നത്!! അപ്പോൾ വിലകൂടിയ ടൈലുകൾ വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കേണ്ടതല്ലെ ? ആരോട് പറയാൻ !!!

9 . ഫ്ലോറിങ്ങിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മ വന്നത് . ഏതൊരു വീട്പണിയുടെ അവസാന "അടി വലിവിന്റെ " ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങേണ്ടി കോളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണ നിലവാരത്തിൽ കോംപ്രമൈസിന് നിൽക്കരുത് .

10 . തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി നൽകും . അനുഭവം ഗുരു !. ( ചേറായാൽ പെട്ടന്ന് അറിയും എന്നാണ് വാദം എങ്കിൽ , നിങ്ങളുടെ കൊച്ചു ,കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലയെന്നല്ലല്ലോ അർത്ഥം! )

11 . കോമൺ ബാത്ത്റൂമും , വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത് . പണ്ട് ഭക്ഷണത്തിന് അകത്തേക്കും , "തൂറാൻ" പുറത്തേക്കും പോയിരുന്ന നമ്മൾ , ഇന്നിൽ നേരെ തിരിച്ചാണ് . തീട്ടവും, ഫുഡും അടുത്ത് വരുന്നത്, ടോയിലറ്റ് എന്തൊക്കിയിട്ട് വൃത്തിയാക്കി എന്ന് പറഞ്ഞാലും ഇറിറ്റേഷൻ ആയി അനുഭവപ്പെടും .

12 . റൂമുകൾ , സിറ്റിംഗ് ഹാൾ , അടുക്കള തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും ജനലുകൾ വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം .

13 . ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ , കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും .

14 . മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌, അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ ? . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ് സ്റ്റെയര്കേസിനു മുകളിലെ വാതിൽ . നിർബദ്ധമായും പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം .


15 . അടുക്കള എപ്പോഴും വലിയ വലുപ്പം ഉണ്ടാവാത്തതാണ് നല്ലത് . വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .

16 . എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് . പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും കുറഞ്ഞ സൗകര്യവും സൃഷ്ടിക്കും .

ഇലക്ക്‌ട്രിക്ക് പ്ലാൻ , പ്ലബിംങ് പ്ലാൻ ( ഇത് ആരും ചെയ്യാൻ പോവുന്നില്ല എനിക്കറിയാം .. പക്ഷെ പറയാതെ വയ്യ )

നമ്മുക്ക് അധികവും രണ്ടു പ്ളേനെ കാണു എങ്ങിനെയെങ്കിലും വീട് വെക്കാനുള്ള "തത്രപ്പാട് പ്ലാനും" , എൻജിനീയർ വരച്ചു തരുന്ന സ്ട്രക്റ്ററൽ പ്ലാനും . അത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ടു പ്ലാനുകളും നമ്മുടെ ചിന്തകൾക്ക് പുറത്താണ് .

ഇലക്ക്‌ട്രിക്ക് പ്ലാൻ

ഇത് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയുന്നവർക്ക് കൊടുക്കണം . അല്ലാത്ത പക്ഷമുള്ള "കോട്ടങ്ങൾ" താഴെപ്പ റയാം

1 . വീട്ടിനകത്ത് വള്ളിപ്പടർപ്പ് പോലെ എക്സ് സ്‌റ്റെൻഷൻ വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .

2 . ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും , മോട്ടർ ഉദ്ദേശിച്ചിടത്ത് മിക്സിയും വരും .

3 . കിടക്കുന്ന കട്ടിലിൽ തന്നെ ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും

4 . ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും .

5 . പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും , സാധനങ്ങൾ വാങ്ങി കൂട്ടിയും ബഡ്‌ജറ്റ്‌ കൂട്ടും .

പ്ലബിംങ് പ്ലാൻ

ഇതില്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും, അടുക്കളയിലുമാത്രമായിരിക്കില്ല , കാൽ കഴുകാൻ പുറത്ത് വെക്കുന്ന പൈപ്പ് പോലും അസ്ഥാനത്താവാം !

