BeenaTravels

BeenaTravels Every Fridays to VELANGANNI 04812562424 09447104840

08/12/2021
10/03/2017
26/02/2017
യാത്രയെന്ന് കേൾക്കുമ്പോൾ മറ്റക്കരക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് "ബീന" എന്ന പേരാണ് ... മോട്ടോർ വാഹനങ്ങൾ എന്നത് അപൂ...
08/08/2016

യാത്രയെന്ന് കേൾക്കുമ്പോൾ മറ്റക്കരക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് "ബീന" എന്ന പേരാണ് ... മോട്ടോർ വാഹനങ്ങൾ എന്നത് അപൂർവ കാഴ്ചയായിരുന്ന ഈ ഗ്രാമത്തിലേക്ക് അര നൂറ്റാണ്ട് മുൻപ് ബസ് സർവീസുമായെത്തിയ പൊന്നച്ചൻ എന്ന വി ടി മാത്യുവിനോട് നാട്ടുകാർ എല്ലാ അർഥത്തിലും കടപ്പെട്ടിരിക്കുന്നു .. പഠനം മതിയാക്കി കോട്ടയത്ത് തേയിലക്കടയിൽ ജോലിക്കാരനായി തുടങ്ങി . ക്രമേണ സ്വന്തമായി തേയില കച്ചവടം ആരംഭിച്ച .സ്വന്തമായി പണം ഉണ്ടായപ്പോൾ ആദ്യം ഫാർഗോയും പിന്നെ ബെഡ്ഡ് ഫോർഡ് ലോറിയും സ്വന്തമാക്കി വ്യാപാരം വിപുലീകരിച്ചു . പിന്നീട് ലോറി യായി , കാറായി ,ടാക്സിയായി ,ബസ് ആയി . ആദ്യ ബസ് സർവീസ് കോട്ടയം - മറ്റക്കര - പൂവത്തിളപ്പായി 1965 ൽ സർവീസ് ആരംഭിച്ച KLK 5189 ഫർഗോ .പിന്നീട് KLO 381 ബെൻസ് . കോട്ടയം ജില്ലയിൽ ആദ്യമായി ടൂറിസ്റ്റ് സർവീസ് തുടങ്ങിയതും ബീന തന്നെ .KLO 2028 . വൈക്കിംഗ് വണ്ടി ജില്ലയിൽ ആദ്യമായി സ്വന്തമാക്കുന്നതും ഇദ്ദേഹം തന്നെ . 1976 ൽ പാലായ്ക് സർവീസ് നീട്ടിയപ്പോഴും നാട്ടുകാർ സ്നേഹത്തോടെ "ഉണ്ട ബീന " എന്ന് വിളിച്ചിരുന്ന വണ്ടി, പുതിയ ബസ് എത്തിയതോടെ "ബീന ' തന്നെയായി മാറി .
തീർന്നില്ല. ആദ്യമായി കോട്ടയം ജില്ലയിൽ വോൾവോ എത്തിയതും "ബീന"യുടെ പൊന്നച്ചന് വേണ്ടി . എല്ലാ വെള്ളിയാഴ്ചയും വേളാങ്കണ്ണിക്ക്‌ 1973 മുതൽ ടൂറിസ്റ്റ് ബസ് ഓടിച്ചു വരുന്നു .. "സർവീസ് " എന്ന പദത്തിന്റെ അർഥം അക്ഷരാർഥത്തിൽ തിരിച്ചറിഞ്ഞു സർവീസ് തുടരുന്ന ഒരേ ഒരു ബസ് ഒരു പക്ഷെ ബീനയായിരിക്കും .. യാത്രക്കാരോട് വിനയത്തോടെ പെരുമാറുന്ന ജീവനക്കാർ. മത്സരയോട്ടം വേണ്ടായെന്നു ജീവവനക്കാർക്ക് കർശന നിർദേശം നൽകിയിരിക്കുന്നു , അതുകൊണ്ടുതന്നെ അപകടമൊന്നും നാളിതുവരെ ഉണ്ടാക്കിയിട്ടുമില്ല .. ട്രിപ്പ് മുടക്കില്ല . കൃത്യ സമയത്ത് ഓടി എത്തും . നാട്ടുകാർക്ക് വിശ്വസിച്ചു കാത്തു നിൽക്കാം . മറ്റക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് "ബീന " ബസ് . അവരുടെ വികാരമാണ് ഈ ബസ് .. മറ്റക്കരക്കാരനായ രാജപ്പൻ ആദ്യകാല ജീവനക്കാരനാണ് .. ഹരിക്കുട്ടനും ദീർഘകാലം ഈ ബസിലെ ജീവനക്കാരനായിരുന്നു ..ഉടമസ്ഥനും പേരും മാറ്റമില്ലാതെ തുടരുന്ന കോട്ടയം ജില്ലയിലെ ഒരേ ഒരു ബസ് എന്ന ബഹുമതിയും ബീനയ്ക്കു സ്വന്തം..

01/07/2015

Address

Market Road
Kottayam
686001

Telephone

9447104840

Website

Alerts

Be the first to know and let us send you an email when BeenaTravels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BeenaTravels:

Share

Category