1 .വലിയ ടോയിലറ്റ് പണിത് , അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം, എല്ലാ ഫൈറ്റിങ്ങ്ങ്സുകളും ഒട്ടും അകലമില്ലാതെ വെച്ചാൽ , കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും . അതൊരു വല്ലാത്ത ഈർഷ്യയാണ്.

2 . വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല, അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കുന്നതിലൂടെ കുളിച്ച ഫീൽ അങ്ങ് പോയിക്കിട്ടും!! .

പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ , ലക്ഷകണക്കിന് രൂപ ചെലവഴിച്ച കംഫർട്ട് റൂമ് കംഫർട്ടായി തന്നെ ഉപയോഗിക്കാം ..അതായത് ഒരുതരം അസ്വസ്ഥത അനുഭവിക്കേണ്ടി വരില്ലയെന്ന് സാരം .

ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും . ആളെണ്ണം ബാത്രൂം വേണോ എന്ന് ചിന്തക്കുക .

ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ പറയാം

വലിയ വീടുകൾ എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആ ധാരണ മാറ്റിയെ തീരു .
ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക . മുകൾ തട്ട് ആവശ്യമില്ലാത്ത പക്ഷം വവ്വാലുകൾ വാടക തരാതെ താമസിക്കും .

വീട് പണി തുടങ്ങുമ്പോൾ തന്നെ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം , അടവും , വീട്ട് ചിലവും പലപ്പോഴും അടവ് മുടക്കി , തടവറയിലാക്കും . അതോടെ പണി പകുതിക്ക് നിലയ്ക്കും .

മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ , അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന "ശ്വാസതടസം" ഒഴിവാകുകയും ചെയ്യാം .

ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ . ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ നമ്മെ മാടി വിളിക്കുന്നതാവണം . ആ തണലിലേക്ക് കയറിന്നാൽ, അതിന്റെ മടിത്തട്ടിൽ തലചായ്ക്കാൻ കൊതിക്കുന്നതാവണം ...

കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ . സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ ....

കിടപ്പാടത്ത് കടമില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാം എന്നതാണ് ഞാൻ പഠിച്ച വലിയ പാഠം .

From WhatsApp

Manojkumar kappad

ഓരോരുത്തർക്കും അവരുടെ  വീടിനെ പറ്റി വെത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്...കേരള തനിമയിൽ ഓട് പാകിയ ഒറ്റ നില  വീടുമുതൽ  സൗധങ്ങൾ...
04/05/2021

ഓരോരുത്തർക്കും അവരുടെ വീടിനെ പറ്റി വെത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്...
കേരള തനിമയിൽ ഓട് പാകിയ ഒറ്റ നില വീടുമുതൽ സൗധങ്ങൾ വരെ.......
താഴെ അതി വ്യത്യസ്തമായ കാഴ്ചപ്പാടിൽ ഒരു വീട്
മല്ലപ്പള്ളി മങ്കുഴിപടിക്കു സമീപം കൗതുകമുണർത്തുന്ന ഒരു വീട്.
ഈ വീടിന്റെ ഒരു വശം ട്രെയിനും ഒരു വശം കപ്പലിന്റെയും മറ്റൊരു വശം ഫ്‌ളൈറ്റ്‌ ന്റെയും മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്

അറിവ് ~ വൈദ്യുതി ബില്ല് വായിക്കാം. !!നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ...
19/03/2021

അറിവ് ~ വൈദ്യുതി ബില്ല് വായിക്കാം. !!

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.

ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും.

നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.

1.Customer care number - വിളിക്കാം
2. Section number - കണക്ഷൻ ഉള്ള സെക്ഷൻ
3. Section office and Phone number
4. Bar code

5. C # - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.

6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7. Name - കൺസ്യൂമറുടെ പേര്

8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.

9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line
( Light Tension ) 415 V/ 230 V.

10. Bill Area / Day / - Area ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.

11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.

12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.

14. 15. Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ).

16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK - Meter good
SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG - Meter in Damage
DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.

18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.

20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading
Unit
kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase.

ഇതിൽ വരിയായി കാണുന്നത്

24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ്
25. Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ്
26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A. Bill calculation - ബിൽ തുകയുടെ split up

28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.

29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.

Image credit - KSEB

03/02/2021

കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റി സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വയം സാക്ഷ്യപ്പെടുത്തല്‍പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്.

100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവുമാണ് പിഴ.

കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകള്‍ക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.

എ) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 300 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വീടുകള്‍ക്ക് നിര്‍ദിഷ്ട ഭേദഗതി ബാധകമായിരിക്കും.

ബി) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 200 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

സി) 7 മീറ്ററില്‍ കുറവ് ഉയരവും 2 നിലവരെയും 100 ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവും സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുവാന്‍ കഴിയും.

കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് -നഗര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Music lovers home സംഗീത പ്രേമിയുടെ വീട്
22/01/2021

Music lovers home സംഗീത പ്രേമിയുടെ വീട്

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിൽ ഇരുമ്പിന്റെ വില 25 മുതൽ 30 ശതമാനം വരെ വർദ്ധിച്ചു. ഒന്നിലധികം കാരണങ്ങളാണ്...
10/01/2021

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിൽ ഇരുമ്പിന്റെ വില 25 മുതൽ 30 ശതമാനം വരെ വർദ്ധിച്ചു. ഒന്നിലധികം കാരണങ്ങളാണ് ഇരുമ്പുവിലയിലെ വൻവർദ്ധനവിന് ഹേതുവായി ചൂണ്ടിക്കാട്ടാവുന്നത്.

ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഖനനപ്രദേശമാണ് ഒറിസ‌. ഒറിസയിലെ 24 മൈനിംഗ് ബ്ലോക്കുകളുടെ ലൈസൻസാണ് 2019ൽ കാലാവധി തീർന്നത്. അതെത്തുടർന്ന് എല്ലാ മൈനിംഗ് ബ്ലോക്കുകൾ ലേലം ചെയ്തെങ്കിലും കൊറോണ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ മൂലം അതിൽ 12 മൈനിംഗ് ബ്ലോക്കുകളുടെ പ്രവർത്തനങ്ങളേ കരാർ നൽകി പ്രവർത്തനമാരംഭിക്കാൻ സാധിച്ചുള്ളൂ. അതായത് ഒറിസയിലെ ഇരുമ്പയിരുല്പാദനം പാതിയോളമായി കുറഞ്ഞു.

അതോടൊപ്പം, ലോകത്തിലെ പ്രധാന ഇരുമ്പുല്പാദകരായ ചൈന, പതിവില്ലാത്ത വിധം ഇന്ത്യയിൽനിന്നും വൻതോതിൽ ഇരുമ്പയിർ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ചൈനയുടെ പ്രധാന ഇരുമ്പയിർ ദാതാക്കളായ ബ്രസീലിനും ഓസ്ട്രേലിയയ്ക്കും പ്രകൃതിക്ഷോഭങ്ങൾ മൂലം ഉത്പാദനം വൻതോതിൽ കുറയ്ക്കേണ്ടി വന്നതായിരുന്നു ഇതിന് കാരണം.

ബ്രസീലിലെ മൈനിംഗ് കമ്പനിയായ വെയ്ലിന്റെ ടെയ്ലിംഗ് ഡാം തകരുന്നത് 2019 ജനുവരി 25 നാണ്. നിരവധി മൈനിംഗ് തൊഴിലാളികളുടെയും പൊതു ജനങ്ങളുടെയും മരണത്തിനിടയാക്കിയ ഡാം തകർച്ചയെ തുടർന്ന് ചൈനയുടെ പ്രധാന ഇരുമ്പയിര് സ്രോതസ്സായ വെയ്ലിന് കയറ്റുമതി നിർത്തി വയ്ക്കേണ്ടി വരുന്നു. അതോടൊപ്പം തന്നെ 2019 മാർച്ച് 18 ന് ഓസ്ട്രേലിയയിൽ പിൽബെര എന്ന വൻ ധാതുനിക്ഷേപമുള്ള പ്രദേശത്ത് വെറോണിക്ക കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഈ പ്രദേശത്തുനിന്നുള്ള ഖനനത്തെ കൊടുങ്കാറ്റ് വലിയരീതിയിൽ തന്നെ ബാധിച്ചു. ചൈനയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇരുമ്പയിര് സ്രോതസ്സായ ഓസ്ട്രേലിയയും അങ്ങനെ നിസ്സഹായരാകുന്നു.

ഇത്തരുണത്തിൽ, ചൈനയ്ക്ക് ഇരുമ്പയിരിനായി ഇന്ത്യയെ ആശ്രയിക്കുക എന്നത് അനിവാര്യതയായി. ഇന്ത്യൻ ഖനന കമ്പനികൾ ഈ മാസീവ് റിക്വയർമെന്റ് പൂർത്തീകരിക്കാനായി ഇന്ത്യയിലെ സ്റ്റീൽ നിർമ്മാതാക്കൾക്ക് ഇരുമ്പയിര് നൽകാതെ ചൈനയിലേയ്ക്കുള്ള ഇറക്കുമതി വർദ്ധിപ്പിച്ചു. ക്ഷാമം വിലവർദ്ധനവുണ്ടാക്കുമെന്നത് തീർച്ചയാണല്ലോ. ഇരുമ്പയിരിന്റെ വില 1960 രൂപ പ്രതി മെട്രിക് ടണിൽ നിന്നും 4160 രൂപ പ്രതിമെട്രിക് ടണിലേക്കാണ് ഇക്കഴിഞ്ഞ ആറ് മാസത്തിൽ വർദ്ധിച്ചത്. തദ്ഫലമായി സ്റ്റീലിന്റെ വില 35-40 രൂപ / കി. ഗ്രാം നിലവാരത്തിൽ നിന്നും 55-65 രൂപ/കി. ഗ്രാം നിലവാരത്തിലാണ് എത്തി നിൽക്കുന്നത്.

ദിനേനയുള്ള ഈ വർദ്ധനവ് ഇന്ത്യയിലെ നിർമ്മാണ വ്യവസായത്തെ പാടേ ഉലച്ചുകളഞ്ഞിരിക്കുന്നു. പ്രൈസ് വേരിയേഷൻ ക്ലോസ് ഇല്ലാത്ത കോണ്ട്രാക്ടുകളെല്ലാം തന്നെ പൂട്ടിക്കെട്ടേണ്ട അവസ്ഥയിലാണ്. ഇതിൽ ഗവണ്മെന്റ് ഇതുവരെ ഇടപെട്ടിട്ടില്ല. ചൈനയിലേയ്ക്കുള്ള ഇരുമ്പയിരിന്റെ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാകും ചിലപ്പോൾ സ്വീകരിക്കാൻ സാദ്ധ്യതയുള്ള ഒരു നടപടി. കാത്തിരുന്ന് കാണാം!

വിവരങ്ങൾക്ക് കടപ്പാട് - ഫിൻസെപ്ഷൻ

21/12/2020
Contemporary design elevation 3d
20/05/2020

Contemporary design elevation 3d

One time settlement tax of buildings revised
20/05/2020

One time settlement tax of buildings revised

*മാറ്റേണ്ടത് വീടിന്റെ  വാസ്തുവോ* *അതോ നമ്മുടെ  മനോഭാവമോ* ? **************************************          ആന്ധ്രയിൽ മുന...
10/02/2020

*മാറ്റേണ്ടത് വീടിന്റെ വാസ്തുവോ* *അതോ നമ്മുടെ മനോഭാവമോ* ?
**************************************

ആന്ധ്രയിൽ മുനുസ്വാമി എന്നൊരു വലിയ വ്യാപാരിയുണ്ടായിരുന്നു. ഒരിക്കൽ ഒരു വലിയ വ്യാപാര നേട്ടം ഉണ്ടായ സമയത്ത് വിശാഖപട്ടണത്തിൽ നിന്നും അല്പം ദൂരെയുള്ള ഒരു ഗ്രാമപ്രദേശത്ത് അദ്ദേഹം കുറച്ച് ഭൂമി വാങ്ങിച്ചു. അവിടെ മൂന്നു നിലയിൽ ഒരു വലിയ ഫാം ഹൗസ് പണികഴിപ്പിക്കുകയും ചെയ്തു. തോട്ടത്തിൽ മനോഹരമായ ഒരു വലിയ കുളവും വീടിന്റെ പിൻമുറ്റത്ത് നൂറു വർഷം പഴക്കമുള്ള ഒരു വലിയ മാവുമരവും ഉണ്ടായിരുന്നു. ആ തോട്ടം വാങ്ങാൻ കാരണം തന്നെ ആ വലിയ മാവുമരം ആണെന്ന് പറയാം. എന്തെന്നാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാമ്പഴം അത്രമേൽ ഇഷ്ടമാണ്.

വീടിന്റെ മിനുക്കുപണി നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വീടിന് വാസ്‌തുദോഷം വല്ലതും ഉണ്ടെങ്കിൽ അത് കണ്ടുപിടിച്ച് ഒഴിവാക്കാൻ നിർബന്ധിച്ചു. വാസ്തുവിലൊന്നും മുനുസ്വാമിയ്ക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല.എങ്കിലും കൂട്ടുകാരൻ പറഞ്ഞതനുസരിച്ച്‌ മുനുസ്വാമി ഹൈദ്രാബാദിലുള്ള ഒരു വാസ്തുവിദഗ്ധനെ പോയി കണ്ടു. ലോകപ്രശസ്ത ജ്യോതിഷനും വാസ്തു വിദഗ്ധനുമായ ഡോ. വീര റെഡ്ഡിയായിയുന്നു ആ മാന്യദേഹം.

വിശാഖപട്ടണത്തിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവർ ആ ഗ്രാമത്തിലേക്ക് കാറോടിച്ചുപോയി. മുനുസ്വാമിയാണ് കാറോടിക്കുന്നത്. വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും ചില വാഹനങ്ങൾ അവരെ മറികടക്കാൻ ശ്രമിച്ചു.
മുനുസ്വാമി അവർക്ക് വഴിമാറിക്കൊടുത്തു.

അതുകണ്ട പണ്ഡിതൻ തന്റെ സ്വതസിദ്ധമായ തെലങ്കാന ശൈലിയിൽ പറഞ്ഞു " മുനുസ്വാമീ, നിങ്ങൾ എത്ര സുരക്ഷിതമായിട്ടാണ് വണ്ടിയോടിക്കുന്നത്? "

മുനുസ്വാമി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു "സാധാരണയായി വളരെ അത്യാവശ്യമുള്ള ആളുകളായിരിക്കും ഇങ്ങനെ മറികടക്കാൻ ശ്രമിക്കുന്നത്. അവരോട് നമ്മൾ മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. "

അവർ വിജയനഗരം എന്ന ഇടുങ്ങിയ പട്ടണത്തിൽ എത്തിച്ചേർന്നു. തെരുവുകളിൽക്കൂടി വണ്ടിയോടിക്കുന്ന സമയത്ത് മുനുസ്വാമി വണ്ടിയുടെ വേഗത നന്നായി കുറച്ചു. പെട്ടന്ന് തെരുവിൽ നിന്ന് കുടുകുടെ പൊട്ടിചിരിച്ചുകൊണ്ട് ഒരു കുട്ടി റോഡിന് കുറുകെ ഓടി. ആരെയോ കാത്തുനിൽക്കുന്നതുപോലെ മുനുസ്വാമി ഒരു നിമിഷം വണ്ടി അവിടെ നിർത്തിയിട്ടു. അന്നേരം മറ്റൊരു കുട്ടിയും റോഡിന് കുറുകെ ചാടിയോടി.

ഡോ. റെഡ്ഡി അതു കണ്ട് അത്ഭുതപ്പെട്ടു.
"അവന്റെ പിന്നാലെ മറ്റൊരു കുട്ടി കൂടി വരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കെങ്ങനെ മനസ്സിലായി? " അദ്ദേഹം മുനുസ്വാമിയോട് ചോദിച്ചു.

ഒരു കുട്ടി ഒരിക്കലും ഇങ്ങനെ പൊട്ടിചിരിച്ചുകൊണ്ട് ഓടുകയില്ല. തീർച്ചയായും അവന്റെ കൂടെ ഒരു കൂട്ടുകാരൻ കൂടി ഉണ്ടായിരിക്കും."

വീര റെഡ്ഡി മുനുസ്വാമിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ചു.

ഫാം ഹൗസിനു മുന്നിലെത്തിയപ്പോൾ രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പൊടുന്നനെ വീടിനു പുറകിലുള്ള മാവിൽ നിന്നും ഏഴെട്ട് പക്ഷികൾ കൂട്ടത്തോടെ പറന്നു. അതുകണ്ട മുനുസ്വാമി പണ്ഡിതനോട് പറഞ്ഞു "അങ്ങേയ്ക്ക് വിരോധമില്ലെങ്കിൽ നമുക്ക് അല്പസമയം ഇവിടെത്തന്നെ നിൽക്കാം. "

"എന്തുപറ്റി? " പണ്ഡിതൻ ചോദിച്ചു.

"മിക്കവാറും കുട്ടികൾ മാമ്പഴം മോഷ്ടിക്കാൻ വന്നിട്ടുണ്ടാവും. നമ്മൾ പെട്ടന്നങ്ങോട്ടു കയറിച്ചെന്നാൽ കൂട്ടികൾ കൂട്ടത്തോടെ ഭയന്നോടും. മരത്തിൽ ആരെങ്കിലും കയറിയിട്ടുണ്ടെങ്കിൽ അവർക്ക് താഴെയിറങ്ങാൻ സാവകാശം കൊടുക്കാം. അല്ലെങ്കിൽ അവർ വീണ് കാലൊടിയും. "
മുനുസ്വാമി തമാശ രൂപത്തിൽ പറഞ്ഞു.

പണ്ഡിറ്റ് വീര റെഡ്ഡി ഒരു നിമിഷം മിണ്ടാതിരുന്നു. എന്നിട്ട് ഒരു പരിശോധനയും കൂടാതെ പറഞ്ഞു " ഈ വീടിന് ഒരു തരത്തിലുള്ള വാസ്തു പരിഹാരവും ആവശ്യമില്ല "

ഇത്തവണ ഞെട്ടിപ്പോയത് മുനുസ്വാമിയാണ്.
"അതെന്താണ്? " അദ്ദേഹം പണ്ഡിതനോട് ചോദിച്ചു.

"താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യമുള്ളിടത് ഏത് കെട്ടിടവും ഐശ്വര്യം ചൊരിയും. അവിടെ ഒരു വാസ്തുവും നോക്കേണ്ടതില്ല. "
ഡോ. വീര റെഡ്ഡി പറഞ്ഞു.

മറ്റുള്ളവരുടെ സന്തോഷത്തിനും സൗകര്യത്തിനും പ്രാധാന്യം കൊടുക്കുമ്പോൾ അത് അവർക്ക് മാത്രമല്ല നമുക്കും സുരക്ഷിതത്വം നൽകുന്നു.
മറ്റുള്ളവരുടെ നന്മക്കും സന്തോഷത്തിനും വേണ്ടി ചിന്തിക്കുമ്പോൾ ഒരാൾ സ്വയമറിയാതെ തന്നെ ഒരു യോഗിയായിത്തീരുകയാണ്.

ഒരു ജ്യോതിഷന്റെയും വാസ്തുപണ്ഡിതന്റെയും ആവശ്യമില്ലാത്തവണ്ണം നമുക്കും നമ്മുടെ മനോഭാവത്തെ മെച്ചപ്പെടുത്താം.

☺☺☺
From Whatsapp

26/09/2019
Latest government order on Building permit applications
04/07/2019

Latest government order on Building permit applications

Address

P B No. 04 , NALUKODY P O, CHANGANACHERRY
Kottayam
686548

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

04692700450

Alerts

Be the first to know and let us send you an email when Eafel Constructions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eafel Constructions:

Share